ക്രിസ്തീയസഭയ്ക്കും വഖഫ്‌ബോര്‍ഡ് വേണമെന്ന് നിര്‍ദേശം
Published on 11 Aug 2012 കടപ്പാട്: മാതൃഭൂമി
ഭോപ്പാല്‍: ക്രിസ്ത്യന്‍പള്ളികളുടെ സ്വത്ത്‌വകകളും സ്ഥാപനങ്ങളും നോക്കിനടത്താന്‍ വഖഫ് പോലുള്ള ബോര്‍ഡ് വേണമെന്ന് മധ്യപ്രദേശിലെ സമുദായ പ്രതിനിധികള്‍ നിര്‍ദേശിച്ചു. ശുപാര്‍ശ രേഖാമൂലം സമര്‍പ്പിക്കാന്‍ മധ്യപ്രദേശിലെ സഭാധികാരികള്‍ ഇവരോട് ആവശ്യപ്പെട്ടു.
Published on 11 Aug 2012 കടപ്പാട്: മാതൃഭൂമി
636 × 430 - For more than 150 years,
seven generations of P.H. Hormis Tharakan's
|
ഇക്കാര്യം ആവശ്യപ്പെട്ട് ചില ക്രിസ്ത്യന്‍ സമുദായ പ്രതിനിധികള്‍ സമീപിച്ചതായി ഭോപ്പാല്‍ രൂപതാ ആര്‍ച്ച് ബിഷപ് ലിയോ കോര്‍ണേലിയോ വ്യക്തമാക്കി. നിര്‍ദേശം രേഖാമൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശ് ന്യൂനപക്ഷകമ്മീഷന്‍ അംഗം ആനന്ദ് ബര്‍ണാഡാണ് ഈ ശുപാര്‍ശ മുന്നോട്ടുവെച്ചത്. ഈ വിഷയം ചര്‍ച്ചചെയ്യുകയാണെന്നും അന്തിമ തീരുമാനമായ ശേഷം സര്‍ക്കാറിന്റെ അംഗീകാരത്തിനായി നല്‍കുമെന്നും ബര്‍ണാഡ് പറഞ്ഞു.
ഇപ്പോള്‍ സഭയുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ നല്ലരീതിയില്‍ നടത്തിക്കൊണ്ടുപോകുന്നുണ്ട്. എന്നാല്‍ ചില പള്ളികള്‍ ഈ നടത്തിപ്പിന് കീഴിലല്ല -ആര്‍ച്ച്ബിഷപ്പ് പറഞ്ഞു. ഏതായാലും വഖഫ്‌ബോര്‍ഡുണ്ടായാലും സഭയുടെ മതപരവും സാമൂഹികവും വിദ്യാഭ്യാസപരവുമായ പ്രവര്‍ത്തനങ്ങള്‍ ബോര്‍ഡ് നിയന്ത്രിക്കില്ല -അദ്ദേഹം വ്യക്തമാക്കി.
No comments:
Post a Comment