ഭാരതത്തിലെ ക്രൈ സ്തവരൊഴിച്ചുള്ള മറ്റെല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടെ സമൂഹ സമ്പത്ത് ഭരിക്കാന്‍ നിയമമുണ്ട്.
2009ല്‍ ക്രൈ സ്തവ വിശ്വാസികളും സംഘടനകളും നടത്തിയ, ക്രൈസ്തവര്‍ക്കും നിയമത്തിന്റെ പരിരക്ഷ വേണമെന്നുള്ള നിവേദനം പരിഗണിച്ച് ബഹു. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായുള്ള കേരള നിയമ പരിഷ്കരണ കമ്മീഷന്‍ 'Kerala Christian Church Properties & Institutions Trust Bill 2009' എന്ന കരട് ബില്‍ കേരള സര്ക്കാരിന് ശുപാര്‍ശ ചെയ്തു. കാത്തോലിക്കാ ബിഷപ്പുമാര്‍ നിസഹകരിക്കുന്നതുകൊണ്ട് ഈ നിയമം നിര്മ്മിക്കാന്‍ സര്ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. എങ്കിലും വളരെ പതുക്കെയാണെങ്കിലും സര്‍ക്കാര്‍ നിയമ നിര്‍മാണവുമായി മുന്നോട്ടു തന്നെയാണ് നീങ്ങുന്നത്. വിവരാവകാശപ്ര കാരം ലഭിച്ച രേഖ ഇവിടെ പോസ്റ്റ് ചെയ്യുന്നു.
ധന്യജീവിതത്തിന്റെ 100 വര്ഷങ്ങള്‍ പിന്നിടുന്ന മഹാനായ ബഹു. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരോടുള്ള ആദരവ് ഈ നിയമം പാസാക്കുന്നതിലൂടെ സര്‍ക്കാര്‍ പ്രക ടിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.
No comments:
Post a Comment