എ.കെ ആൻ്റണിയും പത്തനംതിട്ടയിൽ മത്സരിക്കുന്ന മകൻ അനിൽ ആൻ്റണിയും.
ബി.ജെ.പി പ്രകടനപത്രിക സമിതിയില്‍ അംഗമായി അനില്‍ ആന്റണി; കേരളത്തില്‍ നിന്ന് ഒരാള്‍ മാത്രം
മോദി വന്നിടത്ത് എ.കെ. ആന്‍റണിയുടെ പ്രചാരണം ഏശില്ലെന്ന് അനിൽ ആന്റണി; ‘മോദി ഉണ്ടാക്കിയ ഒരു മിനിറ്റിന്‍റെ ഇംപാക്ട് പോലും മറ്റാർക്കും ഉണ്ടാക്കാനാവില്ല’ 10/04/2024. അനിൽ ആൻ്റണിയുടെ പരാജയം സ്പനം കാണുന്ന പിതാവ്: നിയമാനുസൃതമായി പൗരധർമ്മം പാലിക്കുന്ന പ്രായപൂർത്തി ആയ മകനെതിരെ തിരിഞ്ഞത് മഹാ അപരാധം.ആൻ്റണി പൊതു സമൂഹത്തോട് മാപ്പ് പറയണം. *ചന്ദ്രനെ നോക്കി കുരക്കുന്ന പട്ടികൾ എന്ന് അനിൽ പറഞ്ഞത് പി.ജെ. കുരിയനെ ഓർത്ത്ആയിരിക്കാം. കരുണാകരനേയും എ.കെ. ആൻ്റണിയെയും ഉമ്മൻ ചാണ്ടിയേയും പിന്നിൽ നിന്ന് കുത്തിവീഴ്ത്തിയ പാരമ്പര്യം പ്രമാദമായ കേസിൽ കുരുങ്ങിയ പി.ജെ. കുരിയന് ആണെന്നും കൂരിയനെ പറ്റി അറിയാവുന്ന പലകാര്യങ്ങളും അനിലിൻ്റെ മാന്യത പരിഗണിച്ച് ഇപ്പോൾ പറയുന്നില്ല എന്ന് പത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെ അനിൽ പറഞ്ഞു വെച്ചു. ഇപ്പോൾ ആൻ്റണിയെ വീണ്ടും കുഴപ്പത്തിൽ ചാടിക്കാൻ നന്ദകുമാറിനെ കൂട്ടുപിച്ച് ഇറങ്ങിയിരിക്കുകയാണെന്നും അനിൽ പറഞ്ഞു. വിവാദം കൊഴുക്കുകയാണ്.
ന്യൂഡൽഹി: പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർഥി അനിൽ കെ. ആന്റണി ബി.ജെ.പിയുടെ പ്രകടനപത്രിക സമിതിയിൽ. കേരളത്തിൽ നിന്നുള്ള ഏക അംഗമാണ് അനിൽ ആന്റണി. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയാണ് പേരുകൾ പ്രഖ്യാപിച്ചത്.
രാജ്നാഥ് സിങാണ് 27 അംഗ സമിതിയുടെ അധ്യക്ഷൻ. കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പിയൂഷ് ഗോയൽ, നിർമലാ സീതാരാമൻ, അർജുൻ മുണ്ടെ എന്നിവരും സമിതിയിലെ അംഗങ്ങളാണ്. കൂടാതെ, മധ്യപ്രദേശ്, അസം, ഛത്തീസ്ഗഢ്,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമിതിയിലുണ്ട്. തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറും സമിതിയിൽ അംഗമാണ്. കർണാടകയിൽ നിന്നുള്ള അംഗമാണ് രാജീവ്.
2023 ഏപ്രിൽ ആറിനായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ കെ. ആന്റണി ബി.ജെ.പി.യിൽ ചേരുന്നത്. എ.ഐ.സി.സി.യുടെ ഡിജിറ്റൽ കമ്യൂണിക്കേഷൻ ദേശീയ കോ-ഓർഡിനേറ്ററായിരുന്ന അനിൽ, അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നാണ് കോൺഗ്രസിൽനിന്ന് രാജിവച്ചത്.
RELATED STORIES
No comments:
Post a Comment