മെത്റാന്മാരുടെ വീഞ്ഞുകുടി മുട്ടുമ്പോള്‍:
തീരുമാനം മാറ്റുന്ന സഭ
നമ്മുടെ രാഷ്ട്രീയക്കാര്‍ ഇവരെ ഇതുവരെ അറിഞ്ഞില്ല.
സര്‍ക്കാരിന്റെ മദ്യനയത്തിലെ തീരുമാനം വേഗത്തിലായി പോയെന്ന് കര്‍ദ്ദിനാള്‍ ഡോ. ജോര്ജ്ജ് ആലഞ്ചേരി പ്രസ്താവിച്ചു. സര്ക്കാരിന്റെ തീരുമാനം സഭയുടെ തീരുമാനം മൂലമല്ലെന്നും, മദ്യ വര്ജ്ജനമായിരുന്നു സഭയുടെ എല്ലാകാലത്തുമുള്ള സഭയുടെ വീക്ഷണമെന്നും, ഇപ്പോഴത്തെ തീരുമാനം സഭയുടെ സമ്മര്ദ്ദംമൂലമാണെന്നുള്ള ആക്ഷേപത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. (വാര്ത്ത മനോരമ ഓണ്‍ ലൈന്‍ Monday, September 1, 2014 10:3 hrs IST)
ബാറുകള്‍ തുറന്നാല്‍ സര്‍ക്കാരിന്റെ അന്ത്യം August 21, 201
Courtesy: http://www.eastcoastdaily.com/2014/08/21/mar-cleemis-bar/?
തിരുവനന്തപുരം: അഴിക്കും തോറും മുറുകുന്ന കെട്ടായി മാറുകയാണ് കേരള സര്‍ക്കാറിന് ബാര്‍ വിഷയം . പാര്‍ട്ടിയ്ക്ക് അകത്തു തന്നെ ധാരാളം എതിര്‍പ്പുകള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ വിഷയത്തില്‍ സര്‍ക്കാറിന് താക്കീതുമായി സഭകളും രംഗത്ത് വന്നു.കര്‍ദ്ദിനാള്‍ മാര്‍ ക്ലിമ്മീസ് ആണ്പൂട്ടിയ ബാറുകള്‍ തുറന്നാല്‍ സര്‍ക്കാരിന്റെ അന്ത്യമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത് .കൂടാതെ ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യവും മദ്യനിരോധനത്തില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥതിയില്ലെന്ന് വിമര്‍ശിച്ചു. കൂടാതെ മുഖ്യമന്ത്രിക്കെതിരെ മഹിളാ കോണ്‍ഗ്രസും രംഗത്തെത്തി. അപ്രായോഗികതയെ മുഖ്യമന്ത്രി പ്രായോഗികമാക്കണം എന്ന് ആവശ്യപ്പെട്ട അവര്‍ . പൂട്ടിയ ബാറുകള്‍ തുറക്കരുതെന്നാവശ്യവുമായി സോണിയ ഗാന്ധിയെ സമീപിച്ചു.വാര്ത്ത Madhyamam 02/09/2014
No comments:
Post a Comment