Saturday, February 22, 2014

CBCI സിനഡിനനെപ്പറ്റി -Zach Nedunkanal: znperingulam@gmail.com


CBCI സിനഡിനനെപ്പറ്റി

Zach Nedunkanal
znperingulam@gmail.com

1. ജെയിംസ്‌ കോട്ടൂർജി തന്റെ പുതിയ കുറിപ്പിൽ (http://almayasabdam.blogspot.ch/2014/02/cbci-carnival-or-come-down_21.html) പറയുന്നതിന്റെ സാരം എന്റ കാഴ്ചപ്പാടിൽ: 
Zach Nedunkanal


1. പാലായിൽ ഒത്തുകൂടിയ ഒരൊറ്റ മെത്രാനും മിഷനറി എന്ന് സ്വയം വിശേഷിപ്പിക്കാനാവില്ല. കാരണം, പോപ്പ് തങ്ങളെ അടിയന്തിരമായി ഏല്പിച്ചിരിക്കുന്ന ജോലിപോലും ചെയ്യാതെ ചുമ്മാ ആത്മപ്രശംസക്കടിപ്പെട്ടു കഴിയുന്നവരാണ്, അവർ.
2. പെരുന്നാളിന്റെ കാലം കഴിഞ്ഞു, ഇനി രണഭൂമിയിലിറങ്ങി മുറിവേറ്റവരെ ശുശ്രൂഷിക്കണം എന്ന് പോപ്പ് പറയുമ്പോൾ നമ്മുടെ വീരനേതാക്കൾ പാലായിൽ പിക്നിക് നടത്താനാണ് പത്തിരുപത്തഞ്ചു കോടികൾ ചെലവഴിച്ചത്‌. ആരുണ്ട്‌ ചോദിക്കാൻ?
3. കോൻസ്റ്റന്റൈന്റെ മേലങ്കിയുമിട്ടു സ്വര്ണവടിയും വീശി സാക്രിസ്റ്റിയിൽ നിന്ന് പള്ളിമേടയിലെയ്ക്ക് മാത്രം നടക്കുന്ന ഇവരുടെ ദുർമ്മേദസ് പാവപ്പെട്ടവരുടെ സഭ ചുമക്കണമോ?
4. സ്വയം ഒന്നും പുതിയ രീതിയിൽ ചിന്തിക്കാനറിയില്ലാത്ത ഈ വിരുതന്മാർ, പോപ്പ് ആവശ്യപ്പെടുന്ന, മറ്റു മിക്ക രാജ്യങ്ങളിലും ഇതിനകം നടത്തിക്കഴിഞ്ഞ, സഭാ ജീവിതത്തിലെ പുതിയ വഴിത്തിരിവുകളെപ്പറ്റി ധാർമ്മിക നിലപാടുകൾ എടുക്കേണ്ടതിനാവശ്യമായ, സ്ഥിതിവിവരക്കണക്കുകൾ പോലും ശേഖരിക്കുകയോ അതിനുള്ള പ്രാരംഭ നടപടികൾ പോലും എടുക്കുകയോ ചെയ്തിട്ടില്ല.
5. വെറുതേ എല്ലാത്തിനും ആമേൻ പറഞ്ഞു നടക്കുന്ന വിവരദോഷികളെയല്ല തനിക്ക് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള സഭകളിലും രൂപതകളിലും ആവശ്യം എന്ന് പോപ്പ് ആവർത്തിച്ചു ബോധിപ്പിച്ച്ചിട്ടും നമ്മുടെ ഇടയന്മാർ തിന്നു കൂത്താടി, രാഷ്ട്രീയക്കാരെ സന്തോഷിപ്പിചും കെട്ടിപ്പിടിച്ചും പാലാ പ്രദേശങ്ങളിൽ കൂടെ അൽഫോൻസാമ്മയുടെ പുണ്യവും പറഞ്ഞ് ഉലാത്തുകയായിരുന്നു. അക്കൂടെ, സ്വയം വിളിച്ചുപറയാൻ നാണം തോന്നുന്ന തങ്ങളുടെ വീരകൃത്യങ്ങളെപ്പറ്റി - അല്ഫോന്സായുടെ കബരിടത്തിങ്കൽ പാവങ്ങൾ നിക്ഷേപിക്കുന്ന നേര്ച്ചക്കാശ് കട്ടെടുത്ത് 25 കോടിയുടെ മാമാങ്കം നടത്തുക തുടങ്ങിയവ - രാഷ്ട്രീയക്കാരെക്കൊണ്ട് മുഖസ്തുതി പറയിപ്പിച്ച്, അത് കേട്ടിരുന്നു ചിളിക്കുക, രോമാഞ്ചമണിയുക തുടങ്ങിയ നാടകങ്ങൾ ആയിരുന്നു ഇത്തവണത്തെ മെത്രാൻ സിനഡ് കാട്ടിക്കൂട്ടിയ സൽപ്രവൃത്തികൾ. 
6. ഏതോ വലിയ പാലാഴി കടയാനാണെന്നും പറഞ്ഞ് ഒന്നരയാഴ്ച്ച കൊച്ചു പെണ്ണുങ്ങളുടെ ഡാൻസും കൂത്തും കണ്ടിരുന്നിട്ട് മൂപ്പന്മാർ മൂക്കുമുട്ടെ കുടിച്ചു പൂസായി സ്ഥലം വിട്ടു. അതിനായിരുന്നോ ഇവർ പത്രങ്ങളായ പത്രങ്ങളിലും മാദ്ധ്യമങ്ങളിലും അവരുടെ 'വിശുദ്ധിയുടെ നിറവിൽ' കൂടിയ പൊള്ള സിനഡിനെപ്പറ്റി ഇത്രയും കൊട്ടിഘോഷിച്ചത്! വെറും കോലാഹലം! അതുകഴിഞ്ഞ്, 13 ഫെബ്രു. തീയതി വച്ച് ഇംഗ്ളീഷിൽ ഇറക്കിയ റിപ്പോർട്ടിലെ ഹിമാലയൻ നുണകൾ വായിച്ചാൽ കണ്ണു തള്ളിപ്പോകും. ഒരിടത്തും അതിന്റെ മലയാളം ഇതുവരെ കണ്ടില്ല. 
7. കുഞ്ഞാടുകളുടെ കരച്ചിൽ റെക്കോര്ഡ് ചെയ്തു വച്ച് കേട്ടോണ്ടിരിക്കാൻ അവർ രൂപതകൾതോറും പാസ്റ്റൊറൽ കൌന്സിലുകൾ കെട്ടിപ്പടുക്കും പോലും! 
ഇങ്ങനെ പോകുന്നു കൊട്ടൂര്‍ സാറിന്റെ ഹൃദയം നൊന്തുള്ള പരിവേദനങ്ങൾ. എന്താ ചെയക! വല്ലതും പറഞ്ഞിട്ട് കാര്യമുണ്ടോ? കേൾവിയും കാഴ്ചയുമില്ലാത്ത ഈ  their beatitude കാർന്നോർമാരെ നന്നാക്കാൻ ദൈവത്തിനുപോലും സാദ്ധ്യമല്ല. ഒരു മനസ്സാക്ഷിയുമില്ലാതെ ലോകത്തെ മൊത്തം കബളിപ്പിക്കുന്ന അമ്പലക്കള്ളന്മാരാണവർ. 

Tel. 9961544169 / 04822271922

No comments:

Post a Comment