Saturday, April 5, 2014

പ്രൊഫ.ടി.ജെ ജോസഫിനെതിരെ

ഇന്നലെ (05 / 04 / 14) ജെസിസി പ്രവര്ത്തകര്‍ പ്രൊഫ. ടി.ജെ. ജോസഫിനെ മുവ്വാറ്റുപുഴയിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ എത്തി സന്ദര്‍ശിച്ചു.
പ്രതിബന്ധങ്ങളില്‍ പിടിച്ചു നിന്ന ധീരനും, സൌമ്യനും, ക്ഷമാശീലനും,
സഭയോട് ആദരവുള്ളവനും ആയ അദ്ദേഹത്തിനോടൊപ്പം അല്പ്പം സമയം ചിലവഴിക്കുകയായിരുന്നു സഘത്തിലുന്ടായിരുന്ന
ആന്റോ കോക്കാട്ട്, ജോര്ജ് ജോസഫ്, വി.കെ. ജോയ് എന്നിവര്‍.
തന്നോടു ഇത്രയധികം ക്രൂരത കാട്ടിയ കത്തോലിക്കാ സഭയോട് ആദരവല്ലാതെ മറ്റൊന്നും അദ്ദേഹം പ്രകടിപ്പിച്ചില്ല.
ക്ഷമിക്കാനുള്ള മനസ് സഭ അദ്ദേഹത്തെ കണ്ടു പഠിക്കണം.

പ്രൊഫ.ടി.ജെ ജോസഫിനെതിരെ ഇടയലേഖനം

Sunday, April 6, 2014 - 09:04

വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കിയ തൊടുപു‍ഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി.ജെ ജോസഫിനെ ജേലിയില്‍ നിന്നും പിരിച്ചുവിട്ടതിനെ ന്യായീകരിച്ച് പളളികളില്‍ ഇടയലേഖനം. കോതമംഗലം രൂപതയുടെ കീ‍ഴിലുള്ള പളളികളിലാണ് ഇന്ന് ഇടയലേഖനം വായിച്ചത്. മാനേജ്മെന്റിന് എതിരെ നടക്കുന്ന കുപ്രചരണങ്ങളെ ഇടയലേഖനത്തില്‍ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.
കോതമംഗലം രൂപതയുടെ കീ‍ഴിലുള്ള 155 ദേവലായങ്ങളിലാണ് ഇന്ന് രാവിലെ കുര്‍ബാന മധ്യേ ഇടയലേഖനം വായിച്ചത്. അധ്യാപകനെ ജോലിയില്‍ തിരിച്ചെടുത്തത് മാനുഷിക പരിഗണനയുടെ പേരിലാണെന്നാണ് ലേഖനത്തില്‍ പറയുന്നത്. വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കിയതിലൂടെ നാട്ടിലെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ തമ്മിലുണ്ടായ അകല്‍ച്ച സഭയ്ക്ക്‌ നിസാരവത്ക്കരിക്കാന്‍ സാധിക്കില്ല. ന്യൂമാന്‍ കോളേജില്‍ 60 ശതമാനവും ഇതര മതവിഭാഗത്തില്‍ നിന്നുള്ളവരാണ്. അതിനാല്‍ അവര്‍ക്ക്‌ സുരക്ഷിതത്വം നല്‍കേണ്ടത് മാനേജ്മെന്റിന്റെ ഉത്തരവാദിത്തമായിരുന്നു. വിശദമായ അന്വേഷണത്തിനു ശേഷമാണ് അധ്യാപകനെ പുറത്താക്കിയത്. എന്നിട്ടും ജോലിയില്‍ തിരികെ എടുക്കുന്നത് ഒ‍ഴിച്ച് എല്ലാ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ മാനേജ്മെന്റ് ശ്രമം നടത്തിയിരുന്നുവെന്നും ഇടയലേഖനത്തില്‍ പറയുന്നു.
അധ്യാപകനെതിരെ കേസ് നടക്കുമ്പോള്‍ എല്ലാവിധ സഹായവും മാനേജ്മെന്റിന്റെ ഭാഗത്തു നിന്നുമുണ്ടായി. എന്നിട്ടും സോഷ്യല്‍ മീഡിയകള്‍ വ‍ഴി മാനേജ്മെന്റിന് എതിരെ ഇപ്പോള്‍ നടക്കുന്ന കുപ്രചരണങ്ങള്‍ വേദനജനകമാണ്. ദൗര്‍ഭാഗ്യകരമായ സംഭവത്തിന്റെ പേരില്‍ വൈദിക അധ്യാപകരെയും മാനേജ്മെന്റിനെയും വേട്ടയാടുന്ന സമീപനം ശരിയല്ലെന്നും ഇടയലേഖനത്തില്‍ പറയുന്നു. അതേസമയം ഇടയലേഖനത്തെ കുറിച്ച് പ്രതികരിക്കാന്‍ അധ്യാപകന്‍ ടി.ജെ ജോസഫ് വിസമ്മതിച്ചു.

Courtesy: Madhyamam

No comments:

Post a Comment