Sunday, January 5, 2014

വൈദികര്‍ ഭീകരജീവികളായി മാറാം

വൈദികര്‍ ഭീകരജീവികളായി മാറാം; 

ശരിയായ സ്വഭാവ രൂപീകരണമില്ലെങ്കില്‍


A young priest punches the air
courtesy: www.marpapa.com
ജനുവരി 4                                            സെമിനാരി പരിശീലനകാലത്ത് ശരിയായ സ്വഭാവരൂപീകരണം നടന്നില്ലെങ്കില്‍ വൈദികര്‍ ഭീകരജീവികളായിത്തീരാമെന്ന് ഫ്രാന്‍സീസ് പാപ്പാ പറഞ്ഞു. ലാ ചിവില്‍ത്താ കത്തോലിക്കാ എന്ന ഇറ്റാലിയന്‍ മാസികയാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. കഴിഞ്ഞ നവംബര്‍ 29 ന് സന്യാസ ശ്രേഷ്ഠന്മാരുമായുള്ള സംഭാഷണത്തിന്റെ ഒടുവിലെ ചോദ്യോത്തര വേളയിലാണ് പാപ്പാ ഈ അഭിപ്രായം പ്രകടിപ്പിച്ചത്. പാപ്പാ പറഞ്ഞു: “വലിയ സെമിനാരികളെ ചെറിയ സമൂഹങ്ങളായി വിഭജിക്കേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ പരിശീലകര്‍ക്ക് അര്‍ത്ഥികളെ വ്യക്തിപരമായി അറിയാനും അനുഗമിക്കാനും സാധിക്കുകയുള്ളൂ.” “വൈദിക പരിശീലനം മിലിട്ടറി ട്രയിനിങ്ങല്ല, മറിച്ച് അതൊരു കലയാണ്. നമ്മള്‍ അവരുടെ ഹൃദയങ്ങളെയാണ് നവീകരിക്കേണ്ടത്. അല്ലെങ്കില്‍ നാമവരെ ഭീകരസത്വങ്ങളാക്കി മാറ്റുകയായിരിക്കും ചെയ്യുക. പിന്നീട് ഈ സത്വങ്ങള്‍ ദൈവജനത്തെ നയിക്കാനും ഭരിക്കാനും തുടങ്ങും. അതോര്‍ത്തിട്ട് എനിക്ക് ഭയമാകുന്നു,” പാപ്പാ പറഞ്ഞു. “പാപികളാണെന്ന് സ്വയം അംഗീകരിക്കുന്നവരെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. നമ്മള്‍ എല്ലാവരും പാപികളാണ്; എന്നാല്‍ ദുഷ്ടരല്ല. പാപികളെ നമുക്ക് സ്വീകരിക്കാം, എന്നാല്‍ പാപത്തില്‍ നിന്ന് പിന്മാറാന്‍ പരിശ്രമിക്കാത്ത ദുഷ്ടന്മാര്‍ അങ്ങനെയല്ല.” സുഖജീവിതം നയിക്കാനോ കരിയറിന്റെ ഏണിപ്പടി കയറിപ്പോകാനോ ആരും പൗരോഹിത്യം സ്വീകരിക്കരുതെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. ലോകത്തില്‍ നിന്നുള്ള ഒളിച്ചോട്ടമായി സന്യാസത്തെ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അത്തരം ആദ്ധ്യാത്മികതയുടെ അവശിഷ്ടങ്ങള്‍ ഇന്നും ഇടക്കിടെ പൊങ്ങിവരാറുണ്ട്. സങ്കീര്‍ണ്ണ ലോകത്തില്‍ നിന്ന് രക്ഷപ്പെട്ട് സുരക്ഷിത ജീവിതത്തിനുള്ള മാര്‍ഗ്ഗമായി സന്യാസത്തെയും പൗരോഹിത്യത്തെയും കാണുന്ന അവസ്ഥ ഉണ്ടാകരുതെന്നും പാപ്പാ പറഞ്ഞു. സന്യാസ ശ്രേഷ്ഠര്‍ ചെറിയൊരു മീറ്റിങ്ങിനാണ് ആവശ്യപ്പെട്ടതെങ്കിലും പാപ്പാ ഉച്ചവരെയുള്ള സമയം അവരുടെ കൂടെ ചിലവഴിച്ചു. ഉച്ചയ്ക്ക് 12:30 ന് ദന്തഡോക്ടര്‍ കാത്തിരിക്കുമ്പോഴാണ് പാപ്പാ സംസാരം അവസാനിപ്പിച്ചത്.

No comments:

Post a Comment