Tuesday, March 20, 2012

വിശ്വാസി

വിശ്വാസി 

വിശ്വാസി ഭയപ്പെടുന്നത് തനിക്കും കുടുംബാംഗങ്ങള്‍ക്കും കിട്ടേണ്ട കൂദാശകള്‍ വികാരി മുടക്കുമോ അല്ലെങ്കില്‍ താമസം വരുത്തുമോ എന്നെല്ലാമാണ്. എന്നാല്‍ വിശ്വാസി ഇത്ര ഭയപ്പെടെണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇരിങ്ങാലക്കുട രൂപതയിലെ കൈപ്പമംഗലം ഇടവക വികാരിയും P.L. പോള്‍സനും തമ്മില്‍ ചെറിയ സൌന്ദര്യപിണക്കം നിലനിന്നിരുന്ന കാലഘട്ടത്തില്‍  പോള്‍സന്‍റെ രണ്ടു കുട്ടികള്‍ ഒന്നിലും, നാലിലുമായി മതപഠനം നടത്തിയിരുന്നു. പി.ടി.എ. യോഗത്തില്‍ പോള്‍സന്‍ പങ്കെടുക്കാത്തത് ചോദ്യം ചെയ്ത വികാരി ഫാ. സെബി കുളങ്ങരയോട് എനിക്കന്ന് സൌകര്യമുണ്ടായില്ല എന്ന് ഒരു ഒഴുക്കന്‍ മട്ടില്‍ മറുപടി പറഞ്ഞൊഴിഞ്ഞു. വികാരിയച്ചന്‍ അത് ഒരു പ്രസ്റ്റിജ് ഇഷ്യൂ ആയി എടുക്കുകയും രണ്ടു കുട്ടികളുടേയും  തുടര്‍ന്നുള്ള പഠനം തടയുകയും ചെയ്തു. തുടര്‍ന്നു പോള്‍സന്‍  കൊടുങ്ങല്ലൂര്‍ മുന്‍സിഫ്‌ കോടതിയില്‍ OS.No.509/2005 ആയി വികാരിക്കെതിരെ ഒരു കേസ് കൊടുത്തു. ഇതറിഞ്ഞ രൂപതാ ബിഷപ്പ് മാര്‍ ജെയിംസ് പഴയാറ്റില്‍ പോള്‍സന് കൂദാശകള്‍ മുടക്കി കൊണ്ട്‌ ഉത്തരവായി. OS.414/2006 ആയി ഇതും കോടതിയുടെ പരിഗണനക്ക് വന്നു. 24/03/2009 ല്‍ രണ്ടു കേസിന്റെയും വിധി ഇങ്ങിനെയായിരുന്നു.1) മതപഠനം കത്തോലിക്കാ കുട്ടികളായ വിവേകിന്റെയും, വൈശാഖിന്റെയും അവകാശമാണ്.  ഭരണഘടന അനുശാസിക്കുന്ന മൌലിക  അവകാശം തടയാന്‍ വികാരിക്ക് അധികാരമില്ല. 2) കത്തോലിക്കാ വിശ്വാസിയായ പോള്‍സന്റെ അവകാശമായ കൂദാശകള്‍ മുടക്കാന്‍ മെത്രാനും അധികാരമില്ല. പൌരന്‍റെ സിവില്‍ അവകാശങ്ങളിലുള്ള കടന്നുകയറ്റം കോടതി റദ്ദാക്കി. 
കോടതി വിധിയെതുടര്‍ന്ന്  ഒന്നിലും, നാലിലും പഠിച്ചിരുന്ന കുട്ടികള്‍ നാലിലും, ഒമ്പതിലും ആയി പഠനം തുടര്‍ന്നു. പോള്‍സന്‍ കൂദാശകള്‍ സ്വീകരിച്ച് നല്ല കത്തോലിക്കനായി കഴിയുന്നു.
Copy of the order of Munciff Court Kodungallur p-1

1 comment:

  1. Ithu Kalakki... Ee kuppaya rashtreeyam ennu nilkkunno anne ivanokke nannavooo... kuppayamittu evanteyum thalel keranulla ivanteyokke chorichil theernnallo...

    ReplyDelete