ദശാംശം ഒന്നുമില്ലാത്ത ലേവ്യര്‍ക്കും
പാവങ്ങള്‍ക്കും ഉള്ളതാണ്.
ദശാംശം ഒന്നുമില്ലാത്ത ലേവ്യര്‍ക്കും പാവങ്ങള്‍ക്കും ഉള്ളതാണ്.കത്തോലിക്കാ സഭയോ അതിലെ മെത്രാന്മാരോ വൈദികരോ സന്യാസികളോ ഈ പറഞ്ഞ വിഭാഗത്തില്‍ പെടുന്നില്ല. പിന്നെ എന്തുകൊണ്ട് ദശാംശം എന്ന കാരുണ്യ പ്രവര്‍ത്തിയെ സഭകളും കത്തോലിക്കാ സഭയും ദുര്‍വ്യാഖ്യാനം ചെയ്തു ജനങ്ങളെ ചൂഷണം ചെയ്യുന്നു?.ധൂര്‍ത്ത്, ആഡംബരം എന്നിവ ഒഴിവാക്കി പൊതുനന്മക്കായി സംഭാവന ചെയ്യാന്‍ വിശ്വാസികള്‍ സന്നദ്ധരാകണമെന്നും കേരള കത്തോലിക്കാ മെത്രാന് സമിതി നിര്‍ദേശിക്കുന്നു. കെ.സി.ബി.സി. ആസ്ഥാന കാര്യാലയമായ എറണാകുളം പി.ഒ.സിയില്‍ നടന്ന കേരളത്തിലെ മൂന്നു കത്തോലിക്കാ റീത്തുകളിലെ മെത്രാന്മാരുടെയും രൂപതാ വൈദിക പ്രതിനിധികളുടെയും സന്യാസസമൂഹം മേജര്‍ സുപ്പീരിയര്‍മാരുടെയും സംയുക്തയോഗത്തിന്റേതാണു നിര്‍ദേശം.
ആദ്യം കത്തോലിക്ക സഭ അതിന്റെ ആസ്തി വെളിപ്പെടുത്തട്ടെ. കുമിഞ്ഞു കൂടിയ സമ്പത്ത് ആര്‍ക്കാണ് കൊടുക്കുന്നത്. വിശ്വാസി സമൂഹത്തിന്റെ ക്ഷേമത്തിനായി എത്ര പണം വിനിയോഗിച്ചു? മെത്രന്മാരുടെ ധൂര്‍ത്തിന് എത്ര വിനിയോഗിച്ചു?
12/07/2012
ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സില്‍ എറണാകുളത്ത് നടത്തിയ പത്രസമ്മേളനത്തില്‍ നിന്ന്.
സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിശ്വാസികളില്നിന്ന് വരുമാനത്തിന്റെ ദശാംശം നിര്‍ബന്ധിതമായി പിരിക്കാനുള്ള കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ തീരുമാനം ഇന്ത്യന്‍ ഭരണഘടനയുടെ നിഷേധവും രാഷ്ട്രാധികാരത്തിന്മേലുള്ള മതത്തിന്റെ കടന്നുകയറ്റവുമാണെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ആരോപിക്കുന്നു. വിദേശരാഷ്ട്രമായ വത്തിക്കാന്റെ ഭരണാധികാരിയായ മാര്‍പാപ്പ നിര്‍മ്മിച്ച കാനോന്‍നിയമത്തിന്റെ 1012 വകുപ്പനുസരിച്ചാണ് കെ.സി.ബി.സി. ഈ നികുതി വിശ്വാസികളില്നിന്ന് പിരിക്കുന്നത്. കാനോന്‍ നിയമം 1012-ാം വകുപ്പ് ഇങ്ങനെ പറയുന്നു: “രൂപതയുടെ ആവശ്യത്തിനുവേണ്ടി രൂപതാമെത്രാന് ഫൈനാന്‍സ് കൗണ്‍സിലിന്റെ അംഗീകാരത്തോടെ തന്റെ അധികാരത്തിന്‍കീഴിലുള്ള ഓരോരുത്തരില്‍നിന്നും വരുമാനത്തിന് ആനുപാതികമായി നികുതി ചുമത്താന്‍ അധികാരമുണ്ടായിരിക്കും.” ( “In so far as it is necessary for the good of the eparchy, the eparchial bishop has the right, with the consent of the finance council, to impose tax on juridic persons subject to him; this tax is to be proportionate to the income of each person.” Code of Canons of the Eastern Churches. Canon 1012) ഇപ്പോള്‍ കെ.സി.ബി.സി. ചുമത്താന്‍ തീരുമാനിച്ചിട്ടുള്ള ദശാംശപിരിവ് വരുമാനനികുതി( Income Tax )യാണ്. ഇന്ത്യയില്‍ ഭരണഘടനയനുസരിച്ച് സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കും നികുതി ചുമത്താന്‍ അധികാരമില്ല. അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമായ കുറ്റകൃത്യമാണ്.

No comments:
Post a Comment