Kerala Catholic Community കേരളത്തിലെ കത്തോലിക്കാസമൂഹം
Sunday, February 22, 2015
കത്തോലിക്കാ ധ്യാനഗുരുവിന്റെ ലൈംഗീക ആവശ്യങ്ങള്‍ക്ക് നിത്യവൃതം കൊടുക്കാത്ത കന്യാസ്ത്രീകള്‍?
വൈദികന്റെ ലൈംഗിക പീഡനം ചെറുത്ത കന്യാസ്ത്രീയെ സഭയില്‍ നിന്നു പുറത്താക്കി
Sunday, February 22, 2015 - 12:12
മധ്യപ്രദേശില്‍ വൈദികന്റെ ലൈംഗീക പീഢനത്തിനെതിരെ പ്രതികരിച്ച മലയാളിയായ കന്യാസ്ത്രീയെ സഭയില്‍ നിന്ന് പുറത്താക്കിയതായി പരാതി. ആലുവ സെന്റ് അഗത്ത മഠത്തിലെത്തിയ ഇവരെ മഠത്തിലേക്ക് പ്രവേശിപ്പിച്ചില്ലന്നും പീഢന ശ്രമം ചെറുത്തു നിന്നതിനാലാണ് തന്നെ മഠത്തിലേക്ക് പ്രവേശിപ്പിക്കാതിരുന്നതെന്നും ഇവര്‍ പരാതിപ്പെടുന്നു.
മധ്യപ്രദേശിലെ പ്രൊവിഡന്റ്സ് കോണ്‍വെന്റില്‍ അധ്യാപികയായി ജോലി ചെയ്യവെയാണ് കണ്ണൂര്‍ സ്വദേശിയായ കന്യാസ്ത്രീക്ക് ദുരനുഭവമുണ്ടാകുന്നത്. പാഞ്ചേറിലെ കോണ്‍വെന്റിലെ ധ്യാനഗുരുവായ വൈദികന് തന്നെ ലൈംഗികമായി പീഡിപ്പിച്ചു. മുതിര്‍ന്ന കന്യാസ്ത്രീകളില്‍ നിന്ന് പീഢന ശ്രമമുണ്ടായി. പൊലീസില്‍ പരാതി നല്കിയെങ്കിലലും നടപടിയെടുത്തില്ല. സംഭവം പുറത്തറിയാതിരിക്കാന്‍ തന്നെ ഇറ്റലിയിലേക്ക് നാടുകടത്തുകയായിരുന്നു. ഇറ്റലിയില്‍ തെരുവില്‍ കഴിയവെ തന്നെ ചിലര്‍ രക്ഷപ്പെടുത്തി നാട്ടിലയക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഇവര്‍ നേരത്തെ താമസിച്ചു പഠിച്ച ആലുവ അഗത്ത മഠത്തിലേക്ക് താമസിക്കാന്‍ പോയപ്പോഴാണ് ദുരനുഭവം ഉണ്ടായത്. മഠത്തിലേക്ക് പ്രവേശിപ്പിക്കാതെ തന്റെ ബാഗുകളും മറ്റും പുറത്തേക്കെറിഞ്ഞതായും ഇവര്‍ ആരോപിക്കുന്നു. മഠത്തില്‍ പ്രവേശിപ്പിക്കാത്തതിനാല്‍ പത്ത് മണിക്കൂറോളം ദേശീയപാതക്കരികില്‍ നിന്ന ഇവരെ പീന്നീട് നാട്ടുകാര്‍ ഇടപെട്ട് ജനസേവയിലെത്തിച്ചു.
CLICK HERE TO VIEW THE VIDEO
Courtesy:
http://www.mediaonetv.in/news/49621/sun-02222015-1212#comment-1868840062
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment