മതപരിവര്‍ത്തനം: ഉത്തരവാദിത്വം സഭക്ക്
കത്തോലിക്കാസഭ 20 വര്ഷമായി വാഗ്ദാനം ചെയ്തീട്ടുള്ള വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഘലകളില്‍ 30% സംവരണം ദളിത് ക്രൈസ്തവര്‍ക്ക് ഇതുവരെ നല്കിയിട്ടില്ലെന്ന് ദളിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍ ജനറല്‍ സക്രട്ടറി ജോസഫ് പനമൂടന്‍ പറഞ്ഞു.
ഇന്ന് സെക്ര ട്ടേറിയറ്റിനു മുന്നില്‍ നടന്ന ധര്‍ണ്ണ കേരള ദളിത് ഫെഡറേഷന്‍ (KDF) പ്ര സിഡണ്ട് പി. രാമഭദ്രന്‍ ഉദ്ഘാടനാം ചെയ്തു. ദളിത് ക്രിസ്ത്യന്‍ ഫെഡറേഷന് പിന്തുണ പ്രഖ്യാപിച്ചു.
സഭ ദളിത് ക്രൈസ്തവര്‍ക്ക് അടിച്ചുതെളി, കുഴിവെട്ട് തുടങ്ങിയ പണികളും, അടിമ പണിപോലുള്ള ജോലികളുമാണ് നല്കിവരുന്നതെന്നും, വിവേചനപരമായാണ് ദളിത് ക്രിസ്ത്യാനികളോട് പെരുമാറുന്നതെന്നും, ആരെങ്കിലും കത്തോലിക്കാസഭ വിട്ട് മതപരിവര്‍ത്തനം നടത്തിയാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സഭക്ക് മാത്രമാണെന്നും അധ്യക്ഷത വഹിച്ച ദളിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്ര സിഡണ്ട് അഡ്വ. സി.ജെ. ജോസ് പറഞ്ഞു.
No comments:
Post a Comment