Courtesy: Tina Thomas Vettom |
Tina Thomas Vettom
ഇന്ന് വിശ്വാസികള്‍ നെട്ടോട്ടത്തിലാണ്...
രോഗ സൗഖ്യത്തിനായി... ജോലി ലഭിക്കാനായി.... വിവാഹം നടക്കാനായി....മക്കളെ ലഭിക്കാനായി.....
അത്ഭുതങ്ങളും അടയാളങ്ങളും അന്വേഷിച്ചുള്ള ഓട്ടത്തിനിടയില്‍
ക്രിസ്തു അവഗണിക്കപ്പെടുന്നു.
വിശ്വാസികളുടെ ഈ ബലഹീനതകളെ ചൂഷണം ചെയ്യുന്ന പ്രഘോഷകരും രോഗശാന്തി ശുശ്രൂഷകളും അനുദിനം വര്‍ദ്ധിക്കുന്നു.
ക്രിസ്തുവില്‍നിന്നും എല്ലാം വേണം....ക്രിസ്തുവിനെയൊഴിച്ചു....
ഇന്ന് മനുഷ്യന്‍ ക്രിസ്തുവിനെ അന്വേഷിക്കുന്നത് അവന്റെ ആവശ്യങ്ങള്‍ നേടുവാന്‍ മാത്രമാണ്.
ദൈവാലയങ്ങള്‍പോലും ഷോപ്പിംഗ് കോമ്പ്ലെക്സുകളായി മാറുന്നു.
ആവശ്യമുണ്ടെങ്കില്‍ ദൈവാലയത്തില്‍ വരും..സാധനം വാങ്ങുവാന്‍ ഷോപ്പിംഗ് കോമ്പ്ലെക്സുകളില്‍ പോകുന്നപോലെ...
ദൈവം ഒരു കട നടത്തുകയാണ് എന്നാ ചിന്തയോടെയാണ് നമ്മള്‍ ദൈവത്തെ സമീപിക്കുന്നത്.
ദൈവത്തോട് ചോദിക്കാനുള്ള അവകാശമുണ്ട്.... ചോദിക്കേണ്ടത് ചോദിക്കാനുള്ള സ്വാതന്ത്യവും അവകാശവും...
നമുക്ക് ഇന്ന് യേശുവിന്റെ വചനങ്ങള്‍ ജീവിക്കാന്‍ സമയമില്ല...സാധിക്കുന്നുമില്ല....
പ്രഘോഷകരെ തേടിയുള്ള യാത്രയില്‍ പ്രഘോഷിക്കപ്പെടുന്ന ക്രിസ്തുവിനെ നാം കണ്ടെത്താനും അവനെ കേള്‍ക്കാനും അവനെ സ്നേഹിക്കാനും മറക്കുന്നു....
വാളെടുക്കുന്നവരൊക്കെ വെളിച്ചപ്പാടായി മാറുന്നു.
വിശ്വാസം ക്രിസ്തുവിലാകണം...
ജോലി ലഭിച്ചാല്‍ ക്രിസ്തുവിനെ സ്നേഹിക്കാം....
രോഗശാന്തി ലഭിച്ചാല്‍ ക്രിസ്തുവിനെ സ്നേഹിക്കാം,..
ഇപ്രകാരമുള്ള മനോഭാവങ്ങളാണ് നമ്മുടെ ഓട്ടത്തിന് പിന്നില്‍....
നമ്മുടെ അത്ഭുതങ്ങള്‍ കണ്ടു ക്രിസ്തു കരയുന്നുവോ ചിരിക്കുന്നുവോ..
വിശ്വാസിക്ക് വിശ്വാസം ക്രിസ്തുവിലായിരിക്കണം...അത്ഭുതങ്ങളിലായിരിക്കരുത്...
പരിശുദ്ധ അമ്മയുടെ ഉദരത്തില്‍ ക്രിസ്തുവിനെ തിരിച്ചറിയുവാന്‍ ഭാഗ്യം ലഭിച്ച വിശുദ്ധ എലിസബത്തും വിശുദ്ധ സ്നാപക യോഹന്നാനും നമ്മളും ക്രിസ്തുവിനെ തിരിച്ചറിയുവാന്‍ നമുക്കായി പ്രാര്‍ത്ഥിക്കട്ടെ....
No comments:
Post a Comment