നിയമത്തിന്റെ പരിരക്ഷ ക്രൈ സ്തവര്ക്കും വേണം
കത്തോലിക്കാ സഭക്കുള്ളിലുള്ള സാമ്പത്തിക ക്ര മക്കേടുകളും, സമ്പത്തിന്റെ ഏകാധിപത്യവും പരിഹരിക്കുന്നതിന് മോദിജിക്ക് മാത്രമേ കഴിയൂ. അദേഹം അക്കാര്യങ്ങള്‍ വളരെ നല്ല രീതിയില്‍ തന്നെ കൈകാര്യം ചെയ്യണമെന്നാണ് വിശ്വാസി സമൂഹം പ്രതീക്ഷിക്കുന്നത്. ജസ്റ്റിസ് വി.ആര്‍. കൃഷണയ്യര്‍ അധ്യക്ഷനായിരുന്ന കേരള നിയമ പരിഷ്കരണ കമ്മീഷന്‍ 2009 ല്‍ ശുപാര്‍ശ ചെയ്തിട്ടുള്ള 'Kerala Christian Church Properties And Institutions Trust Bill 2009' പോലൊരു ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു പാസാക്കി നിയമമാക്കി ഭാരതത്തിലെ പൌരന്മാരായ ക്രൈസ്തവര്‍ക്കും നിയമത്തിന്റെ പരിരക്ഷ നല്‍കണമെന്നും; സീറോ മലബാര്‍ സഭ ഡല്‍ഹിയിലെ വിജ്‌ഞാന്‍ ഭവനില്‍ 17നു സംഘടിപ്പിക്കുന്നതും, മോദിജി ഉദ്‌ഘാടനം ചെയ്യുന്നതുമായ സമാപനയോഗം അതിന്റെ മുന്നോടിയാകട്ടെ എന്ന് ആശംസിക്കുന്നു. V.K. Joy , Gen Secretary, Kerala Catholic Federation (mob 9447037725/
9495839725).
.
Courtesy: The Media Syndicate |
ന്യുഡല്‍ഹി : ഡല്‍ഹിയില്‍ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ നിലനില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കൈസ്ര്‌തവ സഭാ വേദി പങ്കിടുന്നു. ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഏവുപ്രാസ്യമ്മയെയും വിശുദ്ധ ഗണത്തിലേക്ക് ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് സീറോ മലബാര്‍ സഭ സംഘടിപ്പിക്കുന്ന സമ്മേളനത്തിലാണ് മോഡി പങ്കെടുക്കുന്നത്.
17നു ഡല്‍ഹിയിലെ വിജ്‌ഞാന്‍ ഭവനിലാണ് സമ്മേളനം. സമാപനയോഗം മോഡി ഉദ്‌ഘാടനം ചെയ്യും. ഡല്‍ഹി തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പള്ളി ആക്രമണങ്ങളും കാരണമായി വിലയിരുത്തിയിട്ടുണ്ട്. ക്രൈസ്‌തവ സഭാംഗങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി വരാന്‍ പ്രധാനമന്ത്രിക്കുള്ള മികച്ച അവസരമാണ് ഇതെന്ന് സമ്മേളനം സംബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഫരീദാബാദ് ആര്‍ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു. പള്ളികള്‍ക്കു നേരേയുണ്ടായ ആക്രമണക്കേസില്‍ അന്വേഷണം ഇഴഞ്ഞുനീങ്ങൂന്നതിലുള്ള അസംതൃപ്‌തി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹി ഫരീദാബാദ് രൂപതയും സി.എം.ഐ. സഭയും സി.എം.സിയും സംയുക്‌തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
Madhyamam 15/02/15 |
No comments:
Post a Comment