Thursday, April 26, 2012

ജോയിന്റ് ക്രിസത്യന്‍ കൌണ്‍സിലിന്റെ അഭ്യര്‍ത്ഥന


മതേതരജനാധിപത്യത്തിന്റെ മുഖശോഭ വര്‍ദ്ധിപ്പിക്കുന്ന നടപടി
ഏതാനും ആഴ്ചകള്‍ക്കകം ഇന്ത്യയുടെ പരമോന്നത ഭരണസ്ഥാപനമായ രാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണല്ലൊ. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജനാധിപത്യരാജ്യമായ ഇന്ത്യയുടെ രാഷ്ട്രത്തലവന്റെ തെരഞ്ഞെടുപ്പ് ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന സംഭവമാണ്. കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെയായി ഒരു ജനാധിപത്യറിപ്പബ്ലിക്കായി ഇന്ത്യക്ക് നിലനില്‍ക്കാന്‍ കഴിഞ്ഞുവെന്നത് അഭിമാനാര്‍ഹമായ നേട്ടമായി ലോകം വിലയിരുത്തിയിട്ടുണ്ട്. പ്രത്യേകിച്ചും രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇന്ത്യയോടൊപ്പം കൊളോണിയല്‍ ആധിപത്യത്തില്‍നിന്ന് വിമോചിതമായ രാഷ്ട്രങ്ങളില്‍ ജനാധിപത്യവ്യവസ്ഥ സ്വീകരിച്ച പല രാജ്യങ്ങളും പിന്നീട് ഏകാധിപത്യഭരണത്തിലേക്ക് വഴുതിവീണുവെന്ന യാഥാര്‍ത്ഥ്യംകൂടി കണക്കലെടുക്കുമ്പോള്‍ ഇന്ത്യയുടെ നേട്ടത്തിന് തിളക്കമേറുന്നു.
ഇന്ത്യയിലെ പരമോന്നത പദവികളാണ് പ്രസിഡണ്ട്, വൈസ്പ്രസിഡണ്ട്, പ്രധാനമന്ത്രി, സ്പീക്കര്‍, ചീഫ് ജസ്റ്റിസ് മുതലായവ. ഈ ഉന്നതസ്ഥാനങ്ങളെല്ലാം മതം, ജാതി, ഭാഷ, പ്രദേശം എന്നിവയെ അടിസ്ഥാനമാക്കി ആരുടെയും കുത്തകയാക്കിമാറ്റാതെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ലഭിക്കത്തക്കവിധം നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്ലാഘനീയമായ നേട്ടം.
സൂക്ഷ്മതയോടെ വീക്ഷിച്ചാല്‍ കഴിഞ്ഞ അറുപത് കൊല്ലത്തെ പാരമ്പര്യമനുസരിച്ച് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പരമോന്നത പദവിയായ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഒരു ഊഴം ഉത്തരേന്ത്യക്കാരനാണെങ്കില്‍ അടുത്ത ഊഴം ദക്ഷിണേന്ത്യക്കാരനായിരുന്നു നല്‍കപ്പെട്ടിരുന്നത്. ഭൂരിപക്ഷന്യൂനപക്ഷവ്യത്യാസമില്ലാതെ ഹിന്ദു, മുസ്ലീം, ദളിത്, സിഖ് വിഭാഗങ്ങളില്‍പെട്ട സമുന്നതവ്യക്തികള്‍ ജാതിമതതാല്‍പര്യങ്ങള്‍ക്കതീതമായി രാഷ്ട്രപതിസ്ഥാനം അലങ്കരിച്ചിട്ടുണ്ട്. എന്നാല്‍ ഒരു ക്രൈസ്തവന് നാളിതുവരെയും ആ മഹനീയസ്ഥാനത്ത് എത്തിച്ചേരാനുള്ള സൗഭാഗ്യം ലഭിച്ചിട്ടില്ല. നാനാത്വത്തില്‍ ഏകത്വമെന്നതാണല്ലൊ ഭാരതസംസ്‌കാരത്തിന്റെയും ജനാധിപത്യരാഷ്ട്രീയ വ്യവസ്ഥിതിയുടെയും സമുന്നതപാരമ്പര്യം. ഒരു ക്രൈസ്തവനെ അടുത്ത രാഷ്ട്രപതിയായി ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കുന്നത് ഇന്ത്യയുടെ മതേതരജനാധിപത്യത്തിന്റെയും സാംസ്‌കാരികത്തനിമയുടെയും മുഖശോഭ പതിന്മടങ്ങ് വര്‍ദ്ധമാനമാക്കുന്ന നടപടിയാകുമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ വിശ്വാസിക്കുന്നു. ഇതിനുള്ള അവസരമൊരുക്കണമെന്ന് എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും പ്രസ്ഥാനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.


Statement issued by the Executive Committee of Joint Christian Council convened at Kochi on 22/04/2012
A few weeks from now election is scheduled to take place to the post of topmost constitutional authority of India, the President. The election of the Head of State of the most populous democracy in the world is a political event that attracts the attention of the whole world. It is not a small achievement that India could preserve, like the pupil of the eye, the democratic system of government and remain a secular democratic republic for the last 6 decades even in the face of grave challenges. This achievement becomes all the more important, considering the fact that many of the nations that got freedom from colonial clutches after World War II and opted democracy fell on the way and those multi-party democracies were replaced by dictatorships of either an individual or  a single political party.
The top constitutional posts of India are the President, the Vice-President, the Prime Minister, the Speaker of the Lok Sabha and Chief Justice of India. No one can dispute the fact that it shows the strength of Indian democracy that we could elect eminent personalities belonging to all sections of Indian society to these high posts without making them monopoly based on religion, cast, creed, language, region etc.etc.
In the past sixty years in the election of the President an informal tradition has come to existence by which if one term was given to a North Indian, the next was given to a South Indian. Similarly we have been careful to elect Presidents from majority and minority communities.  Thus we had eminent personalities from Hindu, Muslim, Sikh and Dalit communities as Presidents proving the justness and equity of the Indian political system. But it is unfortunate that we did not so far have a president from the second largest minority, the Christian community. ‘Unity in diversity’ has been the cultural tradition of India and it’s democratic political system for a long time. So Joint Christian Council believes that electing a Christian to be the next President of India will surely be a shining proof of India’s cultural ethos and secular democratic tradition. We request all national and state political parties to have a wide consultation among them and find a consensus candidate hailing from Christian community for the next President.Desabhimani 27/04/2012
MADHYAMAM 29/042012 

1 comment:

  1. ഇന്ത്യയുടെ അടുത്ത പ്രസിഡണ്ട് ഒരു ക്രൈസ്തവന്‍ ആകണമെന്ന് ആവശ്യം ഉന്നയിച്ചിരിക്കുന്നത് ക്രൈസ്തവരുടെ സാമുദായിക സംഘടനയായ ജോയിന്റു ക്രിസ്ത്യന്‍ കൌണ്‍സില്‍ ആണല്ലോ? സംഘടനക്ക് സമുദായാത്തോടുള്ള കടമയായി ഇതിനെ കാണാം. ഇന്ത്യയില്‍ ഇന്ന് ക്രൈസ്തവ സമൂഹത്തിന് നേരിടേണ്ടി വരുന്ന വലിയ പ്രധിസന്ധി അവരുടെ സമൂഹസമ്പത്ത് ഭരിക്കുന്നതിന് ഒരു നിയമമില്ല എന്നതാണ്. പ്രത്യേകിച്ച് കത്തോലിക്കാസഭയില്‍ വിശ്വാസികള്‍ എല്ലാതലത്തിലും ചൂഷണത്തിന് വിധേയരാണ്. വിശ്വാസത്തിന്റെ അടിസ്ഥാനമായ മാമോദീസ, വിവാഹം, മരിച്ചടക്ക് തുടങ്ങിയ എല്ലാ കാര്യങ്ങളിലും വിശ്വാസികള്‍ പുരോഹിതരാല്‍ ചൂഷണം ചെയ്യപ്പെടുന്നു. സമൂഹത്തിന് വേണ്ടി പറയാന്‍ ആരും തയ്യാറാവുന്നില്ല. വിശ്വാസികളുടെ ക്ഷേമത്തിന് ഉപയോഗിക്കേണ്ട സമ്പത്ത് അതിനുപയോഗിക്കാതെ കോടികള്‍ മുടക്കുള്ള പള്ളികള്‍ പണിയുന്നതിന്‌ ചിലവിടുന്നു. വിദ്യാഭ്യാസം, തൊഴില്‍ എന്നീ കാര്യങ്ങളില്‍ സംരക്ഷണമോ, അര്‍ഹിക്കുന്ന അവസരമോ ലഭിക്കുന്നില്ല. ഒരുപക്ഷെ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നത് സമൂഹത്തിലെ ജനത്തിന്‌ എത്തുന്നില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിലെ പന്ത്രണ്ട് ക്രൈസ്തവ സംഘടനകളുടെ സംയുക്ത വേദിയായ ജോയിന്റു ക്രിസ്ത്യന്‍ കൌണ്‍സില്‍ രൂപീകൃതമായത്. വൈകിയാണെങ്കിലും സമുദായാത്തിനു വേണ്ടി തികച്ചും ന്യായമായ ഈ ആവശ്യം ഉന്നയിക്കാന്‍ സധൈര്യം മുമ്പോട്ട്‌ വന്ന സംഘടനാ ഭാരവാഹികളെ മുക്തകണ്ഠം പ്രശംസിക്കാന്‍ ഈ അവസരം ഉപയോഗിക്കട്ടെ.

    ReplyDelete