മുകളിലെ ഫോട്ടോയില്‍ കാണുന്ന ഇന്നത്തെ ദീപിക പത്രം വായിച്ചിട്ട്, തികച്ചും മനോവിഷമത്തോടും അല്പ്പം ദേഷ്യത്തോടെയും ആണ് ഈ പോസ്റ്റ് എഴുതുന്നത്. നമ്മുടെ ബിഷപ്പുമാര്‍ക്ക് പോലീസ് അകമ്പടി. സി ബി സി ഐ സമ്മേളനം നടക്കുന്നിടത്ത് പോലീസ് കണ്ട്രോള്‍ റൂം. ഈ ബിഷപ്പുമാര്‍ ആരെയാണ് പേടിക്കുന്നത്. ഈ നാട്ടിലെ സാധുക്കളായ മനുഷ്യരെയോ? അതോ ഏതെങ്കിലും വര്‍ഗീയ വാദികളെയോ? മരിക്കുമെന്ന ഭയമാണോ ഇതിനെല്ലാം പ്രേരിപ്പിക്കുന്നത്. അതോ പേരിനും പ്രശസ്തിക്കും വേണ്ടിയിട്ടോ? വര്‍ഗീയവാദികളുടെ വെട്ടെറ്റും തീയില്‍ കത്തിക്കപെട്ടും ഈശോയുടെ നാമത്തില്‍ പിടഞ്ഞു മരിച്ച നമ്മുടെ മിഷനറിമാരെ മറന്നു നിങ്ങള്‍. ഒരു സുരക്ഷിദത്വവും ഇല്ലാതെ ഇന്നും വടക്കേ ഇന്ത്യയിലും ഇസ്ലാമിക രാജ്യങ്ങളിലും വേല ചെയ്യുന്ന നമ്മുടെ തന്നെ സഹോദരങ്ങളെ മറന്നു നിങ്ങള്‍. ഈശോക്കുവെണ്ടി രക്തസാക്ഷിത്വം വരിച്ച എല്ലാ രക്തസാക്ഷികളേയും അപ്പസ്തൊലന്മരെയും നിങ്ങള്‍ അപമാനിക്കുകയാണ് ഇതിലൂടെ. കുരിശിലെറിയ ഈശോയെ പ്രഘോഷിക്കുന്ന നിങ്ങള്‍, ആ ഈശോയെ ഒറ്റു കൊടുക്കുകയാണ് ഇത്തരം പ്രവര്‍ത്തികളിലൂടെ. പെണ്ണും പിടക്കോഴിയും ഇല്ലാത്ത നിങ്ങള്‍, ആര്‍ക്ക് വേണ്ടിയാണ് ജീവിതം സംരക്ഷിക്കുന്നത്? നിങ്ങള്‍ സുരക്ഷിത വലയങ്ങളില്‍ ആയിരുന്നു കാണുന്നതിനെക്കാള്‍, ഈശോയുടെ മാത്രം സംരക്ഷണത്തില്‍ ആയിരുന്നു കാണാന്നാണ് ഞങ്ങള്‍ അല്‍മായര്‍ ഇഷ്ടപ്പെടുന്നത്. അതിനിടെ നിങ്ങള്‍ ആക്രമിക്കപ്പെട്ടാലും വധിക്കപ്പെട്ടാലും അതില്‍ അഭിമാനിക്കും ഞങ്ങള്‍.
ഈശോയുടെ വചനം മനസില്‍ ഓര്‍ക്കുന്നത് നല്ലതാണ്. " സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തുന്നവര്‍ അത് കണ്ടെത്തും."
No comments:
Post a Comment