Wednesday, February 25, 2015

കേരള കാത്തലിക് ഫെഡറേഷന്‍ സഹായവും പിന്തുണയും അറിയിച്ചു



വൈദികന്‍റെ പീഡന ശ്രമം:കന്യാസ്ത്രീക്ക് പിന്തുണയുമായി സംഘടനകള്‍         Wednesday 25th of February 2015 04:24:01 PM

Courtesy: http://www.janamtv.com/news/2015/02/25/69400500342?fb_action_ids=845053915561673&fb_action_types=og.comments

കൊച്ചി:വൈദികന്‍റെ പീഡന ശ്രമം ചെറുത്ത കന്യാസ്ത്രീയെ സഭാ ആസ്ഥാനത്തുനിന്നും പുറത്താക്കിയ സംഭവത്തില്‍ കന്യാസ്ത്രീക്ക് പിന്തുണയുമായി വിവിധ സംഘടനകള്‍ രംഗത്തെത്തി.കന്യാസ്ത്രീയെ പീഡിപ്പിച്ച കത്തോലിക്കാ വൈദികനെതിരെ കേസെടുക്കണമെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

ആലുവ തോട്ടയ്ക്കാട്ടുകര സിസ്റ്റേഴ്സ് ഓഫ് സെന്റ്‌ അഗാത്ത കോണ്‍വെന്‍ന്റിലെ കന്യാസ്ത്രീയെയാണ് 2011 ല്‍ സഭയുടെ തന്നെ മദ്ധ്യപ്രദേശിലെ കോണ്‍വെന്റില്‍ കഴിയുമ്പോള്‍ ധ്യാനഗുരുവായ വൈദികന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.പീഡന ശ്രമം ചെറുത്തപ്പോള്‍ ഇയാള്‍ അപവാദം പ്രചരിപ്പിക്കുകയും,സ്വാധീനം ചെലുത്തി ഇറ്റലിയിലെ മദര്‍ ഹൌസിലേക്ക് മാറ്റുകയുമായിരുന്നു.ഇവിടെ വച്ച് നിരന്തരം ഉപദ്രവിച്ച ശേഷം ഈ മാസം 19 ന് മദര്‍ ഹൌസില്‍ നിന്ന് ബലമായി പുറത്താക്കുകയുമായിരുന്നു.ഇവര്‍ ഇപ്പോള്‍ ആലുവ ജനസേവയുടെ സംരക്ഷണയില്‍ കഴിയുകയാണ് .
ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ലെന്നും പല കന്യാസ്ത്രീ മഠങ്ങളിലും നടക്കുന്നതാണെന്നും കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി വി.കെ ജോയ് പറഞ്ഞു.കന്യാസ്ത്രീക്ക് എല്ലാവിധ സഹായവും പിന്തുണയും നല്‍കും.സഭയിലെ അനീതികള്‍ക്കെതിരെ നിരന്തരം പോരാടുന്ന സംഘടനയാണ് കേരള കാത്തലിക് ഫെഡറേഷന്‍.മറ്റ് നിരവധി സംഘടനകളും വ്യക്തികളും കന്യാസ്ത്രീക്ക് പിന്തുണയുമായി എത്തുന്നുണ്ട്.

No comments:

Post a Comment