Madhyamam News Feeds
Posted: 16 Dec 2014 12:22 AM PST
Image:
|
ന്യൂഡല്‍ഹി: രണ്ട് മാസം കൂടി ഇറ്റലിയില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കടല്‍ക്കൊലക്കേസ് പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ മാസിമിലാനോ ലാത്തോറെ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ഹൃദയശസ്ത്രക്രിയക്കായി ജാമ്യം നീട്ടിനല്‍കണമെന്നായിരുന്നു ലാത്തോറെയുടെ അപേക്ഷ. ക്രിസ്തുമസിന് നാട്ടില്‍ പൊകണമെന്ന മറ്റൊരു നാവികനായ സാല്‍വതോറെ ഗിരോണെയുടെ അപേക്ഷയും കോടതി തള്ളി. ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിന്‍െറ ബെഞ്ചാണ് ഹരജികള്‍ തള്ളിയത്. വെടിവെപ്പില്‍ മരിച്ചവര്‍ക്കും അവകാശങ്ങളുണ്ടെന്ന് അപേക്ഷ തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു.
2012ല്‍ കേരളാ തീരത്ത് രണ്ട് മീന്‍പിടിത്തക്കാരെ വെടിവെച്ച് കൊന്ന കേസ് അവസാനിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. നിയമം എല്ലാവര്‍ക്കും ബാധകമാണ്. വിചാരണ കൃത്യമായി മുന്നോട്ടുപോകണമെന്നും കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ സെപ്റ്റംബറിലാണ് മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് ഇറ്റലിയില്‍ പോകാന്‍ ലാത്തോറെയെ സുപ്രീംകോടതി അനുവദിച്ചത്. നാലു മാസം സമയം നല്‍കിയ കോടതി ജനുവരി 16ന് മടങ്ങിയത്തെണമെന്നാണ് നിര്‍ദേശം നല്‍കിയത്.
മുതിര്‍ന്ന അഭിഭാഷകന്‍ സോളി സൊറാബ്ജിയാണ് നാവികര്‍ക്ക് വേണ്ടി ഹാജരായത്. ജനുവരി എട്ടിന് ലാത്തോറെക്ക് ഹൃദയശസ്ത്രക്രിയയുണ്ടെന്നും മൂന്ന് മാസം കൂടി നീട്ടി നല്‍കണമെന്നുമാണ് സൊറാബ്ജി കോടതിയിയെ അറിയിച്ചത്. എന്നാല്‍ സമയം നീട്ടി നല്‍കാന്‍ കഴിയില്ലെന്ന് സൊറാബ്ജിയോട് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നാവികര്‍ക്ക് അവകാശങ്ങളുള്ളതുപോലെ ഇരകള്‍ക്കും അവകാശങ്ങളുണ്ട്. അന്വേഷണം പൂര്‍ത്തിയായിട്ടില്ല. കേസില്‍ കുറ്റപത്രംവരെ സമര്‍പ്പിച്ചിട്ടില്ല. ദയവായി അയാളോട് തിരിച്ചുവരാന്‍ ആവശ്യപ്പെടൂ ^കോടതി നിര്‍ദേശിച്ചു.
No comments:
Post a Comment