Thursday, August 23, 2012

അഞ്ജലിക്ക കണ്ട നരകം

Annete Valsa's profile photo
Annete Valsa
അഞ്ജലിക്ക കണ്ട നരകം
കര്‍ത്താവു എനിക്ക് കാണിച്ചു തന്ന നരകത്തിലെ വിവിധ ഭാഗങ്ങളെ ക്കുറിച്ച് ഞാന്‍ വിവരിക്കട്ടെ:-    
കര്‍ത്താവ് എന്നോട്  " ഞാന്‍ നിന്നെ കാണിക്കാന്‍ പോകുന്നത് കാണുവാന്‍ നീ തയ്യാറാണോ?" എന്ന് ചോദിച്ചു. "അതെ, കര്‍ത്താവേ", ഞാന്‍ മറുപടി പറഞ്ഞു. കര്‍ത്താവു എന്നെ  ഒരു അറയിലേക്ക് കൊണ്ടുപോയി. അവിടെ ഒരു യുവാവ്‌ തീജ്വാലയില്‍ കിടന്നു വേദന അനുഭവിക്കുന്നത് കണ്ടു . ആ അറ ഒരു സംഖ്യ കൊണ്ട് അടയാളപ്പെടുത്തിയിരുന്നു.   ആ സംഖ്യ എന്താണെന്നു എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവ പുറകിലോട്ടാണ് എഴുതിയിരിക്കുന്നതെന്ന് മനസിലായി. ആ അറയില്‍ ഒരു വലിയ ഫലകവും ആ യുവാവിന്‍റെ നെറ്റിയില്‍ "666 " എന്ന സംഖ്യയും ഉണ്ടായിരുന്നു. ഒരു വലിയ ലോഹ തകിടും അവന്‍റെ തൊലിക്കുള്ളില്‍ നിക്ഷേപിച്ചിരുന്നു . അവനെ ഭക്ഷിച്ചു കൊണ്ടിരുന്ന പുഴുകള്‍ക്കു  പക്ഷെ ആ തകിട് നശിപ്പിക്കാന്‍ കഴിഞ്ഞില്ല, അഗ്നിജ്വാലക്ക് അതിനെ കത്തിച്ചു കളയാനും കഴിഞ്ഞില്ല. അവന്‍ നിലവിളിച്ചു, " കര്‍ത്താവേ, എന്നോട് കരുണയുണ്ടാകേണമേ. എന്നെ ഇവിടെ നിന്നും പുറത്താക്കേണമേ. എന്നോട് ക്ഷമിക്കേണമേ, കര്‍ത്താവേ! "  പക്ഷെ കര്‍ത്താവ് ഇങ്ങനെ മറുപടി പറഞ്ഞു, "ഞാന്‍ നിനക്ക് അനേകം അവസരങ്ങള്‍ തന്നു,പക്ഷെ നീ മനസാന്തരപെട്ടില്ല ". പക്ഷെ ഇപ്പോള്‍ വൈകിപ്പോയി, വളരെ വൈകിപ്പോയി . ഞാന്‍ കര്‍ത്താവിനോടു ചോദിച്ചു: " കര്‍ത്താവേ, അവന്‍ എന്തുകൊണ്ടാണ് ഇവിടെ എത്തിയത്? അല്‍പ്പസമയം  കഴിഞ്ഞപ്പോള്‍ എനിക്ക് അവനെ മനസിലാക്കാന്‍ കഴിഞ്ഞു. ഈ  യുവാവ്‌   ഭൂമിയിലായിരുന്നപ്പോള്‍ ദൈവവചനം അറിഞ്ഞിരുന്ന ഒരു വ്യക്തിയായിരുന്നു. പക്ഷെ മദ്യത്തിലും മയക്കുമരുന്നിലും ആശ വച്ച് അവന്‍ കര്‍ത്താവില്‍ നിന്ന്  അകന്നു തെറ്റായ മാര്‍ഗത്തില്‍ സഞ്ചരിക്കുവാന്‍ തുടങ്ങി. കര്‍ത്താവിന്‍റെ  പാത പിന്തുടരുവാന്‍ അവനു മനസില്ലാതായി.അവനു വന്നു ഭവിപ്പാന്‍ പോകുന്ന കാര്യത്തെ കുറിച്ച് പല പ്രാവശ്യം കര്‍ത്താവു മുന്നറിയിപ്പ് നല്‍കി. യേശു പറഞ്ഞു," എന്‍റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ സംസാരിച്ച വചനം തന്നേ ഒടുക്കത്തെ നാളിൽ അവനെ ന്യായം വിധിക്കും. (യോഹ 12 :48 ) അക്കാരണത്താല്‍ അവന്‍ എവിടെ എത്തി."  ഇതു പറഞ്ഞിട്ട് യേശു കരയുവാന്‍ തുടങ്ങി. കര്‍ത്താവു കരയുന്നത് നാം കരയുന്നതില്‍ നിന്നും വളരെ വ്യത്യസ്തമായിട്ടാണ്. കര്‍ത്താവു  തന്‍റെ    ഹൃദയത്തിലുള്ള  ഈ വേദനകളാലാണ്  കരയുന്നത്.
"ഞാന്‍ നരകം മനുഷ്യര്‍ക്ക്‌ വേണ്ടി നിര്‍മ്മിച്ചില്ല." കര്‍ത്താവ്‌ പറഞ്ഞു. അതിനാല്‍ ഞാന്‍ കര്‍ത്താവിനോടു ചോദിച്ചു: “പിന്നെ എന്തുകൊണ്ടാണ്  കര്‍ത്താവേ , മനുഷ്യവര്‍ഗ്ഗം ഇവിടെ കിടക്കുന്നത്? അവന്‍ ഉത്തരമരുളി, “മകളെ ഞാന്‍ പിശാചുക്കളായ സാത്താനും അവന്‍റെ ദൂതന്മാര്‍ക്കും വേണ്ടിയാണു നരകം സൃഷ്ടിച്ചത്. പക്ഷെ, പാപത്താലും മാനസാന്തരത്തിന്‍റെ  കുറവിനാലും മനുഷ്യവര്‍ഗ്ഗം  ഇവിടെ എത്തുന്നു. എന്‍റെ മഹത്വത്തില്‍ എത്തുന്നതിനെക്കാള്‍ എത്രയോ അധികം പേരാണ് നശിച്ചുകൊണ്ടിരിക്കുന്നത്‌!” (മത്തായി 7:14). കര്‍ത്താവു കരയുവാന്‍ തുടങ്ങി. കര്‍ത്താവു കരയുന്ന വിധം എന്നെയും വല്ലാതെ വേദനിപ്പിക്കാന്‍ തുടങ്ങി. യേശു തുടര്‍ന്നു, “മകളെ, ഞാന്‍ എന്‍റെ ജീവന്‍ മനുഷ്യവര്‍ഗ്ഗത്തിന് വേണ്ടി കൊടുത്തു. അവര്‍ നശിച്ചു പോകാതിരിക്കാന്‍ വേണ്ടി, ഇവിടെ എത്തപ്പെടതിരിക്കാനായിട്ടു തന്നെ. ഞാന്‍ എന്‍റെ സ്നേഹത്താലും കരുണായാലും എന്‍റെ ജീവന്‍ കൊടുത്തു;  മനുഷ്യസമൂഹം മാനസാന്തര അനുഭവത്തിലേക്ക് വരുവാനും അങ്ങനെ അവര്‍ക്ക് സ്വര്‍ഗ്ഗ രാജ്യത്തില്‍ പ്രവേശനം സിദ്ധിക്കുവാനും വേണ്ടി. ഉള്ളിലെ വേദനയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഒരുവന്‍ കരയുന്നത് പോലെ യേശു കരയുവാന്‍ തുടങ്ങി. ഇവിടെ (നരകത്തില്‍) ആയിരിക്കുന്ന  ജനങ്ങളെ കാണുമ്പോള്‍  കര്‍ത്താവു അനുഭവിക്കുന്ന വേദന അത്ര വലുതാണ്).
യേശുവിനോട് ഒപ്പം ആയിരിക്കുന്നത് എത്രമാത്രം സുരക്ഷിതമാണ് എന്ന് എനിക്ക് അനുഭവേദ്യമായി. "യേശുവിനെ പോകാന്‍ അനുവദിക്കുകയാണെങ്കില്‍ ഹോ! ഞാന്‍ ഇവിടെ കുടുങ്ങിയത് തന്നെ." ഞാന്‍ ചിന്തിച്ചു.  
clip_image002
A young teenage girl dies for 24 hours,
led by Jesus, visits hell and heaven,
and then returns to life to tell what she saw.
ഞാന്‍ ചോദിച്ചു, "കര്‍ത്താവേ, ഈ സ്ഥലത്ത് എനിക്ക് ബന്ധുക്കള്‍ ആരെങ്കിലും ഉണ്ടോ? ഞാന്‍ കരഞ്ഞു  കൊണ്ടിരിക്കുന്നത് കണ്ടു കര്‍ത്താവു എന്നെ നോക്കിയിട്ട് "മകളെ, ഞാന്‍ നിന്നോട് കൂടെയുണ്ട്, കാരണം ഞാന്‍ വളരെ ഭയപ്പെട്ടിരുന്നു. ഞാന്‍ കര്‍ത്താവിനോടു ചോദിച്ചു, "കര്‍ത്താവേ, എന്തുകൊണ്ടാണ് എന്‍റെ മുത്തശ്ശി ഇവിടെ കിടക്കുന്നത്".അവള്‍ അങ്ങയെ  അറിഞ്ഞിരുന്നോ എന്ന് എനിക്ക് അറിയില്ല. എന്തുകൊണ്ടാണ് അവള്‍  ഇവിടെ നരകത്തില്‍ കിടക്കുന്നത് കര്‍ത്താവേ? " അവന്‍ മറുപടി  പറഞ്ഞു , "മകളേ , അവള്‍ക്ക്  ക്ഷമിക്കാന്‍  കഴിഞ്ഞില്ല  , അതിനാലാണ്   അവള്‍ ഇവിടെ ആയിരിക്കുന്നത് .. മകളേ, മറ്റുള്ളവരോട്  ക്ഷമിക്കാതിരിക്കുന്ന വ്യക്തിയോട് ഞാനും ക്ഷമിക്കുകയില്ല. " 
ഞാന്‍  ചോദിച്ചു, " കര്‍ത്താവേ, പക്ഷെ അങ്ങ് കരുണാമയനും ക്ഷമിക്കുന്നവനും ആകുന്നുവല്ലോ?"
കര്‍ത്താവു എങ്ങനെ പറഞ്ഞു, "മകളേ, പക്ഷെ ക്ഷമിക്കേണ്ടത്‌ വളരെ  അത്യാവശ്യമായ ഒരു കാര്യമാണ്. ഇവിടെ ആയിരിക്കുന്ന അനേകം പേരും പലരോടും ക്ഷമിച്ചിട്ടില്ല.  ക്ഷമിക്കാഞ്ഞതിനാലാണ് അനേകം പേരും ഇവിടെ എത്തിയിരിക്കുന്നത്. അവര്‍ ക്ഷമിച്ചിട്ടില്ല; ഇത് ക്ഷമിക്കേണ്ട  സമയമാണെന്നു മനുഷ്യരോട് പോയി പറക, പ്രത്യേകിച്ച് എന്‍റെ ജനം ,എന്‍റെ  ജനത്തില്‍ പലരും ക്ഷമിച്ചിട്ടില്ല.ഒരു  പക്ഷെ , മരണം കടന്നു പിടിക്കുകയാണെങ്കില്‍ ക്ഷമിക്കാന്‍ മറന്ന ആ വ്യക്തി നരകത്തിലേക്ക് പോകും, ജീവനെ വിലയ്ക്ക് വാങ്ങുവാന്‍ ആര്‍ക്കും കഴിയുകയില്ല. "                                                               
ഞങ്ങള്‍ ആ സ്ഥലം വിട്ടു  മുന്നോട്ടു പോയപ്പോള്‍ എന്‍റെ  മുത്തശ്ശി തീയ്ക്കുള്ളില്‍ അകപ്പെട്ടിട്ടു "ആ ആ " എന്ന് നിലവിളിക്കാനും ദൈവത്തിന്‍ നാമത്തെ ശപിക്കുവാനും തുടങ്ങി. നരകത്തിലുള്ള ഓരോ വ്യക്തിയും ദൈവത്തെ ദുഷിക്കുകയും ദൈവത്തിനു വിരോധമായി സംസാരിക്കുകയും ചെയ്യുന്നു.
അവിടെ നിന്നും മാറിയപ്പോള്‍ നരകം മുഴുവന്‍ പീഡ അനുഭവിക്കുന്ന ആത്മക്കളാല്‍ നിറഞ്ഞിരിക്കുന്നതു എനിക്ക് കാണാന്‍ കഴിഞ്ഞു. പലരും തങ്ങളുടെ കരങ്ങള്‍ യേശുവിങ്കലേയ്ക്ക് നീട്ടി തങ്ങളെ സഹായിക്കണമെന്നും ആ യാതന സ്ഥലത്ത് നിന്നും തങ്ങളെ പുറത്തേയ്ക്ക്   എടുക്കണമെന്നും അപേക്ഷിച്ചുകൊണ്ടിരുന്നു. പക്ഷെ, കര്‍ത്താവിനു അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അപ്പോള്‍ അവര്‍ ദൈവത്തെ ദുഷിക്കാന്‍ തുടങ്ങും. യേശു കരഞ്ഞു കൊണ്ട് ഇപ്രകാരം പറഞ്ഞു;  " അവര്‍ ഇങ്ങനെ എന്നോട് യാചിക്കുന്നതു എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. അവര്‍ ഇവിടെ ചെയ്യുന്ന ഈ പ്രവര്‍ത്തികള്‍ ഒക്കെയും  എന്നെ  വ്യസനിപ്പിക്കുന്നു. കാരണം ഇനി എനിക്ക് അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയുകയില്ല. ഞാന്‍ നിന്നോട് പറയുന്നത് ഇതാണ് : ഈ ഭൂമിയിലായിരിക്കുന്ന ഒരുവന് ഇനിയും അവസരങ്ങള്‍ ഉണ്ട്, മരണത്തിലേക്ക് കടന്നിട്ടില്ലാത്ത വ്യക്തിക്ക് , ഇപ്പോഴും ജീവനോടിരിക്കുന്നവന് തന്നെ, അവനു മാനസാന്തരപ്പെടുവാന്‍ ഇനിയും സമയമുണ്ട്!" 
നരകത്തില്‍ ധാരാളം പ്രശസ്ത വ്യക്തികളുണ്ട്‌, അതുപോലെ കര്‍ത്താവിനെ അറിഞ്ഞ ധാരാളം പേരും ഉണ്ട് എന്നും കര്‍ത്താവു എന്നോട് പറഞ്ഞു. അവന്‍ എന്നോട് ; "ഞാന്‍ ഇനി അഗ്നികുംണ്ടത്തിന്‍റെ  മറ്റൊരു ഭാഗം നിന്നെ കാണിക്കുവാന്‍ പോകുകയാണ് " എന്ന് പറഞ്ഞു .ഞങ്ങള്‍ മറ്റൊരു സ്ഥലത്ത് എത്തപ്പെട്ടു; അവിടെ ഒരു സ്ത്രീ തീജ്വാലകളാല്‍ ചുറ്റപ്പെട്ടിരുന്നു.  അവള്‍ അതിഭയാനകമായ പീഡ അനുഭവിച്ചുകൊണ്ടിരുന്നു. അവള്‍ കരുണയ്ക്കായി യേശുവിനോട്  കരഞ്ഞ്  അപേക്ഷിച്ചുകൊണ്ടിരുന്നു. യേശു അവളെ ചൂണ്ടി കാട്ടിയിട്ട് എന്നോട് പറഞ്ഞു " മകളേ , ജ്വാലയാല്‍ ചുറ്റപ്പെട്ടു അവിടെ കിടക്കുന്നതായിട്ടു നീ കാണുന്ന ആ സ്ത്രീ സെലിനയാണ്‌.  " ഞങ്ങള്‍ അടുത്തേയ്ക്ക് ചെന്നപ്പോള്‍ , അവള്‍ നിലവിളിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു; " കര്‍ത്താവേ, എന്നോട് കരുണ തോന്നേണമേ, എന്നോട്  ക്ഷമിക്കേണമേ, എന്നെ ഈ സ്ഥലത്ത് നിന്നും പുറത്തോട്ടു എടുക്കേണമേ!" പക്ഷെ, കര്‍ത്താവു അവളെ നോക്കി ഇപ്രകാരം പറഞ്ഞു; "ഇപ്പോള്‍  താമസിച്ചുപോയി, വളരെ താമസിച്ചുപോയി , നിനക്ക്  ഇപ്പോള്‍ മാനസാന്തരപ്പെടാന്‍ പറ്റില്ല." 
അവള്‍ എന്നെ കണ്ടിട്ട് എന്നോട് ഇങ്ങനെ പറഞ്ഞു, " ഞാന്‍ നിന്നോട് അപേക്ഷിക്കുകയാണ്, ദയവായി, നീ ഭൂമിയില്‍ ചെന്ന് ജനങ്ങളോട് എന്‍റെ  പാട്ടുകള്‍ കേള്‍ക്കുകയോ പാടുകയോ ചെയരുതെന്നു പറയണം." (1 യോഹന്നാന്‍ 2 :15 ) അപ്പോള്‍ ഞാന്‍ അവളോട്‌ ; "എന്തുകൊണ്ട് ഞാന്‍ പോയി അങ്ങനെ പറയണമെന്ന്   നീ  പറയുന്നു ? "എന്ന്  ചോദിച്ചു.    അവള്‍  പറഞ്ഞു, " ജനങ്ങള്‍ എന്‍റെ പാട്ടുകള്‍ കേള്‍ക്കുകയോ പാടുകയോ ഓരോ സമയവും ഞാന്‍ അധികമായി പീഡനത്തിനിരയാകുന്നു  . മാത്രമല്ല, അത് ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തി, എന്‍റെ പാട്ടുകള്‍ക്ക്  ശ്രദ്ധ കൊടുക്കുകയോ പാടുകയോ ചെയുന്ന ഓരോരുത്തരും   ഈ സ്ഥലത്തിലേക്കു   നടന്നു കൊണ്ടിരിക്കുകയാണ്  .  .  ദയവായി ഇവിടെ ആരും വരരുതെന്ന് പോയി അവരോടു പറയുക. നരകം വസ്തവമായുള്ളതാണെന്ന്   അവരോടു പറയുക. അവള്‍ നിലവിളിക്കുന്നതും, നിലവിളിക്കുമ്പോള്‍ പിശാചുക്കള്‍ ദൂരെ നിന്നും അവളുടെ ശരീരത്തിലേക്ക് കുന്തങ്ങള്‍ ചുഴറ്റി എറിയുന്നതും ഞാന്‍ കണ്ടു. അവള്‍ അപ്പോള്‍ ഇങ്ങനെ നിലവിളിച്ചു; "കര്‍ത്താവേ, എന്നെ സഹായിക്കേണമേ, എന്നോട് കരുണയുണ്ടാകേണമേ!" പക്ഷെ, ദുഖത്തോടെ കര്‍ത്താവു അപ്പോള്‍ അവളോട്‌ പറയും; " അതിനുള്ള സമയം കഴിഞ്ഞുപോയി."
ഞാന്‍ ആ ചുറ്റുപാടോക്കെയും  ഒന്ന് കണ്ണോടിച്ചു, അവിടം പാട്ടുകാരെയും കലാകാരന്മാരെയും കൊണ്ട് നിറഞ്ഞിരുന്നു. അവര്‍ എല്ലാവരും അവിടെ പാടുകയും ,വീണ്ടും പാടുകയും അങ്ങനെ നിര്‍ത്താതെ പാടിക്കൊണ്ടിരിക്കുകയും  ചെയ്തു. കര്‍ത്താവ്    വിവരിച്ചു; " മകളേ, ഇവിടെ എത്തുന്ന ഒരു വ്യക്തി ,താന്‍ ഭൂമിയിലായിരുന്നപ്പോള്‍  ചെയ്തു കൊണ്ടിരുന്ന പ്രവര്‍ത്തിയില്‍ നിന്ന് മാനസാന്തരപെട്ടിട്ടില്ലായെങ്കില്‍ അത് തന്നെ ഇവിടെ തുടര്‍ച്ചയായി ചെയ്യേണ്ടിവരുന്നു."       
ഞാന്‍ ആ ചുറ്റുപാടോക്കെയും  വീണ്ടും  നോക്കിയപ്പോള്‍ , ധാരാളം പിശാചുക്കള്‍ അവിടെ ഒരു തരം മഴ പോലെ എന്തോ പെയ്യിക്കുകയായിരുന്നു .അവിടെ മഴ പെയ്യുകയാണ്  എന്നാണ്  ഞാന്‍  കരുതിയത്‌  , പക്ഷെ,  തീജ്വാലയില്‍ കിടക്കുന്നവരോക്കെയും ഈ മഴയെ പേടിച്ചു ഓടുന്നതും "ഇല്ല , കര്‍ത്താവേ, എന്നെ സഹായിക്കേണമേ,  ഇത് ഒരിക്കലും  പാടില്ല "  എന്ന് നിലവിളിക്കുന്നതും ഞാന്‍ കേട്ടു. അപ്പോള്‍ പിശാചുക്കള്‍ അട്ടഹസിച്ചുകൊണ്ട് ഇങ്ങനെ പറയും, 'സ്തുതിച്ചരാധിക്കുക, കാരണം ഇത് തന്നെയാണ് നിങ്ങളുടെ നിത്യരാജ്യം'. തീജ്വാലകള്‍ അധികമാകുന്നതും ആളുകളുടെ മേലുള്ള പുഴുക്കളുടെ എണ്ണം വര്‍ധിക്കുന്നതും ഞാന്‍ കണ്ടു. അവിടെ വെള്ളമില്ലായിരുന്നു, പകരം  തീജ്വാലകള്‍ വര്‍ധിപ്പിച്ചു  മനുഷ്യന്‍റെ പീഡനം വര്‍ദ്ധിപ്പിക്കുവാന്‍ പര്യാപ്തമായ ഗന്ധകമായിരുന്നു ഉണ്ടായിരുന്നത്.ഞാന്‍ യേശുവിനോട് ചോദിച്ചു; "കര്‍ത്താവേ , എന്താണ് സംഭവിക്കുന്നത്‌? കര്‍ത്താവേ എന്താണിത്? " കര്‍ത്താവു മറുപടി പറഞ്ഞു; "മാനസന്തരപ്പെടാത്ത ഒരു വ്യക്തിക്കുള്ള ശമ്പളം ഇതാണ്." (സങ്കീ 11 :6 ) 
പിന്നെ കര്‍ത്താവു എന്നെ മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോയി. അവിടെ പ്രസിദ്ധനായ ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. ഞാന്‍ മുന്‍പ് ,  ഇരുമനസുള്ള ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയായിട്ടായിരുന്നു  ജീവിച്ചു കൊണ്ടിരുന്നത്.   മരിച്ചുപോകുന്ന എല്ലാവരും സ്വര്‍ഗ്ഗത്തില്‍ എത്തുമെന്നായിരുന്നു അന്നു ഞാന്‍ വിചാരിച്ചിരുന്നത്. പള്ളികളില്‍ പൂജാകര്‍മങ്ങള്‍ നടത്തുന്നവരൊക്കെയും സ്വര്‍ഗ്ഗത്തില്‍ എത്തും എന്ന് തന്നെ ഞാന്‍ കരുതി. 
പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ മരിച്ചപ്പോള്‍, അദ്ദേഹം  സ്വര്‍ഗ്ഗത്തിലേയ്ക്കാണ് പോയതെന്ന് എന്‍റെ സ്നേഹിതരും ബന്ധുജനമോക്കെയും പറഞ്ഞു. ടെലിവിഷനിലും  മാധ്യമങ്ങളിലും  മറ്റെനേകം ഇടങ്ങളിലുമുള്ള വാര്‍ത്തകളില്‍  ' പോപ്‌ ജോണ്‍ പോള്‍ മരിച്ചു,അദ്ദേഹത്തിന്‍റെ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെ!'  ' അദ്ദേഹം ഇപ്പോള്‍ കര്‍ത്താവിനോടും ദൂതന്മാരോടുമോത്ത് സ്വര്‍ഗ്ഗത്തില്‍ സന്തോഷിക്കുകയായിരിക്കും.'എന്നൊക്കെ  പറയുന്നുണ്ടായിരുന്നു... ഞാന്‍ അതെല്ലാം അതുപോലെ വിശ്വസിച്ചു. പക്ഷെ , ഞാന്‍ എന്നെത്തന്നെ വിഡ്ഢിയാക്കുകയായിരുന്നു; കാരണം ഞാന്‍ നരകത്തില്‍ വേദന അനുഭവിക്കുന്നവനായി അദേഹത്തെ കണ്ടു. ഞാന്‍ അദേഹത്തിന്‍റെ മുഖത്തെയ്ക്ക്  നോക്കി. അത്  ജോണ്‍ പോള്‍ തന്നെയായിരുന്നു. കര്‍ത്താവു എന്നോട് പറഞ്ഞു: "നോക്കൂ , മകളേ, നീ ആ കാണുന്ന ആ  മനുഷ്യന്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമനാണ്. അവന്‍ മാനസാന്തരപ്പെടാഞ്ഞതിനാലാണ്   ഇവിടെ പീഡ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.
പക്ഷെ, കര്‍ത്താവേ, എന്തുകൊണ്ട് അദ്ദേഹം ഇവിടെ എത്തി? അദ്ദേഹം പള്ളിയില്‍ പ്രസംഗിക്കുന്നവനല്ലേ ?  യേശു മറുപടി പറഞ്ഞു; "മകളേ, വ്യഭിചാരിയോ, വിഗ്രഹാരാധിയോ ,അത്യാഗ്രഹിയോ , കള്ളം പറയുന്നവനോ ആയ യാതൊരു വ്യക്തിയും എന്‍റെ രാജ്യം അവകാശമാക്കുകയില്ല.(എഫെ 5 :5 )ഞാന്‍ മറുപടി പറഞ്ഞു; അതെ, കര്‍ത്താവേ , അത് സത്യമാണെന്ന് അറിയാം. പക്ഷെ, വലിയ പുരുഷാരത്തോട്   പ്രസംഗിച്ചു കൊണ്ടിരുന്ന ഈ വ്യക്തി എന്തുകൊണ്ട്  ഇപ്പോള്‍ നരകത്തില്‍ കിടക്കുന്നു എന്നതാണ് എനിക്ക് അറിയേണ്ടത്! "യേശു  പ്രതികരിച്ചു; "അതെ, മകളേ, അദ്ദേഹം ഒരു പക്ഷെ പല കാര്യങ്ങള്‍ പറഞ്ഞിരിക്കാം , പക്ഷെ , സത്യം അതായിരിക്കുന്നത് പോലെ (സത്യമായിട്ട്)  അവന്‍ പറഞ്ഞിട്ടില്ല.  സത്യം അവര്‍ക്ക് അറിയാമായിരുന്നിട്ടും , സത്യം വാസ്തവമായി അദ്ദേഹം അറിഞ്ഞിരുന്നിട്ടും  അദ്ദേഹം ഒരിക്കലും സത്യം പറഞ്ഞിരുന്നില്ല. രക്ഷയെ കുറിച്ചുള്ള സന്ദേശം  പ്രസംഗിക്കുന്നതിനെക്കാള്‍  ഉപരിയായി ധനത്തെ കാംക്ഷിച്ചിരുന്നതിനാല്‍  അദ്ദേഹം ഒരിക്കലും രക്ഷാസന്ദേശം നല്‍കിയില്ല; നരകം വാസ്തവമാണെന്നും  സ്വര്‍ഗ്ഗവും ഉണ്ടെന്നും പറയാറുണ്ടായിരുന്നില്ല; മകളേ, അദ്ദേഹം ഇപ്പോള്‍ ഈ സ്ഥലത്താണ് ആയിരിക്കുന്നത്.
ഞാന്‍  ആ വ്യക്തിയെ നോക്കിയപ്പോള്‍,   ദേഹമാസകലം സൂചി മുനകളുള്ള ഒരു മഹാസര്‍പ്പം അദ്ദേഹത്തിന്‍റെ കഴുത്തിനെ വരിഞ്ഞു മുറുക്കുന്നതും, അദ്ദേഹം അതിനെ എടുത്തു മാറ്റുവാന്‍ ശ്രമിക്കുന്നതും കണ്ടു. ഞാന്‍ യേശുവിനോട് ; "കര്‍ത്താവേ,  അദ്ദേഹത്തെ സഹായിക്കേണമേ!" എന്ന് അപേക്ഷിച്ചു. ആ മനുഷ്യന്‍  നിലവിളിച്ചുകൊണ്ട്  ഇപ്രകാരം പറയുവാന്‍  തുടങ്ങി; "എന്നെ സഹായിക്കേണമേ ,കര്‍ത്താവേ; എന്നോട് കരുണ ഉണ്ടാകേണമേ; ഈ സ്ഥലത്ത് നിന്ന് എന്നെ പുറത്തെടുക്കേണമേ; എന്നോട് ക്ഷമിക്കേണമേ. ഞാന്‍ മാനസാന്തരപ്പെടുന്നു, കര്‍ത്താവേ , എനിക്ക് ഭൂമിയിലേക്ക്‌ മടങ്ങി പോകേണം .എനിക്ക് മാനസാന്തരപ്പെടേണ്ടതിനായി ഭൂമിയിലേക്ക്‌ പോകേണം " കര്‍ത്താവു അവനെ ഒന്ന്  നിരീക്ഷിച്ചിട്ടു അവനോടു ഇപ്രകാരം പറഞ്ഞു; "നിനക്ക് നല്ലവണ്ണം അറിയാമായിരുന്നു, ഈ സ്ഥലം വാസ്തവമായുള്ളതാണെന്ന്  നീ നന്നായി അറിഞ്ഞിരുന്നു. ഇപ്പോള്‍ സമയം വളരെ താമസിച്ചുപോയി; ഇനി നിനക്ക്  വേറൊരു അവസരമില്ല." 
കര്‍ത്താവു പറഞ്ഞു ; " നോക്കു, മകളേ, ഞാന്‍ ഈ മനുഷ്യന്റെ ജീവിതം നിനക്ക് കാണിച്ചു തരാം." യേശു ഒരു വലിയ സ്ക്രീന്‍ എനിക്ക് കാണിച്ചു തന്നു .അതില്‍ അദ്ദേഹം പല പ്രാവശ്യം അനേകായിരങ്ങള്‍ക്ക്    മുന്‍പില്‍ പൂജ നടത്തുന്നത് എനിക്ക് കാണുവാന്‍ കഴിഞ്ഞു. അവിടെ നിന്നിരുന്ന ആ ജനങ്ങളൊക്കെയും എന്തുമാത്രം വിഗ്രഹാരാധികളായിരുന്നു !"  യേശു പറഞ്ഞു; " നോക്കു, മകളേ, ഈ  സ്ഥലത്ത് ധാരാളം വിഗ്രഹാ രാധികള്‍ ഉണ്ട്.  വിഗ്രഹാരധന നിങ്ങളെ രക്ഷിക്കുകയില്ല.രക്ഷിപ്പാന്‍ കഴിയുന്ന ഒരേ ഒരു വ്യക്തി ഞാനാകുന്നു. എനിക്ക് പുറമേ രക്ഷിക്കുവാനായി ആരുമില്ല. ഞാന്‍ പാപിയെ സ്നേഹിക്കുന്നു, പക്ഷെ, പാപത്തെ വെറുക്കുന്നു. മകളേ, നീ പോയി ജനഗണങ്ങളോട്  ഞാന്‍ അവരെ സ്നേഹിക്കുന്നുണ്ടെന്നും അവര്‍ എന്റെ അടുക്കല്‍ വരേണ്ടതാവശ്യമാനെന്നും   പറക.  "
കര്‍ത്താവു എന്നോട്  സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ ഈ വ്യക്തി ധാരാളം നാണയങ്ങളും നോട്ടുകളും എങ്ങനെ കൈപ്പറ്റിയിരുന്നു എന്ന് എനിക്ക് കാണുവാന്‍ കഴിഞ്ഞു. കിട്ടുന്ന ധനം മുഴുവന്‍ അദ്ദേഹം തന്നെ സൂക്ഷിച്ചു. അദ്ദേഹത്തിന്റെ പക്കല്‍ ധനം അനവധിയായി ഉണ്ടായിരുന്നു.സിംഹാസനത്തില്‍  ഇരിക്കുന്നതായ അദ്ദേഹത്തിന്റെ തന്നെ അനേകം സ്വരൂപങ്ങളും ഞാന്‍ കണ്ടു. പക്ഷെ, ഇതിനൊക്കെയും അപ്പുറമായ ചില കാഴ്ചകളും ഞാന്‍ കണ്ടു.
ഈ മനുഷ്യര്‍ വിവാഹം കഴിക്കുകയില്ല എന്ന കാര്യം സത്യം തന്നെ.പക്ഷെ എനിക്ക് ഒരു കാര്യം ഉറപ്പോടെ പറയാം; ഇത് ഞാന്‍ കെട്ടിച്ചമച്ചതല്ല, മറിച്ച്  കര്‍ത്താവ് എന്നെ കാണിച്ചതാണ്; ഈ മനുഷ്യര്‍ വ്യഭിചാരത്തില്‍ ജീവിക്കുന്നത് കര്‍ത്താവു എന്നെ കാണിച്ചു; 
ഇവര്‍ കന്യാസ്ത്രീകളോട് കൂടെ  കിടക്കുന്നതും ; മറ്റനേകം സ്ത്രീകള്‍ അവിടെ ഉണ്ടായിരുന്നു.(ഒരു ഉദാഹരണം) 
ഞാന്‍ ഇതൊക്കെയും കണ്ടുകൊണ്ടിരുന്നപ്പോള്‍ കര്‍ത്താവു എന്നോട് പറഞ്ഞു; " മകളേ, നോക്ക്,  ഞാന്‍ നിന്നെ കാണിച്ചതോക്കെയും ഇന്നും നടന്നുകൊണ്ടിരിക്കുന്നതാണ് .അദ്ദേഹം ജീവിച്ച  ജീവിതമാണ്‌  ഇന്നും അനേകര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്.  ഈ വക പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടത്തില്‍  ഇന്ന് നിലവിലുള്ള ധാരാളം പുരോഹിതന്മാരും പോപ്പുമാരും ഉണ്ട്." പിന്നെ കര്‍ത്താവു എന്നോട് , "മകളേ, ഇത് എന്നിലേക്ക്‌ തിരിയേണ്ട സമയമാണെന്ന് ജനത്തോടു പറയുക."  ദൈവവചനം ഇങ്ങനെ പറയുന്നു; യാതൊരു വ്യഭിചാരിയും അവന്‍റെ  രാജ്യത്തില്‍ പ്രവേശിക്കയില്ല.
പിന്നെ കര്‍ത്താവു എന്നെ മറ്റൊരു സ്ഥലം കാണിച്ചു , അവിടെ ധാരാളം ആളുകള്‍ നരകത്തിലേക്ക് നടന്നു കൊണ്ടിരിക്കുന്നത് ഞാന്‍ കണ്ടു. കര്‍ത്താവിനോടു ഞാന്‍ ചോദിച്ചു; " കര്‍ത്താവേ, എന്തുകൊണ്ടാണ്  അവര്‍ ഈ സ്ഥലത്തേക്ക് നടന്നുകൊണ്ടിരിക്കുന്നത്? " അവന്‍ മറുപടി പറഞ്ഞു; "ഞാന്‍ കാണിച്ചു തരാം." ഒരു തുരങ്കവും  അതിലൂടെ ധാരാളം പേര്‍ നടന്നു പോകുന്നതും കര്‍ത്താവു എന്നെ കാണിച്ചു. ഇവരെല്ലാവരും  തന്നെ കരങ്ങള്‍ മുതല്‍ പാദം വരെ ചങ്ങലകളാല്‍ ബന്ധിതരായിരുന്നു .കറുത്ത വസ്ത്രധാരികളായി  ചുമലില്‍ ഓരോ വലിയ ഭാണ്ടകെട്ടുമായി  അവര്‍ നീങ്ങികൊണ്ടിരുന്നു. യേശു പറഞ്ഞു;" നോക്ക്, മകളെ, നീ അവിടെ കാണുന്ന ആ ആളുകള്‍ എന്നെ ഇതുവരെയും അറിഞ്ഞിട്ടില്ലാത്തവരാണ്. അവര്‍ അവരുടെ ചുമലില്‍ ചുമക്കുന്നത് അവരുടെ പാപങ്ങളാകുന്നു . ആ ഭാരം എന്‍റെ മേല്‍ ഇട്ടുകൊള്ളുവാന്‍   നീ അവരോടു പോയി പറയുക. ഞാന്‍ അവര്‍ക്ക് സ്വസ്ഥത നല്‍കും . ഞാനാണ് അവരുടെ സകല പാപങ്ങളും ക്ഷമിക്കുന്നത്. മകളെ, നീ പോയി അവരോടു എന്‍റെ അടുക്കല്‍ വരുവാന്‍ പറയുക, ഞാന്‍ എന്‍റെ നീട്ടിയ കരങ്ങളുമായി അവര്‍ക്കായി കാത്തിരിക്കുന്നു, അവര്‍ ഈ സ്ഥലത്തേയ്ക്കാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന്  അവരോടു പറയുക.
നരകത്തിലേക്ക് നടന്നു കൊണ്ടിരുന്ന ആളുകളെ  കണ്ടിട്ട്  ഞാന്‍  കര്‍ത്താവിനോടായി ഇങ്ങനെ പറഞ്ഞു; " കര്‍ത്താവേ, ദാ ആ പോകുന്ന വ്യക്തി എന്‍റെ കസിനാണ്. ആ യുവാവ്‌ എന്‍റെ കസിനാണ്. താഴോട്ടു വരുന്ന ആ മുതിര്‍ന്ന പെണ്‍കുട്ടിയും എന്‍റെ കസിനാണ്, എന്‍റെ കുടുംബം മുഴുവന്‍ ഈ സ്ഥലത്തേയ്ക്കാണല്ലോ  വരുന്നത്!"
കര്‍ത്താവു മറുപടി പറഞ്ഞു; "അവര്‍ എല്ലാവരും  ഈ സ്ഥലത്തേയ്ക്കാണ് നടന്നുകൊണ്ടിരിക്കുന്നത് . പക്ഷെ നീ പോയി അവര്‍ എവിടെയ്ക്കാണ് സഞ്ചരിക്കുന്നതെന്നും   അവര്‍ നടക്കുന്നതും നരകത്തിലേയ്ക്കാണെന്നും  അവരോടു പറയുക.
ഞാന്‍ നിന്നെ എന്‍റെ കാവല്‍ക്കാരനായി തെരഞ്ഞെടുത്തിരിക്കുകയാണെന്ന് അവരോടു പറയുക.ഞാന്‍ നിന്നെ എന്‍റെ കാവല്‍ക്കാരനായിട്ടാണ്  തിരഞ്ഞെടുത്തിരിക്കുന്നത്; അതിന്‍റെ അര്‍ഥം നീ  സത്യം പ്രസ്ഥാവിക്കേണ്ടതാണ്  എന്നാണ് . ഞാന്‍ നിന്നെ കാണിച്ചതൊക്കെയും നീ പോയി പറയുക. നീ ഒന്നും പറയാതിരിക്കുകയും ആ വ്യക്തിക്ക് എന്തെങ്കിലും സംഭവിക്കുകയും ചെയ്താല്‍ അവന്‍റെ രക്തം ഞാന്‍ നിന്‍റെമേല്‍ ചൊരിയും.പക്ഷെ, ഞാന്‍ നിന്നോട് പറഞ്ഞിട്ടുള്ളതുപോലെ നീ ചെയ്തിട്ടുണ്ടെങ്കില്‍ ആ വ്യക്തിയായിരിക്കും എന്നോട് കണക്കു പറയേണ്ടി വരിക. ആ വ്യക്തി മാനസാന്തരപ്പെടുന്നില്ലായെങ്കില്‍ ,നിന്‍റെ മേലുള്ള ഉത്തരവാദിത്ത്വം  നിന്നില്‍ നിന്ന് എടുത്തു മാറ്റപ്പെടും, അതിന്‍റെ  കണക്കു പിന്നെ ആ വ്യക്തി യുടെ മേല്‍ ആയിരിക്കും ചുമത്തപ്പെടുക. അവന്‍റെ രക്തം നിന്‍റെ മേല്‍ ചോരിയപ്പെടുകയുമില്ല."(യെഹെസ്കേല്‍ 3 :18 )   
അനേകം പ്രശസ്തരായ ആളുകള്‍ , പ്രശസ്തരും പ്രധാനികളുമായ വ്യക്തികള്‍ ഈ സ്ഥലത്തേയ്ക്കാണ് നടന്നുകൊണ്ടിരിക്കുന്നത് . ഉദാഹരണമായി, മൈക്കില്‍ ജാക്സണ്‍... ... ഈ വ്യക്തി ലോകം മുഴുവനും പ്രശസ്തനായിരുന്നെങ്കിലും, ഒരു സാത്താന്‍ സേവകനായിരുന്നു. പലരും അത് അങ്ങനെ മനസിലാക്കിയിരുന്നില്ല എങ്കിലും , അതായിരുന്നു സത്യം. ഈ മനുഷ്യന് സാത്താനുമായി ഉടമ്പടികളുണ്ടായിരുന്നു  . അനേകം ആരാധകരെ ആകര്‍ഷിക്കുന്നതിനും  പ്രശസ്തി നേടുന്നതിനും വേണ്ടി പിശാചുമായി  കരാറില്‍ എത്തിയിരുന്നു.  
അദ്ദേഹം ചെയ്യുമായിരുന്ന ആ നൃത്ത ചുവടുകള്‍ പോലെയായിരുന്നു  നരകത്തില്‍ പിശാചുക്കള്‍ ആളുകളെ പീഡിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ നടക്കുമായിരുന്നത്. അവര്‍ ആക്രോശിക്കുമ്പോള്‍ ശരീരം പുറകോട്ടു തെന്നി നീക്കുകയും മുന്നോട്ടു ആയാതെ , ജനങ്ങളുടെ മേല്‍ തങ്ങളുടെ കോപം പകര്‍ന്നതിനാല്‍ സന്തോഷിക്കുകയും ചെയ്യും. മൈക്കിള്‍  ജാക്സണ്‍ നരകത്തിലാണെന്ന്  ഞാന്‍ നിങ്ങളോട് പറയട്ടെ. മൈക്കിള്‍  മരിച്ചതിനു ശേഷം കര്‍ത്താവു അയാളെ എനിക്ക് കാണിച്ചു തന്നു. മൈക്കിള്‍ ജാക്സണ്‍ തീജ്വാലയില്‍ യാതന അനുഭവിക്കുന്നത് ഞാന്‍ കണ്ടു. ഞാന്‍ യേശുവിനോട് അപേക്ഷിച്ചു; "എന്തുകൊണ്ട്?"  ആ  മനുഷ്യന്‍ പീഡയനുഭവിക്കുന്നതും അദ്ദേഹം നിലവിളിക്കുന്നതും കണ്ടുനില്‍ക്കുക എളുപ്പമായിരുന്നില്ല. മൈക്കിള്‍ ജാക്സണ്‍ന്‍റെ  പാട്ടുകള്‍ കേള്‍ക്കുകയോ, അവ പാടുകയോ, ആ വ്യക്തിയുടെ  ആരാധകനായിരിക്കുകയോ ചെയുന്ന  ഏതെങ്കിലും ഒരു വ്യക്തി ഉണ്ടെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കട്ടെ  : 
അതായതു, പിശാചു നിങ്ങളെ നരകത്തിലേയ്ക്ക് കൊണ്ടുപോകുന്നതിനായി തന്‍റെ വല കൊണ്ട് നിങ്ങളെ കെണിയില്‍ ആക്കികൊണ്ടിരിക്കുകയാണെന്ന്  മുന്നറിയിപ്പ്  തരുന്നു. ഇപ്പോള്‍ തന്നെ യേശുവിന്‍റെ നാമത്തില്‍ അതിനെ വിട്ടുകളയുക. നിങ്ങളെ സ്വതന്ത്രമാക്കുവാന്‍ യേശുവിനു താല്‍പ്പര്യമുണ്ട്. തന്മൂലം നിങ്ങള്‍ എന്നേയ്ക്കുമായി നശിച്ചു പോകയുമില്ല.
കര്‍ത്താവു പറഞ്ഞു; "മകളേ, എന്നെ അറിയുന്ന ജനങ്ങളും  ഈ  സ്ഥലത്തേയ്ക്ക്   നടന്നുകൊണ്ടിരിക്കുന്നു. ഞാന്‍ ചോദിച്ചു: "കര്‍ത്താവേ, അങ്ങയെ അറിയുന്നവര്‍ എങ്ങനെയാണു ഈ സ്ഥലത്തേക്ക് വരുന്നത്"? കര്‍ത്താവു മറുപടി പറഞ്ഞു: "എന്‍റെ വഴികളെ ഉപേക്ഷിച്ച വ്യക്തിയും,  ഇരട്ട ജീവിതം നയിക്കുന്ന വ്യക്തിയും തന്നെ." നരകത്തിലേക്ക് നടക്കുന്നവരെ കര്‍ത്താവു കാണിച്ചു തരാന്‍ തുടങ്ങി. അവര്‍ എല്ലാം തന്നെ തല മുതല്‍ പാദം വരെ ബന്ധിതരായിരുന്നു.  
അവര്‍ ഓരോരുത്തരും വെള്ള  അങ്കി ധരിച്ചിരുന്നു. പക്ഷെ അത്  കീറിയതും കറ പറ്റിയതും , ചുളുക്കമുള്ളതും ആയിരുന്നു .യേശു പറഞ്ഞു; " മകളേ , നോക്ക്, എത്ര പേരാണ് എന്നില്‍ നിന്ന് അകന്നു നടക്കുന്നത് ? മകളേ, എനിക്ക് നിന്നോട് പറയാനുള്ളത് ,ഞാന്‍ ഇത്തരത്തിലുള്ള ജനത്തിന് വേണ്ടിയല്ല വീണ്ടും വരുന്നത്. മലിനപ്പെടാത്ത, പേര് നഷ്ടപെടാത്ത, ചുളുക്കവും കളങ്കവുമില്ലാത്ത ഒരുങ്ങിയിരിക്കുന്ന ഒരു വിശുദ്ധ ജനത്തിന് വേണ്ടിയാണു ഞാന്‍ വരുന്നത്. പഴയ പാതകളിലേക്കു മടങ്ങി വരുവാന്‍ എന്‍റെ ജനത്തോടു പോയി പറക" (എഫെ 5 :26 -27 ) 
കര്‍ത്താവിന്‍റെ വഴികള്‍ വിട്ട്‌ മാറി നടന്ന എന്‍റെ പല  അമ്മാവന്മാരേയും മറ്റനേകം ആളുകളെയും ഞാന്‍ കാണുവാന്‍ തുടങ്ങി . കര്‍ത്താവു എന്നോട് പറഞ്ഞു; "അവര്‍ തങ്ങളുടെ ചുമടുകള്‍ എന്‍റെ മേല്‍ വയ്ക്കേണ്ടതിനായും ഞാന്‍ അവര്‍ക്ക് ആശ്വാസം കൊടുക്കേണ്ടതിനായും ഞാന്‍ അവര്‍ക്കായി കാത്തിരിക്കുന്നു എന്ന് അവരോടു പോയി പറയുക." യേശു കരയുകയായിരുന്നു. "മകളേ, അവര്‍ ഈ വഴിയാണ് വരുന്നത്. നിന്‍റെ അമ്മാവന്മാരോടു പോയി പറയുക, നിന്‍റെ ബന്ദുമിത്രാദികളോട് അവര്‍ ഈ വഴിയിലൂടെയാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് പോയി പറയുക. മകളേ, പലരും നിന്നെ വിശ്വസിക്കുകയില്ല പക്ഷെ ഞാന്‍ നിന്‍റെ വിശ്വസ്ത സാക്ഷിയാണ്.ഞാന്‍ നിന്നെ കൈവിടുകയില്ല. മകളേ, ഈ സ്ഥലത്ത് എങ്ങനെയാണു ആളുകള്‍ എത്തപ്പെടുന്നതെന്ന് ഞാന്‍ വീണ്ടും നിന്നെ കാണിക്കാം.
പാതാളത്തിലേക്ക്‌ ധാരാളം  ആളുകള്‍ വന്നു വീണുകൊണ്ടിരിക്കുന്ന ഒരു തുരങ്കത്തിന്‍റെ  അടുക്കല്‍ ഞങ്ങള്‍ എത്തി. ആയിരമല്ല, രണ്ടായിരമല്ല, കടല്‍പ്പുറത്തെ മണല്‍ പോലെ എണ്ണുവാന്‍ കഴിയാത്തത്ര.  ഓരോ സെക്കന്റിലും ഒരു പിടി മണല്‍ താഴേയ്ക്ക് എറിയുന്നത് പോലെ ആത്മാക്കള്‍ ദ്രുതഗതിയില്‍ വീഴുന്നുണ്ടായിരുന്നു.യേശു കരയുന്നുണ്ടായിരുന്നു. " മകളേ, ഇങ്ങനെയാകുന്നു മനുഷ്യവര്‍ഗം നശിക്കുന്നത്.  മനുഷ്യവര്‍ഗം ഇങ്ങനെ നശിച്ചുപോകുന്നതു കണ്ടുകൊണ്ടിരിക്കുനതു തന്നെ എന്നെ വളരെ വേദനിപ്പിക്കുന്നു.     
യേശു പറഞ്ഞു; " ഈ സ്ഥലത്ത് പിശാചുക്കളും യോഗം നടത്താറുണ്ട്‌. ഞാന്‍ ചോദിച്ചു; "കര്‍ത്താവേ, പിശാചുക്കളും യോഗം നടത്താറുണ്ടോ ? യേശു മറുപടി പറഞ്ഞു;"അതെ, മകളേ , അവര്‍ മനുഷ്യവര്‍ഗ്ഗത്തോട്  ചെയ്യുവാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുവാനാണ് യോഗം കൂടുന്നത്. അവര്‍ ദിവസവും രഹസ്യ യോഗങ്ങള്‍ നടത്താറുണ്ട്‌...., അതുകഴിഞ്ഞ് യേശു എന്നെ  മറ്റൊരു അറയിലേക്ക് കൊണ്ടുപോയി. അവിടെ ഒരു തടിമേശയും അതിനു ചുറ്റും കസേരകളും ഇട്ടിരിക്കുന്നത് കണ്ടു. ആ കസേരകളില്‍ പിശാചുക്കള്‍ ഉണ്ടായിരുന്നു; എല്ലാത്തരത്തിലുമുള്ള  പിശാചുക്കള്‍.. ... യേശു വിവരിച്ചു; മകളേ , എന്നെ അറിയുന്ന എല്ലാവരെയും - സുവിശേഷകന്മാരെ, മിഷനറിമാരെ, പാസ്റ്റര്‍മാരുടെ  കുടുംബത്തെ - ഒക്കെയും എങ്ങനെ ഭൂമിയില്‍ പോയി നശിപ്പിക്കാം എന്നതിനുള്ള പദ്ധതി തയ്യാറാക്കുകയാണ് അവര്‍ ഇപ്പോള്‍. . അവരുടെ കൈയ്യില്‍ ധാരാളം ശരങ്ങളുണ്ട്.
പിശാചുക്കള്‍ പരിഹാസത്തോടെ അട്ടഹസിച്ചുകൊണ്ട് ഇങ്ങനെ പറയും," നമുക്ക് മനുഷ്യവര്‍ഗ്ഗത്തെ നശിപ്പിച്ചു ഇവിടേയ്ക്ക് കൊണ്ടുവരാം." യേശു പറഞ്ഞു; "ഞാന്‍ അവരോടു കൂടെയുണ്ടെന്ന് അവരോടു പറയുക. പിശാചു ആരെ വിഴുങ്ങേണ്ടൂ എന്ന് തിരഞ്ഞുകൊണ്ട് അലറുന്ന സിംഹം എന്ന പോലെ നടന്നുകൊണ്ടിരിക്കുന്നു. ആകയാല്‍ നിങ്ങളുടെ യാതൊരു വാതിലും അവനായി തുറന്നിടാതിരിക്കുക; യാതൊരു ഇടവും കൊടുക്കാതിരിക്കുക." (1പത്രൊസ് 5 :8)
പക്ഷെ വചനം പറയുന്നു, 'സിംഹം എന്നപോലെ' കാരണം യഥാര്‍ത്ഥ സിംഹം യെഹൂദാ ഗോത്രത്തിന്‍റെ  സിംഹമായ നസ്രായനായ യേശുവാണ്.(വെളിപ്പാട് 5 :5 ) യേശു പറഞ്ഞു; "മകളേ , അവര്‍ പ്രത്യേകമായി പാസ്റ്റര്‍മാരുടെ കുടുംബങ്ങളെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ചോദിച്ചു; "എന്തുകൊണ്ട് അവര്‍ക്ക് പാസ്റ്റര്‍മാരുടെ കുടുംബങ്ങളെ നശിപ്പിക്കണം?"  യേശു മറുപടി പറഞ്ഞു, " ആയിരക്കണക്കിന് വരുന്ന ആട്ടിന്‍പറ്റത്തെ, കര്‍ത്താവു നല്‍കിയ ആട്ടിന്‍പറ്റത്തെ മേല്‍ന്നോട്ടം വഹിച്ചു നടത്തുന്ന വരാണവര്‍ .
പിശാചിന് ഈ ജനത്തെ (എന്‍റെ  ആട്ടിന്‍പറ്റത്തെ) വീണ്ടും തിരിച്ചു ലോകത്തിലേക്ക്‌ കൊണ്ടുപോകേണം. അങ്ങനെ തിരിഞ്ഞു നോക്കി അവര്‍ നരകത്തില്‍ എത്തുവാന്‍ വേണ്ടി... പാസ്റ്റര്‍മാരോട് സത്യം പറയുവാന്‍ പറയുക.ഞാന്‍ അവരോടു പറഞ്ഞത് ഒന്നും അവരില്‍ തന്നെ ഒതുക്കി വയ്ക്കാതെ മുഴുവനായി ജനത്തോടു പറയുവാനും സത്യം പ്രസംഗിക്കുവാനും അവരോടു പോയി പറയുക!" 
ഞങ്ങള്‍ ആ സ്ഥലം വിട്ടു മാറിയപ്പോള്‍ കര്‍ത്താവു എന്നോട് പറഞ്ഞു; "എനിക്ക് നിന്നെ ചില കാര്യങ്ങള്‍ കൂടി കാണിക്കണം.... ഈ സ്ഥലത്ത് കുട്ടികളും ഉണ്ട്" ഞാന്‍ ചോദിച്ചു; " കുട്ടികള്‍ ഇവിടെ ഉണ്ടോ, കര്‍ത്താവേ?" നിന്‍റെ വചനം പറയുന്നു, " പൈതങ്ങളെ എന്‍റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍.; അവരെ തടുക്കരുത്‌. .സ്വര്‍ഗ്ഗ രാജ്യം  ഇങ്ങനെയുള്ളവരുടെതല്ലോ" എന്ന് ...
യേശു മറുപടി പറഞ്ഞു,"മകളേ, അത് സത്യമാണ്, പൈതങ്ങളെ പോലെയുള്ലോരുടെതാണ്    സ്വര്‍ഗ്ഗരാജ്യം. പക്ഷെ ആ പൈതല്‍ എന്‍റെ അടുക്കല്‍ വരേണം. എന്‍റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരുനാളും തള്ളികളയുകയില്ല. (യോഹ 6 :37).ഉടനെ, കര്‍ത്താവു എന്നെ ഒരു എട്ടു വയസ്സുള്ള ബാലന്‍ തീയില്‍ ഭയാനകമായി പീഡ  അനുഭവിക്കുന്നത്  കാണിച്ചുതന്നു. ആ ബാലന്‍ കരഞ്ഞുകൊണ്ട്‌; " കര്‍ത്താവേ, എന്നോട് കരുണ തോന്നേണമേ , ഈ സ്ഥലത്ത് നിന്ന് എന്നെ പുറത്തെടുക്കേണമേ. എനിക്ക് ഇവിടെ ആയിരിക്കേണ്ട" എന്ന് പറഞ്ഞു. അവന്‍ കരയുവാനും നിലവിളിക്കാനും തുടങ്ങി. കാര്‍ടൂണ്‍ കഥാപാത്രങ്ങളെപ്പോലെയുള്ള പിശാചുക്കള്‍ ആ ബാലന്‍റെ ചുറ്റും നില്‍ക്കുന്നത് കണ്ടു. ഡ്രാഗന്‍, ബോയ്സ് , ബെന്‍ ടെന്‍ , പോക്മോന്‍ , ഡോറല്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു. കര്‍ത്താവേ, എന്തുകൊണ്ടാണ് ഈ ബാലന്‍ ഇവിടെ ആയിരിക്കുന്നത്? യേശു ആ കുട്ടിയുടെ ജീവിതം ഒരു വലിയ സ്ക്രീനില്‍ കാണിച്ചു തന്നു. അവന്‍ തന്‍റെ മുഴുവന്‍ സമയവും എങ്ങനെയാണ് ടീവിയുടെ മുന്നില്‍  കാര്‍ടൂണുകള്‍  കണ്ടുകൊണ്ടു ചെലവഴിചിരുന്നതെന്ന് കര്‍ത്താവു എന്നെ കാണിച്ചു.
യേശു പറഞ്ഞു; "മകളേ, ഈ ചലിക്കുന്ന കാര്‍ടൂണ്‍ ചിത്രങ്ങള്‍ , നിങ്ങള്‍ ദിവസവും ടീവിയില്‍ കണ്ടുകൊണ്ടിരിക്കുന്ന അനിമെറ്റട് കാര്‍ട്ടൂണുകള്‍ , സിനിമകള്‍, സോപ്പ് ഓപറകള്‍ ഇവയൊക്കെയും മനുഷ്യവര്‍ഗ്ഗത്തെ  നശിപ്പിക്കുവാനുള്ള പിശാചിന്‍റെ ആയുധങ്ങളാണ്. എങ്ങനെയാണു ഇത് സംഭവിച്ചത്, എന്ന് നോക്കൂ മകളേ!"  ഈ ബാലന്‍ തന്‍റെ മാതാപിതാക്കളോട് വളരെ മത്സരബുദ്ധിയുള്ളവനും അനുസരണയില്ലാത്തവനുമായി എങ്ങനെയാണു പെരുമാറിയിരുന്നതെന്നു  ഞാന്‍ കണ്ടു. അവനന്‍റെ മാതാപിതാക്കള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, അവന്‍ സാമാനങ്ങള്‍ വലിച്ചെറിഞ്ഞുകൊണ്ട്  അവരെ അനുസരിക്കാതെ ഓടുമായിരുന്നു. അങ്ങനെ ഓടിയപ്പോള്‍, പാഞ്ഞുവന്ന ഒരു കാര്‍ അവന്‍റെമേല്‍  കയറി അവന്‍ മരിക്കുകയായിരുന്നു. യേശു പറഞ്ഞു "അന്ന് മുതല്‍ അവന്‍ ഈ സ്ഥലത്താണ്." 
ആ ബാലന്‍ പീഡയനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍  ഞാന്‍ അവനെ നോക്കി. യേശു പറഞ്ഞു; " മകളേ, ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അവനെ അഭ്യസിപ്പിക്കുവാന്‍ മാതാപിതാക്കളോട്   പോയി പറയുക.( സദൃശ്യവാക്യങ്ങള്‍ 22 :6 ) ദൈവവചനം യഥാര്‍ത്യമാണ്.ബാലനെ വടി കൊണ്ട് നേരെയാക്കണം എന്ന് വചനം പറയുന്നു.എല്ലാ നേരവും അല്ല എപ്പോഴാണോ കുട്ടി മാതാപിതാക്കളോട് അനുസരണയില്ലാത്തവനായി  പെരുമാറുന്നത് അപ്പോള്‍ മാത്രം." 
വളരെ വേദനിപ്പിക്കുന്നതും വളരെ ദുഃഖമുളവാക്കുന്നതുമായ ചില കാര്യങ്ങള്‍ കര്‍ത്താവു എന്നോട് പറഞ്ഞു. അവന്‍ പറഞ്ഞു; " മകളേ, മത്സര ബുദ്ധികൊണ്ടും അനിമേറ്റെഡ്     കാര്‍ടൂണ്‍ മുഖേനയും ധാരാളം കുട്ടികള്‍ ഈ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഞാന്‍ കര്‍ത്താവിനോടു ചോദിച്ചു; കര്‍ത്താവേ എന്തുകൊണ്ടാണ് ഇതിനുവേണ്ടി  അനിമേറ്റെഡ്  കാര്‍ടൂണകളെ  പഴിചാരേണ്ടത്  ?  കര്‍ത്താവു വിവരിച്ചു; "മത്സരബുദ്ധി, അനുസരണയില്ലായ്മ ,കയ്പ്പ് ,വെറുപ്പ്‌ എന്നിവ കുട്ടികളിലേക്ക് കൊണ്ടുവരുന്ന പിശാചുക്കളാണ് അവ. മറ്റു ചില പിശാചുക്കളും ഇവയോടൊപ്പം കുട്ടികളുടെ ഉള്ളില്‍ പ്രവേശിക്കുന്നു. ആകയാല്‍ അവര്‍ ദുഷിച്ച പ്രവര്‍ത്തികള്‍ ചെയ്യുന്നു; നല്ലതൊന്നും ചെയ്യുന്നില്ലതാനും.  അവര്‍ ടീവിയില്‍ കാണുന്നത് യഥാര്‍ത്ഥത്തില്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നു. നരകം വാസ്തവമാണ്; അത് നിലനില്‍ക്കുന്നതാണ്, കുട്ടികള്‍ പോലും തങ്ങള്‍ ആരുടെ അടുക്കല്‍  പോകണം എന്ന് തീരുമാനിക്കേണ്ടതാണ്. ഞാന്‍ വീണ്ടും ചോദിച്ചു; " കര്‍ത്താവേ, എന്നോട് പറഞ്ഞാലും, എന്തുകൊണ്ടാണ് കുട്ടികള്‍ ഈ സ്ഥലത്തുള്ളത്? " യേശു മറുപടി പറഞ്ഞു; " സ്വര്‍ഗ്ഗത്തേയും നരകത്തേയും  കുറിച്ചുള്ള അറിവ് കുഞ്ഞുങ്ങള്‍ക്ക്‌ ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് തിരഞ്ഞെടുക്കുവാന്‍ ഒരു ഇടം ഉണ്ട്."

3 comments:

  1. Annete valsa.......i think you have got some serious mental problem...you had such a long hallusination..so better take treatement as soon as possible.......ippol treatment eduthaal changalaku idanda...

    ReplyDelete
    Replies
    1. സ്വര്‍ഗ്ഗവും നരകവും മരണശേഷം മനുഷ്യര്‍ക്ക് ലഭിക്കുന്ന സമ്മാനവും ശിക്ഷയും ആണെന്ന് പല മതങ്ങളും പഠിപ്പിക്കുന്നുണ്ട്. ഈ ലോകത്തില്‍ തിന്മ ചെയ്ത് ജീവിക്കുന്നവര്‍ക്ക് നരകം ആയിരിക്കും മരണശേഷം ലഭിക്കുക. ഇതെല്ലാം ഒരു ഭാവനയില്‍ മാത്രമാണ് നമ്മള്‍ മനസ്സിലാക്കുന്നത്. ആരും നരകമോ സ്വര്‍ഗമോ കണ്ടവരില്ല. 'അഞ്ജലിക്ക കണ്ട സ്വര്‍ഗം' 'അഞ്ജലിക്ക കണ്ട നരകം' എന്ന രണ്ടു ലേഖനങ്ങളുടെ മലയാള പരിഭാഷയാണ് അന്നറ്റ് വല്‍സ ചെയ്തിരിക്കുന്നത്. വളരെ ആത്മാര്‍ത്തമായ ഒരു രചനയാണിതെന്ന് പല സുഹൃത്തുക്കളും അറിയിച്ചിട്ടുണ്ട്. പലരും ഇത് ഷെയര്‍ ചെയ്തിട്ടുമുണ്ട്.
      പ്രതീക്ഷ് ജോസഫ് അഭിപ്രായം പറയുന്നതിന് മുന്പ് കൊടുത്തിട്ടുള്ള ലിങ്കില്‍ ഒന്നോടിച്ചു നോക്കുകയെങ്കിലും വേണമായിരുന്നു. 'ചങ്ങലക്ക് ഭ്രാന്ത്' വന്നാല്‍ നമുക്കെന്ത്‌ ചെയ്യാനാകും എന്നതിനെ പറ്റി നമ്മള്‍ ചിന്തിക്കേണ്ടിവരും.

      Delete
  2. അഞ്ജലിക്കയുടെ തന്നെ വാക്കുകളിലൂടെ;

    " ഈ സാക്ഷ്യം പൊളിയല്ല; തമാശയല്ല; ഒരു കഥയല്ല; ഒരു സ്വപ്നവുമല്ല ; നരകം വാസ്തവമാണ് ;തീര്‍ച്ചയായും നരകം ഉണ്ട്. ഇത് വിശ്വസിക്കുവാന്‍ കഴിയാത്ത വ്യക്തിയോട് ഞാന്‍ പറയട്ടെ; നരകം യഥാര്‍ത്യമാണ്. അത് വളരെ വാസ്തവമായ ഒരു യഥാര്‍ത്യമാണ് ; അത് എത്ര മാത്രം വാസ്തവമാണെന്ന് വാക്കുകള്‍ കൊണ്ട് വ്യക്തമാക്കുക അസാധ്യം. താങ്കളും ഇതേ അനുഭവത്തിലൂടെ കടന്നുപോയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു."

    കേവലം മനുഷ്യ ആയുസ്സില്‍ മാത്രം നിലനില്‍ക്കുന്ന ഒരു ചങ്ങലയെ നാം ഇത്ര ഏറെ ഭയക്കുന്നുവെങ്കില്‍ നിത്യത മുഴുവന്‍ ചെലവിടേണ്ട നരക സ്വര്‍ഗങ്ങളെ ക്കുറിച്ച് നാം ഇന്നേ കരുതേണ്ടതല്ലേ ?


    http://spiritlessons.com/index.html

    ReplyDelete