Friday, July 25, 2014

സ്വതന്ത്ര ചിന്ത


File:Bible.malmesbury.arp.jpg

സ്വതന്ത്ര ചിന്ത നന്മയിലേക്ക്
                                                          Courtesy: Jully Densil 

ചെറുപ്പകാലത്ത് പള്ളിയില്‍ സുവിശേഷ പ്രസംഗങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിലപ്പോഴെങ്കിലും എന്റെ മനസ്സില്‍ ഉയര്ന്നു വന്നിട്ടുള്ള ചില ചോദ്യങ്ങള്‍ ഉണ്ട്.. ഉല്പത്തി പുസ്തകത്തിന്റെ ആദ്യ അധ്യായങ്ങളില്‍ ഉണ്ടായ ചില സംശയങ്ങള്‍ എന്റെ കുഞ്ഞു മനസിന്റെ logic നു നിരക്കാതെ വന്നപ്പോള്‍ സംശയം ചോദിച്ചു. ചോദ്യങ്ങള്‍ കേട്ടവര്‍ ഒരു ഉത്തരം മാറി മാറി പറഞ്ഞു, "ദൈവ വചനം അങ്ങിനെ എളുപ്പ് ഗ്രഹിക്കാന്‍ പറ്റില്ല, ദൈവത്തിന്റെ വാക്കുകളെ നമ്മള്‍ ചോദ്യം ചെയ്യരുത് എന്ന്"
പിന്നീട് ഓരോ വട്ടം സംശയം തോന്നുമ്പോഴും ഞാന്‍ എന്നോട് തന്നെ ഈ ഉത്തരം തന്നെ പറഞ്ഞു.
ഇപ്പൊ എന്റെ മക്കള്‍ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങിയപ്പോഴാണ് ഞാന്‍ ചോദ്യങ്ങള്ക്ക് ഉത്തരം തേടി തുടങ്ങിയത്.
എന്ത് കൊണ്ടായിരിക്കും പഴയ നിയമം മുഴുവന്‍, ദൈവം "ദൈവത്തിന്റെ ജനമായ ഇസ്രായേലിനോട് പക്ഷബേദം കാണിച്ചത്‌? " എന്നും അവരുടെ അവരെ മാത്രം ഉയര്ത്താന്‍ മുന്‍കൈ എടുത്തത്‌? മറ്റുള്ളവരെ വിജതീയരെന്നു പറഞ്ഞത്?
സത്യത്തില്‍ ഒരു രണ്ടാം തരക്കാരി എന്ന് പറഞ്ഞു ബാക്കിയുള്ളവരെ മാറ്റി നിര്‍ത്തിയതില്‍ എനിക്ക് വല്യ സങ്കടം തോന്നിയിരുന്നു.
നമ്മുടെ പഴയ നിയമ പുസ്ടകം ആരെഴുതി എന്നും എവിടെ നിന്ന് വന്നു എന്നും അന്വേഷിച്ചാല്‍ അതിനുള്ള ഉത്തരം കിട്ടും.
"ഉല്പത്തി, പുറപ്പാടു, ലേവ്യ , സന്ഗ്യ, ആവര്‍ത്തനം" എന്നീ അഞ്ചു പുസ്ടകങ്ങള്‍ ജൂതന്മാരുടെ വിശുദ്ധ പുസ്ടകമായ "തോറ" യില്‍ നിന്ന് അതെ പടി പകര്‍ത്തിയതാണെന്നു, എന്റെ ചോദ്യങ്ങള്ക്ക് ഉത്തരമായി ഒരാള്‍ പോലും ഒരിക്കലും പറഞ്ഞു തന്നിട്ടില്ല. ഈ അഞ്ചു പുസ്ടകങ്ങള്‍ മാത്രമല്ല, പഴയ നിയമത്തിലെ പല പുസ്ടകങ്ങളും.
എന്ത് കൊണ്ടായിരിക്കും ഈ കാര്യം ഒരിക്കള്‍ പോലും പറയാതെ പോയത് എന്നെനിക്കറിയില്ല.
ഒരു പക്ഷെ പ്രസങ്ങികള്‍ക്ക് അറിയില്ലയിരിക്കുമോ?
അങ്ങിനെഎങ്കില്‍ പഴയനിയമത്തെ ആവശ്യത്തിനും അനാവശ്യത്തിനും വളച്ചൊടിച്ചു ഉപയോഗിക്കുന്നത് ശരിയാണോ?
അറിയില്ല?
തുറന്ന മനസോടെ വായിക്കുന്നവര്ക്ക് വായിക്കാന്‍ ഒരുപാട് refrences ഉണ്ട്. പക്ഷെ നമ്മുടെ മനസ്സില്‍ ചെറുപ്പം മുതല്‍ അടിച്ചു കയറ്റിയിരിക്കുന്ന പേടി ( ദൈവത്തെ) നമ്മളെ കണ്ണ് തുറന്നു കാണുന്നതില്‍നിന്ന് തടയുന്നു ഒന്നും പറഞ്ഞിട്ടും കാര്യമില്ല.
പഴയ നിയമം വളച്ചൊടിച്ചു നിരപരാധികളെ കൊന്നോടുക്കുന്നതിന്റെ ന്യായീകരിക്കുന്ന നമ്മള്‍ ക്രിസ്ത്യാനികള്‍ ശരിക്കും ഒരു ചെകിടത് അടികിട്ടിയാല്‍ മറ്റേ ചെകിടും കാണിച്ചു കൊടുക്കണം എന്ന് പറഞ്ഞ യേശുവിനെ ആണോ പിന്തുടരുന്നത്? അതോ "പല്ലിനു പകരം പല്ല് , കണ്ണിനു പകരം കണ്ണ്" എന്ന വേദ വാക്യമോ?
ഇതെഴുതിയതുകൊണ്ട് ഞാന്‍ മുസ്ലിം തീവ്രവാദികള്‍ ചെയ്യുന്ന ഒരു കൊലപതകതെയും ന്യായീകരിക്കുന്നില്ല. ഓരോ നിരപരാധിയുടെ രക്തം ആരു വീഴ്ത്തിയാലും , അത് ഏതൊക്കെ മതഗ്രന്ഥം കൂട്ട് പിടിച്ചു നടത്തിയാലും അവര്‍ ദൈവീകമായ ഒരു പ്രവര്‍ത്തി ചെയ്തു എന്ന് കരുതാന്‍ കഴിയില്ല.
കാരണം നിരപരാധിയായ ഹാബേലിന്റെ രക്തം ഭൂമിയില്‍ നിന്ന് നിലവിളിക്കുന്നത് കേട്ട ദൈവം, ഓരോ നിരപരധിയുടെയും രക്തത്തിന് വില ചോദിക്കില്ലേ?
ഏതൊരു മതത്തിന്റെയും വേലികെട്ടുകള്‍ക്കു പുറത്തു നിന്ന് മനുഷ്യനെ മനുഷ്യനായി മാത്രം എന്ന് നമ്മുക്ക് കാണാന്‍ കഴിയുന്നോ അന്നാണ് ഈ ലോകത്ത് സമാധാനം ഉണ്ടാവൂ.

Note: പഴയനിയമവും, തോറ യും ഖുറാനും തമ്മിലുള്ള ബന്ധം അറിയേണ്ടവര്ക്ക്ക് ഇവിടെ വായിക്കാം. 
http://205.186.140.200/quran-bible-torah-comparison

1 comment:

  1. ഈജിപ്റ്റിലെ ആദ്യജാതരെ എല്ലാം കൊന്നത് ശരിയാണോ എന്ന് ചോദിച്ചതിനു, വേദപാഠ ക്ലാസ്സിൽ നിന്നും എന്നെ ഇറക്കി വിട്ടത് ഓർമ വരുന്നു.

    ReplyDelete