യേശുവിന്‍റെ കാഴ്ചപ്പാടില്ലാത്ത സഭ തമാശ മാത്രമാണ്.
യേശുവിന്‍റെ കാഴ്ചപ്പാടില്ലാത്ത സഭ ഇന്നു വെറും ഒരു തമാശമാത്രമാണ്. രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിനുശേഷം തുറന്ന ചര്‍ച്ചകള്‍ക്കായി വഴി തുറന്നുകൊടുത്തുവെങ്കിലും, അത് നടപ്പിലാക്കാന്‍ പുരോഹിതവര്‍ഗം വിസമ്മതിക്കുന്നു. അതുകൊണ്ടു രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ ഒരു പരാജയമായി.
എല്ലാ ഇടവകകളിലും ഭക്ത സംഘടകള്‍ക്കു പുറമേ ഒരു സ്വതന്ത്ര സംഘടനക്ക് രൂപം നല്‍കാനുള്ള മുന്നേറ്റം ഈ ജൂബിലി വര്‍ഷത്തില്‍ അല്‍മായരുടെ നേതൃത്വത്തില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. മാത്രമല്ല, സഭയിലെ ഭൂരിഭാഗമായ അല്‍മായര്‍ക്ക് വൈദിക ശുശ്രൂഷ ഒഴികെയുള്ള സഭയുടെ പ്രവര്‍ത്തനങ്ങളില്‍ അര്‍ഹമായ നേതൃത്വവും പങ്കാളിത്തവും നേടിയെടുക്കാനാകണം. ഇടവക കൂട്ടായ്മകളിലൂടെ നാനാതരത്തില്‍ സഭയ്ക്ക് ലഭിക്കുന്ന സാമ്പത്തിക വരുമാനം അല്‍മായാരുടെ ക്ഷേമത്തിനുപയോഗിച്ച് പ്രവര്‍ത്തനം സുഗമമാക്കേണ്ടത് കാലഘട്ടത്തിന്റെ വലിയൊരാവശ്യമാണെന്ന് കൂടി ചിന്തിക്കണം.
എല്ലാ ഇടവകകളിലും ഏഴു പേരെങ്കിലും ഉള്ള ഒരു സ്വതന്ത്ര സംഘടന രൂപീകരിക്കുക. ഇതിന്റെ നേതൃത്വം അല്‍മായര്‍ ആയിരിക്കണം. പുരോഹിതരെ ഉപദേശിക്കുന്നത്തിനും വേണ്ട നിര്‍ദേശങ്ങള്‍ കൊടുക്കുന്നത്തിനും, അനീതികള്‍ ചെറുക്കുന്നതിനും സംഘടനക്ക് കഴിയണം.
No comments:
Post a Comment