*ഇക്കൊല്ലം LDF വീട്ടിലിരിക്കട്ടെ* .
കേരളത്തിലെ ഒരു വോട്ടർ എന്ന നിലയിൽ LDF നേതാക്കളോട് ചില സംശയങ്ങൾ ചോദിച്ചോട്ടെ?
എന്തു കണ്ടിട്ടാണ് ഒരു മലയാളി നിങ്ങൾക്ക് വോട്ടു ചെയ്യേണ്ടത്?
ദുർഭരണവും ദൂർത്തും നടത്തി കേരളത്തെ ഭീകരമായ കടക്കെണിയിലാക്കിയത് കണ്ടിട്ടോ?
പെൻഷൻ കൊടുക്കാനെന്നു പറഞ്ഞ് പെട്രോളിന് 2% സെസ് പിരിച്ചിട്ടും 7 മാസമായി പെൻഷൻ കിട്ടാത്തതു മൂലം മരുന്നു പോലും മേടിക്കാൻ കഴിയാതെ കഷ്ടപ്പെടുന്ന മറിയക്കുട്ടിയേപ്പോലുള്ള അമ്മ / അപ്പൻ മാരെ കണ്ടിട്ടോ?
കരിവന്നൂർ ബാങ്കിൽ നിന്നും നിങ്ങൾ കട്ടുമുക്കിയ കോടികൾ കണ്ടിട്ടോ?
നിഷേപിച്ച പണം പിൻവലിക്കാൻ ചെന്നപ്പോൾ നിങ്ങൾ കട്ടതുകാരണം തിരികെ ലഭിക്കാതിരുന്നതിനാൽ ചികിത്സ ലഭിക്കാതെ മരണത്തിനു കീഴടങ്ങിയവരെകണ്ടിട്ടോ?
ചോരവിയർപ്പാക്കി മണ്ണിൽ പണിയെടുക്കുന്ന കർഷകൻ നെല്ലിൻ്റെ വില ലഭിക്കാത്തതു മൂലം ഞാൻ പരാജയപ്പെട്ടുപോയി സഹോദരാ എന്നു വിലപിച്ച് ആത്മഹത്യ ചെയ്തതു കണ്ടിട്ടോ?
കേരളത്തിൻ്റെ പൊതു സമ്പത്താകണ്ട കരിമണൽ ഖനനത്തിൻ്റെ കാരാർ കോടികൾ കോഴയും മാസപ്പടിയും വാങ്ങി കർത്താക്ക് ചുളുവിലക്ക് നൽകിയത് കണ്ടിട്ടോ?
സമസ്തമേഖലയിലും നടത്തിയ മന്ത്രി പത്നിമാരുൾപ്പെടെ ഉള്ളവരുടെ പിൻവാതിൽ നിയമനങ്ങൾ കണ്ടിട്ടോ?
വാഹനത്തിൻ്റെ RC യും ലൈസൻസും പ്രിൻ്റു ചെയ്യാനും അയച്ചു തരാനുമുള്ള പണം മുൻകൂർ വാങ്ങിയിട്ടും 7 മാസമായി അതൊന്നും പ്രിൻ്റു പോലും ചെയ്യാതെ
ജനങ്ങളെ കഷ്ടപ്പെടുത്തുന്നതു കണ്ടിട്ടോ?
ശമ്പളവും പെൻഷനും മുടക്കി ചരിത്രം സൃഷ്ടിച്ച ഭരണമികവുകണ്ടിട്ടോ?
സപ്ലെ കോയിലെ കാലിയായ മേശകൾ കണ്ടിട്ടോ?
നൂറു കണക്കിന് ആളുകൾ വന്യജീവി ആക്രമണങ്ങളാൽ കെല്ല കപ്പടുകയും അനേകം കർഷകരുടെ കൃഷി നശിപ്പിക്കുകയും ചെയ്യുമ്പോൾ അതിനെതിരെ ചെറുവിരൽ പോലും അനക്കാത്ത നിസ്സംഗത കണ്ടിട്ടോ?
ജനങ്ങൾക്ക് ഒരു പ്രയോജനവും ഇല്ലാത്ത , ജനത്തിൻ്റെ നികുതിപ്പണം കൊള്ള അടിക്കാനായി നടത്തിയ നവകേരളം, കേരളീയം, യുവജ സമ്പർക്കം പരിപാടികളും ഒരു കോടി മുടക്കി ഇപ്പോൾ തല്ലിപ്പൊളിച്ചിട്ടിരിക്കുന്ന കക്കുസ് ബസും കണ്ടിട്ടോ?
കൊറോണയും വെള്ളപ്പൊകവും ഒക്കെ കക്കാനുള്ള അവസരങ്ങളായികണ്ട് PPE കിറ്റിൽവരെ അഴിമതി നടത്തിയതും പ്രളയ ഫണ്ട് സഖാക്കൾ മുക്കിയതും കണ്ടിട്ടോ?
TP ചന്ദ്രശേഖരൻ്റെ മുഖത്തു നിങ്ങൾ വെട്ടിയ 51 വെട്ടുകൾ കണ്ടിട്ടോ?
( ഈ ഇലക്ഷന് ഇന്ത്യയിൽ മുഴുൻ നിങ്ങൾ മത്സരിപ്പിക്കുന്ന സ്ഥാനാർഥികളുടെ എണ്ണം പോലും അത്രയും വരില്ല എന്നോർക്കണം)
SFI തെമ്മാടികൾ സിദ്ധാർഥ് എന്ന വിദ്യാർത്ഥിയോട് കാണിച്ച ക്രൂരത കണ്ടിട്ടോ?
ക്രൈസ്തവർ പവിത്രമായി കരുതുന്ന കുരിശിനെ SFI പിള്ളേർ തുണിയില്ലാത്ത സ്ത്രീയുടെ ചിത്രം വരച്ച് അവഹേളിച്ചതു കണ്ടിട്ടോ?
നവാഗതരെ സ്വീകരിക്കാൻ കലാലയങ്ങളിൽ സ്ഥാപിച്ച കേരള സംസ്ക്കാരത്തെ തന്നെ നാണം കെടുത്തുന്ന അശ്ലീല പോസ്റ്ററുകൾ കണ്ടിട്ടോ ?
കലാലയങ്ങളിലെ നിങ്ങളുടെ വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ ഇടിമുറികൾ കണ്ടിട്ടോ?
അഭിമന്യൂവിനെ (സഖാവിനെ)കൊന്നവർക്കെതിരെ ഉള്ള തെളിവുകൾ കോടതിയിൽ നിന്നും അപ്രത്യകഷമാക്കിയ മാജിക് കണ്ടിട്ടോ?
ഒരു വശത്ത് മദ്യവർജനം എന്നു പറയുകയും പാർട്ടി നേതാക്കന്മാരും അവരുടെ വാഹനങ്ങളും മയക്കുമരുന്നും കഞ്ചാവുമായി പിടിയിലാകുകയും ചെയ്യുന്നത് കണ്ടിട്ടോ ?
4% പലിശക്കു ശരിക്കുമായിരുന്ന കാർഷിക വായ്പനിറുത്തലാക്കി
ബ്ലേഡ് പലിശകാരെ സഹായിക്കാൻ കേന്ദ്രത്തിനു കത്തെഴുതിയ മന്ത്രിയുടെ കർഷക സ്സേഹം കണ്ടിട്ടോ?
കുടുംബം പോറ്റാൻ ഇസ്രായേലിൽ ജോലി ചെയ്യവെ തീവ്രവാദി കളുടെ ആക്രമണത്തിൽ കൊല്ലെപ്പെട്ട യുവതിയോട്
തീവ്രവാദികളെ പേടിച്ച് നിങ്ങൾ കാണിച്ച അനാദരവ് കണ്ടിട്ടോ ?
വോട്ടിനു വേണ്ടി തീവ്രവാദത്തെ വരെ അനുകൂലിച്ച് കേരളത്തിൽ ഉടനീളം നടത്തിയ പലസ്തീൻ അനുകൂല സമ്മേളനങ്ങളും റാലികളും കണ്ടിട്ടോ?
തീവ്രവാദി ആക്രമണത്തിൽ സ്വന്തം സഖാവു മരിച്ചിട്ടു വരെ ഒരു അനുശോചനം പോലും ഇടാനാവാത്ത നിങ്ങളുടെ അടിമത്തം കണ്ടിട്ടോ?
നിസ്സാര കുറ്റങ്ങൾക്കും വലിയ പിഴ ഈടാക്കുന്ന MVD പൂഞ്ഞാറിൽ വൈദികനെ ഇടിച്ചു വീഴ്ത്തിയ കൂട്ടത്തിലുള്ള 18 വയസ്സിൽ താഴെ ഉള്ളവർക്കെതിരെ ലൈസൻസ് ഇല്ലാതെ വണ്ടി ഓടിച്ചതിന് നിയമപ്രകാരം കേസെടുക്കാതെയും
എടുത്ത കേസിൻ്റെ FIR മാറ്റിയും നടത്തുന്ന വോട്ടുബാങ്ക് മതപ്രീണനം കണ്ടിട്ടോ?
ക്രൈസ്തവ വിശേഷ ദിവസങ്ങളിൽ പരീക്ഷകളും
ജീവനക്കാർക്ക് പരിശീലനവും നൽകുന്നത് കണ്ടിട്ടോ?
(ഈ വർഷത്തെ ഈസ്റ്റർ ദിനത്തിൽ പേപ്പറു നോക്കാൻ ഹാജരാകാൻ
പറഞ്ഞതുൾപ്പെടെ.)
വിദേശത്തു പോയി കഷ്ടപ്പെട്ട് പണി എടുത്ത് പണം സമ്പാദിച്ചു വന്ന് നാട്ടിൽ ഒരു പ്രസ്ഥാനം തുടങ്ങുമ്പോൾ അതിന് തടസ്സം നിന്നും കൊടികുത്തി പൂട്ടിച്ചും സാജനെപ്പോലെയുളള വരെ ആത്മഹത്യയലേക്ക് തള്ളിവിട്ടതു കണ്ടിട്ടോ?
അനേകം യുവാക്കൾ തൊഴിലില്ലാതെ കഷ്ടപ്പെടുമ്പോൾ ഒത്തിരി പേർക്ക് തൊഴിൽ ലഭിക്കാൻ സാധ്യതയുണ്ടായിരുന്ന
കിറ്റെക്സിന്റെ 4000 കോടിയുടെ നിക്ഷേപത്തെ മറ്റു സംസ്ഥാനങ്ങളിലേക്ക് വിട്ടതു കണ്ടിട്ടോ ?
അനേകം സ്ഥാപനങ്ങൾ കൊടികുത്തി പൂട്ടിച്ചും
കലാലയങ്ങൾ നിലവാരമില്ലാതാക്കിയും
യുവജനങ്ങളെല്ലാം നടുവിടേണ്ട അവസ്ഥ ഉണ്ടാക്കിയത് കണ്ടിട്ടോ?
പാർട്ടിക്കാരയാൽ ഡിഗ്രിതോറ്റവർ പിജി ക്ക്അഡ്മിഷൻ നേടുന്നതും
പിഎസ് സി റാങ്ക് ലിസ്റ്റിൽ പാർട്ടി ഗുണ്ടകൾ ആദ്യസ്ഥാനങ്ങൾ അലങ്കരിക്കുന്നതും
വ്യാജ എക്സ്പീരിയൻസ് സെർട്ടിഫിക്കേറ്റ് വച്ച് ജോലി നേടുന്നതും കണ്ടിട്ടോ?
ഒരിക്കലും നടക്കാത്തെ കെ റെയിലിന്റെ പേരിൽ ഭവനഭേദനം നടത്തി സ്ഥാപിച്ച മഞ്ഞക്കുറ്റകൾ
കണ്ടിട്ടോ?
കേന്ദ്രം ത്രീവ്രവാദികളെ അറസ്റ്റ് ചെയ്യാൻ വരുമ്പോൾ അവർക്ക് രഹസ്യ വിവരം നൽകി സംരക്ഷിക്കുന്നതു കണ്ടിട്ടോ .
പാവങ്ങളുടെ പാർട്ടി എന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ശേഷം കോടീശ്വരൻമാരായി തീർന്ന നേതാക്കളുടെ
സ്വത്തു കണ്ടിട്ടോ?
പാർട്ടി കൊലയാളികളെ ജനത്തിന്റെ നികുതി പണമെടുത്ത് കേസു നടത്തി സംരക്ഷിക്കുന്നത് കണ്ടിട്ടോ ?
ഇന്ത്യയുടെ അതിർത്തി മാന്തുന്ന ചൈനക്ക് ആശംസ അറിയിച്ച ദേശ സ്റ്റേഹം കണ്ടിട്ടോ ?
ന്യൂനപക്ഷ സ്കോളർഷിപ്പുകൾ 80:20 അനുപാതത്തിൽ കൊടുത്ത അനീതിക്കെതിരെ ക്രൈസ്തവർ കേസു കൊടുത്ത് പ്രതിഷേധിച്ചപ്പോൾ അതിനെതിരെ കോടതിയെ സമീപിച്ചതു കണ്ടിട്ടോ ?
നിരവദി ഉദാഹരണങ്ങൾ ഉണ്ടായിട്ടും ലൗ ജിഹാദ്, നാർക്കോട്ടിക്
ജിഹാദ് പരാമർശത്തിന്റെ പേരിൽ പാലാ പിതാവിനെതിരെ പല കേസുകൾ എടുത്തത് കണ്ടിട്ടോ ?
വിഴിഞ്ഞത്ത് പാവപ്പെട്ട മുക്കുവരുടെ കിടപ്പാട പ്രശ്നം പരിഹരിക്കാൻ സമരം ചെയ്ത വൈദികർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് കണ്ടിട്ടോ ?
ഇതിൽ എന്ത് കണ്ടിട്ടാണ് ഒരു മലയാളി നിങ്ങൾക്ക് വോട്ടു ചെയ്യേണ്ടത്?
ഇതെഴുതിയ ഞാൻ ആരാണന്ന് പറയുന്നില്ല കാരണം എനിക്ക് ഇന്നോവ വാഹനത്തെ ഭയമാണ്.
എന്നാലും ഒന്നു പറയാം ഞാൻ ഒരു നിഷ്പക്ഷ വോട്ടറാണ്. എന്നുവച്ചാൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും അടിമ അല്ലാത്ത ഓരോ ഇലക്ഷനും ആർക്ക് ഓട്ടു ചെയ്യണമെന്ന് സ്വയം തീരുമാനിക്കാൻ സ്വാതന്ത്രമുള്ള ഒരു വോട്ടർ
പിന്നെ ഞാനൊരു ക്രൈസ്തവ വിശ്വാസി ആയതിനാൽ ആണ് ക്രൈസ്തവർക്കെതിരെ നടന്ന നീതി നിഷേധങ്ങൾ പ്രത്യേകം എടുത്തു പറഞ്ഞത്.
ഈ കുറിപ്പ് എഴുതുന്നതിന് പിന്നിൽ മറ്റുമുന്നണികളെല്ലാം ചെയ്യുന്നതു ശരിയാണെന്നോ, ഏതെങ്കിലും മുന്നണിക്ക് വോട്ടുചെയ്യണമെന്നോ പറയാനുള്ള ഒരു ഉദ്ധേശവുമില്ല.
എല്ലാവരും ആർക്കും അടിമകളാകാതെ സ്വയം തീരുമാനമെടുത്ത് ഓട്ടുചെയ്യുക.
ബൂത്തിലേക്ക് പോകുമ്പോൾ ഈ പറഞ്ഞകാര്യങ്ങൾ ഒന്ന് ഓർക്കണം എന്ന് മാത്രമേ ഉദ്ധേശിച്ചുള്ളൂ.
എൻ്റെ വ്യക്തിപരമായ ആഗ്രഹം വേറെ ആര് ജയിച്ചാലും കേരളത്തെ എല്ലാ രീതിയിലും ഇതുപോലെ തകർത്ത LDF മുന്നണി ഈത്തവണ 20 ൽ ഒന്നു പോലും ജയിക്കാതെ സംപൂജ്യരായി പരാജയപ്പെട്ടണം എന്നു മാത്രമാണ്. കാരണം ഈ ദൂർത്തിനും അഴിമതിക്കും അഹങ്കാരത്തിനും തക്കമറുപടി കൊടുക്കാൻ ജനത്തിനു കിട്ടുന്ന അവസരമായി ഈ ഇലക്ഷൻ മാറട്ടെ എന്ന് ആശംസിക്കുന്നു.
കുറച്ചു കുട്ടികൾ വിളിച്ച മു ദ്രാവാക്യം FB യിൽ കണ്ടിരുന്നു. അത് അന്വർത്ഥമായിരുന്നെങ്കിൽ
*"ഇക്കൊല്ലം LDF വീട്ടിലിരിക്കട്ടെ* "
.. വേദനയോടെ പോസ്റ്റ് ചെയ്ത ഒരു സുഹൃത്തിനോട് കടപ്പാട് 🌹
No comments:
Post a Comment