Saturday, September 5, 2015

ഉപ്പിന് പകരം

ഉപ്പിന് പകരം

ജീവിതത്തില്‍ ഭക്ഷണരീതികളില്‍ ഒഴിവാക്കാനാവാത്തതാണ് ഉപ്പെന്ന് എല്ലാവര്‍ക്കും അറിയാം. ഉപ്പിടാതെ ഒരു ഭക്ഷണം പോലും ഉണ്ടാക്കാനാവില്ലെന്നും. എന്നാല്‍, ഉപ്പ് അമിതമായാല്‍ അത് ഏതെല്ലാം തരത്തില്‍ ആരോഗ്യത്തിന് ഹാനികരമാണെന്നും എല്ലാവര്‍ക്കും അറിയാം. ഉപ്പിടാതെ ഭക്ഷണം ഉണ്ടാക്കാന്‍ സാധിക്കുമോ. സാധിക്കും എന്നുതന്നെയാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. അതെ ഉപ്പിന് പകരം ഭക്ഷണത്തില്‍ പരീക്ഷിക്കാവുന്ന അഞ്ച് കാര്യങ്ങള്‍ ഇതാ ചുവടെ.
നാരങ്ങാനീര്/ഓറഞ്ച് നീര്
ഭക്ഷണത്തില്‍ നാരങ്ങാ നീരോ ഓറഞ്ച് നീരോ ചേര്‍ക്കാം. ഇത് ഭക്ഷണത്തിന് കൂടുതല്‍ ടേസ്റ്റ് പകരും. മാത്രമല്ല, ഓറഞ്ച് നീരും നാരങ്ങാ നീരും ഉപ്പിന്റെ ഫലം ചെയ്യുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഔഷധം/സുഗന്ധദ്രവ്യം
ഇഷ്ടഭക്ഷണങ്ങളില്‍ അല്‍പം ഔഷധ ഗുണമുള്ളതായ സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്ത് നോക്കൂ. ഇത് ഭക്ഷണത്തിന് അനുപമമായ രുചി തന്നെ പകരും. സുഗന്ധചെടി, തുളസി, മല്ലിയില, പുതിന തുടങ്ങിയവ ഇതിന് ഉപയോഗിക്കാവുന്നതാണ്.
വിനാഗിരി
വിനാഗിരി ഉപ്പിന് പകരം ഭക്ഷണത്തില്‍ ഉപയോഗിക്കാവുന്നതാണ്. ഇറച്ചിയില്‍ ആവുമ്പോള്‍ ഇറച്ചിയെ മയപ്പെടുത്തുമെന്ന് മാത്രമല്ല, മറ്റു സ്‌പൈസുകളുമായി ചേര്‍ന്ന് ആസ്വാദ്യകരമായ ഒരു രുചി പകരുകയും ചെയ്യും.
ഇഞ്ചി/വെളുത്തുള്ളി
ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും കൂടുതല്‍ ഫ്‌ളേവറുകള്‍ ഭക്ഷണത്തിന് പ്രത്യേക മാനം കൊണ്ടുവരും. ഇത് ഭക്ഷണത്തില്‍ ഉപ്പിന്റെ ആവശ്യകത കുറച്ചു കൊണ്ടുവരുകയും അങ്ങനെ ഉപ്പിന്റെ ഉപഭോഗം കുറയ്ക്കുകയും ചെയ്യാം. ആരോഗ്യ പ്രശ്‌നങ്ങള്‍ കുറവാണെന്നതും ഇതിന്റെ പ്രത്യേകതയാണ്.
വെണ്ണ
പുതിയതായി കടഞ്ഞെടുത്ത വെണ്ണ ഭക്ഷണത്തിന്റെ രുചി വര്‍ധിപ്പിക്കുന്നുണ്ട്. സലാഡുകളിലും ഇത് ഉപയോഗിക്കാവുന്നതാണ്.
Tags: Courtesy: http://www.kairalinewsonline.com/2015/09/05/14072.html

No comments:

Post a Comment