ബൈബിള്‍ വൈരുദ്ധ്യങ്ങള്‍ - യേശു നല്ലവൻ അല്ലേ?
മാര്‍ക്കോസ് 10 :17. യേശു വഴിയിലേക്കിറങ്ങിയപ്പോൾ ഒരുവൻ ഓടിവന്ന് അവന്റെ മുമ്പിൽ മുട്ടുകുത്തി ചോദിച്ചു: നല്ലവനായ ഗുരോ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തുചെയ്യണം? 18. യേശു അവനോടുചോദിച്ചു: എന്തുകൊണ്ടാണ് നീ എന്നെ നല്ലവൻ എന്നുവിളിക്കുന്നത്? ദൈവം ഒരുവനല്ലാതെ നല്ലവനായി ആരും ഇല്ല.
എന്താണിതിന്റെ അര്‍ത്ഥം. യേശു സ്വയം താന്‍ നല്ലവനല്ല എന്നു പറയുന്നുവോ? തന്നെ നല്ലവന്‍ എന്ന് വിളിച്ച ഒരു വ്യക്തിയെ തിരുതുകയാണോ ചെയ്യുന്നത്?
അതോ തന്റെ എളിമ പ്രകടിപ്പിക്കുകയാണോ?
അതോ വിളിച്ചവന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യുകയാണോ?
ഒരു സംഭാഷണ ശലകം കേട്ടാല്‍ നമുക്ക് മനസിലാകും എവിടെയാണ് ഊന്നല്‍ കൊടുത്തതെന്ന്. പക്ഷെ അത് എഴുതി കണ്ടാല്‍ നമ്മുക്ക് മനസിലാകില്ല എവിടെയാണ് ഊന്നല്‍ കൊടുക്കേണ്ടത് എന്ന്.
"എന്തുകൊണ്ടാണ് നീ എന്നെ നല്ലവൻ എന്നുവിളിക്കുന്നത്? "
"എന്തുകൊണ്ടാണ് നീ എന്നെ നല്ലവൻ എന്നുവിളിക്കുന്നത്? "
"എന്തുകൊണ്ടാണ് നീ എന്നെ നല്ലവൻ എന്നുവിളിക്കുന്നത്? "
എന്നിങ്ങനെ പല സ്ഥലങ്ങളില്‍ ഊന്നല്‍ കൊടുത്താല്‍ വാക്യത്തിന്റെ അര്‍ത്ഥം മാറിപോകും. രണ്ടാമത്തെ തരത്തില്‍ ഊന്നാല്‍ കൊടുത്താല്‍ ആദ്യം പറഞ്ഞ കണ്ഫ്യൂഷന് കിട്ടും.
കൂടുതല്‍ അറിയണമെങ്കില്‍ അതിന്റെ പശ്ചാത്തലം അറിയുന്നത് നല്ലതാണ്.
ശിശുക്കളെ അനുഗ്രഹിച്ചു കൊണ്ട് യേശു പറഞ്ഞു ദൈവരാജ്യം ലഭിക്കാന്‍ ശിശുക്കളെ പോലെ ആകണം എന്ന്. അപ്പോള്‍ ഒരുവന് ഓടി വന്നു ചോദിക്കുന്നു. നിത്യജീവന് ലഭിക്കാന്‍ എന്ത് ചെയ്യണം എന്ന്? യേശു പറഞ്ഞു തെറ്റുകള്‍ ഒന്നും ചെയ്യരുത് , ദൈവകല്പനകള് പാലിക്കണം എന്നൊക്കെ. അയാള്‍ പറഞ്ഞു അതൊക്കെ ഞാന്‍ ചെയ്യുന്നുണ്ട് എന്ന്. അപ്പോള്‍ യേശു പറഞ്ഞു : " നിനക്ക് ഒരു കുറവുണ്ട്. പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക. ". അത് കേട്ടപ്പോള്‍ ആ പയ്യന് അവിടെ നിന്ന് സങ്കടത്തോടെ വിട്ടു പോയി. അയാള്‍ക്ക് വളരെയധികം സ്വത്തു ഉണ്ടായിരുന്നു.
അപ്പോള്‍ ആ യുവാവിന്റെ ഉദ്ദേശം മനസിലായല്ലോ? കുറുക്കു വഴിക്ക് ദൈവരാജ്യം ലഭിക്കണം. അതിനു വേണ്ടിയുള്ള വഴി തേടിയാണ് യേശുവിന്റെ അടുത്ത് വന്നത്. കാര്യസാധ്യത്തിനായി വരുന്നവര്‍ പൊതുവേ 'രാജാവി'നെ പുകഴ്ത്തി കൊണ്ടാണ് തുടങ്ങുക. ആദ്യമേ തന്നെ യേശുവിനെ പുകഴത്തുന്നു. ( അങ്ങിനെ ഒരു പുകമറ സൃഷ്ടിച്ചാല്‍ തനിക്ക് എളുപ്പമുള്ള വല്ല കാര്യവും യേശു പറഞ്ഞു കിട്ടിയാല്‍ രക്ഷപ്പെട്ടു എന്ന തോന്നലായിരിക്കാം ഈ പുകഴ്ത്തലിന്റെ പിന്നില്‍ )
17. യേശു വഴിയിലേക്കിറങ്ങിയപ്പോൾ ഒരുവൻ ഓടിവന്ന് അവന്റെ മുമ്പിൽ മുട്ടുകുത്തി ചോദിച്ചു: നല്ലവനായ ഗുരോ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തുചെയ്യണം?
അവന്റെ മണിയടി കേട്ടപ്പോള്‍ തന്നെ യേശു അവനെ നിരുത്സാഹപ്പെടുത്തി.
18. യേശു അവനോടുചോദിച്ചു: എന്തുകൊണ്ടാണ് നീ എന്നെ നല്ലവൻ എന്നുവിളിക്കുന്നത്? ദൈവം ഒരുവനല്ലാതെ നല്ലവനായി ആരും ഇല്ല.19. പ്രമാണങ്ങൾ നിനക്കറിയാമല്ലോ: കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം നൽകരുത്, വഞ്ചിക്കരുത്, പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.
Why O' Why do you call me good? സുഖിപ്പിക്കല്ലേ എന്ന് ചുരുക്കം. ഊന്നല്‍ നോക്കുക . "എന്തുകൊണ്ട് " നീ എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നു. "നിനക്ക് " ദൈവരാജ്യം കിട്ടുവാന്‍ "എന്നെ" നല്ലവന്‍ എന്ന് വിളിക്കുകയോന്നും വേണ്ട പ്രമാണങ്ങള്‍ അനുസരിച്ചാല്‍ മതി എന്ന് ചുരുക്കം.
ആ യുവാവിന്റെ മര്‍മ്മത്തില്‍ പിടിക്കുകയാണ് യേശു ചെയ്തത്.
21. യേശു സ്നേഹപൂർവം അവനെ കടാക്ഷിച്ചുകൊണ്ടു പറഞ്ഞു: നിനക്ക് ഒരു കുറവുണ്ട്. പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക.
അവനു രണ്ടിലും താത്പര്യമുണ്ടായിരുന്നില്ല. യേശു എളുപ്പപണിയല്ല അവനു പറഞ്ഞു കൊടുത്തത്.
ഇനി വായിച്ചു നോക്കിയാല്‍ ആദ്യം തോന്നിയ സംശയം ഉണ്ടാകുകയില്ല.
മാര്‍ക്കോസ് 10 :17. യേശു വഴിയിലേക്കിറങ്ങിയപ്പോൾ ഒരുവൻ ഓടിവന്ന് അവന്റെ മുമ്പിൽ മുട്ടുകുത്തി ചോദിച്ചു: നല്ലവനായ ഗുരോ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തുചെയ്യണം? 18. യേശു അവനോടുചോദിച്ചു: എന്തുകൊണ്ടാണ് നീ എന്നെ നല്ലവൻ എന്നുവിളിക്കുന്നത്? ദൈവം ഒരുവനല്ലാതെ നല്ലവനായി ആരും ഇല്ല.19. പ്രമാണങ്ങൾ നിനക്കറിയാമല്ലോ: കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം നൽകരുത്, വഞ്ചിക്കരുത്, പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക. 20. അവൻ പറഞ്ഞു: ഗുരോ, ചെറുപ്പം മുതൽ ഞാൻ ഇവയെല്ലാം പാലിക്കുന്നുണ്ട്. 21. യേശു സ്നേഹപൂർവം അവനെ കടാക്ഷിച്ചുകൊണ്ടു പറഞ്ഞു: നിനക്ക് ഒരു കുറവുണ്ട്. പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക. 22. ഈ വചനം കേട്ട് അവൻ വിഷാദിച്ച് സങ്കടത്തോടെ തിരിച്ചുപോയി. കാരണം, അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു
No comments:
Post a Comment