Friday, November 21, 2014

ബിഷപ്പിന്റെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പ്


ഒക്ടോബര്‍ 26 വഞ്ചനാദിനം



കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള കൊടുങ്ങല്ലൂര്‍ കാര കര്‍മല മാതാ പള്ളി ഇടവകയുടെ പൈതൃക സ്വത്തായ 63 സെന്റ്‌ ഭൂമിയില്‍ തഴപ്പായ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്ര വര്‍ത്തിക്കുന്നതിന് വേണ്ടി പള്ളി പാരിഷ് കൗണ്‍സില്‍, രൂപതയുടെ നിയന്ത്ര ണത്തില്‍  പ്ര വര്ത്തിക്കുന്ന KIDS എന്ന സംഘടനയുടെ കൈവശം കൊടുത്തു. ആവശ്യം കഴിഞ്ഞാല്‍ തിരിചെല്പ്പിക്കണം എന്ന വ്യവസ്ഥയും വെച്ചിരുന്നു. ഫാ. ജോസഫ് തട്ടകത്തും, KIDSന്റെ ഡയരക്ടര്‍ ഫാ. ജോയി പീറ്റര്‍ തട്ടകത്തും കൂടി ഈ ഭൂമി KIDS ന്റെതാക്കി മാറ്റി വഞ്ചന നടത്തി. പ്ര സ്തുത ഭൂമി KIDSന്റെ ആവശ്യം കഴിഞ്ഞതിനാല്‍ തിരിച്ചു നല്കണമെന്ന് പാരിഷ് കൗണ്‍സില്‍ ആവശ്യപ്പെട്ടീട്ടും അത് ഗൗനിക്കാതെ ബിഷപ്പ് കാരിക്കാശ്ശേരിയും, ഫാ. നിക്സണ്‍ കാട്ടാശ്ശേരിയും, ഫാ. സാജു കണിച്ചുകുന്നത്തും കൂടി ഗൂഡാലോചന നടത്തി ഫാ. സാജു കണിച്ചുകുന്നത്തിന്റെ സഹോദരി ഭര്‍ത്താവിന്റെ പേരില്‍ തീറ് വിറ്റു.
ഈ പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് ഇടവകാംഗങ്ങള്‍ ബിഷപ്പിന്  3 നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 26 ന് വഞ്ചനാദിനമായി ആചരിക്കുവാനും ബിഷപ്പ് ഹൗസിനു മുന്നില്‍ ധര്‍ണ്ണ നടത്തുന്നതിനുള്ള ശ്രമം, പ്ര ശ്നം എത്രയും പെട്ടെന്ന് പരിഹരിക്കാം എന്നുള്ള രൂപതയുടെ ഉറപ്പിന്മേല്‍  പിന്‍വലിക്കുകയുമായിരുന്നു. ബിഷപ്പിന്റെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പാണെന്ന് ആര്‍ക്കാണറിയാത്തത്.            

1 comment:

  1. ഇതുപോലെയുള്ള ഉറപ്പയിരിക്കുമല്ലോ പീഡന വീരന്‍ എഡ്വിന്‍ ന്റെ കാര്യത്തിലും സംഭവിക്കുക . ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ കേട്ട് കേള്‍വി ഇല്ലാത്ത കാര്യമാണല്ലോ മുന്‍‌കൂര്‍ ജാമ്യം അപേക്ഷിച്ച ഒരാളെ അത് പരിഗണിക്കുന്നത് വരെ അറസ്റ്റ് ചെയ്യരുത് എന്നു പറഞ്ഞു വിധി പുറപ്പെടുവിക്കുന്നത് . എല്ലാ കൊള്ളക്കാരും കൂടി വിശ്വാസികളുടെ പണം കട്ടെടുത്തു വെച്ച് അതിന്റെ പലിശ കാശു പോലും വേണ്ടി വരില്ല കേസ് നടത്താന്‍ എന്നിരിക്കെ കേസ് നടത്തുന്നതിന് എന്ത് പ്രശ്നം . എഡ്വിന്‍ നെ വിദേശത്ത് പോകാന്‍ സഹായിച്ച പുരോഹിതനും ( കൂടെ പോയ ) പോലീസ് പ്രമാണികളും ഇടവകയിലെ പ്രമാണികളും ഈ പാപകറയില്‍ ഒരുപോലെ പങ്കുകാരാണ് . വളരെ വിചിത്രമായ വാദമാണ് എഡ്വിന്‍ ഉയര്‍ത്തിയിരിക്കുന്നത് - പെണ്‍കുട്ടിയുടെ അമ്മ 16 വര്ഷം മുന്‍പ് നടത്തിയ പ്രേമാഭ്യര്‍ഥന നിരസിച്ചതിന്റെ പ്രതികാരം സ്വന്തം കുട്ടിയെ ഉപയോഗിച്ച് നടത്തിയതാണെന്ന് . ഈ വാദം കോടതിയില്‍ നിലനില്‍ക്കുകയില്ലെങ്കിലും 25 ലക്ഷം രൂപ ഇരകള്‍ക്ക് കൊടുക്കമെന്നുള്ള പ്രലോഭനത്തില്‍ വീണു മൊഴി മാറ്റിയാല്‍ മുന്‍‌കൂര്‍ ജാമ്യം കിട്ടാന്‍ സാധ്യത ഉണ്ട് .

    ReplyDelete