Tuesday, September 22, 2015

കേരളത്തില്‍ മുന്‍പില്ലാത്ത വിധം വര്‍ഗീയത ശക്തിപ്രാപിക്കുന്നതില്‍ സഭയുടെ പങ്ക്; വര്‍ഗ്ഗീയത കേരളത്തില്‍ മുന്‍പില്ലാത്ത വിധം വ്യാപിക്കുന്നതിന്റെ ഉത്തരവാദിത്വം കത്തോലിക്കാസഭക്കുമുണ്ട്. കര്‍ദിനാള്‍ ഒന്ന് സ്വയം വിശകലനം നടത്തിയാല്‍ തെറ്റ് എങ്ങിനെയാണ് സംഭവിക്കുന്നത്‌ എന്നും, കാരണം എന്തെന്നും മനസിലാകും. സഭയുടെ നിക്ഷിപ്ത താല്‍പര്യ സംരക്ഷണം മാത്രം മുന്നില്‍ കണ്ടുള്ള ശൈലി മാറ്റിയെടുത്താല്‍ വലിയ അളവില്‍ പരിഹാരം ഉണ്ടാകും.

കേരളത്തില്‍ മുന്‍പില്ലാത്ത വിധം വര്‍ഗീയത ശക്തിപ്രാപിക്കുന്നു: കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് 


കേരളത്തില്‍ മുന്‍പെങ്ങുമില്ലാത്ത വിധം വര്‍ഗീയത ശക്തിപ്രാപിച്ചു വരുന്നതായി മലങ്കര കത്തോലിക്ക സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ. ബ്രിട്ടീഷുകാര്‍ ചെയ്തതു പോലെ തമ്മിലടിപ്പിച്ച് ഇല്ലാതാക്കുകയാണ് ഇവരുടെ ലക്ഷ്യം. ദേശത്തെ വെട്ടിമുറിക്കാനുള്ള ഇത്തരം പ്രവര്‍ത്തനത്തിനെതിരെ സഭാവിശ്വാസികള്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ലയില്‍ കത്തോലിക്ക സഭാ പുനരൈക്യ വാര്‍ഷിക സമാപനസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

Courtesy: http://www.manoramanews.com/news/breaking-news/Cardinal-Baselios-Cleemis-Catholicos.html 

No comments:

Post a Comment