Sunday, September 20, 2015

Aluva St Dominic Church



Aluva St Dominic Church

തിരിച്ചറിവിന്റെ പ്രായത്തില്‍ കത്തോലിക്കാ വിശ്വാസിയായ കുട്ടികള്‍ക്ക് സ്വീകരിക്കാന്‍ കടമയുള്ള ഒരു കൂദാശയാണ് അനുരഞ്ചനത്തിന്റെ കൂദാശ. ഇതിനു ബിഷപ്പിന്റെയോ വികാരിയുടെയോ അനുവാദം വേണ്ട. മറ്റു കൂദാശകള്‍ പോലെതന്നെ ഇതും സ്വീകരിക്കുന്നതിനു വിശ്വാസികള്‍ മുന്നോട്ടുവന്നാല്‍ 'ആദ്യ കുര്‍ബ്ബാന' എന്ന പുരോഹിത ചൂഷണത്തില്‍ നിന്നും രക്ഷപ്പെടാം. 

തന്റെ കടമ നിര്‍വഹിച്ചതിന് ശേഷം ഇടവക വികാരിയെ രേഖാമൂലം അറിയിച്ചാല്‍ അതു പള്ളി രജിസ്റ്ററില്‍ രേഖപ്പെടുത്താനുള്ള ബാധ്യത വികാരിക്കാണ്. കുര്‍ബ്ബാന സ്വീകരണത്തിനു മുമ്പ് കുട്ടികള്‍ക്ക് വേണ്ടതായ അറിവ് അമ്മമാര്‍ക്ക് നല്‍കാവുന്നതാണ്. എന്ത് വന്നാലും ചൂഷണത്തിനു വഴങ്ങില്ല എന്ന നിശ്ചയദാര്‍ഡ്യം കുട്ടികളിലും, കുടുംബങ്ങളിലും വളര്‍ത്തിയെടുക്കണം.

04/09/2015 ല്‍ ഫെഡറേഷന്‍ രജിസ്റ്റര്‍ തപാലിലയച്ച കത്ത്
സ്വീകര്‍ത്താവ്
കര്‍ദിനാള്‍ ഡോ. ജോര്‍ജ്ജ് ആലഞ്ചേരി,
മേജര്‍ ആര്‍ച്ച് ബിഷപ്പ്അങ്കമാലി എറണാകുളം അതിരൂപത
സെന്റ് തോമാസ് മൗണ്ട്കക്കനാട്എറണാകുളം

ബഹുമാനപ്പെട്ട മേജര്‍ ആര്‍ച്ച് ബിഷപ്പ്,

               ആലുവ സെന്റ് ഡൊമനിക് ഫൊറോന പള്ളി ഇടവകാംഗമായ പാറായി താണ്ടമ്മ ജോര്‍ജ്ജ് തരകന്റെ പേരകുട്ടിയുടെ ആദ്യകര്‍ബ്ബാന സ്വീകരണത്തിന് ആവശ്യമായ പള്ളിക്കുറി ആവശ്യപ്പെട്ടുകൊണ്ട് ഇടവക വികാരിയായ ഫാ. ജോണ്‍ തെക്കനെ ശ്രീമതി താണ്ടമ്മ ജോര്‍ജ്ജ് തരകന്‍ നേരിട്ട് സമീപിച്ചിരുന്നു. എന്നാല്‍ അവരുടെ പേരില്‍ പള്ളിക്കണക്കില്‍ അവരുടെ സമ്മതമില്ലാതെ എഴുതി വച്ചിരിക്കുന്ന ഒരു ലക്ഷം രൂപയില്‍ അവര്‍ മുമ്പ് കൊടുത്ത എഴുപത്തയ്യായിരം രൂപ കഴിച്ച് ബാക്കിയുണ്ട് എന്ന് പറയുന്ന ഇരുപത്തയ്യായിരം രൂപ വികാരി ആവശ്യപ്പെട്ടു. അതിന് വിസമ്മതം പ്രകടിപ്പിച്ചപ്പോള്‍ ആവശ്യപ്പെട്ട പള്ളിക്കുറി കൊടുക്കാതെ മടക്കി അയച്ചു. അടുത്ത ദിവസം അവരുടെ ബന്ധുവായ ശ്രീ. ബ്രൈറ്റ് വികാരിയെ സമീപിച്ച് മേല്‍പറഞ്ഞ കുറി ആവശ്യപ്പെട്ടു. ഇരുപത്തയ്യായിരം രൂപ കൊടുക്കാതെ ആദ്യകുര്‍ബ്ബാന സ്വീകരണത്തിന് ആവശ്യമായ പള്ളിക്കുറി നല്‍കാന്‍ സാധ്യമല്ലെന്ന് ഫാ. ജോണ്‍ തെക്കന്‍ ശഠിക്കുകയായിരുന്നു.
               ശ്രീമതി താണ്ടമ്മ ജോര്‍ജ്ജ് തരകന്റെ അനുമതിയില്ലാതെ എഴുതി വച്ചിരിക്കുന്ന കണക്കില്‍, മുമ്പ് ചെക്കായി 50,000 രൂപയുംറൊക്കം പണമായി 25,000 രൂപയും കൊടുത്ത് അവര്‍ സഹകരിച്ചിട്ടുണ്ട് (25,000 രൂപയുടെ ചെക്ക് തിരികെ കൊടുത്ത് റൊക്കം പണമായി വികാരി കൈപറ്റുകയായിരുന്നു). ശ്രീമതി താണ്ടമ്മ ജോര്‍ജ്ജ് തരകന്റെ മകന്‍ മാത്യു ജോലിചെയ്യുന്നതുംകുടുംബമായി താമസിക്കുന്നതും ദുബൈലാണ്. കുട്ടികള്‍ അവിടെയാണ് പഠിക്കുന്നത്. പേരകുട്ടിയായ റയണ് ഇപ്പോള്‍ 8 വയസ്സ്  ആയിട്ടുണ്ട്. കുട്ടിയുടെ ആദ്യകുര്‍ബ്ബാന സ്വീകരണം ദുബൈയില്‍വെച്ച് നടത്താനാണ് മാതാപിതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. ഈ ആവശ്യത്തിലേക്ക് സ്വന്തം ഇടവകയില്‍ നിന്നും പള്ളിക്കുറി ആവശ്യമായതുകൊണ്ടാണ് ഇടവക വികാരിയെ സമീപിക്കാന്‍ ഇടയായത്.
               കൂദാശപരമായ ആവശ്യങ്ങള്‍ക്കു വേണ്ടി  ഇടവക വികാരിയെ സമീപിക്കുന്നവര്‍ പലതരത്തിലുള്ള ചൂഷണങ്ങള്‍ക്കുംഅവഹേളനങ്ങള്‍ക്കും  വിധേയരാക്കപ്പെടുന്നു എന്ന് പൊതുവെ പരാതിയുണ്ട്. അതുകൊണ്ട് ശ്രീമതി പാറായി താണ്ടമ്മ ജോര്‍ജ്ജ് തരകന്റെ അപേക്ഷയില്‍ അതിരൂപതയുടെ സത്വര ശ്രദ്ധ പതിയണമെന്നുംഅവരുടെ അപേക്ഷ പരിഗണിച്ച് സഹകരിക്കണമെന്നും വിനയപൂര്‍വ്വം താല്‍പര്യപ്പെട്ടുകൊള്ളുന്നു.
(ഉള്ളടക്കം: 01/09/2015ലെ ശ്രീമതി പാറായി താണ്ടമ്മ ജോര്‍ജ്ജ് തരകന്റെ അപേക്ഷയുടെ പകര്‍പ്പ്)
വിശ്വസ്തതയോടെ, Thrissur - 04/09/2015 
V.K. Joy, Gen secy, Kerala Catholic Federation. Ph. 9447037725

No comments:

Post a Comment