ജോസഫ് പുലിക്കുന്നേൽ സ്മാരക പ്രഭാഷണം
ജോസഫ് പുലിക്കുന്നേൽ
സ്മാരക പ്രഭാഷണം 2020 ജനുവരി 3 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് വൈഎംസിഎ ഓഡിറ്റോറിയം,
'ഓശാന' മാസിക
സഭയുടെ അധികാരസംവിധാനങ്ങളിൽ സാധാരണവിശ്വാസികൾക്കു കൂടുതൽ പങ്കു കിട്ടും വിധമുള്ള സമൂലപരിവർത്തനത്തിനു വേണ്ടി വാദിച്ചിരുന്ന പുലിക്കുന്നേൽ, 'ഓശാന' എന്ന ആനുകാലികത്തിന്റെ സ്ഥാപകനും പത്രാധിപരുമാണ്. സഭാനേതൃത്വത്തിനെതിരെയുള്ള വിമർശനങ്ങൾക്ക് അദ്ദേഹത്തിന്റെ മുഖ്യമാധ്യമമായിരുന്നു ഈ പത്രിക. സഭയുടെ സംഘടനയിലും, സഭാസ്ഥാപനങ്ങളുടെ നടത്തിപ്പിലും, ദൈവശാസ്ത്രത്തിന്റെ വിശകലന-നിഗമനങ്ങളിലും, "സുവിശേഷഗന്ധിയായ പരിവർത്തനവും നവീകരണവും" ആണ് ഈ പ്രസിദ്ധീകരണം ലക്ഷ്യം വയ്ക്കുന്നതെന്ന് 'ഓശാന' മാസികയുടെ ആദ്യലക്കത്തിൽ ചേർത്ത മുഖപ്രസംഗത്തിൽ പുലിക്കുന്നേൽ വ്യക്തമാക്കിയിരുന്നു.
1983-മലയാളഭാഷയിൽ ഒരു സമ്പൂർണ്ണ 'എക്യൂമെനിക്കൽ' ബൈബിളിന്റെ പ്രസിദ്ധീകരണത്തിന് ഇദ്ദേഹം മുൻകൈയ്യെടുത്തു. ആ സംരംഭത്തിന്റെ ഓർഗനൈസിങ്ങ് എഡിറ്ററായിരുന്നു പുലിക്കുന്നേൽ.
പതിനാറാം നൂറ്റാണ്ടിൽ പോർത്തുഗീസുകാരുടെ ആഗമനത്തോടെ തുടങ്ങിയ വിദേശമേൽക്കോയ്മയ്ക്കു മുൻപ് നിലവിലിരുന്ന ഭരണവ്യവസ്ഥയിൽ കേരളക്രിസ്ത്യാനികളുടെ ഓരോ പള്ളിയും സ്വതന്ത്രമായിരുന്നെന്നും, പള്ളിയുടെ സമ്പത്തും ഭരണവും, അതിലെ പ്രായപൂർത്തിയായ എല്ലാ അംഗങ്ങളും ചേർന്ന പള്ളിയോഗത്തിൽ നിക്ഷിപ്തമായിരുന്നെന്നും പോർത്തുഗീസ് മേൽക്കോയ്മക്കു കീഴിൽ നടപ്പായ പാശ്ചാത്യമാതൃകയിലുള്ള സഭാഘടനയാണ് ഇതിന് അന്ത്യം കുറിച്ചതെതെന്നും പുലിക്കുന്നേൽ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ കത്തോലിക്കാസഭയുടെ പാശ്ചാത്യസഭാമാതൃകയിലുള്ള അധികാരഘടനയുടെ തലപ്പത്തിരിക്കുന്ന പുരോഹിതനേതൃത്വത്തിന് റോമിലെ മാർപ്പാപ്പയോടല്ലാതെ സാധാരണവിശ്വാസികളോടോ ദേശീയമായ നിയമവ്യവസ്ഥകളോടോ ഉത്തരവാദിത്തമോ വിധേയത്വമോ ഇല്ലെന്നും, രാഷ്ട്രീയ കൊളോണിയലിസത്തിന്റെ തിരോധാനത്തിനു ശേഷവും തുടരുന്ന മത-സാമ്പത്തിക കൊളോണിയലിസത്തിന്റെ ഭാഗമാണതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
സഭയുടെ സേവനസംരംഭങ്ങളുടെ നടത്തിപ്പിലുള്ള ക്രമക്കേടുകളേയും അഴിമതിയേയും, പൗരോഹിത്യത്തിന്റെ ആഡംബരഭ്രമത്തേയും വിമർശിക്കുന്ന അദ്ദേഹം, മാമ്മോദീസാക്കു പോലും വിലപേശുന്ന പുരോഹിതസംസ്കാരം വളരുമ്പോൾ, ശുഷ്കമായ ആചാരങ്ങൾ കൊണ്ട് ബുദ്ധിയുള്ള വിശ്വാസികളെ സഭയിൽ നിലനിർത്താമെന്നു പുരോഹിതർ ചിന്തിക്കുന്നതായി കുറ്റപ്പെടുത്തുന്നു.
ചർച്ചാക്ട് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ജോസഫ് പുലിക്കുന്നേൽ:
ആദിമസഭയില്‍ സഭാസമ്പത്ത് അപ്പസ്തലന്മാര്‍ക്കാണ് നല്‍കിയിരുന്നതെങ്കിലും അത് വ്യക്തിപരമായിരുന്നില്ല. അത് സമൂഹത്തിന്റേതായിരുന്നു. ഈ സമ്പത്ത് കൈകാര്യം ചെയ്യുന്നതിന് അപ്പസ്തലന്മാര്‍ 12പേരും കൂടിയെടുത്ത തീരുമാനപ്രകാരം ശിഷ്യസമൂഹത്തെ വിളിച്ചുകൂട്ടി അവരില്‍ നിന്നും ഏഴുപേരെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുകയും, അങ്ങിനെ തിരഞ്ഞെടുക്കപ്പെട്ടവരെ സമ്പത്തിന്‍റെ ഭരണം ഏല്‍പിച്ച് കൊടുത്ത്, പ്രര്‍ത്ഥനയിലും വചന ശുശ്രൂഷയിലും വ്യാപൃതരാവുകയാണ് അപ്പസ്തലന്മാര്‍ ചെയ്തത്. പാതിനാറാം നൂറ്റാണ്ടു വരെ ഭാരതസഭയില്‍ സഭയുടെ സമ്പത്ത് ഭരിക്കുന്നതിന് അപ്പസ്തലപാരമ്പര്യം തുടര്‍ന്നിരുന്നു. ഈ പാരമ്പര്യം ലോകത്തില്‍ മറ്റൊരു ക്രൈസ്തവ സമൂഹത്തിലും ഇത്രയേറെക്കാലം നിലനിന്നതായി കാണുന്നില്ല. അപ്പസ്തലന്മാര്‍ ഏകകണ്ഠമായി എടുത്ത തീരുമാനമാണ്, സഭയുടെ ഭൗതിക സമ്പത്ത് എങ്ങിനെ ഭരിക്കപ്പെടണമെന്നതിന്‍റെ അടിസ്ഥാനതത്വം. ഈ അടിസ്ഥാനതത്വത്തില്‍നിന്നുള്ള എല്ലാ വ്യതിചലനങ്ങളും സഭാവിരുദ്ധവും, സുവിശേഷവിരുദ്ധവുമാണ്.
ജോസഫ് പുലിക്കുന്നേൽ
സ്മാരക പ്രഭാഷണം 2020 ജനുവരി 3 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് വൈഎംസിഎ ഓഡിറ്റോറിയം,
ചിറ്റൂർ റോഡ്, എറണാകുളം.
Published on 27 Dec 2017
Kottayam: Catholic reformist and critic Joseph Pulikkunnel passed away on Thursday morning at his residence in Bharananganam. He was 85. His mortal remains will be laid to rest on Friday. A relentless critic and reformist of Catholic church and its traditions, Joseph was born in 1932 at Bharananganam. He had his education from St Mary’s High School, Mysore St Philomena's College, Madras Loyola College and Madras Presidency College. A writer, editor, teacher and social worker, Joseph had worked as professor in Kozhikode Devagiri College. He had served as Senate member of Senate member of Kerala University and member of KPCC. He is also one among the founder-leaders of Kerala Congress.
കേരളത്തിൽ കത്തോലിക്കാസഭയിലെ പരിഷ്കരണവാദിയും സഭയിലെ പുരോഹിതനേതൃത്വത്തിന്റെ തീവ്രവിമർശകനുമായിരുന്നു ജോസഫ് പുലിക്കുന്നേൽ. 1932 ഏപ്രിൽ 14-ന് ഭരണങ്ങാനത്തു ജനിച്ചു. കത്തോലിക്കാ സഭയിലെ നവീകരണത്തെ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു മുന്പ്, അദ്ധ്യാപനവും രാഷ്ട്രീയവും അദ്ദേഹത്തിന്റെ പ്രവർത്തനമേഖലകളായിരുന്നിട്ടുണ്ട്. കോഴിക്കോട് ദേവഗിരി കോളജിൽ അദ്ധ്യാപകനായിരുന്നു. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായും കെ.പി.സി.സി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കേരളാ സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയിൽ (കെ.പി.സി.സി.) അംഗമായിരുന്നിട്ടുള്ള പുലിക്കുന്നേൽ, കോൺഗ്രസ് കക്ഷിയിൽ നിന്നു വിഘടിച്ചുപോയവർ ചേർന്ന് 1964-രൂപം കൊടുത്ത കേരളാ കോൺഗ്രസ്സിന്റെ സ്ഥാപകനേതാക്കളിൽ ഒരാൾ കൂടിയാണ്. 2017 ഡിസംബർ 28 ന് മരണമടഞ്ഞു.'ഓശാന' മാസിക
സഭയുടെ അധികാരസംവിധാനങ്ങളിൽ സാധാരണവിശ്വാസികൾക്കു കൂടുതൽ പങ്കു കിട്ടും വിധമുള്ള സമൂലപരിവർത്തനത്തിനു വേണ്ടി വാദിച്ചിരുന്ന പുലിക്കുന്നേൽ, 'ഓശാന' എന്ന ആനുകാലികത്തിന്റെ സ്ഥാപകനും പത്രാധിപരുമാണ്. സഭാനേതൃത്വത്തിനെതിരെയുള്ള വിമർശനങ്ങൾക്ക് അദ്ദേഹത്തിന്റെ മുഖ്യമാധ്യമമായിരുന്നു ഈ പത്രിക. സഭയുടെ സംഘടനയിലും, സഭാസ്ഥാപനങ്ങളുടെ നടത്തിപ്പിലും, ദൈവശാസ്ത്രത്തിന്റെ വിശകലന-നിഗമനങ്ങളിലും, "സുവിശേഷഗന്ധിയായ പരിവർത്തനവും നവീകരണവും" ആണ് ഈ പ്രസിദ്ധീകരണം ലക്ഷ്യം വയ്ക്കുന്നതെന്ന് 'ഓശാന' മാസികയുടെ ആദ്യലക്കത്തിൽ ചേർത്ത മുഖപ്രസംഗത്തിൽ പുലിക്കുന്നേൽ വ്യക്തമാക്കിയിരുന്നു.
1983-മലയാളഭാഷയിൽ ഒരു സമ്പൂർണ്ണ 'എക്യൂമെനിക്കൽ' ബൈബിളിന്റെ പ്രസിദ്ധീകരണത്തിന് ഇദ്ദേഹം മുൻകൈയ്യെടുത്തു. ആ സംരംഭത്തിന്റെ ഓർഗനൈസിങ്ങ് എഡിറ്ററായിരുന്നു പുലിക്കുന്നേൽ.
പതിനാറാം നൂറ്റാണ്ടിൽ പോർത്തുഗീസുകാരുടെ ആഗമനത്തോടെ തുടങ്ങിയ വിദേശമേൽക്കോയ്മയ്ക്കു മുൻപ് നിലവിലിരുന്ന ഭരണവ്യവസ്ഥയിൽ കേരളക്രിസ്ത്യാനികളുടെ ഓരോ പള്ളിയും സ്വതന്ത്രമായിരുന്നെന്നും, പള്ളിയുടെ സമ്പത്തും ഭരണവും, അതിലെ പ്രായപൂർത്തിയായ എല്ലാ അംഗങ്ങളും ചേർന്ന പള്ളിയോഗത്തിൽ നിക്ഷിപ്തമായിരുന്നെന്നും പോർത്തുഗീസ് മേൽക്കോയ്മക്കു കീഴിൽ നടപ്പായ പാശ്ചാത്യമാതൃകയിലുള്ള സഭാഘടനയാണ് ഇതിന് അന്ത്യം കുറിച്ചതെതെന്നും പുലിക്കുന്നേൽ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ കത്തോലിക്കാസഭയുടെ പാശ്ചാത്യസഭാമാതൃകയിലുള്ള അധികാരഘടനയുടെ തലപ്പത്തിരിക്കുന്ന പുരോഹിതനേതൃത്വത്തിന് റോമിലെ മാർപ്പാപ്പയോടല്ലാതെ സാധാരണവിശ്വാസികളോടോ ദേശീയമായ നിയമവ്യവസ്ഥകളോടോ ഉത്തരവാദിത്തമോ വിധേയത്വമോ ഇല്ലെന്നും, രാഷ്ട്രീയ കൊളോണിയലിസത്തിന്റെ തിരോധാനത്തിനു ശേഷവും തുടരുന്ന മത-സാമ്പത്തിക കൊളോണിയലിസത്തിന്റെ ഭാഗമാണതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
സഭയുടെ സേവനസംരംഭങ്ങളുടെ നടത്തിപ്പിലുള്ള ക്രമക്കേടുകളേയും അഴിമതിയേയും, പൗരോഹിത്യത്തിന്റെ ആഡംബരഭ്രമത്തേയും വിമർശിക്കുന്ന അദ്ദേഹം, മാമ്മോദീസാക്കു പോലും വിലപേശുന്ന പുരോഹിതസംസ്കാരം വളരുമ്പോൾ, ശുഷ്കമായ ആചാരങ്ങൾ കൊണ്ട് ബുദ്ധിയുള്ള വിശ്വാസികളെ സഭയിൽ നിലനിർത്താമെന്നു പുരോഹിതർ ചിന്തിക്കുന്നതായി കുറ്റപ്പെടുത്തുന്നു.
ചർച്ചാക്ട് എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ജോസഫ് പുലിക്കുന്നേൽ:
ആദിമസഭയില്‍ സഭാസമ്പത്ത് അപ്പസ്തലന്മാര്‍ക്കാണ് നല്‍കിയിരുന്നതെങ്കിലും അത് വ്യക്തിപരമായിരുന്നില്ല. അത് സമൂഹത്തിന്റേതായിരുന്നു. ഈ സമ്പത്ത് കൈകാര്യം ചെയ്യുന്നതിന് അപ്പസ്തലന്മാര്‍ 12പേരും കൂടിയെടുത്ത തീരുമാനപ്രകാരം ശിഷ്യസമൂഹത്തെ വിളിച്ചുകൂട്ടി അവരില്‍ നിന്നും ഏഴുപേരെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുകയും, അങ്ങിനെ തിരഞ്ഞെടുക്കപ്പെട്ടവരെ സമ്പത്തിന്‍റെ ഭരണം ഏല്‍പിച്ച് കൊടുത്ത്, പ്രര്‍ത്ഥനയിലും വചന ശുശ്രൂഷയിലും വ്യാപൃതരാവുകയാണ് അപ്പസ്തലന്മാര്‍ ചെയ്തത്. പാതിനാറാം നൂറ്റാണ്ടു വരെ ഭാരതസഭയില്‍ സഭയുടെ സമ്പത്ത് ഭരിക്കുന്നതിന് അപ്പസ്തലപാരമ്പര്യം തുടര്‍ന്നിരുന്നു. ഈ പാരമ്പര്യം ലോകത്തില്‍ മറ്റൊരു ക്രൈസ്തവ സമൂഹത്തിലും ഇത്രയേറെക്കാലം നിലനിന്നതായി കാണുന്നില്ല. അപ്പസ്തലന്മാര്‍ ഏകകണ്ഠമായി എടുത്ത തീരുമാനമാണ്, സഭയുടെ ഭൗതിക സമ്പത്ത് എങ്ങിനെ ഭരിക്കപ്പെടണമെന്നതിന്‍റെ അടിസ്ഥാനതത്വം. ഈ അടിസ്ഥാനതത്വത്തില്‍നിന്നുള്ള എല്ലാ വ്യതിചലനങ്ങളും സഭാവിരുദ്ധവും, സുവിശേഷവിരുദ്ധവുമാണ്.
ചർച്ചാക്ട് നിയമമായാൽ സഭ വളരും, തളരില്ല. സഭയുടെ ശത്രുക്കൾ പാളയത്തിൽ തന്നെയാണ്. അവർ നിക്ഷിപ്ത താല്പര്യക്കാരുമാണ്.
No comments:
Post a Comment