Wednesday, January 15, 2014

ഇന്ത്യന്‍ പൗരാണിക ശില്‍പങ്ങള്‍ അമേരിക്ക തിരികെ നല്‍കി



                                                                                                 Posted: 14 Jan 2014 09:58 PM PST

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട പൗരാണിക ശില്‍പങ്ങള്‍ അമേരിക്ക തിരികെ നല്‍കി. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലെറ്റില്‍ നടന്ന ചടങ്ങില്‍ കോണ്‍സല്‍ ജനറല്‍ ധ്യാനേശ്വര്‍ മുലേക്കാണ് പ്രതിമകള്‍ കൈമാറിയത്. അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ ഏജന്‍സിയാണ് മോഷ്ടിക്കപ്പെട്ട ശില്‍പങ്ങള്‍ കണ്ടെടുത്ത്.
1.5 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ വിലമതിക്കുന്ന ശില്‍പങ്ങള്‍ ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ നിന്നാണ് മോഷ്ടിക്കപ്പെട്ടത്. 11-12 നൂറ്റാണ്ടില്‍ ചുവന്ന കല്ലില്‍ തീര്‍ത്തതാണ് വിഷ്ണുലക്ഷ്മി, വിഷ്ണുപാര്‍വതി, ബോധിസത് വ ശില്‍പങ്ങള്‍. അമേരിക്കയിലെ കരകൗലശ വ്യാപാരികള്‍ വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ശില്‍പങ്ങള്‍ പിടിച്ചെടുത്തത്.
അമൂല്യമായ ശില്‍പങ്ങള്‍ കൈമാറിയതിലൂടെ ഇന്ത്യയുമായി മികച്ച സഹകരണത്തിനാണ് തുടക്കമിട്ടതെന്ന് ആഭ്യന്തര സുരക്ഷാ ഏജന്‍സി എക്സിക്യൂട്ടീവ് അസോസിയെറ്റ് ഡയറക്ടര്‍ ജയിംസ് ഡിന്‍കിന്‍സ് പറഞ്ഞു. ഒരു രാജ്യത്തിന്‍െറ സാംസ്കാരിക പൈതൃകമാണ് മോഷ്ടിക്കപ്പെട്ടത്. ഇത് പൊറുക്കാവുന്ന തെറ്റല്ളെന്നും അദ്ദേഹം വ്യക്തമാക്കി.
ദേവയാനി വിഷയത്തില്‍ കര്‍ക്കശ നിലപാട് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ആവര്‍ത്തിച്ചതിന് പിന്നാലെയാണ് അമേരിക്ക ശില്‍പങ്ങള്‍ ഇന്ത്യക്ക് കൈമാറിയത്. ഈ നീക്കത്തിലൂടെ ഇന്ത്യയുമായി സൗഹൃദത്തിന്‍്റെ പുതിയ പാത തുറക്കാനാണ് അമേരിക്കയുടെ ശ്രമം.
Courtesy: online@madhyamam.com

No comments:

Post a Comment