പള്ളിയില്‍ പോകാത്ത കത്തോലിക്കര്‍ കൂടുതലെന്ന്
മാര്‍ച്ച് 29, 2001
തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ച തോറും പള്ളിയില്‍ പോകാത്ത കത്തോലിക്കര്‍ കൂടുതലെന്ന് സര്‍വെ റിപ്പോര്‍ട്ട്.
കത്തോലിക്ക സഭാ വിശ്വാസികളുടെ വാര്‍ത്താ പത്രികയായ സത്യദീപം നടത്തിയ സര്‍വെയിലാണ് ഇത് തെളിഞ്ഞിരിക്കുന്നത്. സര്‍വെയില്‍ പങ്കെടുത്തവരില്‍ 80.03 ശതമാനവും ഞായറാഴ്ചത്തെ കുര്‍ബാനയില്‍ പങ്കെടുക്കാത്തവരെന്നാണ് തെളിഞ്ഞിരിക്കുന്നത്.
വെള്ളിയാഴ്ച മാംസാഹാരം കഴിക്കാന്‍ പാടില്ലെന്ന കത്തോലിക്കാ വിശ്വാസവും കേരളത്തിലെ കത്തോലിക്കര്‍ ലംഘിക്കുന്നുവെന്നാണ് സത്യദീപം സര്‍വെയില്‍ തെളിഞ്ഞത്. സര്‍വെയില്‍ പങ്കെടുത്ത 50 ശതമാനം കത്തോലിക്കരും തങ്ങള്‍ വെള്ളിയാഴ്ചയും മാംസാഹാരം കഴിക്കാറുണ്ടെന്നാണ് പറഞ്ഞത്.
കേരളത്തിലെ 35 ലക്ഷത്തോളം വരുന്ന കത്തോലിക്കരുടെ ഇടയില്‍ നിന്നും വിവിധ പ്രായത്തിലുള്ള 1000 പേരെ തിരഞ്ഞെടുത്താണ് സര്‍വെ നടത്തിയത്. സഭാവിശ്വാസികളുടെ സദാചാരത്തെയും സാമൂഹ്യ ജീവിതത്തെയും ബാധിക്കുന്ന തരത്തില്‍ പാശ്ചാത്യ സംസ്കാരവും ആഗോളവല്‍ക്കരണവും വളര്‍ന്നിരിക്കുന്നുവെന്നും സര്‍വെ കണ്ടെത്തിയിട്ടുണ്ട്.
ഭൂരിപക്ഷം പേരും അബോര്‍ഷനെ എതിര്‍ത്തെങ്കിലും ഗര്‍ഭനിരോധന മാര്‍ഗങ്ങളോട് യോജിപ്പ് പ്രകടിപ്പിക്കുകയാണുണ്ടായത്. കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് പാപമല്ലെന്ന് വിശ്വസിക്കുന്നവരുടെയും സൗകര്യത്തിനായി അത് സ്വീകരിക്കുന്നവരുടെയും എണ്ണം കൂടി വരികയാണെന്നും സര്‍വെയിലൂടെ വെളിപ്പെട്ടു.
Courtesy:
No comments:
Post a Comment