Wednesday, November 6, 2024

മാങ്ങ അച്ചാർ



 മാങ്ങ അച്ചാർ

സൂപ്പർ ടേസ്റ്റിൽ ഒരു മാങ്ങ അച്ചാർ; അച്ചാറുകളിൽ കേമം മാങ്ങ അച്ചാർ തന്നെ മാങ്ങാ അച്ചാർ ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കൂ 

Tasty Mango pickle : ഏതു സദ്യയുടെയും രുചി കൂട്ടുന്ന പ്രധാന ഘടകമാണ് അച്ചാർ. അത് മാങ്ങ അച്ചാറാണെങ്കിൽ പറയാനില്ല. അച്ചാറുകളിലെ സർവ സാധാരണക്കാരനായ, കേമനായ മാങ്ങ അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ. 

IMongredients :

പച്ച മാങ്ങ  - 7 എണ്ണം 

നല്ലെണ്ണ  - 3 ടേബിൾ സ്പൂൺ 

കടുക്  - 2 ടീസ്പൂൺ 

പച്ചമുളക്  - 2 എണ്ണം 

വെളുത്തുള്ളി  - 10 എണ്ണം 

ഇഞ്ചി  - ചെറിയ കഷ്ണം 

ഉലുവ  പൊടി - 3/4 ടീസ്പൂൺ 

കടുക് പൊടി - 1/2 ടീസ്പൂൺ 

മുളക് പൊടി - 1 1/2 ടേബിൾ സ്പൂൺ 

കാശ്മീരി മുളക് പൊടി - 2 ടേബിൾ സ്പൂൺ 

കായപ്പൊടി - 1/4 ടീസ്പൂൺ 

വിനാഗിരി - 1 ടേബിൾ സ്പൂൺ 

ഉപ്പ്  - ആവശ്യത്തിന് 

വെള്ളം - ആവശ്യത്തിന് 

കറിവേപ്പില - ആവശ്യത്തിന് 

മാങ്ങ അച്ചാർ ഉണ്ടാക്കാനായി ആദ്യം മാങ്ങ ചെറിയ കഷണങ്ങളാക്കി നുറുക്കിയെടുക്കണം. നുറുക്കിയെടുത്ത മാങ്ങയിലേക്ക് ഉപ്പും കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്തെടുത്ത് മിനിമം ഒരു മൂന്ന് മണിക്കൂർ മാറ്റി വെക്കണം. ഒരു പാൻ എടുത്ത് അത് ചൂടായി വരുമ്പോൾ അതിലേക്ക് നല്ലെണ്ണ ഒഴിച്ച് കൊടുക്കണം. എണ്ണ ചൂടായി വരുമ്പോൾ 2 ടീസ്പൂൺ കടുക് ചേർത്ത് നന്നായി പൊട്ടി വരുമ്പോൾ 10 അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം. ശേഷം ചെറുതായി അരിഞ്ഞ രണ്ട് പച്ച മുളകും ഒരു ചെറിയ കഷണം ഇഞ്ചി എന്നിവയും കൂടി ചേർത്ത് കൊടുത്ത് ഇവയെല്ലാം മീഡിയം ഫ്ലെയിമിൽ നന്നായി വഴറ്റിയെടുക്കാം. ശേഷം ഇതിലേക്ക് അര ടീസ്പൂൺ കടുക് പൊടിച്ചതും മുക്കാൽ ടീസ്പൂൺ ഉലുവ പൊടിച്ചതും കൂടെ ചേർത്ത് കൊടുക്കാം. ഇവയെല്ലാം നന്നായി മൂത്ത് വരുമ്പോൾ ഒന്നര ടേബിൾ സ്പൂൺ മുളക് പൊടിയും രണ്ട് ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടിയും കൂടി ചേർത്ത് എല്ലാം കൂടി നന്നായി ഇളക്കി കൊടുക്കാം.

പൊടികൾ നന്നായി മൂത്ത് വരുന്നത് വരെ ഇളക്കി കൊടുക്കാം. ശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ കായപ്പൊടിയും അരക്കപ്പ്‌ തിളപ്പിച്ചാറിയ വെള്ളം കൂടെ ചേർത്ത് കൊടുക്കാം. അടുത്തതായി ഇതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും കാൽ ടീസ്പൂൺ ഉലുവ പൊടിയും കൂടി ചേർത്ത് കൊടുത്ത് മീഡിയം തീയിൽ നന്നായി തിളപ്പിച്ചെടുക്കാം. ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വിനാഗിരി കൂടെ ചേർത്ത് തിളച്ച് നന്നായി കുറുകി വരണം. ഈ സമയം ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർത്ത് കുറുകി വന്നതിന് ശേഷം സ്റ്റവ് ഓഫ്‌ ചെയ്യാം. ഇത് ചെറുതായി തണുത്തതിന് ശേഷം ഇതിലേക്ക് മാങ്ങ ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. സ്വാദിഷ്ടമായ മാങ്ങ അച്ചാർ തയ്യാർ. അച്ചാറുകളിലെ പ്രിയങ്കരനായ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ അടിപൊളി മാങ്ങാ അച്ചാർ ഇനി നിങ്ങളും ഉണ്ടാക്കി നോക്കു.

മസാല പൊടി

 


മസാല പൊടി

ഇതാണ് മസാല പൊടിയുടെ യഥാർത്ഥ രുചിക്കൂട്ട്! ഈ ചേരുവ കൂടെ ചേർത്താൽ കറികളെല്ലാം വേറെ ലെവൽ ടേസ്റ്റ് ആകും!! നമ്മുടെയെല്ലാം വീടുകളിൽ മസാല കറികൾ, ബിരിയാണി പോലുള്ള ആഹാര സാധനങ്ങളെല്ലാം തയ്യാറാക്കുമ്പോൾ റസ്റ്റോറന്റിൽ നിന്നും കിട്ടുന്ന അതേ രുചിയും മണവും ലഭിക്കാറില്ല എന്ന് പരാതി പറയുന്നവരാണ് മിക്ക ആളുകളും. അതിനായി പല റസിപ്പികളും പരീക്ഷിച്ച് മടുത്തവർക്ക് തീർച്ചയായും തയ്യാറാക്കി നോക്കാവുന്ന അത്തരം മസാലക്കറികളുടെ ഒരു രഹസ്യ കൂട്ടായ പൊടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

പ്രധാനമായും നോർത്ത് ഇന്ത്യൻ ശൈലിയിലുള്ള കറികളും ബിരിയാണിയുമെല്ലാം തയ്യാറാക്കുമ്പോഴാണ് ഇത്തരം മസാലയുടെ മണം കൂടുതലായും ഉണ്ടാകാറുള്ളത്. അതിനായി അവർ മസാല കൂട്ടിലേക്ക് ചില സീക്രട്ട് ഇൻഗ്രീഡിയൻസ് ഉപയോഗപ്പെടുത്തുന്നുണ്ട്. ഈയൊരു മസാലക്കൂട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ഒരു കപ്പ് അളവിൽ മല്ലി, ഒരു ടേബിൾ സ്പൂൺ അളവിൽ കസൂരി മേത്തി, കാൽ ടീസ്പൂൺ അളവിൽ നല്ല ജീരകവും പെരുംജീരകവും,

നാല് പച്ച ഏലക്കായ, നാല് കറുത്ത ഏലക്കായ, ഒരു വലിയ കഷണം പട്ട, ജാതിപത്രി, നാല് ഉണക്കമുളക് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എടുത്തുവച്ച മല്ലിയും മുളകും ഇട്ട് ഒന്ന് വറുത്ത് കോരുക. ശേഷം അതേ പാനിലേക്ക് എടുത്തുവച്ച മറ്റ് മസാല കൂട്ടുകൾ കൂടി ചേർത്ത് പച്ചമണം പോകുന്നതുവരെ ഒന്ന് ചൂടാക്കി എടുക്കണം. ഒരു കാരണവശാലും മസാല കൂട്ടുകൾ വറുത്തെടുക്കുമ്പോൾ ഫ്ലയിം കൂട്ടി വയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

എല്ലാ ചേരുവകളുടെയും പച്ചമണം പോയി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ശേഷം അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒട്ടും തരികൾ ഇല്ലാതെ പൊടിച്ചെടുക്കാവുന്നതാണ്. ചിക്കൻ കറി, പനീർ കറി, മിക്സഡ് വെജിറ്റബിൾ കുറുമ, ബിരിയാണി പോലുള്ള ആഹാര സാധനങ്ങളെല്ലാം ഉണ്ടാക്കുമ്പോൾ ഈയൊരു മസാലപ്പൊടി അല്പം ഇട്ടുകൊടുക്കുകയാണെങ്കിൽ തന്നെ വലിയ രീതിയിലുള്ള രുചി മാറ്റം അറിയാനായി സാധിക്കും. പൊടിച്ചു വെച്ച പൊടി ഒരു എയർ ടൈറ്റ് ആയ കണ്ടെയ്നറിൽ സൂക്ഷിച്ചു വെക്കുകയാണെങ്കിൽ കാലങ്ങളോളം കേടാകാതെ ഉപയോഗിക്കുകയും ചെയ്യാം.

Wednesday, October 16, 2024

കണ്ണിമാങ്ങാ അച്ചാർ


കണ്ണിമാങ്ങാ അച്ചാർ 

കണ്ണിമാങ്ങ. -1 കിലൊ

മുളക്പൊടി -3/4 കപ്പ്

ഉപ്പ് -പാകത്തിനു

ഉലുവാപൊടി -1.5 റ്റീസ്പൂൺ

കായപൊടി -1.5 റ്റീസ്പൂൺ

കടുക് പൊടിച്ചത്-1 റ്റീസ്പൂൺ

വിനാഗിരി ( ആവശ്യമെങ്കിൽ മാത്രം) -4 റ്റെബിൾ സ്പൂൺ

നല്ലെണ്ണ -1 കപ്പ്

കണ്ണിമാങ്ങ ചതയാത്തതും, ഫ്രെഷ് ആയതും, ആണു അച്ചാറിനു എടുക്കെണ്ടത്.ഞെട്ടൊടു കൂടി തന്നെ എടുക്കാം.

കണ്ണിമാങ്ങ കഴുകി വൃത്തിയാക്കി നന്നായി തുടച്ച് വെള്ളം ഇല്ലാതെ എടുത്ത് വക്കുക.

ഒരു വലിയ ഭരണിയിലൊ, ചില്ലു കുപ്പിയിലൊ മാങ്ങാ ഇട്ട് ഉപ്പ് ആവശ്യത്തിനു ഇട്ട്, തിളപ്പിച്ചാറ്റിയ വെള്ളം മാങ്ങാ ശരിക്കും മുങ്ങുന്ന പരുവം വരെ ഒഴിക്കുക നന്നായി ഇളക്കി ഭരണി അടച്ച് 2- 3 ആഴ്ച്ചയൊ അതിൽ കൂടുതലൊ വക്കാം.ഇടക്ക് ഭരണി തുറക്കാതെ ഒന്ന് ചെറുതായി കുലുക്കി കൊടുക്കണം.ഇങ്ങനെ അല്ലാതെ മാങ്ങാ ഉപ്പു മാത്രം പുരട്ടി സൂക്ഷിച്ച ശേഷവും ചെയ്യാവുന്നതാണ് .

ശെഷം മാങ്ങ ഉപ്പൊക്കെ പിടിച്ച് നല്ല പരുവം ആകുകയും ചെറുതായി ചുളുങ്ങാൻ തുടങ്ങുകെം ചെയ്യുന്ന പാകം ആയിട്ട് ഉണ്ടാകും.

പാൻ അടുപ്പത്ത് വച്ച് നല്ലെണ്ണ ഒഴിച്ച് മുളക് പൊടി, കായപൊടി,ഉലുവാപൊടി ഇവ ഇട്ട് ഒന്ന് ചെറുതായി മൂപ്പിക്കുക.ചെറുതായി മൂത്താൽ മതിയാകും.

ഈ കൂട്ട് മാങ്ങാ ഉപ്പിലിട്ടതിലൊട്ട് ഇട്ട് കടുക് ചതച്ചതും കൂടി ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക(വിനാഗിരി ചേർക്കുന്നുണ്ടെങ്കിൽ അതും ചേർക്കാം)

ഒരു വൃത്തിയുള്ള വെള്ളതുണി നല്ലെണ്ണ ഒഴിച്ച് അച്ചാറിന്റെ മെലെ ഇട്ട് ഭരണി ( ചില്ലു കുപ്പി) വായു കടക്കാതെ നന്നായി അടക്കുക.

ഏറ്റവും കുറഞ്ഞത് 2 മാസമെങ്കിലും വച്ച ശെഷം മാത്രം ഭരണി തുറക്കാവു,എന്നാലെ മാങ്ങ അലുത്ത് നല്ല പാകം ആവുള്ളു.കൂടുതൽ കാലം വച്ച ശെഷം തുറന്നാൽ കൂടുതൽ രുചികരമാകും.

കണ്ണിമാങ്ങാ അച്ചാർ തയ്യാർ.

Saturday, October 12, 2024

സാമ്പാർ

 സാമ്പാർ പൊടി


ഇതാണ് മായമില്ലാത്ത സാമ്പാർ പൊടിയുടെ യഥാർത്ഥ രുചിക്കൂട്ട്! ഈ ചേരുവ കൂടെ ചേർത്താൽ സാമ്പാർ പൊടി വേറെ ലെവൽ ടേസ്റ്റ് ആകും!! | Tasty Sambar Powder Recipe

ദോശ, ഇഡ്ഡലി, ചോറ് എന്നിങ്ങനെ വ്യത്യസ്ത വിഭവങ്ങളോടൊപ്പം സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണല്ലോ സാമ്പാർ. വ്യത്യസ്ത ഇടങ്ങളിൽ വ്യത്യസ്ത രീതികളിലാണ് സാമ്പാർ തയ്യാറാക്കുന്നത് എങ്കിലും മിക്ക ആളുകൾക്കും കഴിക്കാൻ ഇഷ്ടമുള്ള ഒരു രുചിയാണ് സാമ്പാറിന്റേത്. സാമ്പാറിന്റെ രുചി കൂട്ടാനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു സാമ്പാർ പൊടിയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ സാമ്പാർ പൊടി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു പിടി അളവിൽ കാശ്മീരി ചില്ലി, അതേ അളവിൽ എരുവുള്ള ഉണക്കമുളക്, അഞ്ച് ടേബിൾ സ്പൂൺ അളവിൽ മല്ലി, അതേ അളവിൽ ഉഴുന്ന്, കടലപ്പരിപ്പ്, ഒരു ടീസ്പൂൺ അളവിൽ ഉലുവ, ജീരകം, കറിവേപ്പില, കായം ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എടുത്തുവച്ച മുളകിട്ട് നല്ലതുപോലെ വറുത്തെടുക്കുക.

അത് മാറ്റിവെച്ച ശേഷം അതേ പാനിലേക്ക്, മല്ലിയും കടലപ്പരിപ്പും, ഉഴുന്നുമിട്ട് ഇളം ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക. അതെടുത്ത് മാറ്റിയശേഷം ജീരകവും ഉലുവയും ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക. എടുത്തുവച്ച കറിവേപ്പില കൂടി പാനിൽ ഇട്ട് ചൂടാക്കിയ ശേഷം എടുത്തു മാറ്റുക. അവസാനമായി കായം കൂടി ഇതേ രീതിയിൽ വറുത്തെടുക്കണം. തയ്യാറാക്കി വച്ച ചേരുവകളുടെ ചൂട് മാറിയതിനു ശേഷമാണ് പൊടിച്ചെടുക്കേണ്ടത്. '

കൂടുതൽ അളവിൽ പൊടി ഉണ്ടാക്കുന്നുണ്ടെങ്കിൽ രണ്ട് തവണയായി പൊടിച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതല്ലെങ്കിൽ തരികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എടുത്തുവച്ച ചേരുവകൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടി രൂപത്തിൽ അടിച്ചെടുക്കുക. ശേഷം ഇത് എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ എത്രനാൾ വേണമെങ്കിലും കേടാകാതെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. Courtesy: Paadi Kitchen

നാടൻ വറുത്തരച്ച സാമ്പാർ ഇങ്ങനെ ഉണ്ടാക്കി നോക്കു.!! സദ്യ സ്പെഷ്യൽ സാമ്പാർ ഇനി ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം

പരിപ്പ്, വെള്ളിച്ചെണ്ണ, തേങ്ങ, ഉലുവ,മല്ലി, കുരുമുളക്, എരുവ്

ആദ്യം തന്നെ 250 ഗ്രാം പരിപ്പ് കുക്കറിലിട്ട് ആവിശ്യത്തിന് വെള്ളമൊഴിച്ച് വേവിച്ചെടുക്കണം. ഒപ്പം 1 സ്പൂൺ വെള്ളിച്ചെണ്ണ ചേർക്കണം. ശേഷം പരിപ്പ് നന്നായി വേവിച്ചെടുക്കാം. അതേസമയം സാമ്പാറിന് വേണ്ടിയിട്ടുള്ള തേങ്ങ വറുത്തെടുക്കാം. അതിനായി ആദ്യം തന്നെ ഒരു ചട്ടിയിലേക്ക് വെളിച്ചെണ്ണ ചേർത്തു കൊടുത്തതിനുശേഷം 3/4 സ്പൂൺ ഉലുവ, 1 സ്പൂൺ മല്ലി, 1/2 സ്പൂൺ കുരുമുളക്, എരുവ് അനുസരിച്ച് ഉണക്കമുളകും ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം ചിരണ്ടി വച്ചിരിക്കുന്ന തേങ്ങ അതിലേക്ക് ഇടണം. അതിലേക്ക് രണ്ടു മൂന്ന് അല്ലി ചുവന്ന ഉള്ളി, കറിവേപ്പിലയും ചേർത്ത് നന്നായി മൊരിയിച്ചെടുക്കണം.തേങ്ങ നന്നായി മൊരിഞ്ഞതിനു ശേഷം 1/2 ടീസ്പൂൺ മഞ്ഞപ്പൊടിയും നേരത്തെ നമ്മൾ മൊരിയിച്ച് വച്ചിരിക്കുന്ന കായം അതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യണം. ചെറിയ തീയിൽ ഇട്ടിട്ട് വേണം ചെയ്യാൻ . തേങ്ങ ചൂടാറിയതിനു ശേഷം മിക്സിയിൽ ആവശ്യത്തിന് വെള്ളമൊഴിച്ച് പേസ്റ്റ് രൂപത്തിൽ തേങ്ങ അടിച്ചെടുക്കണം. ശേഷം സാമ്പാറിലേക്ക് വേണ്ട പച്ചക്കറികൾ എടുക്കണം.വേവിച്ചെടുത്ത പരിപ്പിലേക്ക് പച്ചക്കറികൾ എല്ലാം നമുക്ക് ചേർത്ത് കൊടുക്കാം. ആവശ്യമായിട്ടുള്ള വെള്ളവും ഉപ്പും അരച്ച് വെച്ചിരിക്കുന്ന തേങ്ങയുടെ പേസ്റ്റും ചേർത്ത് നന്നായി ഇളക്കിയതിനുശേഷം കുക്കറടച്ചു വെച്ച് നമുക്ക് ഇത് വേവിച്ചെടുക്കാം. വെന്തതിനുശേഷം അതിലേക്ക് രുചിക്കനുസരിച്ചിട്ടുള്ള പുളിവെള്ളം ചേർത്ത് നന്നായി തിളപ്പിക്കണം. ശേഷം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് കമന്റ് ബോക്സിലെ ലിങ്ക് കാണുക

#sambar


Sambar is a beloved South Indian dish, renowned for its rich flavor and nutritious ingredients. This hearty lentil stew combines toor dal (split pigeon peas) with an array of vegetables, such as carrots, beans, potatoes, and drumsticks, making it both wholesome and satisfying. The dish is characterized by its unique blend of spices, primarily sambar powder, which includes roasted coriander seeds, cumin, and dried red chilies.

Wednesday, September 18, 2024

ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’

അടുത്ത ശീതകാല സമ്മേളനത്തിൽ പാർലമെൻ്റിൽ അവതരിപ്പിക്കാനിരിക്കുന്ന ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ബില്ലിന്  നരേന്ദ്ര മോദിയുടെ മന്ത്രിസഭാ അംഗീകാരം ..................

സെപ്തംബർ 18 ന് മോദി ക്യാബിനറ്റ്  'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' നിർദ്ദേശം അംഗീകരിച്ചു.   പാർലമെൻ്റിൻ്റെ വരുന്ന ശീതകാല സമ്മേളനത്തിൽ സർക്കാർ ബിൽ ഇരുസഭകളിലും അവതരിപ്പിക്കും.

മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ നേതൃത്വത്തിലുള്ള സമിതിയാണ് നിർദ്ദേശത്തിന് അനുമതി നൽകിയത്. എന്നാൽ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' വിഷയത്തിൽ കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെതിരെ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ  പി ചിദംബരം ഏതാനും ദിവസം മുമ്പ് ആഞ്ഞടിച്ചിരുന്നു, മോദിക്ക് ഭൂരിപക്ഷമില്ലെന്നും നിലവിലെ ഭരണഘടന പ്രകാരം ഇത് പാസ്സാക്കാൻ സാധ്യമല്ലെന്നും കുറഞ്ഞത് അഞ്ച് ഭരണഘടനാ ഭേദഗതികളെങ്കിലും ഇതിനു  ആവശ്യമാണെന്നും അവകാശപ്പെട്ടിരുന്നു .

Monday, September 9, 2024

പരിപ്പുവട വീട്ടിൽ


പരിപ്പുവട വീട്ടിൽ

പരിപ്പുവട വീട്ടിൽ ഇങ്ങനെ തയ്യാറാക്കാം:

.പരിപ്പുവടയും കട്ടൻ ചായയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു കിടിലൻ കോമ്പിനേഷനാണ്. പണ്ട് നാട്ടിൻപുറങ്ങളിലെ ചായക്കടകളിലെ സ്ഥിരം നാലുമണി മെനു ആയിരുന്നു എണ്ണയിൽ പാകത്തിന് മൊരിഞ്ഞ പരിപ്പുവടയും ഒപ്പം ചൂടൻ കട്ടൻ ചായയും. മൊരിഞ്ഞ പരിപ്പ് ചവയ്ക്കുമ്പോൾ അറിയാതെ പച്ചമുളക് കടിച്ചാലോ, സംഗതി മാറും. ഈ കിടിലൻ കോമ്പിനേഷന് ഇപ്പോഴും ആരാധകരുണ്ട്. നാലു മണിക്ക്‌ വീട്ടിൽ തയ്യാറാക്കാം ചായക്കടകളിലെ നല്ല നാടൻ പരിപ്പുവട. 

Ingredients: 

വട പരിപ്പ് - 1 1/2 കപ്പ് 

പെരും ജീരകം - 1 1/2 ടീസ്പൂൺ 

വെളുത്തുള്ളി - 8-9 അല്ലി 

കറിവേപ്പില - ആവശ്യത്തിന് 

വറ്റൽമുളക് - 5 എണ്ണം 

സവാള - 1 എണ്ണം 

ചെറിയുള്ളി - 8-9 എണ്ണം 

ഇഞ്ചി - ചെറിയ കഷണം 

കറിവേപ്പില - 2 തണ്ട് 

പച്ചമുളക് - 3 എണ്ണം 

ഉപ്പ് - ആവശ്യത്തിന് 

ആദ്യമായി ഒന്നര കപ്പ് ഗ്രീൻപീസ് പരിപ്പ് നന്നായി കഴുകിയെടുത്ത ശേഷം രണ്ടുമണിക്കൂറോളം വെള്ളത്തിൽ നല്ലപോലെ കുതിർത്തെടുക്കണം. കുതിർത്തെടുത്ത പരിപ്പ് വീണ്ടും നല്ലപോലെ കഴുകി ഒരു അരിപ്പ പാത്രത്തിലേക്ക് മാറ്റി അഞ്ചു മിനിറ്റോളം വെള്ളം തോരാനായി വയ്ക്കണം. ഒട്ടും വെള്ളത്തിൻറെ അംശം ഇല്ലാത്ത രീതിയിൽ വേണം ഇത് എടുക്കാൻ. ശേഷം ഇതിൽ നിന്നും ഒരു കൈപ്പിടിയോളം പരിപ്പ് മാറ്റിവയ്ക്കണം. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് ഒന്നര ടീസ്പൂൺ പെരുംജീരകവും കഴുകിയെടുത്ത എട്ടോ ഒൻപതോ അല്ലി തൊലിയോട് കൂടിയ വെളുത്തുള്ളിയും കുറച്ച് കറിവേപ്പിലയും അഞ്ച് വറ്റൽ മുളകും കൂടെ ചേർത്ത് മിക്സിയിൽ ഒന്ന് കറക്കിയെടുക്കാം. ഇതേ മിക്സിയുടെ ജാറിലേക്ക് അരിപ്പയിൽ തോരാൻ വച്ച പരിപ്പിൽ നിന്നും മൂന്ന് തവണയായി എടുത്ത് ചേർത്ത് ഒട്ടും വെള്ളം ചേർക്കാതെ മിക്സിയിൽ ഒന്ന് കറക്കിയെടുക്കാം.

ഒത്തിരി അരഞ്ഞു പോവാതെ ചെറുതായൊന്ന് ചതച്ചെടുക്കുന്ന രീതിയിൽ എടുത്താൽ മതിയാകും. ശേഷം ബാക്കിയുള്ള പരിപ്പ് കൂടെ ഇതുപോലെ മിക്സിയിൽ ഒന്ന് കറക്കിയെടുക്കാം. അടുത്തതായി ഇതിലേക്ക് ഒരു സവാളയും മൂന്ന് പച്ചമുളകും എട്ടോ ഒൻപതോ ചെറിയ ഉള്ളിയും ഒരു ചെറിയ കഷണം ഇഞ്ചിയും രണ്ട് തണ്ട് കറിവേപ്പിലയും ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കണം. ഈ രീതിയിൽ ചൂട് കട്ടൻ ചായയ്ക്കൊപ്പം നല്ല മൊരിഞ്ഞ പരിപ്പ് വട നിങ്ങളും തയ്യാറാക്കി നോക്കൂ.

Thursday, August 22, 2024

സിനിമാപ്രതിസന്ധി

 ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിച്ചം കാണുന്നു




Thursday, August 15, 2024

മുല്ലപ്പെരിയാർ ഡാം


അയ്യായിരത്തോളം വർഷം കഴിഞ്ഞും തകർന്നു വീഴാതെ നിൽക്കുന്ന മനുഷ്യ നിർമ്മിതിയാണ് പിരമിഡുകൾ. എന്തുകൊണ്ടായിരിക്കും പിരമിഡുകൾ കാലത്തെ അതിജീവിച്ചു നിൽക്കുന്നത്? ഒറ്റ വാചകത്തിലെ ഉത്തരം ഫിസിക്സിലെ നിയമങ്ങൾ പ്രകാരം അതിന് ഇനിയും തകർന്നു വീഴാനാകില്ല എന്നാണ്.

വിശദീകരിക്കാം. നിങ്ങൾ ഒരു ടിപ്പറിൽ കുറെ കല്ലും, മണ്ണും ഒരിടത്തു കൊണ്ടുപോയി തട്ടുക. എന്തായിരിക്കും അതിന്റെ രൂപം? ഒരു കൽകൂന അല്ലെ? അതായത് പിരമിഡ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഉയരത്തെ അപേക്ഷിച്ച് തറ വിസ്തീർണ്ണം വളരെ കൂടിയ ഒരു രൂപം. ഫിസിക്സിലെ നിയമങ്ങൾ പ്രകാരം ഏറ്റവും സ്ഥിരതയുള്ള രൂപങ്ങളിലൊന്നാണ് പിരമിഡ്. കുറെ കല്ലുകൾ കൂട്ടിയിട്ടാൽ കിട്ടുന്ന രൂപം. നമ്മുടെ ഈജിപ്തിലെ പിരമിഡും ഒരു കൽ കൂമ്പാരമാണ്. വ്യവസ്ഥാപിതമായ ഒരു കൽകൂമ്പാരമാണ് എന്നു മാത്രം. ആ കൽകൂമ്പാരത്തിനു വീണ്ടും തകർന്ന് വേറെ രൂപമാകാനാകില്ല. വ്യവസ്ഥാപിതമായ കൽകൂമ്പാരമായ പിരമിഡ് തകർന്നാൽ വ്യവസ്ഥാപിതമല്ലാത്ത കൽകൂമ്പാരം ഉണ്ടാകും. അത്രതന്നെ. 

നമ്മുടെ തഞ്ചാവൂരിലെ ബ്രിഹദേശ്വര ക്ഷേത്രം ആയിരം വർഷത്തിനു ശേഷവും തകരാതെ നിൽക്കുന്നത് എന്തോ എൻജിനീയറിങ് അത്ഭുതം എന്ന മട്ടിലാണ് പറയാറ്. അതും ഒരു പിരമിഡ് തന്നെയാണ്. അതിന്റെ നിഴൽ ഭൂമിയിൽ പതിക്കില്ല എന്നതും വലിയ അത്ഭുതമായി പറയാറുണ്ട്. ഉയരത്തെ അപേക്ഷിച്ച് തറ വിസ്ത്രീർണ്ണം കൂടിയാൽ നിഴൽ താഴെ പതിക്കില്ല.

ഇനി നമുക്ക് മുല്ലപെരിയാറിലേക്കു വരാം. അവിടെയുള്ളത് ഗ്രാവിറ്റി ഡാമാണ്. എന്നുവച്ചാൽ ഏറ്റവും ലളിതമായി പറഞ്ഞാൽ കുറെ പാറകൾ (വ്യവസ്ഥാപിതമായ രീതിയിൽ) ഒരിടത്തു കൂട്ടിയിട്ട് വെള്ളം തടഞ്ഞു നിർത്തിയിരിക്കുന്നു. ഡാമുകൾ, വിശേഷിച്ചും ഗ്രാവിറ്റി ഡാമുകൾ പിരമിഡ് രൂപത്തിലാണ്. അതായത് താഴെ വീതി വളരെ കൂടുതലും, മുകളിലേക്കു പോകുമ്പോൾ വീതി കുറഞ്ഞും വരുന്ന രൂപം. (കൃത്യമായി പറഞ്ഞാൽ ഡാമിന്റെത് പിരമിഡ് നെടുകെ മുറിച്ച അർദ്ധ പിരമിഡ് രൂപമാണ്. വെള്ളം കെട്ടി നിൽക്കുന്ന ഭാഗം നേരെയും, മറുഭാഗം ചെരിഞ്ഞും. തത്കാലം അത് അവഗണിക്കാം.) ഒരു സിക്സ് പാക്ക് ജിമ്മനെയും, അതേ ഉയരമുള്ള ഒരു സുമോ ഗുസ്തിക്കാരനെയും സങ്കൽപ്പിക്കുക. ആരെയായിരിക്കും തള്ളി വീഴ്ത്താൻ എളുപ്പം? അല്ലെങ്കിൽ ഒരു മതിൽ സങ്കൽപ്പിക്കുക. ഇനി അതേ ഉയരമുള്ള ഒരു പിരമിഡ് സങ്കൽപ്പിക്കുക. ഏതാണ് തള്ളിമാറിച്ചിടാൻ കൂടുതൽ ബലം ചെലുത്തേണ്ടി വരിക? ഉത്തരം വ്യക്തമാണല്ലോ. ഇതേ തത്വം തന്നെയാണ് പിരമിഡിന്റെ കാര്യത്തിലും പ്രവർത്തിക്കുന്നത്.

(സത്യത്തിൽ ഇതൊക്കെ ഞാൻ പ്രീഡിഗ്രി കാലത്ത് ഫിസിക്സിൽ പഠിച്ച കാര്യങ്ങളാണ്. വെള്ളത്തിന്റെ അളവു തന്ന് ഡാമിന്റെ വെള്ളത്തിന്റെ മർദ്ദം താങ്ങാൻ അടിയിലെ വീതി എത്ര വേണമെന്ന് കണക്കു കൂട്ടുന്ന ചോദ്യങ്ങളും എൻട്രൻസ് കോച്ചിങ്ങിൽ പരിശീലിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്ലസ് ടു പിള്ളേരും ഇതൊക്കെ പഠിക്കുന്നുണ്ടാകണം.) 

ഇനി ഈ പിരമിഡ് രൂപത്തിലുള്ള ഡാമിന്  കൂടുതൽ സ്ഥിരത നൽകാൻ, അഥവാ കെട്ടി നിർത്തിയിരിക്കുന്ന വെള്ളത്തിന്റെ തള്ളൽ പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയും? ഏറ്റവും പ്രകടമായ ഉത്തരം അതിന്റെ ഭാരം കൂട്ടുക എന്നായിരിക്കും. കുറേകൂടി പാറകളും, കോൺക്രീറ്റും അതിനു മുകളിൽ നിക്ഷേപിക്കുക. (മുല്ലപ്പെരിയാറിൽ ആൾറെഡി അത് ചെയ്തിട്ടുണ്ട്.)

നൂറുകൊല്ലം മുൻപ് ഡാം പണിയുമ്പോൾ അന്ന് സിമെന്റും കോൺക്രീറ്റുമൊന്നും ഇല്ലാതിരുന്നതുകൊണ്ട് ചുണ്ണാമ്പാണ് പകരം ഉപയോഗിച്ചിരുന്നത്. അത് കാലക്രമത്തിൽ വെള്ളത്തിൽ ഒലിച്ചു പോയി പാറകൾ ഇളകിപ്പോകാം. രണ്ടു രീതിയിൽ ഇത് അണക്കെട്ടിനെ ദുർബ്ബലപ്പെടുത്തും. ഒന്ന് പാറകളുടെ കൂട്ടിപ്പിടുത്തം കുറയാം. പാറകൾ ഇളകി ഒലിച്ചു പോകാം. പാറകളും, ചുണ്ണാമ്പും നഷ്ടപ്പെടുന്നതോടെ ഡാമിന്റെ ഭാരം കുറയാം. വെള്ളം അതിനെ തള്ളിമറിച്ചിട്ടേക്കാം. അപ്പോൾ എന്തു ചെയ്യാം?  സിമെന്റും, കോൺക്രീറ്റും ഉപയോഗിച്ച് അണക്കെട്ടിനെ പൊതിയാം. കൂട്ടത്തിൽ ഡാമിങ്‌റെ ചെരിവു ഭാഗം കുറേകൂടി കൂട്ടിയെടുക്കാം.  ഇതു കൊണ്ട് മൂന്നു ഗുണങ്ങളുണ്ട്. അകത്തുള്ള വസ്തുക്കൾ ഒലിച്ചു പോകില്ല. ഡാമിന്റെ മൊത്തം ഭാരം കൂടും. ഡാമിന്റെ തറ വിസ്തീർണ്ണം കൂടും. ഇതു മൂന്നും ഡാമിനെ ബലപ്പെടുത്തും. (ഇതും മുല്ലപ്പെരിയാറിൽ ചെയ്തിട്ടുണ്ട്.)

ഇനിയും വെള്ളത്തിന്റെ തള്ളൽ ബലം പ്രതിരോധിക്കാൻ മാർഗ്ഗങ്ങളുണ്ട്. ഉരുക്കു കേബിളുകൾ ഉപയോഗിച്ച് വെള്ളത്തിനടിയിലെ പാറയും ഡാമിന്റെ മുകളിലെ കോൺക്രീറ്റുമായി ബന്ധിപ്പിക്കുക. വെള്ളത്തിന്റെ തള്ളൽ ഉരുക്കു കേബിളിലെ വലിവു ബലമായി താഴെ പാറയിലേക്കു കൈമാറ്റം ചെയ്യപ്പെടും. ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. നിങ്ങൾ തറയിൽ ഉറപ്പിച്ചിരിക്കുന്ന ഒരു വടം ബലമായി വലിച്ചു പിടിച്ചിരിക്കുന്നു എന്നു സങ്കൽപ്പിക്കുക. നിങ്ങളെ പുറകിലേക്കു തള്ളി വീഴ്ത്താൻ പ്രയാസമായിരിക്കും. (ഈ കേബിൾ വിദ്യയും മുല്ലപ്പെരിയാറിൽ ചെയ്തിട്ടുണ്ട്.) തത്വത്തിൽ ഒരു ഗ്രാവിറ്റി ഡാം ഇങ്ങനെ പലവിധ മാർഗ്ഗങ്ങൾ ഉപയോഗിച്ച് എത്രകാലം വേണമെങ്കിലും പുതുക്കി ഉപയോഗിക്കാം.

മുല്ലപ്പെരിയാർ ഒരിക്കലൂം തകരില്ല. കാരണം അതിനു തകരാനാകില്ല. അത് ഭാരത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡിസൈനാണ്. പിരമിഡ് ആകൃതിയിലുള്ളതാണ്. പിരമിഡ് തകർന്നാലും അതിന്റെ ഭാരം കുറയണമെന്നില്ല. വേർസ്റ്റ് കേസ് സെനേരിയോ. അവിടെ ഒരു ഭൂമികുലുക്കം ഉണ്ടായി എന്നു കരുതുക. നേരത്തെ ഉണ്ടായിരുന്ന വ്യവസ്ഥാപിതമായ കൽകൂമ്പാരം പോയി ഒരു സാധാ കൽകൂമ്പാരമായി അത് അവിടെത്തന്നെ കാണും. തീർച്ചയായും ഡാം ഉപയോഗശൂന്യമാകും. കാരണം അതിനുള്ളിലെ ഇൻസ്‌പെക്ഷൻ ഇടനാഴികളും മറ്റു സംവിധാനങ്ങളും തകർന്നേക്കാം.

ഡാമിലെ വെള്ളം മുഴുവൻ മാസങ്ങളോ, ആഴ്ചകളോ, അല്ലെങ്കിൽ പരമാവധി വന്നാൽ ദിവസങ്ങളോ കൊണ്ട് ചോർന്നു പോകും. അല്ലാതെ ഇവിടെ ചിലർ പറയുന്ന പോലെ വെള്ളം കുത്തിയൊലിച്ചു വന്ന് രാത്രിക്കു രാത്രി മധ്യകേരളം മുങ്ങിപ്പോകുകയൊന്നുമില്ല. നിലവിലെ സാഹചര്യത്തിൽ മുല്ലപ്പെരിയാർ സുരക്ഷിതമാണ്, അത് നിങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന അഭിപ്രായമാണെങ്കിലും,അല്ലെങ്കിലും.

കടപ്പാട് : മനോജ് ബ്രൈറ്റ്

Saturday, August 3, 2024

ബെയ്‌ലി പാലം

 എന്താണീ ബെയ്‌ലി പാലം?

വലിയ ചരിവുള്ള ദുർഘടമായ പ്രദേശങ്ങളിൽ അടിയന്തരമായി പണിയുന്ന പാലമാണ് ബെയിലി പാലം (Bailey Bridge). ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങൾക്കുമാണ് ഇന്ന് ഇത്തരം പാലം നിർമ്മിക്കുന്നത്. മുമ്പുതന്നെ നിർമ്മിച്ചുവച്ച ഭാഗങ്ങൾ പെട്ടെന്നുതന്നെ ഇതു നിർമ്മിക്കേണ്ട സ്ഥലത്തെത്തിച്ച് കൂട്ടിച്ചേർത്താണിതു നിർമ്മിക്കുന്നത്.

ഇന്ത്യയിൽ ആദ്യമായി സിവിലിയൻ ആവശ്യങ്ങൾക്കായി ബെയിലി പാലം നിർമ്മിച്ചത് പമ്പാ നദിക്കു കുറുകെ കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ്. റാന്നിയിലെ പമ്പാനദിക്കു കുറുകെയുള്ള 36 വർഷം പഴക്കമുള്ള റാന്നി പാലം തകർന്നപ്പോഴാണ് പാലത്തിനു പകരം ഇത്തരം താത്കാലിക പാലം സൈന്യം നിർമ്മിച്ചത്. അടുത്ത രണ്ടു മാസത്തേയ്ക്ക് ഈ പാലത്തിലൂടെയാണ് ഭാരം കുറഞ്ഞ വാഹനങ്ങൾ നദി കുറുകെക്കടന്നത്. 1996 നവംബർ 8 നാണ് റാന്നിയിൽ സൈന്യം ബെയിലി പാലം നിർമ്മിച്ചത്. ഏറ്റവും ഉയരത്തിൽ നിർമ്മിക്കുന്ന ഉരുക്കുകൊണ്ടുള്ള സവിശേഷമായ പാലമാണിത്. ഇന്ത്യയിൽ ആദ്യമായി സൈനികാവശ്യത്തിനായി ഇത്തരം പാലം നിർമ്മിച്ചത് കശ്മീരിലാണ്. ലഡാക്കിലെ ദ്രാസ് നദിക്കും സുറു നദിക്കുമിടയിൽ ആണിതു നിർമ്മിച്ചത്. അതിനു 30 മീറ്റർ (98 അടി) നീളമുണ്ടായിരുന്നു. സമുദ്രനിരപ്പിൽനിന്നും 5,602 മീറ്റർ (18,379 ft) ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യൻ ആർമിയാണ് ഇത് സ്ഥാപിച്ചത്.

ബ്രിട്ടിഷുകാർ രണ്ടാം ലോകമഹായുദ്ധസമയത്ത് രൂപപ്പെടുത്തിയതാണ്, ഇത്തരം പാലങ്ങൾ. ബ്രിട്ടിഷ്, കനേഡിയൻ, അമേരിക്കൻ കരസേനയാണിന്ന് ഇത്തരം പാലങ്ങൾ കൂടുതലായി ഉപയോഗിച്ചുവരുന്നത്.1942ൽ രണ്ടാം ലോകമഹായുദ്ധസമയത്ത്, ബ്രിട്ടിഷ് കാരനായ ഡൊണാൾഡ് ബെയിലിയാണ് ആദ്യമായി ഇത്തരമൊരു പാലം ഉണ്ടാക്കിയത്. അതുകൊണ്ടാണ് പാലത്തിനു ബെയ്‌ലി പാലമെന്നു വിളിക്കുന്നതും. ഇവയ്ക്ക് പല ഗുണങ്ങളുമുണ്ട്. ഇവ നിർമ്മിക്കാൻ പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ല. കൂട്ടിച്ചേർക്കാൻ ഭാരം കൂടിയ യന്ത്രങ്ങളും വേണ്ട. തടികൊണ്ടും സ്റ്റീൽ കൊണ്ടും മുമ്പുതന്നെ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഇതിൻ്റെ ചെറുഭാഗങ്ങൾ ഭാരം കുറഞ്ഞതും ചെറുതുമായതിനാൽ ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേയ്ക്ക് ട്രക്കിൽ കൊണ്ടുപോകാൻ പ്രയാസമില്ല. ഭാരം കുറഞ്ഞ ഭാഗങ്ങളായതിനാൽ കൈകൊണ്ടുതന്നെ വച്ചുപിടിപ്പിക്കാം. ക്രൈനിൻ്റെ ആവശ്യം വരുന്നില്ല. പക്ഷെ, ഇവ നല്ല ഉറപ്പുള്ളതാണ്. വലിയ ടാങ്കുകളെ വരെ ഇതിലൂടെ കൊണ്ടുപോകാം. സിവിൽ എഞ്ചിനീയറിങ്ങിൽ ഇവ വളരെ കാര്യങ്ങൾക്കായി ലോകവ്യാപകമായി ഉപയോഗിച്ചുവരുന്നു. നിർമ്മാണപ്രവർത്തന സമയം ഇവയുപയോഗിച്ച് താത്കാലികമായി നടപ്പാതകളും ചെരുവാഹനങ്ങൾക്കുള്ള പാലവും നിർമ്മിക്കുന്നു.

കടപ്പാട്.

Tuesday, July 9, 2024

നിലനില്പീയം 📖✍️ വി.കെ.എൻ .

 പല്ല് തേച്ച് പ്രാതലിനിരുന്നു.

ആവിയില്‍ വിടര്‍ന്ന വെള്ളാമ്പല്‍ ഇഡ്ഡലികള്‍.

രണ്ടിഡ്ഡലി ചട്ട്ണിയില്‍ മുക്കിത്തിന്നു.

രണ്ടെണ്ണം പൊടി കൂട്ടിത്തിന്നു.

രണ്ടെണ്ണം മുളകരച്ചതു കൂട്ടിത്തിന്നു.

രണ്ടെണ്ണം പഞ്ചസാര ചേര്‍ത്തു തിന്നു.

രണ്ട് ഗ്ലാസ് കാപ്പി കുടിച്ചു.

ഒരു മണിക്കുള്ള ശാപ്പാടിന് മുമ്പ് രണ്ട് ലാര്‍ജ് വോഡ്ക്ക തക്കാളി ജൂസില്‍ ചേര്‍ത്ത്

അകത്താക്കി.

പഴയരിച്ചോറ്, വെണ്ടക്കാ സാമ്പാറ്, ഇളവനും പച്ചമുളകും ചേര്‍ത്ത്

ഓലന്‍, വഴുതനങ്ങയും ഉള്ളിയും ചേര്‍ന്നുള്ള മെഴുക്കുപുരട്ടി, കടുമാങ്ങ,

പപ്പടം, മോര്.

ഉണ്ടു; അണ്ടം മുട്ടുന്നതുവരെ ഉണ്ടു.

മൂന്നരയ്ക്ക് ചായ പലഹാരം.

അരിയും ഉഴുന്നും മുളകും ഉള്ളിയും ഉപ്പും പരുക്കനായരച്ചു മുരിങ്ങയില ചേര്‍ത്ത് നിര്‍മിച്ച അപ്പമായിരുന്നു.

മൂന്നെണ്ണം തിന്നു.

തളരുവോളം ചായ കുടിച്ചു.

സായന്തനത്തിന്റെ പുറത്ത് സവാരിക്കിറങ്ങി.

ബാറില്‍ കയറി നാലെണ്ണം പൂശി.

രണ്ട് നീറ്റായും രണ്ട് ഓണ്‍ ദ റോക്കും.

ശേഷം വെളിച്ചെണ്ണയില്‍ തേങ്ങാക്കൊത്തും ചേര്‍ത്ത് വരട്ടിയെടുത്ത മട്ടനും വയറ് നിറയെ പൊറോട്ടകളും.

പത്തു മണിക്ക് ഉറങ്ങാന്‍ കിടന്നു.

ജീവിതത്തില്‍ കൃതകൃത്യത അനുഭവപ്പെട്ടു.

ചെയ്യേണ്ടതെല്ലാം ചെയ്തിരിക്കുന്നു.

തിന്നേണ്ടതെല്ലാം തിന്നിരിക്കുന്നു.

ഇനി മരിക്കാം.

ഇതൊരു ചാന്‍സാണ്.

മരിക്കാന്‍ കിടന്നു.

യഥാസമയം മരിച്ചു.

പുലര്‍ച്ചെ ശവമെടുത്തു.

വീട്ടുകാര്‍ കേള്‍ക്കാത്തത്ര ദൂരത്തായപ്പോള്‍ പയ്യന്‍ ശവമഞ്ചവാഹകരോട് ചോദിച്ചു.

അവിടെയും രാവിലെ ഇഡ്ഡലി തന്നെയല്ലേ ?

📖   നിലനില്പീയം

📖✍️   വി.കെ.എൻ .

Saturday, June 22, 2024

 *ഇക്കൊല്ലം LDF വീട്ടിലിരിക്കട്ടെ* .

കേരളത്തിലെ ഒരു   വോട്ടർ എന്ന നിലയിൽ LDF നേതാക്കളോട് ചില സംശയങ്ങൾ ചോദിച്ചോട്ടെ?

എന്തു കണ്ടിട്ടാണ് ഒരു മലയാളി നിങ്ങൾക്ക് വോട്ടു ചെയ്യേണ്ടത്?

ദുർഭരണവും ദൂർത്തും നടത്തി കേരളത്തെ ഭീകരമായ കടക്കെണിയിലാക്കിയത് കണ്ടിട്ടോ?

പെൻഷൻ കൊടുക്കാനെന്നു പറഞ്ഞ് പെട്രോളിന് 2% സെസ് പിരിച്ചിട്ടും 7 മാസമായി പെൻഷൻ കിട്ടാത്തതു മൂലം മരുന്നു പോലും മേടിക്കാൻ കഴിയാതെ കഷ്ടപ്പെടുന്ന മറിയക്കുട്ടിയേപ്പോലുള്ള അമ്മ / അപ്പൻ മാരെ കണ്ടിട്ടോ?

കരിവന്നൂർ ബാങ്കിൽ നിന്നും നിങ്ങൾ കട്ടുമുക്കിയ കോടികൾ കണ്ടിട്ടോ? 

നിഷേപിച്ച പണം പിൻവലിക്കാൻ ചെന്നപ്പോൾ നിങ്ങൾ കട്ടതുകാരണം തിരികെ ലഭിക്കാതിരുന്നതിനാൽ ചികിത്സ ലഭിക്കാതെ മരണത്തിനു കീഴടങ്ങിയവരെകണ്ടിട്ടോ?

ചോരവിയർപ്പാക്കി മണ്ണിൽ പണിയെടുക്കുന്ന കർഷകൻ നെല്ലിൻ്റെ വില ലഭിക്കാത്തതു മൂലം ഞാൻ പരാജയപ്പെട്ടുപോയി സഹോദരാ എന്നു വിലപിച്ച് ആത്മഹത്യ ചെയ്തതു കണ്ടിട്ടോ?

കേരളത്തിൻ്റെ പൊതു സമ്പത്താകണ്ട കരിമണൽ ഖനനത്തിൻ്റെ കാരാർ കോടികൾ കോഴയും മാസപ്പടിയും വാങ്ങി കർത്താക്ക് ചുളുവിലക്ക്  നൽകിയത് കണ്ടിട്ടോ?

സമസ്തമേഖലയിലും നടത്തിയ മന്ത്രി പത്നിമാരുൾപ്പെടെ ഉള്ളവരുടെ പിൻവാതിൽ നിയമനങ്ങൾ കണ്ടിട്ടോ?

വാഹനത്തിൻ്റെ RC യും ലൈസൻസും പ്രിൻ്റു ചെയ്യാനും അയച്ചു തരാനുമുള്ള പണം മുൻകൂർ വാങ്ങിയിട്ടും 7 മാസമായി അതൊന്നും പ്രിൻ്റു പോലും ചെയ്യാതെ

ജനങ്ങളെ കഷ്ടപ്പെടുത്തുന്നതു കണ്ടിട്ടോ?

ശമ്പളവും പെൻഷനും മുടക്കി ചരിത്രം സൃഷ്ടിച്ച ഭരണമികവുകണ്ടിട്ടോ?

സപ്ലെ കോയിലെ കാലിയായ മേശകൾ കണ്ടിട്ടോ?

നൂറു കണക്കിന് ആളുകൾ വന്യജീവി ആക്രമണങ്ങളാൽ കെല്ല കപ്പടുകയും അനേകം കർഷകരുടെ കൃഷി നശിപ്പിക്കുകയും ചെയ്യുമ്പോൾ അതിനെതിരെ ചെറുവിരൽ പോലും അനക്കാത്ത നിസ്സംഗത കണ്ടിട്ടോ?

ജനങ്ങൾക്ക് ഒരു പ്രയോജനവും ഇല്ലാത്ത , ജനത്തിൻ്റെ നികുതിപ്പണം കൊള്ള അടിക്കാനായി നടത്തിയ നവകേരളം, കേരളീയം, യുവജ സമ്പർക്കം പരിപാടികളും ഒരു കോടി മുടക്കി ഇപ്പോൾ തല്ലിപ്പൊളിച്ചിട്ടിരിക്കുന്ന കക്കുസ് ബസും കണ്ടിട്ടോ?

കൊറോണയും വെള്ളപ്പൊകവും ഒക്കെ കക്കാനുള്ള അവസരങ്ങളായികണ്ട് PPE കിറ്റിൽവരെ അഴിമതി നടത്തിയതും പ്രളയ ഫണ്ട് സഖാക്കൾ മുക്കിയതും കണ്ടിട്ടോ?

TP ചന്ദ്രശേഖരൻ്റെ മുഖത്തു നിങ്ങൾ വെട്ടിയ 51 വെട്ടുകൾ കണ്ടിട്ടോ?

( ഈ ഇലക്ഷന് ഇന്ത്യയിൽ മുഴുൻ നിങ്ങൾ മത്സരിപ്പിക്കുന്ന സ്ഥാനാർഥികളുടെ എണ്ണം പോലും അത്രയും വരില്ല എന്നോർക്കണം)

SFI തെമ്മാടികൾ സിദ്ധാർഥ് എന്ന വിദ്യാർത്ഥിയോട് കാണിച്ച ക്രൂരത കണ്ടിട്ടോ?

ക്രൈസ്തവർ പവിത്രമായി കരുതുന്ന കുരിശിനെ SFI പിള്ളേർ തുണിയില്ലാത്ത സ്ത്രീയുടെ ചിത്രം വരച്ച് അവഹേളിച്ചതു കണ്ടിട്ടോ?

നവാഗതരെ സ്വീകരിക്കാൻ കലാലയങ്ങളിൽ സ്ഥാപിച്ച കേരള സംസ്ക്കാരത്തെ തന്നെ നാണം കെടുത്തുന്ന അശ്ലീല പോസ്റ്ററുകൾ കണ്ടിട്ടോ ?

കലാലയങ്ങളിലെ നിങ്ങളുടെ വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ ഇടിമുറികൾ കണ്ടിട്ടോ?

അഭിമന്യൂവിനെ (സഖാവിനെ)കൊന്നവർക്കെതിരെ ഉള്ള തെളിവുകൾ കോടതിയിൽ നിന്നും അപ്രത്യകഷമാക്കിയ മാജിക് കണ്ടിട്ടോ?

ഒരു വശത്ത് മദ്യവർജനം എന്നു പറയുകയും പാർട്ടി നേതാക്കന്മാരും അവരുടെ വാഹനങ്ങളും മയക്കുമരുന്നും കഞ്ചാവുമായി പിടിയിലാകുകയും ചെയ്യുന്നത് കണ്ടിട്ടോ ?

4% പലിശക്കു ശരിക്കുമായിരുന്ന കാർഷിക വായ്പനിറുത്തലാക്കി

ബ്ലേഡ് പലിശകാരെ സഹായിക്കാൻ കേന്ദ്രത്തിനു കത്തെഴുതിയ മന്ത്രിയുടെ കർഷക സ്സേഹം കണ്ടിട്ടോ?

കുടുംബം പോറ്റാൻ ഇസ്രായേലിൽ ജോലി ചെയ്യവെ തീവ്രവാദി കളുടെ ആക്രമണത്തിൽ കൊല്ലെപ്പെട്ട യുവതിയോട്

തീവ്രവാദികളെ പേടിച്ച് നിങ്ങൾ കാണിച്ച അനാദരവ് കണ്ടിട്ടോ ?

വോട്ടിനു വേണ്ടി തീവ്രവാദത്തെ വരെ അനുകൂലിച്ച് കേരളത്തിൽ ഉടനീളം നടത്തിയ പലസ്തീൻ അനുകൂല സമ്മേളനങ്ങളും റാലികളും കണ്ടിട്ടോ?

തീവ്രവാദി ആക്രമണത്തിൽ സ്വന്തം സഖാവു മരിച്ചിട്ടു വരെ ഒരു അനുശോചനം പോലും ഇടാനാവാത്ത നിങ്ങളുടെ അടിമത്തം കണ്ടിട്ടോ?

നിസ്സാര കുറ്റങ്ങൾക്കും വലിയ പിഴ ഈടാക്കുന്ന MVD പൂഞ്ഞാറിൽ വൈദികനെ ഇടിച്ചു വീഴ്ത്തിയ കൂട്ടത്തിലുള്ള 18 വയസ്സിൽ താഴെ ഉള്ളവർക്കെതിരെ ലൈസൻസ് ഇല്ലാതെ വണ്ടി ഓടിച്ചതിന് നിയമപ്രകാരം കേസെടുക്കാതെയും

എടുത്ത കേസിൻ്റെ FIR മാറ്റിയും നടത്തുന്ന വോട്ടുബാങ്ക്  മതപ്രീണനം കണ്ടിട്ടോ?

ക്രൈസ്തവ വിശേഷ ദിവസങ്ങളിൽ പരീക്ഷകളും

ജീവനക്കാർക്ക് പരിശീലനവും നൽകുന്നത് കണ്ടിട്ടോ?

(ഈ വർഷത്തെ ഈസ്റ്റർ ദിനത്തിൽ പേപ്പറു നോക്കാൻ ഹാജരാകാൻ

പറഞ്ഞതുൾപ്പെടെ.)

വിദേശത്തു പോയി കഷ്ടപ്പെട്ട് പണി എടുത്ത് പണം സമ്പാദിച്ചു വന്ന് നാട്ടിൽ ഒരു പ്രസ്ഥാനം തുടങ്ങുമ്പോൾ അതിന് തടസ്സം നിന്നും കൊടികുത്തി പൂട്ടിച്ചും സാജനെപ്പോലെയുളള വരെ  ആത്മഹത്യയലേക്ക് തള്ളിവിട്ടതു കണ്ടിട്ടോ?

അനേകം യുവാക്കൾ  തൊഴിലില്ലാതെ കഷ്ടപ്പെടുമ്പോൾ ഒത്തിരി പേർക്ക് തൊഴിൽ ലഭിക്കാൻ സാധ്യതയുണ്ടായിരുന്ന 

കിറ്റെക്സിന്റെ 4000 കോടിയുടെ നിക്ഷേപത്തെ മറ്റു സംസ്ഥാനങ്ങളിലേക്ക് വിട്ടതു കണ്ടിട്ടോ ?

അനേകം സ്ഥാപനങ്ങൾ കൊടികുത്തി പൂട്ടിച്ചും

കലാലയങ്ങൾ നിലവാരമില്ലാതാക്കിയും 

യുവജനങ്ങളെല്ലാം നടുവിടേണ്ട അവസ്ഥ ഉണ്ടാക്കിയത് കണ്ടിട്ടോ?

പാർട്ടിക്കാരയാൽ ഡിഗ്രിതോറ്റവർ പിജി ക്ക്അഡ്മിഷൻ നേടുന്നതും

പിഎസ് സി റാങ്ക് ലിസ്റ്റിൽ പാർട്ടി ഗുണ്ടകൾ ആദ്യസ്ഥാനങ്ങൾ അലങ്കരിക്കുന്നതും

വ്യാജ എക്സ്പീരിയൻസ് സെർട്ടിഫിക്കേറ്റ് വച്ച് ജോലി നേടുന്നതും കണ്ടിട്ടോ?

ഒരിക്കലും നടക്കാത്തെ കെ റെയിലിന്റെ പേരിൽ ഭവനഭേദനം നടത്തി സ്ഥാപിച്ച മഞ്ഞക്കുറ്റകൾ

കണ്ടിട്ടോ?

കേന്ദ്രം ത്രീവ്രവാദികളെ അറസ്റ്റ് ചെയ്യാൻ വരുമ്പോൾ അവർക്ക് രഹസ്യ വിവരം നൽകി സംരക്ഷിക്കുന്നതു കണ്ടിട്ടോ .

പാവങ്ങളുടെ പാർട്ടി എന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ശേഷം കോടീശ്വരൻമാരായി തീർന്ന നേതാക്കളുടെ

സ്വത്തു കണ്ടിട്ടോ?

പാർട്ടി കൊലയാളികളെ ജനത്തിന്റെ നികുതി പണമെടുത്ത് കേസു നടത്തി സംരക്ഷിക്കുന്നത് കണ്ടിട്ടോ ?

ഇന്ത്യയുടെ അതിർത്തി മാന്തുന്ന ചൈനക്ക് ആശംസ അറിയിച്ച ദേശ സ്റ്റേഹം കണ്ടിട്ടോ ?

ന്യൂനപക്ഷ സ്കോളർഷിപ്പുകൾ 80:20 അനുപാതത്തിൽ കൊടുത്ത അനീതിക്കെതിരെ ക്രൈസ്തവർ കേസു കൊടുത്ത് പ്രതിഷേധിച്ചപ്പോൾ അതിനെതിരെ കോടതിയെ സമീപിച്ചതു കണ്ടിട്ടോ ?

നിരവദി ഉദാഹരണങ്ങൾ ഉണ്ടായിട്ടും ലൗ ജിഹാദ്, നാർക്കോട്ടിക്

ജിഹാദ് പരാമർശത്തിന്റെ പേരിൽ പാലാ പിതാവിനെതിരെ പല കേസുകൾ എടുത്തത് കണ്ടിട്ടോ ?

വിഴിഞ്ഞത്ത് പാവപ്പെട്ട മുക്കുവരുടെ കിടപ്പാട പ്രശ്നം പരിഹരിക്കാൻ  സമരം ചെയ്ത വൈദികർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് കണ്ടിട്ടോ ?

ഇതിൽ എന്ത് കണ്ടിട്ടാണ് ഒരു മലയാളി നിങ്ങൾക്ക് വോട്ടു ചെയ്യേണ്ടത്?

ഇതെഴുതിയ ഞാൻ ആരാണന്ന് പറയുന്നില്ല കാരണം എനിക്ക് ഇന്നോവ  വാഹനത്തെ ഭയമാണ്.

എന്നാലും ഒന്നു പറയാം ഞാൻ ഒരു നിഷ്പക്ഷ വോട്ടറാണ്. എന്നുവച്ചാൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും അടിമ അല്ലാത്ത ഓരോ ഇലക്ഷനും ആർക്ക് ഓട്ടു ചെയ്യണമെന്ന് സ്വയം തീരുമാനിക്കാൻ സ്വാതന്ത്രമുള്ള ഒരു വോട്ടർ

പിന്നെ ഞാനൊരു ക്രൈസ്തവ വിശ്വാസി ആയതിനാൽ ആണ് ക്രൈസ്തവർക്കെതിരെ നടന്ന നീതി നിഷേധങ്ങൾ പ്രത്യേകം എടുത്തു പറഞ്ഞത്.

ഈ കുറിപ്പ് എഴുതുന്നതിന് പിന്നിൽ   മറ്റുമുന്നണികളെല്ലാം ചെയ്യുന്നതു ശരിയാണെന്നോ, ഏതെങ്കിലും മുന്നണിക്ക് വോട്ടുചെയ്യണമെന്നോ പറയാനുള്ള ഒരു ഉദ്ധേശവുമില്ല.

എല്ലാവരും ആർക്കും അടിമകളാകാതെ സ്വയം തീരുമാനമെടുത്ത് ഓട്ടുചെയ്യുക.

ബൂത്തിലേക്ക് പോകുമ്പോൾ ഈ പറഞ്ഞകാര്യങ്ങൾ ഒന്ന് ഓർക്കണം എന്ന് മാത്രമേ ഉദ്ധേശിച്ചുള്ളൂ.

എൻ്റെ വ്യക്തിപരമായ ആഗ്രഹം വേറെ ആര് ജയിച്ചാലും കേരളത്തെ എല്ലാ രീതിയിലും ഇതുപോലെ തകർത്ത LDF മുന്നണി ഈത്തവണ 20 ൽ ഒന്നു പോലും ജയിക്കാതെ സംപൂജ്യരായി പരാജയപ്പെട്ടണം എന്നു മാത്രമാണ്. കാരണം ഈ ദൂർത്തിനും അഴിമതിക്കും അഹങ്കാരത്തിനും തക്കമറുപടി കൊടുക്കാൻ ജനത്തിനു കിട്ടുന്ന അവസരമായി ഈ ഇലക്ഷൻ മാറട്ടെ എന്ന് ആശംസിക്കുന്നു.

കുറച്ചു കുട്ടികൾ വിളിച്ച മു ദ്രാവാക്യം FB യിൽ കണ്ടിരുന്നു. അത് അന്വർത്ഥമായിരുന്നെങ്കിൽ

 *"ഇക്കൊല്ലം LDF വീട്ടിലിരിക്കട്ടെ* "

.. വേദനയോടെ പോസ്റ്റ്‌ ചെയ്ത ഒരു സുഹൃത്തിനോട് കടപ്പാട് 🌹

Thursday, June 20, 2024

middle age - Madhavikutty

 



മാധവിക്കുട്ടിയുടെ middle age എന്നൊരു ഇംഗ്ലീഷ് കവിതയുണ്ട്. അതിൽ അവർ ഒരമ്മ എപ്പോഴാണ് മധ്യവയസ്‌ക ആകുന്നതെന്ന് പറയുന്നുണ്ട്..

ഒരമ്മ മധ്യവയസ്സിൽ എത്തുന്നത് ശരീരത്തിൽ ചുളിവുകൾ വരുമ്പോഴല്ല, പകരം അവരുടെ കുട്ടികൾ അവരോട് കയർത്തു സംസാരിക്കാൻ തുടങ്ങുമ്പോഴാണ്, എല്ലാത്തിനും അവരോട് കുട്ടികൾ ദേഷ്യപ്പെട്ടു തുടങ്ങുമ്പോഴാണ്. സ്വന്തം കുട്ടികൾ എവിടെ പോകുമ്പോഴും അമ്മയും വരണം, അല്ലെങ്കിൽ അമ്മ എവിടെ പോകുമ്പോഴും കൂടെ വരാൻ കുട്ടികൾ ശാഠ്യം പിടിക്കുമ്പോൾ അവർ അമ്മയാണ്. എന്നാൽ അമ്മ കൂടെ വരണ്ട എന്ന് പറഞ്ഞു തുടങ്ങുന്നതോടെ അല്ലെങ്കിൽ അവിടെ അമ്മ ഒറ്റക്ക് പൊയ്ക്കോളൂ എന്ന് കുട്ടികൾ പറഞ്ഞു തുടങ്ങുന്നതോടെ ആ അമ്മ മധ്യവയസ്സിൽ എത്തിയിരിക്കുന്നു എന്ന് നിഷ്കളങ്ക സ്നേഹത്തിന്റെ കവയിത്രി വിശദീകരിക്കുന്നു. 

എന്നാൽ കുട്ടി കാലത്തു അമ്മയുടെ കൂടെ പോകാൻ കുഞ്ഞു ആഗ്രഹിച്ചതിലധികം മധ്യവയസ്സിൽ അമ്മ തന്റെ മക്കളുടെ കൂടെ പോകാൻ ആഗ്രഹിക്കുന്നുണ്ടാകും എന്ന സത്യം കമലാദാസ് പറഞ്ഞു വെക്കുന്നു. 

മധ്യവയസ്സ് എത്തിയ അമ്മയെ മക്കൾക്ക് വേണ്ടത് ചായ ഉണ്ടാക്കാനും, അവരുടെ വസ്ത്രങ്ങൾ അലക്കാനും മാത്രമായിരിക്കും. ഈ സമയത്ത് മക്കളുടെ സാമീപ്യം ഏറെ കൊതിക്കുന്ന, പണ്ട് അവരെ പുറത്ത് കൊണ്ട് പോയ പോലെ മക്കൾ തന്നെയും പുറത്ത് കൊണ്ട് പോകുന്നത് കൊതിക്കുന്ന അമ്മ, ഒരു വിങ്ങലോടെ തന്റെ മകന്റെ റൂമിൽ ചെന്ന് മകന്റെ പുസ്തകങ്ങളെയും വസ്ത്രങ്ങളെയും ഒറ്റക്കിരുന്നു വിങ്ങലോടെ തടവുന്നത് കവിയത്രി വിശദീകരിക്കുന്നുണ്ട്..

ഇത്രയും ആകുമ്പോൾ ഞാനില്ലാത്തപ്പോൾ എന്റെ റൂമിൽ കയറി എന്റെ സാധനങ്ങൾ തൊട്ട് നോക്കുന്ന അമ്മയെ ഞാനറിയുന്നു..

ഞാൻ എന്റെ മക്കളെയും കൊണ്ട് പുറത്തു പോകുമ്പോൾ 'മ്മമ്മയെയും കൂട്ടുമോ.. ' എന്ന് എന്റെ മകനോട് ചോദിക്കുമ്പോഴുള്ള ചിരിയിലെ കണ്ണീരു ഞാനറിയുന്നു.. അമ്മക്ക് വേണ്ടപ്പെട്ടവരുടെ അടുത്തേക്ക് ഒന്നാക്കി തരുമോ എന്ന ചോദ്യത്തിന് എനിക്ക് തിരക്കാണ്, നിങ്ങൾ ഒറ്റക്ക് പൊയ്ക്കോളൂ എന്ന ഉത്തരം കൊടുക്കുമ്പോൾ, പണ്ട് അമ്മ എവിടെ പോകുമ്പോഴും കൂടെ പോകാൻ കരഞ്ഞ എന്നെ അമ്മ ഓർക്കുന്നത് ഞാനറിയുന്നു..

എന്റെ അമ്മയെയും ഞാനൊരു മധ്യവയസ്‌ക ആക്കിയിരിക്കുന്നു...

മാധവിക്കുട്ടിയുടെ ‘Middle Age’ എന്ന കവിത കവി സച്ചിദാനന്ദൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ‘മധ്യവയസ്സ്’ എന്ന തലക്കെട്ടില്‍. ഈ എഴുത്തിന്റ്റെ കൂടെ ആ കവിതയും കൂടി വായനക്കാർക്ക് 

ആസ്വദിക്കുവാൻ ഇവിടെ ചേർക്കുന്നു.

മധ്യവയസ്സ്... ❗

കുട്ടികൾ കൂട്ടുകാരാവുന്നതിനു പകരം

കറുത്ത മുഖവും കടുത്ത നാവുമുള്ള

വിമർശകരാകുന്ന കാലം.

അതാണ് മധ്യവയസ്സ്

പ്യൂപ്പകളെപ്പോലെ ഉറപൊട്ടിച്ച്

പക്വതയുടെ നിർദയകീർത്തിയിൽ

അവർ പുറത്തുവരുന്ന കാലം

ചായ കൊടുക്കാനോ വസ്ത്രം ഇസ്ത്രിയിട്ടുകൊടുക്കാനോ

ഒഴിച്ചൊന്നിനും അവർക്കു നിങ്ങളെ വേണ്ടാ,

എന്നാൽ നിങ്ങൾക്കവരെ വേണം.

അവർ പൊയ്ക്കഴിയുമ്പോൾ

നിങ്ങൾ അവരുടെ പുസ്തകങ്ങളും സാധനങ്ങളും

തൊട്ടുനോക്കി ആരും കാണാതെ

തേങ്ങിക്കരയുന്നു

അത്രയേറെ നിങ്ങൾക്കവരെ വേണം.

ഒരിക്കൽ സ്വർണമഷികൊണ്ട്

കാട്ടുവിരുന്നിനുള്ള അണ്ണാരക്കണ്ണന്റ്റെ ക്ഷണമെഴുതി

മകന് നിങ്ങൾ രാത്രി പോസ്റ്റു ചെയ്യുമായിരുന്നു

അതേ മകൻ വെറുപ്പോടെ തിരിഞ്ഞുനിന്ന്

‘അമ്മേ, നിങ്ങൾ ജീവിതം മുഴുവൻ സ്വപ്നലോകത്തിലാണ്

കഴിഞ്ഞുകൂടിയിരുന്നത്, അതിൽനിന്ന്

ഉണരാറായി, നിങ്ങൾക്കിപ്പോൾ അത്ര

ചെറുപ്പമല്ലെന്നറിയാമല്ലൊ’ എന്ന്

നിങ്ങളെ നോക്കി വിളിച്ചുപറയുന്ന കാലം

അതാണ് മധ്യവയസ്സ്.. 


കടപ്പാട്.




Saturday, June 15, 2024

മുത്തലാക്കിൻ്റെ ഒരു രക്തസാക്ഷി'


 1932 ൽ മധ്യപ്രദേശ് ഇൻഡോറിലുള്ള അതിസമ്പന്ന അഡ്വക്കേറ്റ് മൊഹമ്മദ് അഹമ്മദ് ഖാൻ വിവാഹിതനായി. 

വധുവിൻറെ പേര്  ഷാബാനു. 

14 വർഷം കഴിഞ്ഞപ്പോൾ  പ്രായം തിരെ കുറഞ്ഞ ഒരു പെണ്ണിനെ കൂടി അയാൾ നിക്കാഹ് കഴിച്ചു. 

അതോടെ ഷാബാനുവിൻറേയും അഞ്ചു മക്കളുടേയും കാര്യം കഷ്ടത്തിലായി. 

ജീവിക്കാൻ മാർഗ്ഗമില്ലാതെ ചെലവിന് കിട്ടാനായി ഷാബാനു  ലോക്കൽ കോടതിയിൽ കേസുകൊടുത്തു. കോടതി അനുകൂലമായി വിധിച്ചു. 

ഭർത്താവ്   ഹൈക്കോടതിയിൽ പോയി. അവിടെയും കോടതി ഷബാനുവിനൊപ്പം നിന്നു. പ്രതിമാസം ജീവനാംശ തുക നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. 

ഇതിനിടയിൽ മൊഹമ്മദ് അന്ന് 62 വയസ് പ്രായമുണ്ടായിരുന്ന ഷബാനുവിനെ മൊഴി ചൊല്ലി. 

മുസ്ലീം വ്യക്തിനിയമമനുസരിച്ച് മൊഴി ചൊല്ലപ്പെട്ട ഭാര്യയുടെ കാര്യത്തിൽ ഭർത്താവിന് യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഇല്ലെന്ന് കാണിച്ച്   മൊഹമ്മദ് അഹമ്മദ് ഖാൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. 

ചീഫ് ജസ്റ്റിസ് വൈ ബി ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കേസ് പരിഗണിച്ചു.

 Cr Pc 125 ൻറെ പരിരക്ഷ മുസ്ലീം സ്ത്രീകൾക്ക് ലഭിക്കുമോ എന്നതായിരുന്നു സൂപ്രീംകോടതിയുടെ മുന്നിലുയർന്ന ചോദ്യം. 

Cr Pc 125

ക്രിമിനിൽ പ്രൊസീജിയർ കോഡിലെ സെക്ഷൻ 125 പ്രകാരം വിവാഹമോചിതയാകുന്ന എല്ലാ സ്ത്രീകൾക്കും പുനർവിവാഹം ചെയ്യുന്നത് വരെയോ സ്വന്തമായി വരുമാനമാർഗ്ഗം ഉണ്ടാകുന്നത് വരെയോ  പഴയ ഭർത്താവ് ജീവനാംശം അതായത് ചെലവിന് ഒരു നിശ്ചിത തുക നൽകേണ്ടതാണ്. തുക കോടതിയാണ് നിശ്ചയിക്കുന്നത്. 

 Cr Pc 125 

എല്ലാ ഇന്ത്യക്കാർക്കും ബാധകമായ ക്രിമിനൽ  നിയമം.

വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുസ്ലീങ്ങൾക്ക്  Cr Pc 125 ബാധകമല്ലെന്നും മുസ്ലീം വ്യക്തിനിയമമനുസരിച്ച് മൊഴി ചൊല്ലിയ ഭാര്യയുടെ ഒരു കാര്യവും അന്വേഷിക്കേണ്ട കാര്യവും ഭർത്താവിനില്ലെന്ന് മൊഹമ്മദ്  ഖാന് സപ്പോർട്ടുമായി സുപ്രീംകോടതിയിലെത്തിയ ആൾ ഇന്ത്യ മുസ്ലീം പേഴ്സണൽ ലോ ബോര്‍ഡും വാദിച്ചു. 

1985ൽ സുപ്രീംകോടതിയുടെ ചരിത്രപ്രസിദ്ധമായ വിധി പ്രസ്താവമുണ്ടായി. 

ജാതി മത വർഗ്ഗ വർണ്ണഭേദമില്ലാതെ എല്ലാ ഇന്ത്യൻ സ്ത്രീകളും Cr Pc 125ൻറെ സംരക്ഷണ പരിധിയിൽ വരുമെന്നും ഷാബാനുവിന് ജീവനാംശത്തിന് അർഹതയും അവകാശവുമുണ്ടെന്നും കോടതി വിധിച്ചു. 

ഷാബാനു അപ്പോഴേക്കും എഴുപതുകാരി അമ്മൂമ്മയായിക്കഴിഞ്ഞിരുന്നു.

 ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ ഏറ്റവും പുരോഗമനപരമായ ഈ സുപ്രീംകോടതി  ഉത്തരവിനെതിരെ മുസ്ലീം യാഥാസ്ഥിതികർ തെരുവിലിറങ്ങി.

മൃഗീയ ഭൂരിപക്ഷവുമായി അന്ന്  രാജ്യം ഭരിച്ച രാജീവ് ഗാന്ധിയും കോൺഗ്രസും അവർക്കൊപ്പം നിന്നു. 

സുപ്രീംകോടതി വിധി ഇല്ലാതാക്കുന്നതിനായി 1986ൽ രാജീവ് ഗാന്ധി  പാർലമെൻറിൽ പുതിയ  നിയമം കൊണ്ടുവന്ന് പാസ്സാക്കി. 

Muslim women (Protection of Rghts on Divorce )1986Act. 

പുതിയ നിയമപ്രകാരം മൊഴിചൊല്ലപ്പെട്ട മുസ്ലീം സ്ത്രീകൾക്ക് ജീവനാംശം ലഭിക്കുവാൻ അർഹതയില്ല. അതായത് Cr PC 125 ൻറെ സംരക്ഷണം മുസ്ലീം സ്ത്രീക്ക് ലഭിക്കില്ല.

മൊഴി ചൊല്ലപ്പെട്ട സ്ത്രീകൾ വഴിയാധാരമായി കണ്ണീരും കയ്യുമായി ജീവിക്കുകയോ മരിക്കുകയോ എന്തുവേണമെങ്കിലും ചെയ്തോട്ടേയെന്ന്  ചുരുക്കം.

രാജീവ് ഗാന്ധി കൊണ്ടുവന്ന മനുഷ്യ വിരുദ്ധമായ ഈ കരിനിയമത്തിൽ പ്രതിഷേധിച്ച് കാബിനറ്റ്  മന്ത്രിയായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിസഭയിൽ നിന്നും പാര്‍ട്ടിയിൽ നിന്നും രാജിവച്ചു. 

പുരോഗമന ശക്തികൾ രാജ്യമെമ്പാടും പ്രതിഷേധമുയർത്തി. 

ഇഎംഎസിൻറെ നേതൃത്വത്തിൽ സിപിഎമ്മും ശക്തമായി ശരിയത്തിനെതിരെ രംഗത്ത് വന്നു. 

മുസ്ലീം പ്രീണനം ആരോപിച്ച് അന്ന് മൃതാവസ്ഥയിലായിരുന്ന ബിജെപിയും കത്തിക്കയറി. 

പ്രതിഷേധം തണുപ്പിക്കാൻ 

ഹിന്ദുവികാരം ഉത്തേജിപ്പിക്കുവാൻ 

രാജീവ് ഗാന്ധി  അയോധ്യയിൽ കർസേവയും അനുവദിച്ചുകൊടുത്തു. 

ശേഷം ചരിത്രം. 

1984ൽ ലോക്സഭയിൽ രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി 300ൽ പരം സീറ്റുമായി ഇന്ത്യ ഭരിക്കുന്നു.

കോൺഗ്രസ് നാമാവശേഷമായിരിക്കുന്നു.

തുല്യരായി ജീവിക്കാനുള്ള അവകാശത്തിനായി ഇന്ത്യൻ ജനാധിപത്യത്തിൻറെ മുന്നിൽ  മുസ്ലീം സ്ത്രീകൾ ഇന്നും കരഞ്ഞ് കേണപേക്ഷിക്കുന്നു.

മതേതരത്വമെന്നാൽ ഇസ്ലാമിക പുരുഷ ഫാസിസത്തിന് കുടപിടിക്കലായി മാറിക്കഴിഞ്ഞിരിക്കുന്നു.  

മുത്തലാക്കിനെതിരെ ശബ്ദമയുർത്തുവാൻ അവസാനം ഒരു ഹിന്ദുവർഗ്ഗീയ പാർട്ടി തന്നെ മുന്നോട്ടുവരേണ്ടിവന്നു.

അതുതന്നെയാണ് ഇന്ത്യൻ മതേതരത്വം നേരിടുന്ന വലിയ ദുരന്തവും.

Sajeev 

Tuesday, May 28, 2024

അടി തന്നെ മരുന്ന്:

 ഒരു പുതിയ മാർഗ്ഗം.

സ്വയം ചെയ്യുന്ന തെറ്റുകൾ മറ്റൊരാളുടെ പേരിൽ പ്രചരിപ്പിക്കുന്ന ക്രിമിനൽ സ്വഭാവം നമ്മുടെ ഏറ്റവും വേണ്ടപെട്ടവരിൽ നിന്ന്  പ്രചരിപ്പിക്കപെടുന്നു എന്നത് വലിയ മനോവിഷമം ഉണ്ടാക്കുന്നില്ലേ? സുഹൃത്തിൻ്റെ വിഷമത്തിൽ പങ്കു ചേർന്നു കൊണ്ട് കുറച്ചു കാര്യങ്ങൾ ഇവിടെ കുറിക്കട്ടെ.

കുറച്ചു കൊല്ലങ്ങൾക്കു മുമ്പ് അതിക്രമിച്ചു കയറി അപമര്യാദയായി പെരുമാറിയ ആൾ രൂപം പുറത്തുവന്നു. ഇവൻ ഇപ്പോൾ തൻ്റെ രൂപം മറ്റൊരാളുടെയാണ് എന്നു പറഞ്ഞു നടക്കുന്നു. താടിക്കാരനാണ് ഇതിൻ്റെ ഉപജ്ഞാതാവ് എന്നാണ് മിടുക്കൻ ഇപ്പോൾ പറയാതെ പറഞ്ഞ് മിടുക്കുകളിക്കുന്നത്. താടിക്കാരൻ തനിക്കൊന്നും വേണ്ട എന്നു പറയുന്നത് വേണം എന്ന അർത്ഥത്തിലാണെന്ന് കുറച്ചു പേർക്ക് അറിയാം.

*ഭർത്താവിൻ്റെ സഹോദരൻ്റെ പൂർവ്വകാല ചരിത്രം അന്വേഷിച്ച് അവൾ തൃശൂർ ഹൈ റോഡിലുള്ള സ്വർണ്ണ കട മുതലാളിയുടെ പിന്നാലെ കൂടി. ടിയാന് വലിയ സന്തോഷം. മുതലാളിക്ക് സുഖക്കേട് മനസ്സിലായി. കസ്റ്റമറുടെ താൽപര്യം മനസ്സിലാക്കി അൽപം ഇക്കിളി രൂപത്തിൽ പറയാനും അറിയാവുന്ന ആൾ. എന്നെ വിളിച്ചു പറയുമ്പോൾ നിനക്കുള്ള പണി ഞാൻ വെച്ചിട്ടുണ്ട് എന്ന് പറയാറുണ്ട്. ഈ അടുത്ത അവസരത്തിൽ എന്നെ വിളിച്ച് എന്തിനാണ് പേര് പറയുന്നത്, കാര്യം പറഞ്ഞാൽ പോരെ എന്ന് ഉപദേശിക്കയുമുണ്ടായി.

ക്യാമ്പിൽ മാഷേ മഷേ എന്നു വിളിച്ച് കാര്യം സാധിക്കാം. സാലറിക്കോ റിട്ടയർ ചെയ്യുമ്പോൾ കിട്ടുന്ന അലവൻസിനോ പെൻഷനോ കുറവ് ഒന്നും വരില്ല. വ്യാപാരം ചെയ്യുന്നവനങ്ങിനെയല്ല.  ധനം പെട്ടെന്നൊഴുകി പോകാൻ വഴികൾ ഏറെയാണ്. അതും ടിയാൻ വിവരിച്ചു. കോടീശ്വരനായ മലഞ്ചരക്ക് വ്യാപാരി തകർന്ന കഥ. തൻ്റെ കയ്യിൽ നിന്ന് പണം പോയ വഴി തേടിയ ആൾ പോക്സോ കേസിൽ പെട്ടത്. സന്തോഷമായി.

ടിയാരിയുടെ ഭർത്താവിനെ പറ്റി. ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത് വരവേ, ഒരൽപം പ്രായകൂടുതലുള്ള ആളായിരുന്നു അസിസ്റ്റൻ്റ്. സ്ട്രോങ്ങ് റൂമിൽ കണ്ണട ഊരിവെച്ചാണ് കൗണ്ട് ചെയ്യുന്നതും ട്രേഡ് ചെയ്യുന്നതും. ഒരുഞരമ്പു രോഗി. ആഘട്ടത്തിൽ ഇത് നാട്ടിൽ പാട്ടായിരുന്നു. ഇയാളുടെ വലംകയ്യായി ഒരു 'നിഷേധി' കൂടെ ഉണ്ടായിരുന്നത്രെ. ഇപ്പോൾ കാണുന്നില്ല എന്നാണ് പറഞ്ഞത്. നിഷേധിക്ക് മടുത്തു കാണും.

ഇവരുടെ പ്രധാന ഹോബി പാവപെട്ട കുടുംബങ്ങളിൽ കുത്തിതിരുപ്പുകൾ ഉണ്ടാക്കലാണ്. അതിനു പറ്റിയ കങ്കാണികളും ഉണ്ട്. എന്തെങ്കിലും തരത്തിൽ ഇടഞ്ഞാൽ ഇവർ ആരെയും ബ്ലാക്ക്മെയിൽ ചെയ്യും. ഈ കങ്കാണികളെ വരുതിക്ക് നിറുത്തിയിരിക്കുന്നത് എങ്ങിനെയെന്ന് കേട്ടപ്പോൾ സങ്കടം തോന്നി. ടിയാരിയുടെ സ്വഭാവവൈശിഷ്ട്യവും ഭാവനയും ആണ് മുഖ്യ ഘടകം. 

ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങൾ എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്. ഒരു പരിപാടിയിൽ വെച്ച് അടി കിട്ടിയപ്പോൾ പട്ടി മോങ്ങുന്നതുപോലെ കരയുന്നത് കണ്ടത്രെ. അതിനുള്ള കാരണം ടിയാൻ തൻ്റെ നേച്ചർ മറ്റൊരാളുടേതാണെന്നും പറഞ്ഞിരുന്ന ഘട്ടത്തിൽ വിവരം അറിഞ്ഞതിനെ തുടർന്നു ഫോൺ ചെയ്തു നോക്കിയത്രെ. സംഗതി കുഴപ്പമായി എന്നു മനസ്സിലാക്കിയവൻ ഫോൺ എടുക്കാതായപ്പോൾ രാവിലെ 6 മണിക്ക് ടിയാൻ ജോലിക്ക് പോകുന്നതിനു മുമ്പു തന്നെ വീട്ടിൽ ചെന്ന് ഗേറ്റിൽ തട്ടിവിളിച്ചു. ഭയന്നു വിറച്ച മനോരോഗി തൻ്റെ സുഹൃത്തിനേയും 'നിഷേധി'യേയും അവൻ്റ ഭാര്യയേയും ഭാര്യയും മകനും ഉപേക്ഷിച്ചു പോയ മറ്റൊരുത്തനേയും വിളിച്ചു വരുത്തി. പ്രശ്നം ഗുരുതരമായേതോടെ മാപ്പു പറയുകയും തെറ്റു പറ്റിയതാണെന്ന് പറയുകയും ഉണ്ടായത്രെ. പ്രശ്നം അടിയിൽ കലാശിക്കും എന്നു ബോധ്യമായപ്പോൾ പോലീസിനെ വിളിച്ചു. നീറി നിന്ന ഈ പ്രശ്നമാണ് അടിയിൽ കലാശിച്ചതും പട്ടി മോങ്ങുന്നതുപോലെ കരഞ്ഞു വിളിച്ചതും. പിന്നീട് ടിയാൻ നേരിട്ടുള്ള അപവാദ പ്രചാരണം നിറുത്തി വെച്ചു.

ഇപ്പോൾ ഒരു താടിക്കാരനെയാണ് പ്രചാരണത്തിന് ഏൽപിച്ചിരിക്കുന്നത് എന്നാണറിയുന്നത്. അച്ചന്മാർ നടത്തുന്ന സ്ഥാപനങ്ങളിൽ പണി ചെയ്ത് ഇത്തരം കാര്യങ്ങളിൽ ടിയാന് പരിചയം ഉണ്ടത്രെ. എന്തുകൊണ്ടാണ് ഇത്തരം നിരുത്തരവാദപരമായ വ്യാജ പ്രചരണങ്ങൾ നടത്തുന്നത്. ഞാൻ അന്വേഷിച്ചു. വിദ്യാഭ്യാസം ഇല്ല. 5-ാം ക്ലാസ്സും അച്ചൻ്റെ പരിശീലനവും മാത്രമാണ് കൈമുതൽ. 5 സെൻ്റ് വ്യാജ രേഖ ഉണ്ടാക്കി കൊടുക്കാമെന്ന ഒരു ഓഫറും. ഓഫർ സ്വന്തം പേരുകാരനിൽ നിന്നാകുമ്പോൾ വിശ്വസിക്കാം എന്നാണ് കപ്യാർധാരണ. സ്വകാര്യ സംഭാഷണത്തിൽ സയൻ്റിസ്റ്റ് ആണ് എന്നൊക്കെ പറയുന്ന ടിയാൻ്റെ ഏറ്റവും അടുത്ത ചങ്ങാതി അൽപം വിദ്യാഭ്യാസമുള്ളവനാണ്. കോളേജിൽ ചേർന്ന വർഷം തന്നെ അസംബ്ലിയിൽ മാപ്പ് പറയണമെന്ന് പ്രിൻസിപ്പൽ ആവശ്യപ്പെട്ടു. പ്രിൻസിപ്പലിൻ്റെ മുന്നിൽ മാപ്പ് പറഞ്ഞ് തുടർ പഠനം നിർത്തേണ്ടി വന്നു. കാരണം ഞാൻ അന്വേഷിച്ചിട്ടില്ല.

കൗണ്ട് ആൻ്റ് ട്രേഡ് ന് തടസ്സം വരാതിരിക്കാൻ കണ്ണട മാറ്റി വെക്കുന്നവനും 'നാണയത്തിൻറ മറുവശവും' ഉസ്താദ് ആണ്. എന്നാൽ ഈ താടിക്കാരൻ ഒരു വായ് നോക്കി മാത്രമാണ്. ഉസ്താദിൻ്റെ ബോഡിഗാഡായി ക്ഷണിക്കാത്ത വിരുന്നിനു പോകുന്ന പതിവും താടിക്കാരനുണ്ട്.

ഇതിനെല്ലാം ഉള്ള മരുന്ന് അടിയാണ്. അത് നേരിട്ട് ചെയ്യണമെന്നില്ല എന്നാണ് ഒരു മനുഷ്യാവകാശ പ്രവർത്തകൻ എന്നെ വിളിച്ചപ്പോൾ പറഞ്ഞത്. നാണയത്തിൻ്റെ ഇരുവശങ്ങളുടെ ലെക്കേഷനും വിലാസവും ഡീറ്റയിൽസും തരികയാണെങ്കിൽ ഞങ്ങളിത് സൗജന്യമായി ചെയ്തുതരാം. അതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ആവാം. താടിക്കാരൻ ഒരത്തപ്പാടിയാണെന്നാണ് തോന്നുന്നത്. അവനെ വെറുതെ വിടാം. 'ഉസ്താദ്സി'നെ കൈകാര്യം ചെയ്യാം. സുഹൃത്തിനെ വിളിച്ച് പറയണം. ഇത് ഒരു മനുഷ്യാവകാശ പ്രവർത്തനം ആണ്. ആവർത്തിക്കാതിരിക്കാനും മറ്റുള്ളവർക്ക് പാഠമാകാനും ഉപകരിക്കും. 

തുടരും

Friday, April 12, 2024

മതങ്ങളും ദൈവങ്ങളും:

 മതങ്ങളും ദൈവങ്ങളും: 


കോടി കണക്കിന് മനുഷ്യർ അതിവസിക്കുന്ന ഭൂമിയിൽ അവനെ നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. ഒരോരുത്തരും വ്യതസ്തരും മഹാഭൂരിപക്ഷം ബുദ്ധിയില്ലാത്തവരും എപ്പോഴാണ് പ്രകോപിതരാവുക എന്ന് പറയാൻ കഴിയാത്ത അവസ്ഥയുമാണ്. ഇതിൽ തന്നെ ഏറ്റവും ക്രൂരരും ഉണ്ട്. ഭൂമിയിലെ ഏറ്റവും ക്രൂരനായ ജീവി മനുഷ്യനാണ്.

മതങ്ങളും ദൈവങ്ങളും മനുഷ്യനെ മാത്രം നിയന്തിക്കുന്നതിനും ചൊൽപടിക്കു നിറുത്തുന്നതിനുവേണ്ടി ബുദ്ധിയുള്ള കുറച്ചു മുൻഗാമികൾ നിർമ്മിച്ചവയുമാണ്. രാഷ്ട്രനിയമങ്ങൾ പാലിച്ചില്ലെങ്കിൽ ശിക്ഷാനടപടികളും മറ്റുമുണ്ടെങ്കിലും പലതും പ്രായോഗികവുമല്ല.

മതങ്ങൾ കെണിയാണെങ്കിലും മനുഷ്യനെ കയറില്ലാതെ കെട്ടിയിടാൻ ഈ മതങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ഒരു പരിധിവരെ കഴിയുന്നുണ്ട്. '

മനുഷ്യൻ ഭൂമിയിലെ ഏറ്റവും ക്രൂരനായ ജീവിയാണ്. അവരെ നിയന്ത്രിക്കുന്നതിനാണ് ബുദ്ധിയുള്ള മുൻഗാമികൾ ദൈവം എന്ന മിത്തിന് രൂപം നൽകിയത്. ഇത് ഒരു പരിധി വരെ ഗുണകരവുമാണ്.

19/09/2024-പഴയ നിയമത്തിലെ മോസ്സസിന് ധാരാളം അനുയായികൾ ഉണ്ടായിരുന്നു. അവരിൽ കൂടുതൽ പേരും കുറ്റവാളികളും വിഗ്രഹാരാധികളും കളവ് കൊലപാതകം വ്യഭിചാരം മുതലായ കഠിന തെറ്റുകൾ ചെയ്തിരുന്നവരും പെട്ടന്ന് പ്രകോപിതരാകുന്നവരും ആയിരുന്നു. മോസ്സസിൻ്റെ ഉപദേശങ്ങൾ ഇവർ കേൾക്കും പക്ഷെ പാലിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ തന്നെ പിന്തുടർന്നു വന്ന ജനകൂട്ടത്തെ സീനായ് മലയുടെ താഴ്‌വരയിൽ നിറുത്തി ഒറ്റക്ക് മലയിലേക്ക് കയറി പോയി. 3 ദിവസം കഴിഞ്ഞ് തിരിച്ചിറങ്ങിയ മോസ്സസിൻ്റെ കയ്യിൽ 10 കൽപനകൾ എഴുതിയ ഒരു ഫലകവും ഉണ്ടായിരുന്നു. ഈ കൽപനകൾ എല്ലാവരും പാലിക്കണം. ദൈവം എന്നെ നേരിട്ട് ഏൽപിച്ചതാണ് എന്നു ജനകൂട്ടത്തിനോട് പറഞ്ഞു. മോസ്സ്സ് പറയുന്നത് പാലിക്കാത്തവർ തങ്ങൾ കാണാത്ത ദൈവം പറഞ്ഞാൽ കുറച്ചു പേർ അനുസരിക്കും എന്ന് മോസ്സസ് അനുമാനിച്ചു. അത് ഒരു പരിധിവരെ ശരിയുമാണ്.

Wednesday, March 27, 2024

അനിൽ ആൻ്റണി

 എ.കെ ആൻ്റണിയും പത്തനംതിട്ടയിൽ മത്സരിക്കുന്ന മകൻ അനിൽ ആൻ്റണിയും.


ബി.ജെ.പി പ്രകടനപത്രിക സമിതിയില്‍ അംഗമായി അനില്‍ ആന്റണി;  കേരളത്തില്‍ നിന്ന് ഒരാള്‍ മാത്രം

anil antony
അനിൽ ആന്റണി | Photo: ANI

മോദി വന്നിടത്ത് എ.കെ. ആന്‍റണിയുടെ പ്രചാരണം ഏശില്ലെന്ന് അനിൽ ആന്‍റണി; ‘മോദി ഉണ്ടാക്കിയ ഒരു മിനിറ്റിന്‍റെ ഇംപാക്ട് പോലും മറ്റാർക്കും ഉണ്ടാക്കാനാവില്ല’ 10/04/2024. അനിൽ ആൻ്റണിയുടെ പരാജയം സ്പനം കാണുന്ന പിതാവ്: നിയമാനുസൃതമായി പൗരധർമ്മം പാലിക്കുന്ന പ്രായപൂർത്തി ആയ മകനെതിരെ തിരിഞ്ഞത് മഹാ അപരാധം.ആൻ്റണി പൊതു സമൂഹത്തോട് മാപ്പ് പറയണം. *ചന്ദ്രനെ നോക്കി കുരക്കുന്ന പട്ടികൾ എന്ന് അനിൽ പറഞ്ഞത് പി.ജെ. കുരിയനെ ഓർത്ത്ആയിരിക്കാം. കരുണാകരനേയും എ.കെ. ആൻ്റണിയെയും ഉമ്മൻ ചാണ്ടിയേയും പിന്നിൽ നിന്ന് കുത്തിവീഴ്ത്തിയ പാരമ്പര്യം പ്രമാദമായ കേസിൽ കുരുങ്ങിയ പി.ജെ. കുരിയന് ആണെന്നും കൂരിയനെ പറ്റി അറിയാവുന്ന പലകാര്യങ്ങളും അനിലിൻ്റെ മാന്യത പരിഗണിച്ച് ഇപ്പോൾ പറയുന്നില്ല എന്ന്  പത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെ അനിൽ പറഞ്ഞു വെച്ചു. ഇപ്പോൾ ആൻ്റണിയെ വീണ്ടും കുഴപ്പത്തിൽ ചാടിക്കാൻ നന്ദകുമാറിനെ കൂട്ടുപിച്ച് ഇറങ്ങിയിരിക്കുകയാണെന്നും അനിൽ പറഞ്ഞു. വിവാദം കൊഴുക്കുകയാണ്. 

'' failed to upload. Invalid response: RpcError


'' failed to upload. Invalid response: RpcError

'' failed to upload. Invalid response: RpcError



'' failed to upload. Invalid response: RpcError

'' failed to upload. Invalid response: RpcError

ന്യൂഡൽഹി: പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർഥി അനിൽ കെ. ആന്റണി ബി.ജെ.പിയുടെ പ്രകടനപത്രിക സമിതിയിൽ. കേരളത്തിൽ നിന്നുള്ള ഏക അംഗമാണ് അനിൽ ആന്റണി. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയാണ് പേരുകൾ പ്രഖ്യാപിച്ചത്.

രാജ്നാഥ് സിങാണ് 27 അംഗ സമിതിയുടെ അധ്യക്ഷൻ. കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പിയൂഷ് ഗോയൽ, നിർമലാ സീതാരാമൻ, അർജുൻ മുണ്ടെ എന്നിവരും സമിതിയിലെ അംഗങ്ങളാണ്. കൂടാതെ, മധ്യപ്രദേശ്, അസം, ഛത്തീസ്ഗഢ്,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമിതിയിലുണ്ട്. തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറും സമിതിയിൽ അംഗമാണ്. കർണാടകയിൽ നിന്നുള്ള അംഗമാണ് രാജീവ്.

2023 ഏപ്രിൽ ആറിനായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ കെ. ആന്റണി ബി.ജെ.പി.യിൽ ചേരുന്നത്. എ.ഐ.സി.സി.യുടെ ഡിജിറ്റൽ കമ്യൂണിക്കേഷൻ ദേശീയ കോ-ഓർഡിനേറ്ററായിരുന്ന അനിൽ, അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നാണ് കോൺഗ്രസിൽനിന്ന് രാജിവച്ചത്.


RELATED STORIES
Arvind Kejriwal Poll Promises before election
left activists call slogan against shafi parambil in vadakara
anto antonys name will be removed from bus stops following ldf complaint pathanamthitta
lok sabha elections 4980 complaints have been received through c Vigil application

 

IN CASE YOU MISSED IT
© Mathrubhumi 2024. All Rights Reserved.