Sunday, July 27, 2014

ടെറസിലെ പച്ച മുളക് കൃഷി രീതിയും പരിപാലനവും


ടെറസിലെ പച്ച മുളക്
കൃഷി രീതിയും പരിപാലനവും

ഇന്ത്യന്‍ പച്ച മുളക് സൗദി സര്‍ക്കാര്‍ നിരോധിച്ച വാര്‍ത്ത‍ നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. അനുവദനീയമായതിലും അധികം കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം. കയറ്റുമതി ചെയ്യുന്ന ഇനങ്ങളില്‍ ഇതാണ് അവസ്ഥയെങ്കില്‍ നമുക്ക് ലഭിക്കുന്നതിന്റെ നിലവാരം ഊഹിച്ചു നോക്കുക. അധികം ബുദ്ധിമുട്ട് ഒന്നുമില്ലാതെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് പച്ച മുളക്. നമുക്കു എല്ലാ ദിവസവും വേണ്ട ഒരു പച്ചക്കറിയും കൂടിയാണ് പച്ച മുളക്.
പച്ച മുളക് പ്രധാന ഇനങ്ങള്‍
അനുഗ്രഹ – (പച്ചനിറം, എരിവ് കുറവ്)
ഉജ്ജ്വല – (ചുവപ്പ് നിറം, എരിവു കൂടുതല്‍)
മഞ്ജരി , ജ്വാലാമുഖി എന്നിവയും മികച്ചയിനം പച്ച മുളക് ആണ്. മെയ് മാസം ആണ് പച്ച മുളക് കൃഷിക്കു ഏറ്റവും അനുയോജ്യം. മെയ്‌ – ജൂണ്‍ , ആഗസ്റ്റ്‌ – സെപ്റ്റബര്‍ , ഡിസംബര്‍ – ജനുവരി ആണ് കൃഷി ചെയ്യാന്‍ ഏറ്റവും ഉത്തമം.
പച്ച മുളക്
പച്ച മുളക് വിത്ത് പാകി മുളപ്പിച്ചാണ് പച്ച മുളക് കൃഷി ചെയ്യുക, വിത്ത് ലഭ്യത ആണ് നിങ്ങളുടെ പ്രശ്നം എങ്കില്‍ ഒരു വഴിയുണ്ട്. വീട്ടില്‍ വാങ്ങുന്ന ഉണക്ക മുകളില്‍ നല്ലത് നോക്കി ഒന്നെടുക്കുക, അതിലെ അരികള്‍ പാകാന്‍ ആയി എടുക്കാം. പാകുന്നതിനു മുന്‍പ് അര മണിക്കൂര്‍ വിത്തുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ ഇട്ടു വെക്കുന്നത് നല്ലതാണ്. വിത്തുകള്‍ വേഗം മുളച്ചു വരാനും രോഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കും. സ്യൂഡോമോണോസ് പൊടി രൂപത്തിലും ദ്രാവക രൂപത്തിലും വിപണിയില്‍ ലഭ്യമാണ്. ദ്രാവക രൂപത്തിലുള്ളതിനു വില കൂടുതല്‍ ആണ്. വങ്ങുമ്പോള്‍ ഉത്പാദന ഡേറ്റ് നോക്കി വാങ്ങണം, നിശ്ചിത കാലയളവിനുള്ളില്‍ ഇത് ഉപയോഗിച്ചു തീര്‍ക്കേണ്ടാതാണ്. വിത്തില്‍ മുക്കി വെക്കാന്‍ മാത്രമല്ല, തൈകള്‍ പറിച്ചു നടുമ്പോള്‍ വേരുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ മുക്കി നടുന്നതും നല്ലതാണ്. കൂടാതെ രണ്ടാഴ്ച കൂടുമ്പോള്‍ ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കാം.
വിത്തുകള്‍ പാകിയ ശേഷം മിതമായി നനച്ചു കൊടുക്കണം. രണ്ടു മൂന്നു ആഴ്ച പാകമാകുമ്പോള്‍ പറിച്ചു നടാം. ടെറസ്സില്‍ ആകുമ്പോള്‍ ഗ്രോ ബാഗ്‌ ആണ് നല്ലത്. ഗ്രോ ബാഗ്‌ , ഗ്രോ ബാഗിലെ കൃഷി രീതി, നടീല്‍ മിശ്രിതം ഇവ ഇവിടെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. മണ്ണും ഉണങ്ങിയ ചാണകപ്പൊടി, ഉണങ്ങിയ ആട്ടിന്‍ കാഷ്ട്ടം , ഉണങ്ങിയ കരിയില ഇവ ഉപയോഗിച്ചു ഗ്രോ ബാഗ്‌ കൃഷി തയ്യാറാക്കാം. മണ്ണ് ലഭിക്കാന്‍ പ്രയാസം ആണെങ്കില്‍ ചകിരിചോര്‍ ഉപയോഗിക്കാം, അതിന്‍റെ വിവരം ഇവിടെ ചേര്‍ത്തിട്ടുണ്ട്. കൂടാതെ സി പോം എന്ന കയര്‍ബോര്‍ഡിന്റെ ജൈവ വളം, കയര്‍ഫെഡ് ഇറക്കുന്ന ജൈവ വളം ഇവയും ഉപയോഗിക്കാം. നടീല്‍ മിശ്രിതത്തില്‍ കുറച്ചു വേപ്പിന്‍ പിണ്ണാക്ക് കൂടി ചേര്‍ക്കുന്നത് നല്ലതാണ്.

വേപ്പെണ്ണ ഉപയോഗവും മറ്റു വിവരങ്ങളും
വേപ്പെണ്ണ
വേപ്പെണ്ണ
വേപ്പെണ്ണ ഒരു ജൈവ കീടനാശിനി ആണ്, ജൈവ രീതിയിയിലുള്ള കൃഷികളില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത ഒന്നാണ് വേപ്പെണ്ണ. ചെടികളെ ആക്രമിക്കുന്ന പലതരം കീടങ്ങളെ തുരത്താന്‍ വേപ്പെണ്ണ ഉപയോഗിക്കാം. വേപ്പിന്‍ കുരു ആട്ടിയാണ് വേപ്പെണ്ണ എടുക്കുന്നത്. വേപ്പെണ്ണ എമള്‍ഷന്‍ ഇലതീനിപ്പുഴുക്കള്‍ , ചിത്രകീടം, വെളളീച്ച, പയര്‍പ്പേന്‍ തുടങ്ങിയ കീടങ്ങള്‍ക്കെതിരെ ഫലപ്രദം. വേപ്പെണ്ണ എമള്‍ഷന്‍ തയ്യാറാക്കുന്ന രീതിക്ക് ഇവിടെ പരിശോധിക്കുക .
വേപ്പെണ്ണ എവിടെ ലഭിക്കും - അടുത്തുള്ള അങ്ങാടി/പച്ചമരുന്നു വില്‍പ്പന ശാലകളില്‍ വേപ്പെണ്ണ യധേഷ്ട്ടം ലഭിക്കും.പക്ഷെ അതിനു strength കൂടുതല്‍ ആണ് അതിനെക്കാള്‍ നല്ലത് വള പീടികയില്‍ നിന്ന് തന്നെ വാങ്ങുത് ആണ് നല്ലത് അല്ലെങ്കില്‍ ചിലപ്പോള്‍ ചെടി കരിഞ്ഞു പോകും
വേപ്പെണ്ണ വില വിവരം - വേപ്പെണ്ണ 100 മില്ലി ഏകദേശം 18-20 രൂപ ആകും

സഭയിലെ അന്തശ്ചിദ്രം പുറത്തുവരുന്നു?




'കര്‍ത്താവിന്‍റെ യഥാര്‍ത്ഥ ദാസ'നെ
ആക്ഷേപിക്കണമോ?

സണ്‍ഡെ ശാലോമിന് മറുപടിയുമായി 
'സത്യദീപം' വെബ് ഡെസ്‌ക്‌
Published: July 27, 2014

"കര്‍ത്താവിന്‍റെ ദാസനായ നരേന്ദ്രമോദി' എന്ന ലേഖനം കേരളത്തിലെ വാര്‍ത്താച്ചാനലുകളില്‍ ഏറെ ചര്‍ച്ചാവിഷയമായി. ഈ ലേഖനം വായിച്ചവരില്‍ പലരും മൂക്കത്തു കൈവച്ചു, മറ്റു ചിലര്‍ തലയില്‍ കൈവച്ചു, ചിലര്‍ ഞെട്ടി. സ്വന്തം കാര്യം കാണാന്‍ സ്ഥാനത്തുള്ളവരെയും അസ്ഥാനത്തുള്ളവരെയും പ്രീതിപ്പെടുത്തുന്ന പത്രപ്രവര്‍ത്തനശൈലികള്‍ സഭയ്ക്കുള്ളിലും സഭയ്ക്കു പുറത്തും ധാരാളം കണ്ടിട്ടുള്ളതിനാല്‍ ഇത്തരം ലേഖനങ്ങളില്‍ അത്ഭുതപ്പെടേണ്ടതില്ല എന്നതാണ് ഏറ്റവും ഉചിതമായ അഭിപ്രായം. എങ്കിലും മതേതരത്വത്തിന്‍റെ നെഞ്ചുകീറി രക്തം ഊറ്റിക്കുടിച്ച കറ പ്രധാനമന്ത്രി കസേരയില്‍ ഇരുന്നതോടെ ഇല്ലാതാകുമോ എന്നു ചിന്തിക്കുന്നതു യുക്തിസഹമാണ്. ഗുജറാത്തിലെ ഗോദ്രയും ബി.ജെ.പി ഭരിക്കുന്നിടത്തൊക്കെ ക്രൈസ്തവ മിഷനറിമാര്‍ പീഡിപ്പിക്കപ്പെട്ടതും ഇപ്പോള്‍ പലയിടത്തും പല രൂപത്തിലും ഭാവത്തിലും ന്യൂനപക്ഷങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ പീഡനങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും മോദിയെ മാറ്റി നിര്‍ത്തി അദ്ദേഹത്തിന് രൂപക്കൂട് പണിയുവാന്‍ കത്തോലിക്കാ സഭയ്ക്കു സാധിക്കുമോ എന്ന ചോദ്യത്തിന് ചിലരെങ്കിലും ഉത്തരം നല്കേണ്ടതല്ലേ?

പ്രാര്‍ത്ഥന ദൈവത്തിന്‍റെ ഹിതമറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ വിശ്വാസിയെ ഏറെ സഹായിക്കുന്നു. ദൈവ വചന വായനയാകട്ടെ താന്‍ ജീവിക്കുന്ന കാലഘട്ടത്തെയും തങ്ങളുടെ ജീവിത പരിസരങ്ങളെയും ദൈവികമാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പക്ഷേ, പ്രാര്‍ത്ഥനയും വചനവായനയും ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ സാധിച്ചുകിട്ടാനുള്ള ഉപകരണങ്ങളാക്കി തരം താഴ്ത്തുന്നത് അനുപേക്ഷണീയമല്ല. കത്തോലിക്കാസഭയുടെ ഉള്ളില്‍ നിന്നും അകന്നു പോയ പല നവ സെക്ടുകളും ഇന്ന് വചനം വ്യാഖ്യാനിക്കുന്നത് അവര്‍ക്കിഷ്ടപ്പെട്ട രീതിയിലാണ്. ദൈവവചനത്തെ തങ്ങളുടെ കാര്യസാദ്ധ്യത്തിനായി വ്യാഖ്യാനിക്കുന്നതു സഭാപരമല്ല. നരേന്ദ്ര മോദിയെ ഏശയ്യ പ്രവാചകന്‍ സൂചിപ്പിച്ചിരിക്കുന്ന ദൈവത്തിന്‍റെ ദാസനായ പേര്‍ഷ്യന്‍ രാജാവ് സൈറസിനോട്, ഉപമിച്ചത് ബുദ്ധിശൂന്യതയോ പ്രായോഗികചിന്തയോ ആണെന്നതില്‍ തര്‍ക്കമില്ല. ഏശയ്യ പ്രവാചകന്‍റെ പുസ്തകത്തിന്‍റെ ചരിത്ര പശ്ചാത്തലം കേരള മെത്രാന്‍ സമിതി ഇറക്കിയിരിക്കുന്ന മലയാള ബൈബിളിന്‍റെ തുടക്കത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തിന് ആകെ 66 അദ്ധ്യായങ്ങളാണുള്ളത്. ഇതില്‍ ആദ്യ ഭാഗം 139 വരെ ബി.സി എട്ടാം നൂറ്റാണ്ടില്‍ യൂദയായില്‍ ഭരണം നടത്തിയ ഇസ്രായേല്‍ രാജക്കാന്മാരുടെ കാലഘട്ടമാണ്. എന്നാല്‍ 40-55 വരെയുള്ള അ ദ്ധ്യായത്തില്‍ രണ്ടാം ഏശയ്യാ, ബാബിലോണില്‍ പ്രവാസികളായി കഴിയുന്ന ഇസ്രായേല്‍ക്കാരോടാണ് സംസാരിക്കുന്നത്. 56-66 വരെ മൂന്നാം ഏശയ്യയുടെ പുസ്തകത്തില്‍ ബാബിലോണ്‍ പ്രവാസം കഴിഞ്ഞ് ഇസ്രായേലില്‍ തിരിച്ചെത്തിയവര്‍ക്ക് പ്രത്യാശയും ആവേശവും പകരുന്ന പ്രവാചകന്‍റെ വാക്കുകളാണുള്ളത്.

രണ്ടാം ഏശയ്യ പറയുന്ന സൈറസ് രാജാവ് ജന്മനാ, വളരെ കുലീനതയുള്ള വ്യക്തിത്വത്തിനുടമയാണ്. മാത്രമല്ല അദ്ദേഹം ദൈവഭയമുള്ള വ്യക്തി കൂടിയായിരുന്നു. ശക്തനും ധീരനുമായ രാജാക്കന്മാര്‍ അന്ന് തങ്ങളുടെ സാമ്രാജ്യം വിസ്തൃതമാക്കാന്‍ സൈന്യബലത്താല്‍ മറ്റു രാജ്യങ്ങളെ വെട്ടിപിടിച്ചിരുന്നു. പക്ഷേ, തങ്ങള്‍ കീഴടക്കിയ രാജ്യത്തെ രാജാവിനോടും ജനങ്ങളോടും ആദരവോടെ പ്രവര്‍ത്തിക്കുന്ന രാജാക്കന്മാരാണ് ദൈവത്തിന്‍റെ ദാസന്മാരെന്നു വിളിക്കപ്പെടാവുന്നവര്‍. അത്തരത്തില്‍ ദൈവം കണ്ടെത്തിയ ആളായിരുന്നു സൈറസ്. അദ്ദേഹം ബാബിലോണ്‍ കീഴടക്കിയപ്പോള്‍ ബാബിലോണിലെ അവസാനത്തെ രാജാവായ നബോണിദസിനോട് ആദരപൂര്‍വം പെരുമാറി. അദ്ദേഹത്തിന്‍റെ ഭാര്യ മരിച്ചപ്പോള്‍ സംസ്കാരത്തിന് നേതൃത്വം വഹിച്ചത് സൈറസിന്‍റെ മകനാണ്. ബാബിലോണിലെ ദേവാലയങ്ങളിലേയ്ക്ക് സൈറസ് ധാരാളം സംഭാവനകള്‍ കൊടുക്കുകയും അവിടെയുണ്ടായിരുന്ന പ്രവാസികള്‍ക്ക് അവരുടെ ദൈവത്തിന്‍റെ ചിത്രങ്ങളും വിശുദ്ധ വസ്തുക്കളുമായി സ്വന്തം നാട്ടിലേയ്ക്കു പോകാനുള്ള അവസരം ഒരുക്കികൊടുക്കുകയും ചെയ്തു. അങ്ങനെയാണ് ബാബിലോണ്‍ പ്രവാസത്തിലിരുന്ന ഇസ്രായേല്‍ക്കാര്‍ സ്വന്തം നാട്ടിലേയ്ക്കു തിരിച്ചുപോയത്. തിരിച്ചു ചെന്നവര്‍ ജെറുസേലം ദൈവാലയം പുതുക്കിപണിയാന്‍ ആരംഭിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന ദേശവാസികളുടെ കൈകടത്തല്‍ ഒഴിവാക്കിയത് സൈറസ് രാജാവിന്‍റെ കല്പന കാണിച്ചാണ് (എസ്രാ. 5, 12-17).


Saturday, July 26, 2014

പുരോഹിതനും പുരുഷനാണ്



ഇന്നത്തെ പത്ര വാര്ത്ത 14-7-2014



കത്തോലിക്ക പുരോഹിതരില് ബാല പീകരുടെ എണ്ണം 2%. വിശ്വാസികളായ സ്ത്രീകളെ പീഡിപ്പിക്കുന്നവരുടെ കണക്കും, പ്രകൃതി വിരുദ്ധരുടെ കണക്കും, കന്യാസ്ത്രീ മഠങ്ങളില്‍ കയറി അതിക്രമങ്ങളും പീനവും നടത്തുന്നവരുടെ കണക്കും കൂടി മാര്പ്പാപ്പ പുറത്ത് വിട്ടാല്‍  പുരോഹിതരുടെ പീനം ശത- ശതമാനമായേക്കും.
ഇരട്ട കലോറി ഭക്ഷണവും, വൈനും, ബൈബിളിലെ ഉത്തമ ഗീതങ്ങളുടെ വായനയും, ലോത്തിന്റെ ചരിത്ര പഠനവും കൂടിയാകുമ്പോള്‍ ഏതു പുരോഹിതനും നില വിട്ടു പോകും, വികാര ജീവിയാകും,തീര്‍ച്ച. 
സ്ത്രീകളുടെ വസ്ത്ര ധാരണ രീതിയാണ് പുരുഷന്മാര്ക്ക് വികാരമുണ്ടാകുന്നതെന്നു ഒരു പുരോഹിതര്‍ അടുത്തയിടെ പ്രസ്താവിച്ചിരുന്നു. അല്പ വസ്ത്രമാണത്റെ വികാര കാരണം. (വസ്ത്രമില്ലായ്മ
യായിരി
ക്കും കൂടുതല് ഉചിതം.) 

പുരോഹിതനും പുരുഷനാണ് എന്ന് പരോക്ഷ സൂചന.ഒരു സശയം.2% പീഡക്രെ പോപ്പ് കണ്ടെത്തിയിട്ടും അവരെ എന്ത് കൊണ്ടാണ് വീണ്ടും പുരോഹിതരായി നില നിര്‍ത്തുന്നത്? അവരുടെ 'തിരു വസ്ത്രം' ഊരി വാങ്ങി പള്ളികളില്‍ നിന്നും ഇറക്കി വിടാത്തത്.? കര്ത്താവിന്റെ ചാട്ടവാര് ഇപ്പോഴും വാത്തിക്കാനിലില്ലേ?ഇവരുടെ പേര് വെളിപ്പെടുത്താത്തത് കുമ്പസാര രഹസ്യം പുറത്ത് പറയരുത് എന്നാ കാനോണ്‍ നിയമം അനുസരിക്കുന്നത് കൊണ്ടാണോ? പിതാവേ മാപ്പ്!


Friday, July 25, 2014

സ്വതന്ത്ര ചിന്ത


File:Bible.malmesbury.arp.jpg

സ്വതന്ത്ര ചിന്ത നന്മയിലേക്ക്
                                                          Courtesy: Jully Densil 

ചെറുപ്പകാലത്ത് പള്ളിയില്‍ സുവിശേഷ പ്രസംഗങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിലപ്പോഴെങ്കിലും എന്റെ മനസ്സില്‍ ഉയര്ന്നു വന്നിട്ടുള്ള ചില ചോദ്യങ്ങള്‍ ഉണ്ട്.. ഉല്പത്തി പുസ്തകത്തിന്റെ ആദ്യ അധ്യായങ്ങളില്‍ ഉണ്ടായ ചില സംശയങ്ങള്‍ എന്റെ കുഞ്ഞു മനസിന്റെ logic നു നിരക്കാതെ വന്നപ്പോള്‍ സംശയം ചോദിച്ചു. ചോദ്യങ്ങള്‍ കേട്ടവര്‍ ഒരു ഉത്തരം മാറി മാറി പറഞ്ഞു, "ദൈവ വചനം അങ്ങിനെ എളുപ്പ് ഗ്രഹിക്കാന്‍ പറ്റില്ല, ദൈവത്തിന്റെ വാക്കുകളെ നമ്മള്‍ ചോദ്യം ചെയ്യരുത് എന്ന്"
പിന്നീട് ഓരോ വട്ടം സംശയം തോന്നുമ്പോഴും ഞാന്‍ എന്നോട് തന്നെ ഈ ഉത്തരം തന്നെ പറഞ്ഞു.
ഇപ്പൊ എന്റെ മക്കള്‍ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങിയപ്പോഴാണ് ഞാന്‍ ചോദ്യങ്ങള്ക്ക് ഉത്തരം തേടി തുടങ്ങിയത്.
എന്ത് കൊണ്ടായിരിക്കും പഴയ നിയമം മുഴുവന്‍, ദൈവം "ദൈവത്തിന്റെ ജനമായ ഇസ്രായേലിനോട് പക്ഷബേദം കാണിച്ചത്‌? " എന്നും അവരുടെ അവരെ മാത്രം ഉയര്ത്താന്‍ മുന്‍കൈ എടുത്തത്‌? മറ്റുള്ളവരെ വിജതീയരെന്നു പറഞ്ഞത്?
സത്യത്തില്‍ ഒരു രണ്ടാം തരക്കാരി എന്ന് പറഞ്ഞു ബാക്കിയുള്ളവരെ മാറ്റി നിര്‍ത്തിയതില്‍ എനിക്ക് വല്യ സങ്കടം തോന്നിയിരുന്നു.
നമ്മുടെ പഴയ നിയമ പുസ്ടകം ആരെഴുതി എന്നും എവിടെ നിന്ന് വന്നു എന്നും അന്വേഷിച്ചാല്‍ അതിനുള്ള ഉത്തരം കിട്ടും.
"ഉല്പത്തി, പുറപ്പാടു, ലേവ്യ , സന്ഗ്യ, ആവര്‍ത്തനം" എന്നീ അഞ്ചു പുസ്ടകങ്ങള്‍ ജൂതന്മാരുടെ വിശുദ്ധ പുസ്ടകമായ "തോറ" യില്‍ നിന്ന് അതെ പടി പകര്‍ത്തിയതാണെന്നു, എന്റെ ചോദ്യങ്ങള്ക്ക് ഉത്തരമായി ഒരാള്‍ പോലും ഒരിക്കലും പറഞ്ഞു തന്നിട്ടില്ല. ഈ അഞ്ചു പുസ്ടകങ്ങള്‍ മാത്രമല്ല, പഴയ നിയമത്തിലെ പല പുസ്ടകങ്ങളും.
എന്ത് കൊണ്ടായിരിക്കും ഈ കാര്യം ഒരിക്കള്‍ പോലും പറയാതെ പോയത് എന്നെനിക്കറിയില്ല.
ഒരു പക്ഷെ പ്രസങ്ങികള്‍ക്ക് അറിയില്ലയിരിക്കുമോ?
അങ്ങിനെഎങ്കില്‍ പഴയനിയമത്തെ ആവശ്യത്തിനും അനാവശ്യത്തിനും വളച്ചൊടിച്ചു ഉപയോഗിക്കുന്നത് ശരിയാണോ?
അറിയില്ല?
തുറന്ന മനസോടെ വായിക്കുന്നവര്ക്ക് വായിക്കാന്‍ ഒരുപാട് refrences ഉണ്ട്. പക്ഷെ നമ്മുടെ മനസ്സില്‍ ചെറുപ്പം മുതല്‍ അടിച്ചു കയറ്റിയിരിക്കുന്ന പേടി ( ദൈവത്തെ) നമ്മളെ കണ്ണ് തുറന്നു കാണുന്നതില്‍നിന്ന് തടയുന്നു ഒന്നും പറഞ്ഞിട്ടും കാര്യമില്ല.
പഴയ നിയമം വളച്ചൊടിച്ചു നിരപരാധികളെ കൊന്നോടുക്കുന്നതിന്റെ ന്യായീകരിക്കുന്ന നമ്മള്‍ ക്രിസ്ത്യാനികള്‍ ശരിക്കും ഒരു ചെകിടത് അടികിട്ടിയാല്‍ മറ്റേ ചെകിടും കാണിച്ചു കൊടുക്കണം എന്ന് പറഞ്ഞ യേശുവിനെ ആണോ പിന്തുടരുന്നത്? അതോ "പല്ലിനു പകരം പല്ല് , കണ്ണിനു പകരം കണ്ണ്" എന്ന വേദ വാക്യമോ?
ഇതെഴുതിയതുകൊണ്ട് ഞാന്‍ മുസ്ലിം തീവ്രവാദികള്‍ ചെയ്യുന്ന ഒരു കൊലപതകതെയും ന്യായീകരിക്കുന്നില്ല. ഓരോ നിരപരാധിയുടെ രക്തം ആരു വീഴ്ത്തിയാലും , അത് ഏതൊക്കെ മതഗ്രന്ഥം കൂട്ട് പിടിച്ചു നടത്തിയാലും അവര്‍ ദൈവീകമായ ഒരു പ്രവര്‍ത്തി ചെയ്തു എന്ന് കരുതാന്‍ കഴിയില്ല.
കാരണം നിരപരാധിയായ ഹാബേലിന്റെ രക്തം ഭൂമിയില്‍ നിന്ന് നിലവിളിക്കുന്നത് കേട്ട ദൈവം, ഓരോ നിരപരധിയുടെയും രക്തത്തിന് വില ചോദിക്കില്ലേ?
ഏതൊരു മതത്തിന്റെയും വേലികെട്ടുകള്‍ക്കു പുറത്തു നിന്ന് മനുഷ്യനെ മനുഷ്യനായി മാത്രം എന്ന് നമ്മുക്ക് കാണാന്‍ കഴിയുന്നോ അന്നാണ് ഈ ലോകത്ത് സമാധാനം ഉണ്ടാവൂ.

Note: പഴയനിയമവും, തോറ യും ഖുറാനും തമ്മിലുള്ള ബന്ധം അറിയേണ്ടവര്ക്ക്ക് ഇവിടെ വായിക്കാം. 
http://205.186.140.200/quran-bible-torah-comparison

Tuesday, July 22, 2014

Catholic Church, Will you please look into the matter?

Kind attn. 
Kollam Bishop Stanley Roman, 
President CBCI and KCBC

Will you please look into the matter?
At least show courtesy to reply the statements 
Courtesy: Keralasabdam August 3, 2014

Prof. T.J. Joseph





പൈങ്കുളം മാനസിക ആരോഗ്യകേന്ദ്രത്തിനെതിരെ അന്വേഷണം വേണം


വിവാഹിതനായതിനു വൈദികനെ മനോരോഗ കേന്ദ്രത്തിലാക്കിയെന്ന്‌

Story Dated: Tuesday, July 22, 2014 01:25
- See more at: http://www.mangalam.com/print-edition/keralam/209162#sthash.HyYT7b4z.s9xfGNw4.dpuf

തൊടുപുഴ: വിവാഹിതനായതിന്റെ പേരില്‍ വൈദികനെ ബന്ധുക്കള്‍ മനോരോഗ ആശുപത്രിയില്‍ അടച്ചെന്നു പരാതി. ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്‌ പൈങ്കുളം മാനസിക ആരോഗ്യകേന്ദ്രത്തിനു മുമ്പില്‍ ഭാര്യയുടെ കുത്തിയിരുപ്പു സമരം. ആലുവയിലെ ഇറ്റാലിയന്‍ സന്യാസി സഭയുടെ കീഴിലെ സെമിനാരിയിലെ വൈദികനും വൈപ്പിന്‍ സ്വദേശി സുറുമി എന്ന മേരിയുമായുള്ള വിവാഹം എറണാകുളം രജിസ്‌ട്രാര്‍ ഓഫീസില്‍ കഴിഞ്ഞ മേയ്‌ 31-നു നടന്നിരുന്നു. തുടര്‍ന്ന്‌ ഇരുവരും ബംഗളൂരുവിലേക്ക്‌ പോയി. എന്നാല്‍ വൈദികനെ കാണാനില്ലെന്ന്‌ കാട്ടി സന്യാസിസഭയും ബന്ധുക്കളും നല്‍കിയ പരാതിയെത്തുടര്‍ന്ന്‌ ഇരുവരെയും പോലീസ്‌ നാട്ടിലെത്തിച്ചു. ഒരുമിച്ച്‌ ജീവിക്കാനാണു തീരുമാനമെന്ന നിലപാട്‌ ഇവര്‍ പോലീസിനെ അറിയിച്ചതോടെ ബന്ധുക്കളും സഭയും പരാതി പിന്‍വലിക്കുകയും ദമ്പതികള്‍ ബംഗളുരുവിലേക്കു മടങ്ങുകയും ചെയ്‌തു.
എന്നാല്‍ അടുത്തിടെ വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങാന്‍ കൊച്ചിയിലെത്തിയ വൈദികനെ കാണാതായി. ഭാര്യ മേരി നല്‍കിയ പരാതിയെത്തുടര്‍ന്ന്‌ തൃപ്പൂണിത്തറ പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ വൈദികന്‍ പൈങ്കുളത്തെ ആശുപത്രിയിലാണന്നു കണ്ടെത്തിയത്‌. പിതാവുമായി സംസാരിക്കാന്‍ വൈക്കത്തിനു സമീപമുള്ള വീട്ടിലെത്തിയ വൈദികനെ ബന്ധുക്കള്‍ ചേര്‍ന്ന്‌ മാനസികരോഗ ആശുപത്രിയില്‍ അടയ്‌ക്കുകയായിരുന്നുവെന്നു യുവതി പറയുന്നു.
തന്റെ മകനു മാനസിക രോഗമുണ്ടെന്നും പൂര്‍ണബോധത്തോടെയല്ല വിവാഹം കഴിച്ചതെന്നും അതിനാല്‍ രജിസ്‌ട്രഷന്‍ റദ്ദാക്കണമെന്നും കാട്ടി ജില്ലാ രജിസ്‌ട്രാര്‍ക്ക്‌ വൈദികന്റെ പിതാവിന്റെ പേരില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന്‌ ഇത്‌ ഹിയറിംഗിനായി വച്ചിരിക്കുകയാണ്‌.
കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയെങ്കിലും ഭര്‍ത്താവിനെ കാണാന്‍ അധികൃതര്‍ യുവതിയെ അനുവദിച്ചില്ല. തൊടുപുഴ പോലീസുമായി ബന്ധപ്പെട്ടെങ്കിലും സഹായം ലഭിക്കാതെ വന്നതോടെയാണ്‌ യുവതി ആശുപത്രിക്കു മുന്‍പില്‍ കുത്തിയിരുപ്പ്‌ സമരം തുടങ്ങിയത്‌. വിവിധ സംഘടനകള്‍ യുവതിക്ക്‌ സഹായവുമായി രംഗത്ത്‌ എത്തിയിട്ടുണ്ട്‌. സംഭവം വിവാദമായതോടെ വൈദികനെ പോലീസെത്തി തലയോലപ്പറമ്പ്‌ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാറ്റി.
- See more at: http://www.mangalam.com/print-edition/keralam/209162#sthash.HyYT7b4z.s9xfGNw4.dpuf

Sunday, July 20, 2014

മലയാളിയുടെ പഴയ മധുരിക്കുന്ന കാഴ്ച.avi

Nfpr Thrissur Human Rights


National Forum for People's Rights




Thrissur Taluk Committee formation meeting held on Saturday 28th of June 2014, 4pm at Chaldean Syrian HSS Thrissur.
Inaugurated by Bishop Mar Yohannan Yoseph-NFPR State Patron. Keynote address by Sri. S S Manoj Kamalalayam-State Vice President. Presided by Sri. Winson Kallen Chalakudy- NFPR District President. Felicitated by Sri. U L Paly-Chalakudy Taluk President. Sri Samuel Francis-Dist Vice President.
Adhoc commitee
Chairman - Sri. M V Vijayan
Convener - Sri Hamsa M A
Vice Chairman-James Mani
Joint Convener - Joy V K
 (6 photos)

Saturday, July 19, 2014

പൊതുവിജ്ഞാനം - Courtesy: news.keralakaumudi.com.


ആംഗ്ലിക്കാനിസത്തിന് നേതൃത്വം നല്‍കിയ ഇംഗ്ലണ്ടിലെ രാജാവ്? 
Posted on: Saturday, 19 July 2014 

1. ആംഗ്ലിക്കാനിസത്തിന് നേതൃത്വം നൽകിയ ഇംഗ്ലണ്ടിലെ രാജാവ്?
2. ഇറ്റലിക്കാരനല്ലാത്ത ആദ്യ പോപ്പ്?
3. ഇസ്‌ളാമിക വിശ്വാസപ്രകാരം ഏദൻതോട്ടം നിലനിന്നിരുന്ന സ്ഥലത്ത് ഇപ്പോഴുള്ള പട്ടണം?
4. ഇംഗ്ലണ്ടിലെ മതപീഡനങ്ങളിൽനിന്ന് രക്ഷപ്പെടാൻ പതിനേഴാം നൂറ്റാണ്ടിൽ അമേരിക്കയിലേക്ക് കുടിയേറാനായി പോയ പിൽഗ്രിംഫാദേഴ്‌സ് സഞ്ചരിച്ച കപ്പലിന്റെ പേര്?
5. ഏറ്റവും കൂടുതൽ റോമൻ കത്തോലിക്കർ ഉള്ള രാജ്യം?
6. ലോകത്തെ ഏറ്റവും നീളം കൂടിയ പദ്യം?
7. ഗോവയിലെ തദ്ദേശീയരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യിക്കാൻ ക്രിസ്ത്യൻ മിഷനറിമാർ സ്വീകരിച്ച നടപടി?
8. ആരുടെ വധമാണ് ദീപാവലിയിലൂടെ ആഘോഷിക്കുന്നത്?
9. യഹൂദമതം സ്ഥാപിച്ചത്?
10. ഏറ്റവും പഴക്കമുള്ള മതഗ്രന്ഥം?
11. ഹരിദ്വാർ, കേദാർനാഥ് എന്നീ തീർത്ഥാടന കേന്ദ്രങ്ങൾ ഏത് സംസ്ഥാനത്താണ്?
12. ലോകത്തിന്റെ യോഗ തലസ്ഥാനം (യോഗ ക്യാപിറ്റൽ) എന്നറിയപ്പെടുന്നത്?
13. എത്ര വർഷത്തിലൊരിക്കലാണ് തിരുവനന്തപുരത്ത് പദ്മനാഭസ്വാമിക്ഷേത്രത്തിൽ മുറജപം നടക്കുന്നത്?
14. വർഷത്തിൽ 31 ദിവസങ്ങളുള്ള എത്ര മാസങ്ങളുണ്ട്?
15. സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ബുദ്ധിസ്റ്റ് സ്റ്റഡീസ് എവിടെയാണ്?
16. ഗുജറാത്തിൽ സൂര്യക്ഷേത്രം സ്ഥിതി ചെയ്ത സ്ഥലം?
17. വെങ്കിടേശ്വരക്ഷേത്രം എവിടെയാണ്?
18. ചൈത്രമാസത്തിലെ ഒന്നാംതീയതി ഗ്രിഗോറിയൻ കലണ്ടറിലെ ഏത് തീയതിയുമായാണ് ഒരുമിച്ച് വരുന്നത്?
19. കംഗാരു എലി സാധാരണമായി കാണപ്പെടുന്ന ഭൂഖണ്ഡം?
20. കേരളത്തിലെ ആദ്യത്തെ െ്രെകസ്തവ പുരോഹിത?
21. താവോയിസത്തിന്റെ സ്ഥാപകൻ?
22. വിശുദ്ധ സേവ്യറിന്റെ തിരുശരീരം സൂക്ഷിച്ചിരിക്കുന്ന ബോം ജീസസ് ബസലിക്ക എവിടെയാണ്?
23. സിംഹാചലം ഏത് സംസ്ഥാനത്തെ തീർത്ഥാടനകേന്ദ്രമാണ്?
24. ചരാർ ഇ ഷെരീഫ് പള്ളി ഏത് സംസ്ഥാനത്താണ്?
25. മഹാഭാരതത്തിന്റെ പഴയപേര്?
26. ഗുരുദക്ഷിണയായി സ്വന്തം വിരൽ ദ്രോണർക്ക് മുറിച്ചു നൽകിയത്?
27. കേരളത്തിൽ ഭരതന് സമർപ്പിച്ചിട്ടുള്ളക്ഷേത്രം?
28. ഇന്ത്യയിലെ മിസൈൽ വിക്ഷേപണത്തറ എവിടെയാണ്?
29. വർഗീയ കലാപം നേരിടാനുള്ള സേന?
30. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ മിസൈൽ ബോട്ട്?
31. സൈനികരുടെ യൂണിഫോമായി കാക്കി ഉപയോഗിച്ചുതുടങ്ങിയ രാജ്യം?
32. പാകിസ്ഥാനിൽനിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാൻ കാർഗിലിൽ നടത്തിയ സൈനിക നടപടി?
33. ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ചെടുത്ത ആന്റി ഷിപ്പ് മിസൈൽ?
34. റെസിംഗ് റൈനോ എന്നറിയപ്പെടുന്ന ഇന്ത്യയുടെ യുദ്ധക്കപ്പൽ?
35. ഇന്ത്യയും റഷ്യയും സംയുക്തമായി നിർമ്മിച്ച സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ?
36. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ മിലിട്ടറി പോരാട്ടം?
37. ഇന്ത്യൻ വ്യോമസേന രൂപവത്കരിക്കപ്പെട്ട വർഷം?
38. ഏത് രാജ്യമാണ് അഡ്മിറൽ ഗോർഷ്‌കോവ് എന്ന വിമാനവാഹിനിക്കപ്പൽ ഇന്ത്യയ്ക്ക് കൈമാറുന്നത്?
39. ഓൾ ഇന്ത്യ വാർ മെമ്മോറിയൽ ഇപ്പോൾ എന്തുപേരിലറിയപ്പെടുന്നു?
40. ഒന്നാംലോകമഹായുദ്ധത്തിനും രണ്ടാംലോക മഹായുദ്ധത്തിനും ഇടയിലുള്ള ഇടവേള?
41. യുദ്ധക്കപ്പലിൽ യാത്ര ചെയ്ത ഇന്ത്യയുടെ ആദ്യത്തെ സർവസൈന്യാധിപൻ (പ്രസിഡന്റ്)?
42. ഇന്ത്യയിൽ സായുധസേനകളുടെ സുപ്രീം കമാൻഡർ?
43. ഐക്യരാഷ്ട്രസഭ ഇടപെട്ട ആദ്യത്തെ യുദ്ധം?
44. നോർത്ത് അമേരിക്കയിലെ ഒരു ഫെഡറൽ റിപ്പബ്‌ളിക്ക്?
45. ഫെഡറൽ പ്രസിഡൻഷ്യൽ കോൺസ്റ്റിറ്റിയൂഷണൽ റിപ്പബ്‌ളിക്കായ മെക്‌സിക്കോയുടെ നിയമനിർമ്മാണസഭയുടെ പേര്?
46. ലൂസിറ്റാനിയ എന്ന് അറിയപ്പെട്ടിരുന്നത്?
47. പോർച്ചുഗലിലെ പ്രധാന മതവിഭാഗം?
48. 1999 ൽ മക്കാവുവിനെ ചൈനയ്ക്ക് കൈമാറിയത്? 


ഉത്തരങ്ങൾ
(1) ഹെൻറി എട്ടാമൻ (2) ജോൺപോൾ രണ്ടാമൻ (3) ഡമാസ്‌കസ്(4) മെയ്ഫ്‌ളവർ (5) ബ്രസീൽ (6) മഹാഭാരതം (7) ഇൻക്വിസിഷൻ (8) നരകാസുരൻ (9) മോസസ് (10) ഋഗ്വേദം (11) ഉത്തരാഖണ്ഡ് (12) ഋഷികേശ് (13) ആറ് (14) 7 (15) ജമ്മുകാശ്മീരിലെ ലേ എന്ന സ്ഥലത്ത് (16) മൊധേര (17) തിരുപ്പതി (18) മാർച്ച് 22 (അധിവർഷത്തിൽ മാർച്ച് 21) (19) വടക്കേ അമേരിക്ക (20) മരതകണ്ടവല്ലി ഡേവിഡ് (21) ലാവോട്‌സെ (22) പനാജി (23)ആന്ധ്രാപ്രദേശ് (24) ജമ്മുകാശ്മീർ (25)ജയസംഹിത (26) ഏകലവ്യൻ (27) കൂടൽമാണിക്യക്ഷേത്രം, ഇരിങ്ങാലക്കുട (28)ചാന്ദിപ്പൂർ ഓൺ സീ (29) ദ്രുതകർമ്മസേന (30) ഐ.എൻ.എസ് വിഭൂതി (31) ഇന്ത്യ (32) ഓപ്പറേഷൻ വിജയ് (33) ബ്രഹ്മോസ് (34) ഐ.എൻ.എസ് ബ്രഹ്മപുത്ര (35) ബ്രഹ്മോസ് (36) വിയറ്റ്‌നാം യുദ്ധം (37) 1933 (38) റഷ്യ (39) ഇന്ത്യാഗേറ്റ് (40) 21 വർഷം (41) എ.പി.ജെ. അബ്ദുൾകലാം (42) പ്രസിഡന്റ് (43) കൊറിയൻ യുദ്ധം (44) മെക്‌സിക്കോ (45) കോൺഗ്രസ് (46) പോർച്ചുഗൽ (47) റോമൻ കത്തോലിക്കർ (48) പോർച്ചുഗൽ

Courtesy: news.keralakaumudi.com.

Friday, July 18, 2014

വിവാഹ പൂര്വ്വ കൌണ്സിലിംഗ് മതങ്ങളുടെ അജണ്ട നടപ്പാക്കുന്നതിനുള്ള വേദിയാകരുത്.



വിവാഹ പൂര്വ്വ കൌണ്സിലിംഗ് 
മതങ്ങളുടെ അജണ്ട നടപ്പാക്കുന്നതിനുള്ള വേദിയാകരുത്. 


വിവാഹപൂര്‍വ്വ കൗണ്‍സെലിങ്ങിന്റെ ഉള്ളടക്കം കേരള വനിതാക്കമ്മിഷന്‍  വിപുലപ്പെടുത്തുന്നു. ഈ രംഗത്തു പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവരെക്കുകൂടി ഉപയോഗിക്കാന്‍  കഴിയുന്നതരത്തില്‍ ഇതിനുള്ള ബോധനസാമഗ്രികളും കമ്മിഷന്‍  വികസിപ്പിക്കും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു കമ്മിഷന്‍  രൂപം നല്‍കിയാതായും അറിയുന്നു. പൊതുജനങ്ങള്‍ക്ക് നിര്ദേശം അയക്കുന്നതിനുള്ള കമ്മിഷന്റെ ഇമെയില്‍ 
keralawomenscommission@yahoo.co.in
പ്രോജക്റ്റ് ഓഫീസര്‍ , കേരള വനിതാക്കമ്മിഷന്‍, പി.എം.ജി., പട്ടം പി.ഒ., തിരുവനന്തപുരം – 4 
Courtesy: http://www.eastcoastdaily.com/2014/07/18/pre-marital-couselling/

താഴെ പറയുന്ന അഭിപ്രായങ്ങള്‍ വനിതാ കമ്മിഷനെ രേഖാമൂലം അറിയിക്കുന്നതാണ്. 

വിവാഹ പൂര്വ്വ കൌണ്സിലിംഗ് നല്ലതുതന്നെയാണ്.
അതുകൊണ്ടു ഗുണമുണ്ടാകണമെങ്കില്‍ govt വ്യക്തമായ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കണം. 
സംഘാടകര്‍ നിര്ബന്ധമായും ലൈസന്സ് എടുക്കണം. 
ഇത് മതങ്ങളുടെ അജണ്ട നടപ്പാക്കുന്നതിനുള്ള വേദിയാകരുത്. 
രാത്രികാലങ്ങളില്‍ ക്ലാസ് നടത്തരുത്. 
രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ ക്ലാസ് നടത്താനും പങ്കെടുക്കുന്നവരുടെ രജിസ്റ്ററും ഹാജരും കൃത്യമായി സൂക്ഷിക്കുവാനുമുളള നിര്‍ദേശമുണ്ടാകണം. 
ഫാക്കല്‍ട്ടീസ് ആയിരിക്കണം ക്ലാസ് എടുക്കേണ്ടത്. 
തികച്ചും മതേതര സ്വഭാവം ഉള്‍കൊള്ളുന്നതാവണം വിഷയങ്ങള്‍.
ആദ്യഘട്ടത്തില്‍ ഗ്രാന്റും മറ്റു ആനുകൂല്യങ്ങളും നല്കാന്‍ സര്ക്കാര്‍ തീരുമാനിക്കുകയാണെങ്കില്‍ അത് ഗുണഭോക്താക്കള്‍ക്കാണ് ലഭ്യമാക്കേണ്ടത്‌. 

Wednesday, July 16, 2014

'Narendra Modi, the Lord’s Servant' -Catholic Church.


Church weekly sees Modi as Lord’s chosen one, readers fume 

Published:  Story By: mattersindia.com reporter
Benny Punnathara
Benny Punnathara
“The Bible teaches us that all power comes from God and we should accept God-given powers. Nothing happens in the universe without God’s knowledge and permission,” says an editorial in the Sunday Shalom published by a Kerala-based Catholic renewal group. “Therefore, Narendra Modi’s victory happened with God’s knowledge and permission,” explains the July 11 editorial in Malayalam titled, “Narendra Modi, the Lord’s Servant.”New Delhi: A rightwing Church weekly in India says it was God’s plan that Narendra Modi became prime minister and urged Christians to support the government through prayers as their duty.
Signed by Chief Editor Benny Punnathara, a layman, the editorial says God can work through anyone and imparts his blessing even through someone considered as an enemy. “The thought that God, who can turn everything into good, can bless our land and Church through the Narendra Modi government should help us shed our anxieties and strengthen us to pray with hope.”
The weekly, wholly managed by lay people, begins the editorial by remarking that many have not recovered from the shock from the election results even a month after the Modi government came to power. “Almost all Christians must have prayed for a good government. As Narendra Modi took over as the prime minister some might have thought that God had not answered their prayers.”
“Power corrupts. If one party rules continuously for some time it is quite natural that middlemen and bureaucracy become strong and governance decays,” the editorial remarked and noted that coalition governments in the past 30 years could not rule well as they had to please their alliance partners. This led to massive corruption and big loss to the country.
The weekly sees the chance for an efficient and vibrant government this time since one party has managed to get absolute majority. “Therefore we should pray for the grace to accept the election results as God’s will and pray that God grant more graces to the new government to rule well,” the editorial says.
It says the rulers face temptations and pressure often. They need God’s grace, besides the will power, knoweldge and wisdom to overcome such hurdles and rule with justice and lover for the land.
“If we had prayed for a good government, we should believe what God has given is the best and accept the election results as from God’s hands,” the weekly says. “What God does is good. He can never err. It is God who decides what is good and how to spread goodness,” the editorial concludes.
Readers have reacted sharply to the editorial.
While some agreed with the editorial, a few suspected the weekly has some “ulterior motives.”
“Dear editor, what you have said in the article is correct. But you are none to call Modi, Lord’s servant. No one can call anyone such names. Every human being is our Lord’s servant,” says Philip Pazhempally, an advocate, in a letter to the editor. “What made you write this?…Can you vouch that you have no ulterior motives?” The letter ends cautioning the weekly not to “try to befool your poor readers.”
Another reader, identified only as Peter, asked whether God’s children should pay obeisance to Satan’s plan to find money for God’s plan.
Bijoy Jacob drew attention to ruthless dictators in the world asked if God had appointed them. “Does that mean God hates the citizens of those countries?” he asked.

നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍

മുരളി തുമ്മാരുകുടി


Jul 15, 2014

നൂറു വര്‍ഷം കഴിഞ്ഞെത്തിയതിന്റെ 

പുണ്യം
                                                                                 മുരളി തുമ്മാരുകുടി
                                                                                                     T- T T+

ഈ കര്‍ക്കടകത്തില്‍ എനിക്ക് 50 വയസ്സു തികയും. 2014 ല്‍ 50 വയസ് തികയാന്‍ 1964-ലാണ് ജനിച്ചതെന്ന് പ്രത്യേകം പറയേണ്ടല്ലോ. ഈ സമയത്ത് ഞാന്‍ ചുമ്മാ ഒരു 'തോട്ട് എക്‌സ്‌പെരിമെന്റ്' (ചിന്താ പരീക്ഷണം?) നടത്തി നോക്കി. അതായത് ഒരു നൂറു വര്‍ഷം മുന്‍പാണ് ജനിച്ചതെങ്കില്‍ (ജനനസ്ഥലം, ജാതി, കുടുംബം എല്ലാം ഇതു തന്നെ) എന്തു തരത്തിലുള്ള ജീവിതമായിരിക്കും എനിക്കുണ്ടാവുക?
100 വര്‍ഷം മുന്‍പാണ് ജനിച്ചതെങ്കില്‍ ഉറപ്പായ ഒരു കാര്യം ആദ്യമേ പറയാം. 50 ാം പിറന്നാള്‍ ആഘോഷിക്കാനോ അതിനെപ്പറ്റി ചിന്തിക്കാനോ ഞാനുണ്ടാകാനുള്ള സാധ്യത തീരെ കമ്മി. അന്ന് ശരാശരി മലയാളി പുരുഷന്റെ ആയുര്‍ദൈര്‍ഘ്യം 40 വയസ്സില്‍ താഴെയായിരുന്നു. അഷ്ടവൈദ്യന്മാരും ഇംഗ്ലീഷ് ഡോക്ടര്‍മാരും പോരാത്തതിന് മന്ത്രവാദികളും വിളിപ്പുറത്തുണ്ടായിരുന്ന അക്കാലത്തെ രാജാക്കന്മാര്‍ പോലും അന്ന് 50 കടന്നിരുന്നില്ല. എന്റെ അച്ഛന്റെ തറവാട്ടില്‍ 36 വയസ്സിനു മീതെ ആണുങ്ങള്‍ ജീവിച്ചു തുടങ്ങിയത് അച്ഛന്റെ തലമുറയിലാണ്.
'പണ്ടുള്ള ആളുകള്‍ക്ക് എന്താരോഗ്യമായിരുന്നു, ഇപ്പോഴത്തെ ജീവിതരീതിയുടെ ടെന്‍ഷനും കൃത്രിമ ഭക്ഷണവും ഒക്കെയാണ് മനുഷ്യനെ രോഗിയാക്കുന്നത്' എന്ന തരത്തിലുള്ള ഡയലോഗുകള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് ചിരി വരും. സ്വാതന്ത്ര്യം കിട്ടുന്ന 1947 ല്‍പോലും ഇന്ത്യയിലെ ആണുങ്ങളുടെ ശരാശരി ആയുസ്സ് 50 വയസ്സില്‍ താഴെ ആയിരുന്നു. അന്ന് 50 വയസ്സിനു മുകളില്‍ ആരും ജീവിച്ചിരുന്നില്ല എന്നല്ല. നല്ല ആരോഗ്യമുള്ളവരേ അന്ന് വയസ്സായി മരിക്കാറുള്ളൂ, അല്ലാതെ വയസ്സന്‍മാര്‍ ആരോഗ്യത്തോടെ ജീവിക്കാറില്ല.
100 വര്‍ഷം മുന്‍പായിരുന്നെങ്കില്‍ പിഎച്ച്ഡി പോയിട്ട് ഒന്നാംക്ലാസ്സ് വിദ്യാഭ്യാസമോ ഐക്യരാഷ്ട്രസഭയിലെ ജോലിയോ പോയിട്ട് തിരുവിതാംകൂറിലെ ഗുമസ്തപ്പണി പോലുമോ എനിക്കുണ്ടാവുമായിരുന്നില്ല. വെങ്ങോലയില്‍ ഒരു സ്‌കൂള്‍ വന്നത് 20 ാം നൂറ്റാണ്ടിന്റെ ആദ്യമാണ്. അതിനു മുന്‍പ് ജനിച്ച തുമ്മാരുകുടി കുട്ടികള്‍ ഒന്നും ഒന്നാംക്ലാസ്സിന്റെ പടി കടന്നിട്ടില്ല. കൃഷിയല്ലാതെ ഏതെങ്കിലും തൊഴില്‍ അവരാരും ചെയ്തിട്ടുമില്ല.
വെങ്ങോലയില്‍ ആശുപത്രി വന്നത് 1981 ലാണ്. എന്റെ ചെറുപ്പത്തില്‍ പെരുമ്പാവൂരില്‍ പോലും ഒരേ ഒരു ഡോക്ടറേ ഉള്ളൂ (ഡോക്ടര്‍ കുറുപ്പ്). വൈദ്യശാസ്ത്രത്തില്‍ മുന്തിയ ബിരുദമില്ലെങ്കിലും ആധുനിക വൈദ്യത്തിന്റെ എബിസിഡി ഒക്കെ അറിയാമായിരുന്ന പാട്ടായിക്കുടി ഡോക്ടര്‍ ആയിരുന്നു വെങ്ങോലയുടെ ലൈഫ് ലൈന്‍. പിന്നെ അത്യാവശ്യം വൈദ്യമൊക്കെ അറിയാമായിരുന്ന ഒരു വേലനും. ചുമ്മാതല്ല 30 വയസ്സിനുമുന്‍പ് എന്റെ മൂത്ത കാരണവന്‍മാരെല്ലാം കാലപുരി പൂകിയത്. പക്ഷെ, കഷ്ടം എന്തെന്നു വച്ചാല്‍ കാരണവന്‍മാരുടെ മരണം തടുക്കാന്‍ അച്ഛന്റെ വീട്ടുകാര്‍ കണ്ട പോംവഴി നാട്ടില്‍ ഒരു ഭദ്രകാളിക്ഷേത്രം പണിയുകയായിരുന്നു. ഒരു വൈദ്യശാലയോ ആശുപത്രിയോ പണിയിക്കുകയാണ് വേണ്ടതെന്ന് മനസ്സിലാക്കാനുള്ള വിദ്യാഭ്യാസംപോലും അന്നില്ല.
വിദ്യാഭ്യാസവും ആരോഗ്യവും പോലുള്ള പൗരന്മാരുടെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഗവണ്‍മെന്റ് ഇടപെട്ടിരുന്നില്ലെങ്കിലും ആണുങ്ങള്‍ മീശവെച്ചിരുന്നോ കല്യാണത്തിന് വലിയ പപ്പടം കാച്ചിയിരുന്നോ, സ്ത്രീകള്‍ അമ്പലത്തില്‍ കയറുമ്പോള്‍ മാറു മറച്ചിരുന്നോ ശീലക്കുട ഉപയോഗിച്ചിരുന്നോ എന്നെല്ലാം അന്വേഷിക്കാന്‍ നാട്ടില്‍ നിയമവും ആളുമുണ്ടായിരുന്നു. ഈ പറഞ്ഞതെല്ലാം നിഷിദ്ധവുമായിരുന്നു. നാടുവാഴുന്ന പൊന്നു തമ്പുരാന്‍ തീപ്പെട്ടാല്‍ ഉടനെ അന്നു പിറന്ന കുട്ടികള്‍ ഉള്‍പ്പടെ തിരുവിതാംകൂറിലെ ആണ്‍പ്രജകളെല്ലാം പുരികം ഉള്‍പ്പടെ ശരീരരോമങ്ങളെല്ലാം ക്ഷൗരം ചെയ്തുകളയണം എന്ന് നിര്‍ബന്ധം. അക്കാലത്തു പൊന്നു തമ്പുരാക്കന്‍മാരെല്ലാം പ്രായമാകാതെ ചത്തുപോകാറുള്ളതിനാല്‍ എനിക്കും ഈ ക്ഷൗരം ഇടക്കിടെ ചെയ്യേണ്ടി വന്നേനെ. നൂറു വര്‍ഷം ശേഷം ജനിച്ചതിനാല്‍ പ്രധാന മന്ത്രി മരിച്ചിട്ടും എന്റെ രോമങ്ങളെല്ലാം സുരക്ഷിതമായിരുന്നു എന്നാലോചിക്കുമ്പോള്‍ ജനാധിപത്യത്തെപ്പറ്റി എനിക്ക് രോമാഞ്ചം വരുന്നു.
ജനാധിപത്യം എനിക്കു തന്നത് രോമാഞ്ചം കൊള്ളാനുള്ള രോമം മാത്രമല്ല അതിനുള്ള സ്വാതന്ത്ര്യവുമാണ്. ഭരണാധികാരികളെ പറ്റിയോ ഭരണവ്യവസ്ഥയെപ്പറ്റിത്തന്നെയോ തമാശ പറയാനും വിശകലനം ചെയ്യാനും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യം 100 വര്ഷം മുന്‍പ് ചിന്തിക്കാനാവില്ലായിരുന്നു. രാജാവിനെ പറ്റി പോയിട്ട് സ്ഥലത്തെ ജന്മിയായ കര്‍ത്താക്കന്മാരെപ്പറ്റി പോലും ഒരു വിമര്‍ശനം പറഞ്ഞാല്‍ തല ഉണ്ടാവില്ല.
വിമര്‍ശനം മാത്രമായിരുന്നില്ല തല പോകുന്ന കുറ്റം, കളവുതൊട്ട് ഗോമാംസം ഭക്ഷിക്കുന്നതുവരെയുള്ള കാര്യങ്ങള്‍ക്ക് വധശിക്ഷ സാധാരണമായിരുന്നു. ഇതു നടപ്പിലാക്കാന്‍ നാട്ടുജന്മിമാര്‍ക്കുവരെ അവകാശവും ഉണ്ടായിരുന്നു. വെങ്ങോലയില്‍ എന്റെ വീട് ഇരിക്കുന്ന പറമ്പിന്റെ മുന്നാധാരത്തിലെ പേരുതന്നെ 'ആളെ വെട്ടി ഞാല്‍ ' എന്നാണ്. വെങ്ങോലയില്‍ വധശിക്ഷ നടപ്പിലാക്കിയിരുന്നത് ഇവിടെവച്ചായിരുന്നത്രെ.
അന്നത്തെ ജന്മി കാരണവര്‍ വധശിക്ഷ നടപ്പിലാക്കുന്നത് കാണാന്‍ വന്ന മരുമകന്‍ പയ്യന്‍ ഒരിക്കല്‍ അമ്മാവനോടു ചോദിച്ചത്രേ 'അമ്മാവാ, തലയില്ലാത്ത ഒരാള്‍ക്ക് ഓടാന്‍ പറ്റുമോ?' ഈ ചോദ്യം കേട്ടവഴി അമ്മാവന്‍ സ്വന്തം ഭടന്‍മാരില്‍ ഒരാളോട് അതിവേഗതയില്‍ ഓടാന്‍ പറഞ്ഞത്രേ. ഓടിവന്ന അയാളുടെ തല ഒറ്റയടിക്ക് അമ്മാവന്‍ വെട്ടിമാറ്റി എന്നും വന്ന ആയത്തിന് തലയില്ലാതെ ആ ഭടന്‍ കുറച്ചുകൂടി ഓടി എന്നുമാണ് വെങ്ങോലയിലെ ഐതിഹ്യം (ആ കാരണവര്‍ തുമ്മാരുകുടി അല്ല കേട്ടോ). അദ്ദേഹത്തിന്റെ ക്രൂരതയും നാട്ടുകാരുടെ പ്രാക്കും കാരണം കുടുംബം നശിച്ചു പോയെന്നും ശാപം കിട്ടിയ പോലെ ആ പറമ്പ് അവിടെ കിടന്നുവെന്നുമാണ് പുരാണം. അവിടെ വീട് വക്കാന്‍ പോലും ആളുകള്ക്ക് ഭയമായിരുന്നു. പക്ഷെ ദൈവ വിശ്വാസമല്ലാതെ മറ്റു അന്ധവിശ്വാസങ്ങള്‍ ഒന്നും ഇല്ലായിരുന്ന എന്റെ അച്ചാച്ചന്‍ (അമ്മയുടെ അച്ഛന്‍) ധൈര്യമായി ആ സ്ഥലം ചോദിച്ചു വാങ്ങി എന്നും അവിടെ വീട് വച്ചു എന്നുമാണ് കേട്ടറിവ്.
തല മാത്രമല്ല അന്ന് ശിക്ഷയായി വെട്ടി കളഞ്ഞിരുന്നത്, വിരല്‍ തൊട്ടു കൈ വരെ ഏതവയവവും നഷ്ടപ്പെടാം. കൂടാതെ, അടി, തടവ്, ഭ്രഷ്ട് , നാട് കടത്തല്‍, പിഴ എന്നിങ്ങനെ ശിക്ഷകള്‍ വേറെയും ഏറെ. ശിക്ഷയല്ല കുറ്റവിചാരണ തന്നെ 19 ാം നൂറ്റാണ്ടിലും അതിക്രൂരമായിരുന്നു. കുറ്റാരോപിതനായ ആളോട് തിളച്ച എണ്ണയിലോ ഈയത്തിലോ കൈമുക്കാന്‍ പറയുകയായിരുന്ന നാട്ടുനടപ്പ്.
കുറ്റാന്വേഷണം ഏതാണ്ട് ഇന്നത്തെ പോലെ ഒക്കെ ആയിരുന്നു. സംശയം ഉള്ളവരെ പിടിക്കുക, ഇടിക്കുക, അവര്‍ കുറ്റം ഏറ്റില്ലെങ്കില്‍ മുന്‍പറഞ്ഞ ശാസ്ത്രീയ മാര്‍ഗത്തിലൂടെ അപരാധിത്തം തെളിയിക്കുക എന്നിങ്ങനെ. അന്ന് സാക്ഷികളായി പോലീസ് പിടിക്കുന്നവര്‍ക്കും ഉണ്ട് ഇടി. നമ്മുടെ കുറ്റാന്വേഷണം പുരോഗമിച്ചിട്ടില്ല എന്ന് പറയാന്‍ പറ്റില്ല.
വിചാരണയും ശിക്ഷയും അതികഠിനമായതിനാല്‍ അന്ന് കുറ്റം കുറവായിരുന്നു എന്ന് തോന്നും. ഇപ്പോള്‍ ശിക്ഷയില്ലാത്തതാണ് കുറ്റവാസന പെരുകുന്നത് എന്നാണല്ലോ പൊതുധാരണ. പക്ഷെ അതിക്രൂരമായ ശിക്ഷകളും വിചാരണയും ഉണ്ടായിട്ടും കളവും കൊലയും ബലാല്‍സംഗവും എല്ലാം അന്ന് സര്‍വസാധാരണമായിരുന്നു. കായംകുളം കൊച്ചുണ്ണിയെ പറ്റി എല്ലാവരും കേട്ടിട്ടുണ്ട്. കുമരകം കായലില്‍ കൊള്ള സംഘത്തെ ഉണ്ടാക്കിയിട്ട് വീട്ടിലിരുന്നു കളവു മുതല്‍ അനുഭവിച്ച തുമ്പയില്‍ കുറുപ്പിനെ പറ്റി ചരിത്രത്തിലുണ്ട്. കൊച്ചിയിലും തിരുവിതാംകൂറിലും കൊള്ളയായി നടന്ന തേവേലി വര്‍ക്കി ആയിരുന്നു അന്ന് വെങ്ങോലക്കാരുടെ പേടിസ്വപ്നം. നാട്ടിലെ ജന്മികളായ നമ്പൂതിരിഭവനങ്ങളില്‍ അക്രമിച്ചുകയറി സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും പണവും പണ്ടവും കൊള്ളയടിക്കുകയും ചെയ്തു എന്നതായിരുന്നു ഇയാളുടെ പേരിലുള്ള പരാതി. സംഗതി എന്തായാലും ഏറെ കഴിയാതെ തിരുവിതാംകൂര്‍ പട്ടാളം ഇയാളെ വെടിവച്ചുകൊന്നു. ഇപ്പോഴും ഇന്ത്യയില്‍ പല ഭാഗങ്ങളിലും കേസന്വേഷണവും വിചാരണയും ശിക്ഷയും എല്ലാം പോലീസു തന്നെയാണ് നടത്തുന്നത്. ഇതെല്ലാം വ്യത്യസ്തമായി ചെയ്യുന്ന കേരളത്തിലേക്കാളും കുറ്റകൃത്യങ്ങള്‍ അവിടെ കൂടുതലുമാണ്.
കുറ്റമൊന്നും ചെയ്തില്ലെങ്കിലും സാക്ഷി ആയില്ലെങ്കിലും സര്‍ക്കാരിന്റെ അടി കിട്ടാന്‍ വേറെയും വഴി ഉണ്ടായിരുന്നു. കരം കൊടുക്കാതിരിക്കലാണ് ആ വഴി. ഇന്നത്തെ പോലെ ആദായ നികുതി, ഭൂനികുതി എന്നിങ്ങനെ ഏറി വന്നാല്‍ പത്തു കരങ്ങളല്ല അന്ന്. കല്യാണത്തിന് പന്തലിടുന്നത് തൊട്ടു സ്ത്രീകള്‍ സ്വര്‍ണ അരഞ്ഞാണം ഇടുന്നത് വരെ എന്തിനും കാശ് പിടുങ്ങാന്‍ സര്‍ക്കാര്‍ റെഡി. 'എന്തു കൊണ്ടാണ് രാജ്യങ്ങള്‍ മുടിഞ്ഞു പോകുന്നത്' (Why Nations Fail) എന്ന പ്രശസ്ത പുസ്തകത്തില്‍ നാട്ടുകാരെ പിഴിഞ്ഞ് പലതരം ടാക്‌സ് വാങ്ങുന്ന രാജാക്കന്മാരെ പറ്റി പറഞ്ഞിട്ടുണ്ട്. സ്വന്തം തൊപ്പി അറിയാതെ താഴെ വീണാല്‍ ആ പേരില്‍ കരം പിരിക്കുന്ന ഒരു ആഫ്രിക്കന്‍ രാജാവുണ്ടായിരുന്നത്രെ. എന്നാല്‍ കുതിരക്കും പശുവിനും കൊടുക്കാനുള്ള പുല്ലു വില്‍ക്കാന്‍ തിരുവനന്തപുരം ചന്തയില്‍ എത്തുന്ന സ്ത്രീകളോട് കെട്ടു താഴെ വയ്ക്കുന്നതിനു കരം മേടിച്ചിരുന്നു എന്നത് നാം അറിയാതിരിക്കരുത്.
ഇത്രയൊക്കെ കരം ഉണ്ടായിട്ടും അതൊക്കെ കൃത്യമായി കൊടുത്തിരുന്നു എന്ന് കരുതരുത്. അഴിമതിക്കാരായ ഉദ്യോഗസ്ഥന്‍മാര്‍ അന്നും ഏറെയുണ്ട്. അഴിമതി മാത്രമല്ല ടാക്‌സ് വെട്ടിപ്പും സര്‍വസാധാരണം. കൃഷിയുടെ പകുതിയും കപ്പവും കരവും ലെവിയും ഒക്കെ ആയി പോകുന്നതിനാല്‍ കൃഷി ചെയ്തു കിട്ടുന്നതിന്റെ പകുതി ആദ്യമേ തന്നെ ഗവര്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കോ ജന്മിമാരുടെ ശിങ്കിടിമാര്‍ക്കോ അറിയാത്ത സ്ഥലത്തേക്ക് മാറ്റലായിരുന്നു പ്രധാന തന്ത്രം. എന്റെ തറവാട്ടില്‍ സ്ത്രീകളുടെ കിടപ്പ് മുറിയുടെ അടിയിലുള്ള രഹസ്യ അറയിലായിരിന്നു ടാക്‌സ് വെട്ടിച്ചുള്ള ധാന്യ ശേഖരണം. ടാക്‌സ് വെട്ടിപ്പിന്റെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ച ഗുരുകാരണവന്മാരുടെ ഓര്‍മക്കായി, വീട് പുതുക്കി പണിതപ്പോള്‍ കൃഷിക്ക് ടാക്‌സ് ഇല്ലാതായിട്ടും, ഞങ്ങള്‍ ആ രഹസ്യ അറ സംരക്ഷിച്ചിട്ടുണ്ട്.
അങ്ങനെ വിദ്യാഭ്യാസമോ തൊഴിലോ ലഭിക്കാതെ ഇടക്കിടക്ക് ആപാദമസ്തകം ക്ഷൗരവും ചെയ്തു എന്തിനും ഏതിനും കരവും കൊടുത്തു അത്യാവശ്യം ടാക്‌സ് വെട്ടിച്ചും ജീവിച്ചിരുന്ന എന്റെ കുടുംബജീവിതം എങ്ങനെയായിരുന്നിരിക്കും എന്ന് നോക്കാം. 40നു മുന്‍പേ തട്ടിപ്പോകുന്നതിനാല്‍ 20 നു മുന്‍പേ വിവാഹം നടന്നിരിക്കും. മിക്കവാറും അമ്മാവന്‍ കണ്ടുവച്ച പെണ്‍കുട്ടി ആയിരിക്കും വധു. കെട്ടാന്‍ പോകുന്ന പെണ്ണിനെ കല്യാണത്തിനു മുന്‍പ് ഞാന്‍ കണ്ടിട്ടുപോലും ഉണ്ടാവില്ല.
പക്ഷെ നായരായിരുന്നതിനാല്‍ ഇക്കാര്യത്തില്‍ അത്ര വിഷമിക്കേണ്ട കാര്യമില്ല. വിവാഹത്തിന് അക്കാലത്ത് അത്ര വലിയ സ്ഥിരത ഒന്നും ഇല്ല. അധികാരസ്ഥാനത്തുള്ളവര്‍ക്ക് എന്റെ ഭാര്യയെ ഇഷ്ടപ്പെട്ടാല്‍ പിന്നെ ഒഴിഞ്ഞുപോവുകയല്ലാതെ തടി രക്ഷിക്കാന്‍ വേറെ മാര്‍ഗം ഒന്നുമില്ല. ഇത് സാധാരണക്കാരുടെ മാത്രം കാര്യമല്ല ഉന്നത ഉദ്യോഗസ്ഥന്മാരുടെ സ്ഥിതിയും ആയിരുന്നു. അധികാരമുള്ളവര്‍ക്ക് ഇഷ്ടമാകുന്നതു പോലെ കാരണവന്‍മാര്‍ക്ക് ഇഷ്ടക്കേട് ഉണ്ടാക്കുന്നതും ദാമ്പത്യജീവിതം അവസാനിക്കാന്‍ കാരണമായിരുന്നു. നീണ്ടുനിന്ന ദാമ്പത്യബന്ധങ്ങള്‍ ആ തലമുറയില്‍ നായന്മാര്‍ക്ക് ഉണ്ടായിരുന്നില്ല എന്നു തന്നെ പറയാം. ഭാര്യമാരുടെ കാര്യം പോകട്ടെ സ്വന്തം ചോരയില്‍ പിറന്ന കുട്ടിയില്‍ പോലും എനിക്കന്ന് യാതൊരു അവകാശവും ഇല്ലായിരുന്നു. അമ്മ വീട്ടില്‍ വളരുന്ന കുട്ടിക്ക് വേണ്ടി വിദ്യാഭ്യാസത്തിനു സഹായിക്കാനോ അല്പം സ്വത്തു സമ്പാദിച്ചുവക്കാനോ പോയിട്ട് ഒന്നു കളിപ്പിക്കാനോ കളിപ്പാട്ടം വാങ്ങാനോ ഉള്ള അവകാശമോ അവസരമോ അന്നുണ്ടായിരുന്നില്ല. നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടേതല്ല എന്ന് ഖലില്‍ ജിബ്രാന്‍ പറഞ്ഞത് നായന്‍മാരെ മുന്‍പില്‍ കണ്ടിട്ടാവണം.
ഇന്നു ശരാശരി മലയാളി കഴിക്കുന്ന ഭൂരിഭാഗം ഭക്ഷണവിഭവങ്ങളും അന്നു നമുക്ക് അജ്ഞാതമായിരുന്നു. ഇഡ്‌ലി, ദോശ, ചായ, കാപ്പി, സാമ്പാര്‍ ഇവയൊന്നും അന്ന് മലയാളി മെനുവില്‍ ഇല്ല. പുട്ടിനെ കുമ്പം തൂറി എന്ന മ്ലേച്ച ഭക്ഷണം ആയാണ് കരുതിയിരുന്നത്. തികച്ചും കേരളീയം എന്നു നാം കരുതുന്ന അവിയല്‍ പോലും അറുപത്തിനാലിനം വിഭവങ്ങളും ആയി അമൃതേത്ത് കഴിച്ചിരുന്ന കൊച്ചി രാജാവിന്റെ ഭക്ഷണലിസ്റ്റില്‍ ഇല്ലായിരുന്നു. കപ്പ കേരളത്തിലേക്ക് വരുന്നത് 1880 ലെ അരി ക്ഷാമത്തിന്റെ സമയത്താണ്. രാവിലേയും വൈകിട്ടും ചാമയോ അരിയോ കൊണ്ടുള്ള കഞ്ഞിയും താളുകൊണ്ടുള്ള കറിയും ഒക്കെയായിരുന്നു അക്കാലത്ത് മലയാളി കര്‍ഷക കുടുംബത്തിലെ ഭക്ഷണം. രാവിലെ ഭക്ഷണത്തിന് പാലത്തേക്ക് (പകലത്തേക്ക്) എന്നാണ് പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ഉച്ചഭക്ഷണവും വൈകിട്ടു കാപ്പിയും ഒന്നുമില്ല. ഈ രണ്ടുനേരം ഭക്ഷണം തന്നെ എല്ലാവര്‍ക്കും എല്ലാക്കാലത്തും ഉണ്ടായിരുന്നില്ല. 1850കളില്‍തന്നെ തിരുവിതാംകൂറില്‍ അരി ഇറക്കുമതി ചെയ്യേണ്ടിവന്നു. ഭക്ഷ്യക്ഷാമം 1970 കള്‍ വരെ തുടര്‍ന്നതിനു ഞാന്‍ സാക്ഷിയുമാണ്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ജനിച്ച ഒരാളോടേ ഞാന്‍ അടുത്ത് ഇടപഴകിയിട്ടുള്ളൂ. എന്റെ അമ്മൂമ്മയോട്. അമ്മൂമ്മ സ്‌കൂളില്‍ പോയിട്ടില്ലെങ്കിലും കീര്‍ത്തനവും ശ്ലോകവുമൊക്കെ മനഃപാഠമായിരുന്നു. അതിരാവിലെ കാളയെ പാടത്ത് കൊണ്ടുചെല്ലാന്‍ ഞാന്‍ എഴുന്നല്‍ക്കുന്ന സമയത്ത് അമ്മൂമ്മ ശ്ലോകം ചൊല്ലുകയായിരിക്കും.
'നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍
നരകവാരിധി നടുവില്‍ ഞാന്‍
നരകത്തീന്നെന്നെ കരകേറ്റീടണേ
തിരുവൈക്കം വാഴും ശിവശംഭോ.'
മൂന്നു നേരവും ഭക്ഷണവും കഴിച്ച് മക്കളോടും കൊച്ചു മക്കളോടും ഒപ്പം കെട്ടുറപ്പുള്ള വീട്ടില്‍ സമാധാനത്തോടെയും ആരോഗ്യത്തോടെയും ജീവിക്കുന്ന അമ്മൂമ്മ 'നരകവാരിധി നടുവില്‍ ഞാന്‍' എന്ന് പാടുന്നതിന്റെ പൊരുള്‍ അന്നെനിക്ക് പിടികിട്ടിയിരുന്നില്ല. പക്ഷെ ആ ശ്ലോകം എഴുതിയ കാലത്ത്, ആരോഗ്യസംരക്ഷണമോ ഭക്ഷണസ്ഥിരതയോ ഇല്ലാതെ, സ്ഥിരതയുള്ള കുടുംബമോ സ്വച്ഛമായ ജീവിതമോ ഇല്ലാതിരുന്ന ഒരു തലമുറക്ക് ഈ നരകത്തീന്നു കരകയറുകതന്നെയാണ് അഭികാമ്യം എന്നു തോന്നിയതില്‍ ഒരു പൊരുത്തക്കേടുമില്ല.
ഒരാള്‍ ജനിച്ച ജാതിയും മതവും ആയിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിലെ എല്ലാ അവസരങ്ങളിക്കും അവകാശങ്ങളിലെക്കും ഉള്ള പാസ്‌പോര്‍ട്ട്. അക്കാലത്തു അത്യാവശ്യം അവകാശങ്ങളൊക്കെ ഉള്ള നായരായി ജനിച്ച എന്റെ കാര്യം ഇങ്ങനെ ആകുമായിരുന്നെങ്കില്‍, മറ്റുള്ള വിഭാഗത്തില്‍ ജനിച്ച ആളുകളുടെ കാര്യം എന്താകുമായിരുന്നു? യേശുദാസിനെ പോലെ സംഗീത പ്രതിഭയോ മമ്മൂട്ടിയെ പോലെ അഭിനയപ്രതിഭയോ 1840 ലും 1850 ലും ഒക്കെ ജനിച്ചിരുന്നെങ്കില്‍ അന്നത്തെ ചുറ്റുപാടില്‍ അവര്‍ ഒന്നും ആവില്ലായിരുന്നു. മറു നാട്ടില്‍ പോയി പഠിച്ചു പ്രതിഭ തെളിയിച്ചു വന്ന ഡോക്ടര്‍ പല്പ്പുവിനു ഒരു സര്‍ക്കാര്‍ ജോലി കൊടുക്കാന്‍ അന്നത്തെ അധികാരികള്‍ക്ക് തോന്നിയില്ല.
പക്ഷെ ഇന്നത്തെ കാര്യം അതല്ല. ജീവിത സൌകര്യങ്ങളും അവസരങ്ങളും സ്വാതന്ത്ര്യവും ഉള്ള ഒരു കാലത്തിലാണും നാം ജീവിക്കുന്നത്. 2014 ല്‍ കേരളത്തില്‍ ഏതു കുടുംബത്തില്‍ (ഏതു ജാതിയോ മതമോ) ജനിക്കുന്ന കുട്ടിയും ശരാശരി അവരുടെ മാതാപിതാക്കളേക്കാള്‍ അധിക കാലം ജീവിക്കും, അവരെക്കാള്‍ കൂടുതല്‍ ഭക്ഷ്യ സുരക്ഷയും, ആരോഗ്യ സംവിധാനങ്ങളും അവര്‍ക്കുണ്ടാകും, അവരെക്കാള്‍ വിദ്യാഭ്യാസം നേടാനുള്ള അവസരവും ജീവിത സൌകര്യങ്ങളും അവര്‍ക്കുണ്ടാകും. ഇതെല്ലം നമുക്ക് തന്നത് നമ്മുടെ മതേതര ജനാധിപത്യ ഭരണ സംവിധാനമാണ് . പക്ഷെ എന്ത് കൊണ്ടോ അങ്ങനെ ചിന്തിക്കാന്‍ നമുക്ക് വിഷമമാണ്.
പകരം തലമുറകളോളം ചങ്ങലകളായി നമ്മെ തളച്ചിട്ടിരിക്കുന്ന ആചാരങ്ങളും അധികാരഘടനകളും, ആളുകള്‍ നഷ്ടബോധത്തോടെ ആണിപ്പോള്‍ ഓര്‍ക്കുന്നത്. നന്മ നിറഞ്ഞ പോയകാലത്തെ പറ്റി അക്കാലത്തെ ഗുണഭോക്താക്കള്‍ മാത്രമല്ല അക്കാലത്തു പീഢനമനുഭവിച്ചവരുടെ പിന്‍തലമുറയും വാചാലരാവുന്നു. അങ്ങോട്ടു തിരിച്ചു പോവേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിക്കുന്നു, അന്നത്തെ നന്മയെപ്പറ്റി കഥകള്‍ മെനയുന്നു.
ഏതു ചരിത്ര പുസ്തകത്തില്‍ നിന്നാണു സാര്‍ നിങ്ങള്‍ ഈ നന്മ നിറഞ്ഞ ഭൂതകാലം കണ്ടെടുത്തത് ? ഞാന്‍ വായിച്ചറിഞ്ഞ ഏതൊരു ഭൂതകാലത്തിലേയും കൂടുതല്‍ സന്തോഷവും സൗഭാഗ്യവും നന്മയും നിറഞ്ഞ ഒരു കാലത്താണ് ഞാന്‍ ജനിച്ചതും ജീവിക്കുന്നതും. അതിലെനിക്ക് പങ്കൊന്നുമില്ലെങ്കിലും സന്തോഷമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലേക്കോ അതിന്റെ പിന്നിലേക്കോ ഉള്ള 'നല്ല സംസ്‌കാരത്തിന്റെ' കാലത്തേക്ക് ആരെങ്കിലും ടൈം ട്രാവലിന് അവസരം തന്നാല്‍ ആ വണ്ടിയില്‍ കയറാന്‍ ഞാന്‍ ഇല്ല ചേട്ടാ.
നമ്മള്‍ മനസ്സിലാക്കാത്ത മറ്റൊരു കാര്യം ഉണ്ട്. അമ്പതു വയസ്സിനു താഴെ ശരാശരി ആയൂര്‍ ദൈര്‍ഘ്യം ഉള്ള രാജ്യങ്ങളും സമൂഹങ്ങളും ഇപ്പോഴും ഈ ലോകത്തുണ്ട്. സ്വന്തം ഭരണാധികാരികളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇപ്പോഴും എല്ലാ ലോക പൌരന്‍മാര്‍ക്കും ഇല്ല. പല മനുഷ്യര്ക്കും ഒരു രാജ്യത്തേയും പൌരത്വം പോലുമില്ല. കയ്യും കാലും വെട്ടുന്ന തരം ശിക്ഷാവിധികള്‍ ഇപ്പോഴും ലോകത്ത് നില നില്‍ക്കുന്നു. സ്വന്തം ജാതിമത ഭരണ സംവിധാനങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നത് പലയിടത്തും ഇപ്പോഴും തലപോകുന്ന കുറ്റം തന്നെ. രണ്ടു നേരം ഭക്ഷണം കിട്ടാത്തവര്‍ ഈ ലോകത്ത് ഇപ്പോഴും ഉണ്ട്. വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികള്‍ ശതകോടിക്കണക്കിന്, സ്വന്തം ഇഷ്ടത്തിന് വിദ്യാഭ്യാസമോ ജോലിയോ തിരഞ്ഞെടുക്കുന്നത് പോയിട്ട് സ്വന്തം ശരീരത്തിന്റെ ഇന്റഗ്രിറ്റി പോലും സൂക്ഷിക്കാന്‍ അവകാശമില്ലാത്തവര്‍ എത്രയെത്ര. അസുഖം വന്നാല്‍ പോകാന്‍ ആശുപത്രിയില്ലാത്ത, ആശുപത്രിയിലാണ് പോകേണ്ടത് എന്നറിയാത്ത സ്ഥലങ്ങള്‍ 2014 ലും ഉണ്ട്.
ഇതിന്റെ അര്‍ഥം എല്ലാം തികഞ്ഞ ഒരു കാലത്തും ദേശത്തുമാണ് ഞാന്‍ ജീവിക്കുന്നത് എന്നല്ല. സത്യത്തില്‍ ഇന്ന് ലോകത്തില്‍ മറ്റു പല സമൂഹങ്ങളും അനുഭവിക്കുന്ന ഭൌതിക സൌകര്യങ്ങള്‍ പോയിട്ട് പല വ്യക്തി സ്വാതന്ത്ര്യങ്ങള്‍ പോലും നാം അനുഭവിക്കുന്നില്ല. ഉദാഹരണത്തിന് യൌവ്വന കാലത്ത് കണ്ടു പരിചയപ്പെട്ടു ഇഷ്ടപ്പെട്ട ഇണകളെ തിരഞ്ഞെടുക്കുന്ന രീതി ഇപ്പോഴും നമുക്ക് ഒരു പുതുമയാണ്. പരസ്പര സ്‌നേഹത്തിന്റെ പിന്‍ബലത്തില്‍ അല്ല ജാതിയും, മതവും ഉള്‍പെട്ട ചട്ടക്കൂട്ടിനുള്ളിലാണ് നാം ഇപ്പോഴും ഇണയെ കണ്ടെത്തുന്നത്.
ജനാധിപത്യ മാര്‍ഗത്തിലൂടെ നമ്മുടെ പ്രതിനിധികളെ കണ്ടെത്താന്‍ നാം ഇപ്പോഴും സങ്കുചിത മായ ജാതീയ ചിന്തകള്‍ ഉപയോഗിക്കുന്നു. മനുഷ്യാവകാശം എന്ന വാക്കിന്റെ അര്‍ഥം നമുക്കിപ്പോഴും ശരിക്കും മനസ്സിലായിട്ടില്ല. കേരളത്തിന് പുറത്ത് ലേബര്‍ കാമ്പ്കളില്‍ കഷ്ടപ്പെടുന്ന മലയാളികളുടെ അവകാശവും കേരളത്തില്‍ അങ്ങോളമിങ്ങോളം ലേബര്‍ കാമ്പ്കളില്‍ നരകിക്കുന്ന ബംഗാളികളുടെ അവകാശവും ഒന്നാണെന്ന് ഇപ്പോഴും നാം തിരിച്ചറിഞ്ഞിട്ടില്ല. ആരോഗ്യ സുരക്ഷ പദ്ധതി ഇപ്പോഴും നമുക്കില്ല. വധശിക്ഷ ഇപ്പോഴും പ്രാബല്യത്തിലുണ്ട്. സ്വവര്‍ഗാനുരാഗം ഇപ്പോഴും ഒരു കുറ്റമായി നിയമവും തെറ്റായി സമൂഹവും കാണുന്നു. അഴിമതി രഹിതമായ ഒരു സമൂഹം ഉണ്ടാകാം എന്നത് നമുക്ക് വിശ്വസിക്കാനേ പറ്റുന്നില്ല. എല്ലാ ആളുകള്കും സ്വന്തം വീട് പോയിട്ട് സ്വന്തമായി ഒരു കക്കൂസ് പോലും ഇപ്പോഴും ഇല്ല. നമ്മുടെ നഗരങ്ങള്‍ വളരുംതോറും അവിടം ജീവിക്കാന്‍ പറ്റാത്ത തരത്തില്‍ മലിനമായി വരുന്നു.
ഇതില്‍ പല കാര്യങ്ങളും ശരിയാണെന്ന്, ഉദാഹരണത്തിന് വധശിക്ഷ, സ്വവര്‍ഗ അനുരാഗതോടുള്ള എതിര്‍പ്പ്, അറേഞ്ച് ചെയ്ത വിവാഹങ്ങള്‍, നമ്മുടെ ഭൂരി ഭാഗം പേരും ഇപ്പോഴും വിശ്വസിക്കുന്നു. ശരിയാണെന്ന വിശ്വാസം ഇല്ലെങ്കിലും ഇത്രയും തലമുറകള്‍ ആയി തുടര്‍ന്ന് വന്നതിനാല്‍ ഇതൊന്നും മാറാന്‍ പോകുന്നില്ല എന്നും തോന്നിയേക്കാം. അത് സ്വാഭാവികം ആണ്. പക്ഷെ അങ്ങനെ ആകണം എന്നില്ല. ബിബ്ലിക്കല്‍ കാലം തൊട്ടുണ്ടായിരുന്ന അടിമത്ത വ്യവസ്ഥിതി ഇപ്പോള്‍ ലോകത്തെമ്പാടും നിയമ വിരുദ്ധം ആണ്. പക്ഷെ അടിമകളെ ഉപയോഗിക്കുന്നത് തെറ്റാണെന്ന് ലോക സമൂഹം അംഗീകരിചിട്ടു ഇപ്പോള്‍ നൂറു വര്ഷം പോലും ആയിട്ടില്ല. അതുകൊണ്ട് ഇപ്പോള്‍ തികച്ചും സ്വാഭാവികം എന്ന് നമുക്ക് തോന്നുന്ന പലതും ഒരു നൂറു കൊല്ലം കഴിയുമ്പോള്‍ മാറി വരും, അന്ന് നമ്മുടെ പിന് തലമുറക്കാര്‍ 'എന്റെ അപ്പൂപ്പന്റെ കാലത്ത് ജാതകം നോക്കിയാണ് കല്യാണം കഴിചിരുന്നതെന്നും എന്നും റെയില്‍വേ കമ്പാര്‍ട്ട് മെന്റില്‍ സീറ്റ് കിട്ടാന്‍ കൈക്കൂലി ഉണ്ടായിരുന്നു എന്നും ' അതിശയത്തോടെ ഓര്ക്കും. ഒരു ഫോണ്‍ കിട്ടാന്‍ കൈകൂലി കൊടുത്തിരുന്ന കാലം ഞാന്‍ തന്നെ ഓര്ക്കുന്നുണ്ട്.
പക്ഷെ ഒന്ന് നാം ഓര്‍ക്കണം സാമ്പത്തികവും സാംസ്‌കാരികവും ആയ പുരോഗതി ചുമ്മാതെ സ്വാഭാവികമായി ഉണ്ടാകുന്നതല്ല. ശാസ്ത്രമോ സംസ്‌കാരമോ നമ്മുടെ ചുറ്റും ഉള്ള രാജ്യങ്ങളോ പുരോഗമിച്ചു എന്നത് കൊണ്ട് മാത്രം നാം മുന്നോട് പോവില്ല. നമ്മളെക്കാളും സാമ്പത്തികവും സാംസ്‌കാരികവും ആയി മുന്നില് നിന്ന അനവധി രാജ്യങ്ങള്‍ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പൊട്ടക്കുളത്തിലേക്ക് തിരിച്ചു ചാടിയിട്ടുണ്ട്. നമ്മുടെ പുറകില്‍ നിന്നവര്‍ മുന്നില് കേറിയിട്ടും ഉണ്ട്. നമ്മുടെ ഭാവി നാം നടത്തുന്ന തിരഞ്ഞെടുപ്പുകളുടെ പരിണിത ഫലം ആണ്. ഭാഗ്യത്തിന് നമ്മുടെ ഭാവി, വ്യക്തിപരം ആയും സമൂഹമായും തിരഞ്ഞെടുക്കാനുള്ള ഏറെ സ്വാതന്ത്ര്യം ഇപ്പോള്‍ നമുക്കുണ്ട്. അത് വേണ്ട പോലെ ഉപയോഗിച്ചാല്‍ മാത്രമേ നാം മുന്നോട്ടോ പോകൂ. 'ഗത കാല സൌഭാഗങ്ങളുടെ' പ്രയോക്താക്കളുടെയും സത്വ വാദികളായ നേതാക്കളുടെയും വാക്ക് കേട്ട് നമ്മുടെ കാരണവര്‍മാര്‍ പൊട്ടിച്ചെറിഞ്ഞ ചങ്ങലകള്‍ നാം തിരിച്ചു എടുത്തു അണിയാതിരുന്നാല്‍ മാത്രമേ നൂറു വര്ഷം കഴിയുമ്പോള്‍ നമ്മുടെ പിന്‍ തലമുറയ്ക്ക് എന്നെ പോലെ സന്തോഷത്തോടെ 'നൂറു വര്ഷം കഴിഞ്ഞെത്തിയത്തിന്റെ' ഭാഗ്യത്തെ പറ്റി ഓര്‍ക്കാന്‍ പറ്റൂ.
വാല്‍കഷണം: നൂറു കൊല്ലം മുന്പത്തെ ഭാവനയില്‍ ഞാന്‍ ആരായിരുന്നാലും സത്യത്തില്‍ ഞാന്‍ മുരളി തുമ്മാരുകുടി എന്ന സുരക്ഷാ വിദഗ്ദ്ധന്‍ ആണല്ലോ. അപ്പോള്‍ അല്പം സുരക്ഷ പറയാതെ എങ്ങനെ ലേഖനം അവസാനിപ്പിക്കും? നൂറു കൊല്ലം മുന്‍പ് ഒരു ദൂര യാത്ര പോകുന്ന സമയത്ത് നല്ല സമയം നോക്കി വേണ്ടപ്പെട്ടവരെ ഒക്കെ കണ്ടു യാത്ര പറഞ്ഞിട്ടാണ് പോകാറ്. വഴിയുടെ ദുര്‍ഘടം, ആരോഗ്യ സൌകര്യങ്ങളുടെ അഭാവം, വഴി നീളെ കൊള്ളക്കാര്‍, പോരാത്തതിന് പനയുടെ കീഴിലെല്ലാം യക്ഷികളും, ഇതെല്ലാം കാരണം യാത്ര പോയാല്‍ തിരിച്ച് എത്താതെ ഇരിക്കാനും സാധ്യത ഉണ്ട്. ഇന്നിപ്പോള്‍ ഈ പറഞ്ഞ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല. എന്നാലും, കേരളത്തില്‍ ദൂര യാത്ര അല്ല ചെറിയ യാത്ര ആണെങ്കിലും നല്ല സമയം നോക്കി, ഇനി തിരിച്ചു വരാന്‍ വല്യ സാധ്യത ഇല്ല എന്ന് വിചാരിച്ചു വില്‍പത്രവും എഴുതി പോകുന്നതാണ് നല്ലത്. പണ്ട് യക്ഷികള്‍ ഉണ്ടായിരുന്ന വഴികളില്‍ എല്ലാം ഇപ്പോള്‍ ശകടാസുരന്മാര്‍ പായുകയാണ്. യക്ഷിയുടെ മുന്നില്‍ പെട്ടാല്‍ എല്ലും മുടിയും എങ്കിലും ബാക്കി കിട്ടുമായിരുന്നു, ടിപ്പറിന്റെ അടിയില്‍ പെട്ടാല്‍, ഠിം ! .

The more we change, the more we remain the same എന്നോ മറ്റോ ഒരു ഫ്രഞ്ചു കാരന്‍ സായിപ്പ് നൂറു വര്ഷം മുന്‍പേ പറഞ്ഞു വച്ചിട്ടുണ്ട്