Monday, September 22, 2014

തൃശൂര്‍ സെന്‍റ് തോമസ് കോളജിന്റെ പാട്ടക്കുടിശിക

The New Indian Express 23/09/2014
Intimacy for the probe created by Thrissur Arch Bishop Andrews Thazhath. His unwanted interference in politics and greed for wealth was the reason for this obstacle.

സെന്റ്‌ തോമാസ് കോളേജിന് പട്ടയം: മുഖ്യ മന്ത്റിക്കെതിരെ അന്വേഷനത്തിന് വിജിലന്‍കോടതി ഉത്തരവ്      

Published on Mon, 09/22/2014 - 10:41 ( 2 hours 50 min ago)
Courtesy: http://www.madhyamam.com/news/310245/140922


കെ.എം. മാണിയും അടൂര്‍ പ്രകാശുംരണ്ടും മൂന്നും പ്രതികള്‍

തൃശൂര്‍: തൃശൂര്‍ സെന്‍റ് തോമസ് കോളജിന് പാട്ടക്കുടിശിക എഴുതിത്തളളി ഭൂമി പതിച്ച് നല്‍കിയതില്‍ സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നും അഴിമതിയുണ്ടെന്നും കാണിച്ചുള്ള പരാതിയില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്. ഡിസംബര്‍ 22നകം റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ജഡ്ജ് കെ. ഹരിപാല്‍ നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഒന്നാം എതിര്‍കക്ഷി. മന്ത്രിമാരായ കെ.എം. മാണി, അടൂര്‍പ്രകാശ്, ചീഫ് സെക്രട്ടറി (ഫിനാന്‍സ്) വി. സോമസുന്ദരന്‍, മുന്‍ റവന്യു സെക്രട്ടറി നിവേദിത പി. ഹരന്‍, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇ.കെ. മാജി, തൃശൂര്‍ മുന്‍ ജില്ലാ കലക്ടര്‍ പി.എം. ഫ്രാന്‍സീസ്, ഇപ്പോഴത്തെ കലക്ടര്‍ എം.എസ്. ജയ, മുന്‍ ലാന്‍റ് റവന്യു കമിഷണര്‍ കെ.വി. സജന്‍, മുന്‍ തൃശൂര്‍ തഹസില്‍ദാര്‍ പോള്‍സണ്‍, മുന്‍ ചെമ്പൂക്കാവ് വില്ളേജ് ഓഫീസര്‍ സണ്ണി ഡേവീസ്, കോളജ് മാനേജര്‍ റാഫേല്‍ തട്ടില്‍ എന്നിവര്‍ രണ്ട് മുതല്‍ 12 വരെ എതിര്‍കക്ഷികളാണ്. ഹിന്ദു ഐക്യവേദി തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. കേശവദാസാണ് ഹര്‍ജിക്കാരന്‍.
സര്‍ക്കാരിന് ലഭിക്കേണ്ട ഒമ്പതര കോടിയിലേറെ രൂപ പാട്ടക്കുടിശിക എഴുതിത്തള്ളി സര്‍ക്കാര്‍ നിശ്ചിയിച്ച അടിസ്ഥാന ഭൂവില പ്രകാരം 29,37,30,000 രൂപ വിലമതിക്കുന്ന നഗരത്തിന് നടുവിലുള്ള 1.19 ഏക്കര്‍ ഭൂമി പതിച്ചു നല്‍കിയതിലൂടെ 38,92,10,101 രൂപയുടെ നഷ്ടവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്നാണ് ഹര്‍ജിയിലെ ആക്ഷേപം. പാട്ടക്കുടിശിക എഴുതി തള്ളി ഭൂമി പതിച്ചു നല്‍കുന്നത് സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് അക്കൗണ്ടന്‍റ് ജനറലിന്‍െറ റിപ്പോര്‍ട്ടും വിജിലന്‍സ് കോടതിയിലും ലോകായുക്തയിലും ഹൈകോടതിയിലും കേസുകള്‍ നിലവിലുണ്ടെന്നും പാട്ടക്കുടിശിക എഴുതി തള്ളുന്നത് സുപ്രീംകോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാകുമെന്ന ലാന്‍റ് റവന്യു കമ്മിഷണറുടെ റിപ്പോര്‍ട്ടും നിലനില്‍ക്കെയാണ് ഭൂമി പതിച്ചു നല്‍കിയതെന്ന് ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു.
പാട്ടക്കാലാവധി കഴിഞ്ഞ് കരാര്‍ പുതുക്കാതെ അനധികൃതമായി കൈവശംവെച്ചുപോരുന്ന ഭൂമി സര്‍ക്കാരിലേക്ക് തിരിച്ചു പിടിക്കാന്‍ റവന്യു റിക്കവറി നടപടികള്‍ നടക്കുമ്പോഴാണ് വിജ്ഞാപനം പോലും പുറപ്പെടുവിക്കാതെ ഭൂമി പതിച്ചു നല്‍കിയ നടപടിയും ചോദ്യം ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ 16നായിരുന്നു കോളേജിന്‍റെ സ്വയംഭരണാവകാശ പ്രഖ്യാപന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുത്ത് പട്ടയം കൈമാറിയത്. ചടങ്ങില്‍ കലക്ടര്‍ പങ്കെടുക്കാതിരുന്നത് വിവാദമായിരുന്നു. സര്‍ക്കാരിന്‍െറ നയപരമായ തീരുമാനമെന്ന വാദമുള്ള സത്യവാങ്മൂലം പരാമര്‍ശിച്ചുവെങ്കിലും നയത്തെയല്ല, നടപടികളിലെ സുതാര്യതയില്ലായ്മയാണ് ചോദ്യം ചെയ്യുന്നതെന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. അഴിമതിയും സ്വാധീനവും വ്യക്തമാക്കിയുള്ള തൃശൂര്‍ സെന്‍റ് മേരീസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സി. ജെസ്മിയുടെ വെളിപ്പെടുത്തല്‍ അഭിമുഖവും കോടതിയില്‍ ഹാജരാക്കിയിരുന്നു.

1 comment:

  1. തൃശൂര്‍ സെന്‍റ് തോമസ് കോളജിന്റെ പാട്ടക്കുടിശിക
    ആര്ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന്റെ തത്വദീക്ഷയില്ലാത്ത നിലപാടുകള്‍ പലപ്പോഴും വിപരീത ഫലം ഉണ്ടാക്കിയിട്ടുണ്ട്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപെട്ട സര്ക്കാരുകളെ മുള്‍മുനയില്‍ നിറുത്തുന്നത് കേരളത്തിലെ ബിഷപ്പുമാരുടെ സ്ഥിരം ശൈലിയാണ്. ഇത് സര്ക്കാരുകള്‍ പാഠമാക്കണം. സമൂഹത്തിനോ സര്ക്കാരുകള്‍ക്കോ എന്ത് സംഭവിച്ചാലും തന്റെ കാര്യം നടക്കണം. അതിനു എന്ത് വിലകൊടുക്കുവാനും ആര്ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് മടിക്കാറില്ല. ഇടവകക്കാരോടെന്നപൊലെ സമൂഹത്തിനോടും ഈ നിലപാടുതന്നെയാണ്‌ അദ്ദേഹം കൈകൊള്ളാറുള്ളത്. ഇത് കത്തോലിക്കരായ സ്ഭാജനത്തെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചീട്ടുള്ളത്. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം താഴത്തിന്റെ അനുചിതമായ നീക്കം തന്നെയാണ്. അതുകൊണ്ടു അദ്ദേഹം സ്ഥാനത്യാഗം ചെയ്യുന്നതാണ് ഉചിതമായ നടപടി.

    ReplyDelete