Friday, February 21, 2014

കത്തോലിക്ക അവകാശ സംരക്ഷണ സമിതി, കൊരട്ടി - CRPC


കത്തോലിക്ക അവകാശ സംരക്ഷണ സമിതി - കൊരട്ടി

CRPC                 Davis VC

2014 ഫെബ്രുവരിയില്‍ പാലായില്‍ വച്ച് മെത്രാന്‍ സിനട് നടക്കുക യാണല്ലോ അല്മയാനു ഒരു പ്രാധിനിധ്യവുംഇല്ലാത്ത ഈ സിനട്‌ മാര്‍പാപ്പയുടെ സഭാ നവീകരണത്തിനു പിന്തുണ പ്രഖ്യാപിച്ചുവോ ? വിശ്വാസികള്‍ക്ക് ഗുണകരമായ് എന്തെങ്കിലും തീരുമാനങ്ങള്‍ എടുത്തുവോ? നമുക്ക് കണ്ടറിയാം .2014 ഫെബ്രുവരി രണ്ടാം തിയതി ജോയിന്റ് ക്രിസ്ത്യന്‍ കൌണ്സിലിന്റെ നേതൃത്ത്വത്തില്‍ എറണാകുളത്തു വച്ച് അല്‍മായ സിനട് കൂടുകയുണ്ടായി സമ്മേളനഹാള്‍തിങ്ങിനിറഞ്ഞ വിശ്വാസികളുടെ സാനിധ്യം രാവിലെ പതിനൊന്നു മുതല്‍ അഞ്ചര വരെ ഉണ്ടായിരുന്നു എന്നത് ഈ സമ്മേളനത്തിന്‍റെ പ്രാധാന്യം തെളിയിക്കുന്നു.
വിശ്വാസം സ്വാതന്ത്ര്യത്തില്‍ നിന്നും ഉടലെടുക്കണം 
വിശ്വാസ വര്ഷം അചരിക്കുന്ന ഈ അവസരത്തിലെങ്കിലും ക്രിസ്തീയ വിശ്വാസികള്‍ , വിശ്വാസം എന്നാല്‍ എന്ത് എന്നും , എന്താണ് വിശ്വാസി ക്കാ൯ പാടില്ലാത്തത് അല്ലെങ്കില്‍ അന്തവിസ്വസം എന്നതിനെക്കുറിച്ചും ഒരു തിരിച്ചറിവുളളവരായിരിക്കണം ദ്രിശ്യമല്ലാത്ത ശാസ്ത്രീയമായോ,അടിസ്തനാപരമായോ തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു സംഗതി , ഒരു വ്യക്തി തന്‍റെ പൂര്‍ണ മനസോടും, പൂര്‍ണ സ്വാതന്ത്ര്യതോടും, നിര്‍ഭയം സംശയം വിന അന്ഗീകരിക്കുന്നതിനെയാണ് വിശ്വാസം എന്ന് പറയുന്നത്. നിങ്ങള്‍ ഒരാളുടെ കയ്യും കാലും കെട്ടിയിട്ടിയിട്ടുകൊണ്ടു ചോദിക്കുന്നു നീഏശുവില്‍ വിശ്വസിക്കുന്നുവോ? അവ൯ പറയുന്നു ഞാ൯ വിസ്വാസിയാണന്ന് എന്നാല്‍ അവന്‍ ഒരു യഥാര്‍ത്ഥ വിശ്വാസിയകണമെന്നില്ല കാരണം അത് പറയുമ്പോള്‍ അവ൯ സ്വതന്ത്രനായിരുന്നില്ല. സാംബത്തിക പ്രേരണയാലും ഒരാള്‍വിശ്വാസിയാണന്നുപറഞ്ഞാല്‍ അവനും വിസ്വാസിയകുന്നില്ല. ഭയത്തോടെയും സംസയത്തോടെയും വിസ്വാസിയകുന്നവനും യഥാര്‍ത്ഥ വിശ്വാസിയല്ല. മേല്‍പറഞ്ഞ നാലു സാഹചര്യങ്ങളും ഉള്‍ക്കൊണ്ടു കൊണ്ടു ഉത്തമ വിശ്വാസിയായ്മാറിയ ആദ്യത്തെ ക്രിസ്തീയ വിശ്വാസിയാണ് വിശുദ്ധ ഔസെഫ്. തന്ടെ ഭാവി വധു പരിശുധാരൂപിയാല്‍ ഗെര്‍ഭിണിയാണന്ന മാലാഖയുടെ സന്ദേശം പൂര്‍ണ മനസോടെ, പൂര്‍ണ സ്വാതന്ത്റിയത്തോടെ, നിര്‍ഭയം, സംശയംവിന, വിശുദ്ധ ഔസെഫ് അങ്ങീകരിച്ചു . വിശുദ്ധ ഔസെപ്പിനെ പോലെ നിങ്ങള്‍ക്ക് സഭയില്‍ ഉത്തമ വിശ്വാസിയായിരക്കാ൯ കഴിയുമോ. തീര്‍ച്ചയായും ഇല്ല . കാരണം നിങ്ങള്‍ സഭയില്‍ പൂര്‍ണ സ്വതന്ത്രരല്ല, നിര്‍ഭയവും പൂര്‍ണ മനസോടെയും പ്രവര്‍ത്തിക്കാ൯ നിങ്ങള്‍ക്ക് കഴിയുമോ? ഇല്ല എന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ മേല്‍ പള്ളിവികാരിയുടെ കല്പനകളും ഭീഷണിയും നിലനില്‍ക്കുന്നു.
ദൈവം ഔസേപ്പിതാവിനു നല്‍കിയത് സന്ദേശമായിരുന്നു കല്പനയല്ല അത് ഉള്കൊള്ളാനും ത്ള്ളിക്കളയാനുമുള്ളപരിപൂര്ണ സ്വാതന്ത്ര്യം ഔസേപ്പിതാവിനുണ്ടായിരുന്നു. എന്നാല്‍ മെത്രാനും വികരിയുമെല്ലാം നിങ്ങള്ക്ക് നല്‍കുന്നത് കല്പനകളാണ്.അത് അനുസരിക്കാതിരിക്കാന്‍ നിങ്ങള്ക്ക് കഴിയുകയില്ല കാരണം നിങ്ങള്‍ക്ക് കുദാശകള്‍ നിഷേധിക്കപ്പെടും . ആയതിനു അവര്‍ക്ക് അര് അധികാരം നല്‍കി എന്ന് നാം ചിന്തിക്കുന്നി ല്ല, എന്തെന്നാല്‍ നാം പൌരോഹിത്യത്തിന്റെ അടിമകള്‍ ആണ്. ക്രിസ്തുവും വിശുദ്ധ ഗ്രന്ഥവും എല്ലാം നമ്മി ല്‍ നിന്നും അകന്നു പോയിരിക്കുന്നു. നമ്മള്‍ പൌരോഹിത്യപ്രൌഡിയെ പ്രണമിക്കുന്നു .
കത്തോലിക്ക അവകാശ സംരക്ഷണ സമിതി - കൊരട്ടി Notice NO:4
വികാരിയുടെ ബാലപീഡനം : കുട്ടികളുടെ വേദോപദേശ ക്ലാസുകളുടെ വരാന്ത യിലൂടെ പുരോഹിതന്‍ ചൂരലുമായി നടക്കുന്നു . സ്നേഹത്തിന്‍റെയും സൗമ്യതയുടെയും ഭാഷ പുരോഹിത്നറിയില്ല. ഇടദിവസങ്ങളില്‍ പോലും പള്ളിയില്‍ വരാത്ത മുതിര്‍ന്ന പെണ്‍കുട്ടികളെ പോലും ഇ പുരോഹിത൯ അടിക്കുന്നു. പുരോഹിതന്‍റെ പുണ്യ കരസ്പര്‍ശമേറ്റ് തങ്ങളുടെ മക്കള്‍ ധന്യരായി സ്വര്‍ഗത്തിന് അവകാശികളായി എന്ന്ചില മാതപിതാക്കള്‍ വിശ്വസിക്കുന്നു അതുകൊണ്ടു പലര്‍ക്കും പരാതിയില്ല. പരാതിയുള്ളവര്‍ പോലും പുരോഹിതനെ രണ്ടു ചീത്ത വിളിച്ചവസനിപ്പിക്കുന്നു. ഭയത്താല്‍ നിയമനടപടിക്ക് ആരും മുതിരുന്നില്ല .അവിവാഹിതനായ പുരോഹിത൯ മു തിര്‍ന്ന പെണ്‍കുട്ടികളെ തല്ലൂന്നത് അയാളുടെ ഒരുതര൦ മാനസിക വയ്കല്ല്യത്തിന്‍റെ ഭാഗമാണെന്നു എത്രപെര്‍ക്കറിയാം. പുരോഹിത൯ തങ്ങളുടെ മക്കളെ യഥാര്‍ത്ഥ വിശ്വാസത്തില്‍ നിന്നും അടിചോടിക്കുയാണെന്ന് അവര്‍ മനസിലാക്കുന്നില്ല. കാരണം ഭക്തിയും വിശ്വസവുമെല്ലാം സ്വാതന്ത്ര്യത്തില്‍ നിന്നും ഉടലെടുക്കേണ്ടതാണ് എന്ന് അവര്‍ അറിയുന്നില്ല കുട്ടികളെ തല്ലുന്ന പുരോഹിതന്റെ സ്ഥാനം പാശ്ചാത്യ നാടുകളില്‍ ജെയില്കളാണ്. ( ഇന്ത്യയിലും നിയമം ഭിന്നമല്ല ) കാരണം വിശ്വാസം പീഡനത്തില്‍ നിന്നും ഭീഷണിയില്‍ നിന്നും ഉടലെടുക്കെണ്ട ഒന്നല്ല എന്ന് അവര്‍ക്കറിയാം 
നമ്മുടെ രാജ്യത്തെ ഒരു കോടതിയും അടി ശിക്ഷ യായി വിധിക്കാറില്ല . പീഡിപ്പിക്കപ്പെടുന്നവര്‍ കൂടുതല്‍ അപകടകാരികള്‍ ആയിമാറുന്നു എന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നു . എന്നാല്‍ വികാരിക്ക് ഇതൊന്നും ബാതക മല്ല. ടിയാന്‍ വിധിക്കുകയും വിധി നടപ്പാക്കുകയും ചെയ്യുന്നു. ഈ കുട്ടികള്‍ രാജ്യത്തെ ഒരു നിയമവും ലെങ്കിച്ചവരല്ല. ഒരു വികൃതി പോലും കാട്ടിയവരല്ല. എന്നിട്ടും അവര്‍ അവരുടെ മാതാപിതാക്കളുടെ മുമ്പില്‍ വച്ച് തന്നെ ക്രൂരമായി ശിക്ഷിക്കപ്പെടുന്നു . മാതാപിതാക്കള്‍ ചില മത നിയമങ്ങളുടെയും അന്തവിശ്വസങ്ങളുടെയും അടിമത്വ ത്തില്‍ ആകയാല്‍ അവര്‍ക്ക് പ്രതികരിക്കാനാകുന്നില്ല . അതുകൊണ്ടുതന്നെയാണ് CRPC ഈ അനീതി ക്കെതിരെ പ്രതികരിക്കാന്‍ തീരുമാനിച്ചത് . വികാരിയുടെ ലാത്തി ഇനി കൊരട്ടീ ഇടവകയിലെ പിഞ്ചു കുഞ്ഞുമക്കളുടെ നേരെയും ഉയരുകയില്ലായെന്നു. നമുക്ക് പ്രത്യാശിക്കാം 
വികാരി എവിടെ മൂത്രമൊഴിക്കുന്നുവോ അവിടെ വികാരിയുടെ മൂത്രപ്പുര എന്ന് ബോര്‍ഡ് വെക്കാന്‍ ബോര്‍ഡും കൊണ്ടു പിന്നാലെ നടക്കുന്ന മിടു മിടുക്കന്‍ഭരണകര്‍ത്താക്കളെ നാം തിരിച്ചറിയണം. മേലില്‍ വ്യക്തിത്വം തൊട്ടൂ തീണ്ടിയിട്ടില്ലാത്ത ഇവരെ ഇത്തരം സ്ഥാനത്ത് പ്രതിഷ്ടിക്കരുത്

No comments:

Post a Comment