Sunday, December 7, 2014

കൃഷ്ണയ്യരുടെ നൂറാം ജന്മദിനം

കൃഷ്ണയ്യരുടെ നൂറാം ജന്മദിനം



ഞാൻ റിട്ടയെര്ഡ്‌ ജസ്റ്റിസ്സു ശ്രീ. വി. ആർ. കൃഷ്ണ അയ്യരുടെ ആരാധകനല്ല. പക്ഷെ അദേഹത്തിൻറെ സുഹൃത്തുക്കളും സഹായികളും അഭ്യുദയ കാംക്ഷികൾ എന്ന് അവകാശപ്പെടുന്ന എല്ലാവരും തന്നെ ഉത്തരവാദികളാണ്.

തികച്ചും അവശനായിരുന്ന ശ്രീ അയ്യരെ മണികൂറ് കളോളം അദ്ദേഹത്തിൻറെ ശാരീരിക അവസ്ഥയെ പോലും കണക്കിൽ എടുക്കാതെ സ്റ്റെജിൽ ഇരുത്തി പീഡിപ്പിക്കുക ആയിരുന്നു. കൊന്ഗ്രസ്സുകാരനാനെങ്കിൽ പോലും ചിലപ്പോൾ കാര്യങ്ങൾ സത്യസന്ധമായി തുറന്നു പറയാൻ ശ്രമിക്കുന്ന വ്യക്തിയാണ് മന്ത്രി ശ്രീ. കെ. ബാബു. അദ്ദേഹം ഇന്നലെ കൊച്ചിയിൽ അർത്ഥശ്ങ്കക്ക് ഇടയില്ലാത്തവിധത്തിൽ കാര്യങ്ങൾ തുറന്നു പറഞ്ഞു. : യാതൊരു ഔചിത്യവുമില്ലാതെ തുടർച്ചയായി ശതാബ്ദി ആഘോഷചടങ്ങുകളിൽ പങ്കെടുപ്പിച്ച് ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർക്ക് അവസാനകാലത്ത് മാനസികവും ശാരീരികവുമായ പീഡനമുണ്ടാക്കിയെന്ന വിമർശനവുമായി പ്രസംഗിച്ചത് മന്ത്രി കെ.ബാബു ആണ്. കൊച്ചി പൗരാവലി ടി.ഡി.എം ഹാളിൽ സംഘടിപ്പിച്ച കൃഷ്ണയ്യർ അനുസമരണ ചടങ്ങിലായിരുന്നു മന്ത്രിയുടെ വിമർശനം. 'പ്രായം ചെന്ന ആളുകളുടെ ശതാബ്ദി പോലുള്ള ചടങ്ങുകൾ ആഘോഷിക്കുമ്പോൾ ചില കാര്യങ്ങൾ പാലിക്കണം. അവസാനം സംഘടിപ്പിച്ച ജന്മദിനാഘോഷ പരിപാടിയിൽ കൃഷ്ണയ്യർ സ്റ്റേജിൽ ഇരുന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു, എനിക്ക് പോകണം, ഞാൻ ചത്തു, ഞാൻ ഇവിടെ വീഴും എന്നിങ്ങനെ. പത്ര ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ അത് കേട്ടവരുണ്ട്. പക്ഷേ നമ്മൾ കാണിക്കേണ്ട പക്വത പാലിച്ചില്ല - അദ്ദേഹം പറഞ്ഞു..
നവംബർ 16നാണ് ഡർബാർ ഹാൾ മൈതാനിയിൽ കൊച്ചി പൗരാവലി കൃഷ്ണയ്യരുടെ ജന്മദിനാഘോഷം സംഘടിപ്പിച്ചത്. വൈകിട്ട് ആറ് മണിക്ക് തുടങ്ങിയ പരിപാടിയിൽ ഉദ്ഘാടകനായ വി.എസ് എത്തുന്നതിന് 15 മിനിറ്റ് മുമ്പ് തന്നെ കൃഷ്ണയ്യരെ എത്തിച്ചിരുന്നു. വേദിയിലേക്ക് കയറ്റുമ്പോൾ തന്നെ കൃഷ്ണയ്യർ അസ്വസ്ഥത പ്രകടിപ്പിച്ചു. 
സ്വാഗത പ്രാസംഗികൻ 20 മിനിറ്റ് എടുത്തു. ഈ സമയം മുഴുവൻ വീട്ടിൽ പോകണമെന്ന് പറഞ്ഞ് കൃഷ്ണയ്യർ അസ്വസ്ഥത പ്രകടിപ്പിച്ചെങ്കിലും ആരും ശ്രദ്ധിച്ചില്ല.വി.എസിന്റെ ഉദ്ഘാടന പ്രസംഗവും ആദരിക്കലും കഴിഞ്ഞാണ് വീട്ടിൽ എത്തിച്ചത്. അതിനിടെ എന്നെ കൊല്ലാൻ കൊണ്ടു വന്നതാണോ എന്ന് ചോദിച്ച് പഴ്സണൽ സ്റ്റാഫിലെ ഒരംഗത്തെ അടിക്കാൻ കൃഷ്ണയ്യർ കൈയോങ്ങുകയും ചെയ്തു. 
പിന്നെ ദിവസങ്ങൾക്കകമാണ് കൃഷ്ണയ്യരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൃഷ്ണയ്യരുടെ നൂറാം ജന്മദിനം പ്രമാണിച്ച് അസംഖ്യം പരിപാടികളാണ് വിവിധ സംഘടനകൾ കൊച്ചിയിൽ സംഘടിപ്പിച്ചത് 
കൊച്ചിയെ സ്നേഹിച്ചിരുന്ന കൊച്ചിക്കാരനായി ജീവിച്ച ശ്രീ കൃഷ്ണ അയ്യരോട് കൊച്ചി പൗരാവലി നീതി കാണിച്ചിരുന്നുവോ എന്ന് സ്വയം ചോദിക്കേണ്ട സമയം ഇതാണെന്ന് തോന്നുന്നു.

No comments:

Post a Comment