CHURCH ACT CRUSADE (നീതിക്കുവേണ്ടിയുള്ള ധർമ്മസമരം)
The meeting was conducted by MACCABI at Koothambalam Thripoonithura on 24/10/2019 |
2004 ഓഗസ്റ്റ് 21ന് പ്രൊഫ. ജോസഫ് പുലിക്കുന്നേൾ മുന്നോട്ടു വെച്ച ആശയ സമരം വിജയ പ്രതീക്ഷയിൽ
2004 ഓഗസ്റ്റ് 21ന് പ്രൊഫ. ജോസഫ് പുലിക്കുന്നേല്‍ കോട്ടയം ഡി.സി. കിഴക്കേമുറി ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ക്രസ്തവസഭകളുടെ സമ്പത്ത് ഭരിക്കാന്‍ നിയമം വേണം എന്ന ആശയത്തിന്‍റെ പ്രചരണോദ്ഘാടനം നടന്നത്. പ്രസ്തുത യോഗത്തില്‍ പത്മഭൂഷന്‍ ഡോ. എം.വി.പൈലി (കൊച്ചിന്‍ യൂനിവേഴ്‌സിറ്റി റിട്ട. വൈസ് ചാന്‍സലര്‍), പത്മഭൂഷന്‍ ജസ്റ്റിസ് കെ.ടി. തോമസ് (റിട്ട. സുപ്രിം കോര്‍ട്ട് ജഡ്ജി), ബി. വെല്ലിംഗ്ടണ്‍ (മുന്‍മന്ത്രി), പ്രൊഫ. എന്‍.എം. ജോസഫ് (മുന്‍മന്ത്രി), പ്രൊഫ. എം. തോമസ് മാത്യു (മുന്‍ഡയറക്ടര്‍, കേരള സംസ്ഥാന ഭാഷ ഇന്‍സ്റ്റിട്ട്യൂട്ട്) തുടങ്ങിയവർ പങ്കെടുത്തിരുന്നു. ക്രൈസ്തവ സമൂഹങ്ങളുടെ സാമ്പത്തിക ഭരണത്തെകുറിച്ച് യേശുവിന്റേയും അപ്പസ്തലന്മാരുടേയും പ്രഖ്യാപനം, ഇന്ത്യയിലെ പള്ളികളുടെ ഭരണം ചരിത്ര പാശ്ചാത്തലത്തില്‍, പള്ളിനിയമത്തിന്റെ രൂപരേഖ എന്നീ വിഷയങ്ങള്‍ പ്രൊഫ. ജോസഫ് പുലിക്കുന്നേലും അവതരിപ്പിച്ചു.
ക്രൈസ്തവരുടെ സമൂഹസമ്പത്ത് ഭരിക്കുന്നതിന് ഗവണ്‍മെണ്ട് ഒരു നിയമം നിര്‍മ്മിക്കണമെന്നാണ് അതില്‍ ഊന്നി പറഞ്ഞിരുന്നത്. മതനിരപേക്ഷ രാഷ്ട്രമായ ഇന്ത്യയില്‍ മതങ്ങളുടെ ആഭ്യന്തര സംവിധാനങ്ങളിലോ വിശ്വാസാചാരങ്ങളിലോ ഇടപെടാന്‍ ഗവണ്‍മെണ്ടുകളെ ഭരണഘടന അനുവദിക്കുന്നില്ല. എന്നാല്‍ മതാചാരങ്ങളോട് ബന്ധപ്പെടുന്ന സാമ്പത്തികമൊ ധനപരമൊ രാഷ്ട്രീയമോ ആയ പ്രവര്‍ത്തനത്തെ ക്രമപ്പെടുത്തുന്നതോ നിയന്ത്രക്കുന്നതോ ആയ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ ഭരണഘടനയുടെ ഇരുപത്തഞ്ചാം വകുപ്പ് ഗവണ്‍മെന്റിനെ അനുവദിക്കുന്നുണ്ട്. ഭരണഘടനയുടെ ഇരുപത്തഞ്ചാം വകുപ്പിന്‍റെ പിന്‍ബലത്തിലാണ്, ദേവസ്വം നിയമങ്ങളും, വഖഫ് ആക്ടും, സിഖ് ഗുരുദ്വാര നിയമങ്ങളും ഗവണ്‍മെണ്ട് ക്രോഡീകരിച്ചിരിക്കുന്നത്. അതുപോലൊരു നിയമം. ക്രൈസ്തവർക്കും വേണം എന്നതായിരുന്നു ആശയസമരത്തിന്റെ മുദ്രാവാക്യം.
ഇപ്പോൾ ബാർ യൂഹാനോൻ റമ്പാന്റെ നേതൃത്വത്തിൽ യുവജനങ്ങൾ ആശയം ഏറ്റെടുത്തപ്പോൾ വിശ്വാസികൾ വിജയ പ്രതീക്ഷയിലാണ്. 2019 നവംബർ 27 ബുധനാഴ്ച ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കുന്ന സെക്രട്ടറിയറ്റ് ധർണ്ണ സംഘടിപ്പിക്കുകയാണ്. ഈ സംരംഭത്തിന് കേരള കാത്തലിക് ഫെഡറേഷൻ പിന്തുണ പ്രഖ്യാപിച്ചു.
ജെസിസിയുടെ രൂപീകരണം:
ജസ്റ്റിസ് കൃഷ്ണയ്യർ കമ്മീഷൻ ശുപാർശ ചെയ്ത ക്രിസ്ത്യൻ ബില്ല് വഖഫ് ആക്ടിന്‍റെയും ഗുരുദ്വാര ആക്ടിന്‍റെയും ചുവടുപിടിച്ച് നിര്‍മ്മിച്ചിരിക്കുന്നതാണ്. വഖഫ് ആക്ടും ഗുരുദ്വാര ആക്ടും ഇന്ത്യയിലെ ഏതൊരു മോസ്‌കിനും, ഗുരുദ്വാരക്കും ബാധകമാണ്. അതുപോലെ ഈ നിയമവും ഏതൊരു ക്രസ്ത്യന്‍ പള്ളിക്കും ബാധകമായിരിക്കും. ആത്മീയ ശുശ്രൂഷയും, ഭൗതിക ഭരണവും പൂര്‍ണ്ണമായും വേര്‍തിരിച്ച് ഭാരത സഭയുടെ പൂര്‍വ്വപാരമ്പര്യം നിലനിറുത്താന്‍ ഈ ബില്ല് ഉപകരിക്കും എന്നതില്‍ സംശയമില്ല. ഈ ബില്ലിനെ നേരിട്ടെതിര്‍ക്കുവാന്‍ ആരും തന്നെ ഇതുവരെ തുനിഞ്ഞിട്ടില്ല എന്നതും വലിയ നേട്ടമാണ്.
ഈ ബില്ല് നിയമമാക്കുന്നതിന് സർക്കാരിൽ സമ്മര്‍ദ്ദം ചെലുത്തുന്നതിന് വേണ്ടിയാണ് കേരളത്തിലെ 12 ക്രൈസ്തവ സംഘടനകളുടെ സംയുക്തവേദിയായ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ രൂപീകൃതമായത്.ജെസിസിയുടെ സ്ഥാപക ജനറൽ സെകട്ടറിയായ ഫെലിക്സ് ജെ.പുല്ലൂടന്റെ നിതാന്ത പരിശ്രമം സംഘടനാ രൂപീകരണത്തിന്റെ പിന്നിലുണ്ട്.
2010ഓഗസ്റ്റ് 22ന് നടന്ന കണ്‍വന്‍ഷന്‍ ഒരു ചരിത്രസംഭവമായി മാറ്റാന്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന് കഴിഞ്ഞു. ‘കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് & ഇന്‍സ്റ്റിട്യൂഷന്‍സ് ട്രസ്റ്റ് ബില്ല് 2009’ എന്ന കരട് ബില്ലിന്‍റെ ശില്‍പിയായ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ഉദ്ഘാടനം ചെയ്ത പ്രസ്തുത കണ്‍വെന്‍ഷന്‍ പ്രൊഫ. ജോസഫ് പുലിക്കുന്നേലിനെ ‘കേരള ക്രൈസ്തവ കേസരി’ പട്ടം നല്‍കി ആദരിക്കുകയുണ്ടായി.
28/10/2019
On 10/11/2012 Joint Christian council (federation of Christian organisations) highlighted the need for considering high court judgement on law amending commission recommendation in the seminar conducted at Sahitya Academy, Vyloppilly Hall, Thrissur.
State vice president V.K. Joy presided over the function.
Kerala catholic federation, state president Joy Paul Puthussery inaugurated the seminar.The seminar took following decisions.
വിശ്വാസികള്‍ക്ക് സ്വന്തമായോ, കമ്മിറ്റി എന്ന നിലയിലോ പള്ളിയെ പ്രതിനിധാനം ചെയ്യാനും പള്ളിസ്വത്തുക്കളുടെ അധികാരം അവകാശപ്പെടാനും കഴിയുമെന്ന് 1980 മുതല്‍ നടന്നുവന്ന കേസില്‍ 32 വര്‍ഷങ്ങള്‍ക്ക് ശേഷം തീര്‍പ്പാക്കികൊണ്ട് ഹൈകോടതി വിധിച്ചിരിക്കുകയാണ്. പള്ളിയും പള്ളിസ്വത്തുക്കളും മാര്‍പാപ്പയിലും മെത്രാന്മാരിലും നിക്ഷിപ്തമാണെന്ന വാദം നിലനില്‍ക്കുന്നതല്ലന്നും ഹൈകോടതി അഭിപ്രായപ്പെട്ടു. സഭാനിര്‍മ്മിതമായ കാനോന്‍നിയമം ദേശത്തെ സിവില്‍ നിയമത്തിന് മേലെയല്ലെന്നും ഇത്തരം വ്യക്തിനിയമങ്ങള്‍ക്ക് നിലനില്‍പില്ലെന്നും ഹൈകോടതി നിരീക്ഷിച്ചു.
കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് & ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്ലും, ക്രിസ്ത്യന്‍ അഡോപ്ഷന്‍ ബില്ലും നിയമപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത് സര്‍ക്കാരിന്റെ പരിഗണനയിലാണ് യോഗം അഭിപ്രായപ്പെട്ടു .
എത്രയും വേഗം ഈ ബിൽ നിയമസഭയിൽ വെച്ച് പാസ്സാക്കുവാൻ സർക്കാരിനോട് അഭ്യർത്ഥിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചു പാസ്സാക്കി .
29/10/2019 Joy Kochuvarkey Varocky കേരള ക്രിസ്ത്യൻ ചർച്ച് പ്രോപർറ്റീസ് ആന്റ് ഇൻസ്റ്റിറ്റൂഷൻസ് ട്രസ്റ്റ് ബിൽ 2009 എന്നാണ് ജസ്റ്റിസ് വി.ആർ. കൃഷ്ണ അയ്യർ കമ്മീഷൻ ശുപാർശ ചെയ്ത ബില്ലിന്റെ പേര്. ബിൽ നിയമമാകണം എന്ന് ആഗ്രഹിക്കുന്നവരും ബിൽ തള്ളിക്കളയണമെന്ന് പറയുന്നവരും കാണും.
ജസ്റ്റിസ് കെ.ടി. തോമസ് കൃഷ്ണ അയ്യർ ബില്ലിനെ അനുകൂലിച്ചിരുന്നു. എന്നാൽ പുതിയ കമ്മീഷന്റെ ബാനറിൽ മറ്റൊരു ബില്ലിന്റെ പണിപ്പുരയിലാണ് അദ്ദേഹം. ഇത് ഇപ്പോൾ സമൂഹസമ്പത്തു കൈവശം വെച്ചനുഭവിച്ചു വരുന്ന മെത്രാന്മാർക്കനുകൂലമാകും. ബിൽ നിയമമാകുന്നത് അനിശ്ചിതമായി നീണ്ടുപോകുന്നതിനും കാരണമാകാം. സമരങ്ങൾ തുടർച്ചയാകണം. ചർച്ച് ആക്ട് എന്ന പേര് എല്ലാവർക്കും സുപരിചിതമാണ്. ഭരണസിരാകേന്ദ്രങ്ങളിലും അറിയപ്പെടുന്ന പേര്.
ചർച്ച് ആക്ട് ട്രസ്റ്റ് ബില്ലിനുവേണ്ടിയുള്ള സമരമാണിത്. പേരിലെപ്പോഴും ചർച്ച് ആക്ട് ഉണ്ടാകണം.
CHURCH ACT CRUSADE
Bar Yuhanon Ramban |
ജെസിസിയുടെ രൂപീകരണം:
ജസ്റ്റിസ് കൃഷ്ണയ്യർ കമ്മീഷൻ ശുപാർശ ചെയ്ത ക്രിസ്ത്യൻ ബില്ല് വഖഫ് ആക്ടിന്‍റെയും ഗുരുദ്വാര ആക്ടിന്‍റെയും ചുവടുപിടിച്ച് നിര്‍മ്മിച്ചിരിക്കുന്നതാണ്. വഖഫ് ആക്ടും ഗുരുദ്വാര ആക്ടും ഇന്ത്യയിലെ ഏതൊരു മോസ്‌കിനും, ഗുരുദ്വാരക്കും ബാധകമാണ്. അതുപോലെ ഈ നിയമവും ഏതൊരു ക്രസ്ത്യന്‍ പള്ളിക്കും ബാധകമായിരിക്കും. ആത്മീയ ശുശ്രൂഷയും, ഭൗതിക ഭരണവും പൂര്‍ണ്ണമായും വേര്‍തിരിച്ച് ഭാരത സഭയുടെ പൂര്‍വ്വപാരമ്പര്യം നിലനിറുത്താന്‍ ഈ ബില്ല് ഉപകരിക്കും എന്നതില്‍ സംശയമില്ല. ഈ ബില്ലിനെ നേരിട്ടെതിര്‍ക്കുവാന്‍ ആരും തന്നെ ഇതുവരെ തുനിഞ്ഞിട്ടില്ല എന്നതും വലിയ നേട്ടമാണ്.
The formation of JCC |
2010ഓഗസ്റ്റ് 22ന് നടന്ന കണ്‍വന്‍ഷന്‍ ഒരു ചരിത്രസംഭവമായി മാറ്റാന്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന് കഴിഞ്ഞു. ‘കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് & ഇന്‍സ്റ്റിട്യൂഷന്‍സ് ട്രസ്റ്റ് ബില്ല് 2009’ എന്ന കരട് ബില്ലിന്‍റെ ശില്‍പിയായ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ഉദ്ഘാടനം ചെയ്ത പ്രസ്തുത കണ്‍വെന്‍ഷന്‍ പ്രൊഫ. ജോസഫ് പുലിക്കുന്നേലിനെ ‘കേരള ക്രൈസ്തവ കേസരി’ പട്ടം നല്‍കി ആദരിക്കുകയുണ്ടായി.
The Audience of the convention conducted by JCC in 2010 |
28/10/2019
On 10/11/2012 Joint Christian council (federation of Christian organisations) highlighted the need for considering high court judgement on law amending commission recommendation in the seminar conducted at Sahitya Academy, Vyloppilly Hall, Thrissur.
State vice president V.K. Joy presided over the function.
Kerala catholic federation, state president Joy Paul Puthussery inaugurated the seminar.The seminar took following decisions.
വിശ്വാസികള്‍ക്ക് സ്വന്തമായോ, കമ്മിറ്റി എന്ന നിലയിലോ പള്ളിയെ പ്രതിനിധാനം ചെയ്യാനും പള്ളിസ്വത്തുക്കളുടെ അധികാരം അവകാശപ്പെടാനും കഴിയുമെന്ന് 1980 മുതല്‍ നടന്നുവന്ന കേസില്‍ 32 വര്‍ഷങ്ങള്‍ക്ക് ശേഷം തീര്‍പ്പാക്കികൊണ്ട് ഹൈകോടതി വിധിച്ചിരിക്കുകയാണ്. പള്ളിയും പള്ളിസ്വത്തുക്കളും മാര്‍പാപ്പയിലും മെത്രാന്മാരിലും നിക്ഷിപ്തമാണെന്ന വാദം നിലനില്‍ക്കുന്നതല്ലന്നും ഹൈകോടതി അഭിപ്രായപ്പെട്ടു. സഭാനിര്‍മ്മിതമായ കാനോന്‍നിയമം ദേശത്തെ സിവില്‍ നിയമത്തിന് മേലെയല്ലെന്നും ഇത്തരം വ്യക്തിനിയമങ്ങള്‍ക്ക് നിലനില്‍പില്ലെന്നും ഹൈകോടതി നിരീക്ഷിച്ചു.
കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് & ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്ലും, ക്രിസ്ത്യന്‍ അഡോപ്ഷന്‍ ബില്ലും നിയമപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത് സര്‍ക്കാരിന്റെ പരിഗണനയിലാണ് യോഗം അഭിപ്രായപ്പെട്ടു .
എത്രയും വേഗം ഈ ബിൽ നിയമസഭയിൽ വെച്ച് പാസ്സാക്കുവാൻ സർക്കാരിനോട് അഭ്യർത്ഥിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചു പാസ്സാക്കി .
28/10/2019 Mathrubhoomi |
ജസ്റ്റിസ് കെ.ടി. തോമസ് കൃഷ്ണ അയ്യർ ബില്ലിനെ അനുകൂലിച്ചിരുന്നു. എന്നാൽ പുതിയ കമ്മീഷന്റെ ബാനറിൽ മറ്റൊരു ബില്ലിന്റെ പണിപ്പുരയിലാണ് അദ്ദേഹം. ഇത് ഇപ്പോൾ സമൂഹസമ്പത്തു കൈവശം വെച്ചനുഭവിച്ചു വരുന്ന മെത്രാന്മാർക്കനുകൂലമാകും. ബിൽ നിയമമാകുന്നത് അനിശ്ചിതമായി നീണ്ടുപോകുന്നതിനും കാരണമാകാം. സമരങ്ങൾ തുടർച്ചയാകണം. ചർച്ച് ആക്ട് എന്ന പേര് എല്ലാവർക്കും സുപരിചിതമാണ്. ഭരണസിരാകേന്ദ്രങ്ങളിലും അറിയപ്പെടുന്ന പേര്.
ചർച്ച് ആക്ട് ട്രസ്റ്റ് ബില്ലിനുവേണ്ടിയുള്ള സമരമാണിത്. പേരിലെപ്പോഴും ചർച്ച് ആക്ട് ഉണ്ടാകണം.
CHURCH ACT CRUSADE
Joy Kochuvarkey Varocky Boris Paul ചർച്ച് ആക്റ്റ് ക്രൂസേഡ്
എന്ന പേര് തീരുമാനിക്കാമെന്ന് കരുതുന്നു. ഈ നാമത്തിലേക്ക് എത്താൻ വഴികാട്ടിയായത് ശ്രീ ബേബീ ജോൺ വല്ല്യത്ത് നിർദ്ദേശിച്ച ചർച്ച് ആക്റ്റ് കുരിശ് സമരം എന്ന നാമം ആണ്. ഞാൻ ഈ പേര് മക്കാബി ഡയറക്ടർ റവ ബർ യൂഹാനോൻ റമ്പാനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ നാവിൽ വന്നതാണ് ക്രൂസേഡ് എന്ന പദം. ക്രൂസേഡ് അഥവാ കുരിശ് യുദ്ധം..... നമുക്ക് ആരംഭിക്കാം. ചർച്ച് ആക്റ്റിനായി
CHURCH ACT CRUSADE നീതിക്കും സത്യത്തിനും വേണ്ടിയുള്ള ധർമ്മസമരം |
30/10/2019: 2008 സെപ്തബര്‍ 10ന് കേരള കാത്തലിക് ആക്ഷന്‍ കൗണ്‍സില്‍ തൃശ്ശൂരില്‍ വിളിച്ചുചേര്‍ത്ത സെമിനാറില്‍ പള്ളിനിയമത്തിന്‍റെ ആവശ്യകതയെ പറ്റിയുള്ള പ്രബന്ധാവതരണം നടത്തിയത് പ്രൊഫ. ജോസഫ് പുലിക്കുന്നേല്‍ ആയിരുന്നു. അന്ന് എം.പി.യായിരുന്ന ലോനപ്പന്‍ നമ്പാടന്‍ ഉദ്ഘാടനം ചെയ്ത പ്രസ്തുത യോഗത്തിന്‍റെ അധ്യക്ഷന്‍ കാത്തലിക് പ്രീസ്റ്റ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ അംഗമായ ഫാ. ജോണ്‍ കവലക്കാട്ടായിരുന്നു. കേരള കാത്തലിക് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ശ്രീ. ആന്റോ കോക്കാട്ട്, ജോയിന്റ് കണ്‍വീനര്‍ ശ്രീ. വി.കെ. ജോയ് തുടങ്ങിയവര്‍ പ്രാസംഗികരായിരുന്നു. ശ്രീ. ജോയ് പോള്‍ പുതുശ്ശേരി പ്രസതുത യോഗത്തില്‍ പങ്കെടുത്തിരുന്നു. ഈ യോഗത്തിന് വലിയ വാര്‍ത്താ പ്രാധാന്യം ലഭിക്കുകയുണ്ടായി. തുടര്‍ന്ന് കേരള കാത്തലിക് ആക്ഷന്‍ കൗണ്‍സിലും, 2008 ഒക്‌ടോബറില്‍ രൂപീകൃതമായ കേരള കാത്തലിക് ഫെഡറേഷനും, കേരള കാത്തലിക് ലെമെന്‍ അസ്സോസിയേഷനും മറ്റുപല ക്രൈസ്തവ സംഘടനകളും, ക്രൈസ്തവ സഭയിലെ പ്രമുഖരായ വ്യക്തികളും ഇത്തരം ഒരുനിയമത്തിന്‍റെ ആവശ്യകത കൃഷ്ണയ്യര്‍ കമ്മിഷനെ നിവേദനം മൂലം അറിയിക്കുകയുണ്ടായി.
അതിന്‍റെ വെളിച്ചത്തിലാണ് ‘കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് & ഇന്‍സ്റ്റിട്യൂഷന്‍സ് ട്രസ്റ്റ് ബില്‍ 2009’എന്ന കരട് ബില്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ കമ്മിഷന്‍ ഗവണ്‍മെന്റിന് ശുപാര്‍ശ ചെയ്ത്. 2009 ജനുവരി 26ന് ഒരു പ്രത്യേക ചടങ്ങില്‍ വെച്ചാണ് അന്നത്തെ നിയമ വകുപ്പ് മന്ത്രിയായിരുന്ന എം. വിജയകുമാറിനെ ഈ കരട് ബില്‍ ഏല്‍പിച്ചത്. ഈ ബില്‍ പാസാക്കുന്നതിന് 'ഭീരുത്വം' തടസ്സമാവരുതെന്ന് ജസ്റ്റിസ് കൃഷ്ണയ്യര്‍ അന്ന് അദ്ദേഹത്തിന്‍റെ പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. ഈ യോഗത്തില്‍ ജസ്റ്റിസ് കെ.ടി. തോമസ് പ്രാസംഗികനായിരുന്നു. പ്രൊഫ. എം.വി. പൈലിയേയും ജസ്റ്റിസ് കെ.ടി. തോമസിനേയും പോലുള്ള മഹാചിന്തകരായ ക്രൈസ്തവര്‍ ഈ ശുപാര്‍ശയെ പൂര്‍ണ്ണമായി പിന്തുണച്ചിട്ടുണ്ട് എന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ തന്‍റെ ലേഖനങ്ങളില്‍ പ്രതിപാതിച്ചിട്ടുണ്ട്31/10/2019
ആരാണ് നിയമത്തെ ഭയപ്പെടുന്നത്?
നിയമങ്ങളാൽ ഭരിക്കപ്പെടുന്ന ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ക്രിമിനലുകളും അഴിമതിക്കാരും നിയമത്തെ ഭയപ്പെടും. നിയമങ്ങളില്ലെങ്കിൽ ലോ ആന്റ് ഓർഡർ താറുമാറാകും. സമ്പത്തിന്റെ ഭരണം സുതാര്യവും അകൗണ്ടബിലിറ്റി ഉള്ളതുമാകണം. ഇതെല്ലാമുണ്ടെങ്കിൽ നാം എന്തിനു നിയമത്തെ ഭയപ്പെടണം.
Kerala Catholic Federation - R 617/08.
ഫെഡറേഷന്റെ ഒരു യോഗം നവംബർ 10 ഞായറാഴ്ച 3 മണിക്ക് തൃശ്ശൂർ റൗണ്ടിലുള്ള CMS സ്‌കൂളിൽ വെച്ച് കൂട്ടുന്നതാണ്. എല്ലാ മാന്യഅംഗങ്ങളും പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നു.
അജണ്ട: 1. Church Act Crusade. 2. പുതിയ അംഗത്വം.
നവംബർ 27 ബുധനാഴ്ച രാവിലെ 9 മണിക്ക് ക്രൈസ്തവർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് ചെയ്യുന്ന വിവരം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ലക്ഷം പേർ പങ്കെടുക്കുന്ന ധർണ്ണ വിജയിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. പള്ളിസ്വത്തു ഭരണത്തിൽ സുതാര്യതയും അകൗണ്ടബിലിറ്റിയും ഉറപ്പാക്കുന്നതിനും, ജനാധിപത്യപരമായ ചട്ടക്കൂട് ഉണ്ടാക്കുന്നതിനും ഓരോരുത്തരും ബദ്ധശ്രദ്ധരാകണം.
ഇതിനുവേണ്ടി മഹാ അനുഭവജ്ഞാനി ആയിരുന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണ അയ്യർ ചെയർമാനായിരുന്ന കേരള സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷൻ ശുപാർശ ചെയ്തിട്ടുള്ള Kerela Chistian Church Properties and Institutions Trust Bill 2009 നിയമമാക്കുന്നതിനു വേണ്ടി സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയാണ് ഈ ധർണ്ണ ലക്ഷ്യമിടുന്നത്. യോഗത്തിൽ വെച്ച് പുതിയ അംഗങ്ങളെ സ്വീകരിക്കുന്നതുമാണ്.
V.K. Joy (General Secretary) Ph. 9495839725, 9447037725
2010 നവംബർ 20 ന് ചെന്നൈയിൽ കൂടിയ JCAC യുടെ കാര്യപരിപാടിയിലെ കുറിപ്പ്.
സെമിനാറിൽ ജസ്റ്റിസ് കെ.ടി. തോമസ് മുഖ്യഅതിഥി ആയിരുന്നു. ഓശാനയുടെ എഡിറ്ററും, ബൈബിൾ പണ്ഡിതനും ആയിരുന്ന ജോസഫ് പുലിക്കുന്നേൽ പ്രാസംഗികനും ആയിരുന്നു. സെമിനാർ സംഘടിപ്പിച്ചത് തമിഴ് നാട്, കേരളം, ആന്ധ്രാ പ്രദേശ്, കർണാടക, മഹാരാഷ്ട്ര, ഗോവ, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലെ ക്രിസ്ത്യൻ ഗ്രൂപ്പുകളായിരുന്നു. അധ്യക്ഷൻ L.M. Menezes IAS (retd) (കേന്ദ്ര സർക്കാരിന്റെ മുൻ സെക്രട്ടറി) ആയിരുന്നു.
ചെന്നെയിൽ സംഘടിക്കപ്പെട്ട സെമിനാറിൽ കേരള കാത്തലിക് ഫെഡറേഷനെ പ്രതിനിധീകരിച്ചു വി.കെ. ജോയ് പങ്കെടുത്തിരുന്നു.
13/11/2019

Seminar note |

No comments:
Post a Comment