Friday, April 6, 2012

ചര്‍ച്ച് ആക്ട് നടപ്പിലാക്കണം


Now, UDF gifts Catholic Church 3 prime real estate in Thrissur
TNN | Apr 4, 2012, 03.44AM IST
THIRUVANANTHAPURAM: After its generosity towards the Nair Service Society (NSS), the UDF government is reaching out to the Catholic Church by 'gifting' prime real estate to three educational institutions in Thrissur. Together the three plots measure over 18 acres.
The decision to transfer ownership of the plots to Christ College, Irinjalakuda, St Thomas College and St Mary's College, Thrissur, was taken at the Cabinet meeting on February 15, 2012.
The government invoked an order framed on May 18, 2005, by the then UDF government to transfer rights of these plots to the institutions. The GO allows the government to show generosity towards such institutions if the government wishes to do so. The Cabinet had exercised its sovereign right under Section 21 of the Assignment of Land Within Municipal and Corporation Areas Rules, 1995, to make such assignments in 'public interest'.
While Christ College got 15.47 acres, St Thomas and St Mary's colleges were given 1.19 acres and 55.70 cents, respectively. These plots have been under the possession of the three institutions on lease. The Cabinet also waived all lease dues while transferring the plots at a nominal rate of Rs 100/cent.
The Christ College had to pay only Rs 1,54,700 for the 15.47 acres. In addition, over Rs 2 crore accrued as lease arrears was also waived off. Interestingly, the market value of this land, calculated using data obtained from the registration department, is approximately Rs 40 crore. Similarly, arrears amount of over Rs 70 lakh has been waived in the case of St Thomas College.
Like in the case of NSS, this decision was taken overruling objections from the revenue officials. A note prepared by Nivedita P Haran, additional chief secretary (revenue) revealed that the objections were totally ignored by the government. The objections put on record stated that the assignment of land to educational institutions does not serve any public purpose. Interestingly, the previous LDF government had shelved the same proposal following strong objections in the Cabinet. Courtesy: Times of India

വിദേശ രാഷ്ട്രത്തലവന് 17.22 ഏക്കര്‍ സര്‍ക്കാര്‍ഭൂമി പതിച്ച് നല്‍കാന്‍ തീരുമാനം.

തൃശ്ശൂര്‍: തൃശ്ശൂര്‍ സെന്റ് തോമസ് കോളജ്, സെന്റ് മേരീസ് കോളജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് എന്നീ മൂന്ന് കത്തോലിക്കാസ്ഥാപനങ്ങള്‍ക്ക് 17.22 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കാന്‍ 2012 ഫെബ്രുവരി 15ന് മന്ത്രിസഭായോഗം കൈക്കൊണ്ട തീരുമാനത്തിനെതിരെ മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന മുഴുവന്‍ കേരളീയരും പ്രതിഷേധിക്കേണ്ടതാണെന്ന് ഇന്നു ചേര്‍ന്ന കേരള കാത്തലിക് ഫെഡറേഷന്റെ യോഗം അഭിപ്രായപ്പെട്ടു. കേരള സര്‍ക്കാരിന്റെ ഈ ദാനത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താവ് വിദേശ രാഷ്ട്രത്തലവനായ റോമിലെ മാര്‍പ്പാപ്പയാണ്. 1991ല്‍ വത്തിക്കാനില്‍ രൂപംകൊടുത്ത പൗരസ്ത്യ കാനോന്‍ അനുസരിച്ച് ഇന്ത്യയിലെ മുഴുവന്‍ സീറോമലബാര്‍ റീത്തില്‍ ഉള്‍പെട്ട കത്തോലിക്കാ പള്ളികളുടേയും,വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, സ്വത്തുക്കളുടെയും ഭരണാധികാരിയും കാര്യസ്ഥനും മാര്‍പ്പാപ്പയാണ്. അദ്ദേഹം നിയമനിര്‍മ്മാണ, നിയമനിര്‍വഹണ, നിയമവ്യാഖ്യാനാധികാരങ്ങളോടെ നിയമിക്കുന്ന മെത്രാന്മാരിലൂടെയാണ് ഈ സ്വത്തുക്കള്‍ ഭരിക്കപ്പെടുന്നത്. അതിനാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിയിട്ടുള്ള സര്‍ക്കാര്‍ ഭൂമിയുടെ ദാനം അനുഭവിക്കാനുള്ള അവകാശം വിദേശ രാഷ്ട്രത്തലവനായ മാര്‍പ്പാപ്പക്കും അദ്ദേഹത്തോട് വിധേയത്വം പ്രഖ്യാപിച്ചിട്ടുള്ള മെത്രാന്മാര്‍ക്കും പുരോഹിതര്‍ക്കും മാത്രമാണ്. 99.9% വരുന്ന കത്തോലിക്കാസമുദായത്തിന് ഈ സ്വത്തില്‍ അവകാശമൊ, ഭരണാധികാരമൊ ഇല്ല. ഇത് കേരള ഗവണ്‍മെന്റിനെ പലപ്രാവശ്യം അറിയിച്ചിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ പരിഹാരമായേക്കാവുന്ന ഒരു കരട് ബില്‍ 2009ല്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായുള്ള നിയമ പരിഷ്‌കരണ കമ്മീഷന്‍ ഗവണ്‍മെന്റിന് ശുപാര്‍ശ ചെയ്തിട്ടുള്ളതുമാണ്.                                                                                                            ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് 15 ഏക്കര്‍ 47 സെന്റ്, തൃശ്ശൂര്‍ സെന്റ് തോമസ് കോളജിന്, 1 ഏക്കര്‍ 19 സെന്റ്, തൃശ്ശൂര്‍ സെന്റ് മേരീസ് കോളജിന് 55.7 സെന്റ് ഇവയുള്‍പ്പടെ സെന്റിന് ലക്ഷക്കണക്കിന് വിലയുള്ള 17 ഏക്കര്‍ 22 സെന്റ് സര്‍ക്കാര്‍ ഭൂമിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ പതിച്ച് നല്‍കിയിരിക്കുന്നത്. ഈ നടപടിക്കെതിരെ മുഴുവന്‍ ദേശസ്‌നേഹികളേയും അണിനിരത്തി പ്രക്ഷോഭം നടത്തുമെന്ന് യോഗം പ്രഖ്യാപിച്ചു.

സംസ്ഥാന പ്രസിഡണ്ട് ജോയ് പോള്‍ പുതുശ്ശേരി അദ്ധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി വി. കെ. ജോയ്, ജോയിന്റ് ക്രസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ആന്റോ കോക്കാട്ട്, ആന്റണി ചിറ്റാട്ടുകര, സി.എ. രാജന്‍, ബി.സി. ലോറന്‍സ്, സി. സി. ജോസ്, പോള്‍സന്‍ കൈപ്പമംഗലം എന്നിവര്‍ പ്രസംഗിച്ചു.
വി.കെ. ജോയ്,
ജനറല്‍ സെക്രട്ടറി.
കേരള കാത്തലിക് ഫെഡറേഷന്‍
മൊ: 9447037725
MADHYAMAM 06/04/2012
1982 ല്‍ ലത്തീന്‍ കത്തോലിക്കര്‍ക്ക് പരിഷ്കരിച്ച കാനോന്‍ നിയമവും, 1991 ല്‍ സീറോ മലബാര്‍, മലങ്കര എന്നീ റീത്ത്കളില്‍ പെട്ട കത്തോലിക്കര്‍ക്ക് പൌരസ്ത്യ കാനോന്‍ എന്ന പുതിയ നിയമവും റോം പുറത്തിറക്കി. ഈ കാനോന്‍ പ്രകാരം ഇന്ത്യയിലുള്ള കത്തോലിക്കക്കരുടെ പള്ളിയും സ്വത്തുക്കളും മാര്‍പാപ്പ നിയമിക്കുന്ന, തന്നോട് വിധേയത്വം പ്രഖാപിച്ചിട്ടുള്ള മെത്രാന്മാര്‍ നിയമനിര്‍മാണ, നിര്‍വ്വഹണ, വ്യാഖ്യാനാധികാരങ്ങളോടെ ഏകാധിപത്യപരമായി ഭരിക്കുന്നു. ഈവസ്തു വകകളുടെ പരമോന്നത ഭരണാധികാരി വത്തിക്കാന്‍ രാഷ്ട്രത്തിന്റെ തലവന്‍ കൂടിയായ മാര്‍പാപ്പയാണ്.

No comments:

Post a Comment