Sunday, November 10, 2019

കേരള ക്രിസ്ത്യൻ ചർച്ച് പ്രോപ്പർടീസ് ആന്റ് ഇന്സ്റ്റിറ്റ്യു ഷൻസ് ട്രസ്റ്റ് ബില്ല് 2009

കേരള ക്രിസ്ത്യൻ ചർച്ച് പ്രോപ്പർടീസ്           ആന്റ് ഇന്സ്റ്റിറ്റ്യു ഷൻസ് ട്രസ്റ്റ് ബില്ല് 2009 

THE KERALA CHRISTIAN CHURCH PROPERTIES AND INSTITUTIONS TRUST BILL-2009

ജസ്റ്റിസ് വി. ആർ കൃഷ്ണയ്യർ ചെയർമാനായുള്ള കമ്മീഷൻ കേരളാ ഗവർമ്മെൻറിനു് സമർപ്പിച്ച കേരള ക്രൈസ്തവ സഭയുടെ വസ്തുക്കളും സ്ഥാപനങ്ങളും ഉൾപ്പെടുന്ന ട്രസ്റ്റ്ബില്ലിൻറെ കരടു നിയമത്തിൻറെ മലയാള പരിഭാഷ.സഭയുടെ ലൗകീക കാര്യങ്ങളുടെയും സമ്പത്തിൻറെയും കൂടുതൽ ജനാധിപത്യപരവും, കാര്യക്ഷമതയും നീതീയുക്തവുമായ ഭരണം സ്ഥാപിക്കുന്നതിനു് വേണ്ടിയും, സഭയുടെ സ്വത്തുക്കാൾ കൈകാര്യം ചെയ്യുന്നതിനും വിഭവങ്ങളും ധനവും നിയന്ത്രിക്കുന്നതിനും ക്രൈസ്തവ ചാരിറ്റബിൾ ട്രസ്റ്റുകളും കമ്മിറ്റികളും രൂപവത്ക്കരിക്കുന്നതിനും ഇടവക അടിസ്ഥാനഘടക (Basic), രൂപതാ (Diocese), കേന്ദ്രീയ (Central), റവന്യൂ ജില്ല (Revenue district), സംസ്ഥാന തലം (State Level) എന്നീ വിവിധ തരത്തിലുള്ള ഭരണഘടന കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പു് സാധ്യമാക്കുന്നതിനും വേണ്ടി : -
1. Intention (ഉദ്ദേശ്യ ലക്ഷ്യങ്ങൾ)
(i) കേരളത്തിലെ ക്രൈസ്തവ സഭകളുടെ മതപരമായ ആസ്തികൾ (religious assets) പൂർവ്വകാലം മുതൽ തന്നെ ട്രസ്റ്റുകളെന്ന പോലെയാണു് കൈകാര്യം ചെയ്തുവരുന്നതു്. എങ്കിലും അവ ഇന്നുവരെ അപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല എന്നതു് പല വിധത്തിലുള്ള നിയമപരമായ സങ്കീർണ്ണതകൾക്ക്കാരണമായിത്തീർന്നിട്ടുണ്ട്. ഈ പാശ്ചാത്തലത്തിൽ, വിവിധ സഭകളുടെ ലൗകീക ആസ്തികളുടെ ഭരണത്തിൽ ജനാധിപത്യ ചട്ടക്കൂട് കൊണ്ടുവരുന്നതു വഴി ലൗകീക സ്വത്തുക്കളുടെ ഭരണം ബൈബിളധിഷ്ഠിതമായ ശരിയായ ക്രൈസതവ രൂപമാതൃത്വ (Christian Modality) ത്തിലേക്ക് കൊണ്ടുവരപ്പെടുന്നതിന് ഈ ബിൽ ഉദ്ദേശിക്കുന്നു
(ii) കൂടാതെ ഈ ബിൽ മുഖേന ഇടവക / അടിസ്ഥാന ഘടക / രൂപതാ കേന്ദ്രീയ/റവന്യു ജില്ല / സംസ്ഥാന തലങ്ങളിലേക്കു അടിസ്ഥാന ഘടകങ്ങളിൽ (ഇടവക) നിന്നും പ്രതിനിധികൾ തെരെഞ്ഞെടുക്കപ്പെടുന്നതിനും ഈ പ്രക്രിയ വഴി വിവിധതലത്തിലുള്ള മാനേജിംഗ് ട്രസ്റ്റി (Managing trustee) മാരെയും ട്രസ്റ്റ് കമ്മിറ്റികളെയും (Trust committees) സ്ഥാപിക്കുന്നതിനും ഉദ്ദേശിക്കുന്നു.
2. Disclaimer (അവകാശ നിഷേധം)
വിവിധ സഭകളുടെ വിശ്വാസ, ദൈവശാസ്ത്രപരമായ പ്രബോധനങ്ങളും (teaching) അനുഷ്ഠാനങ്ങളുമായി (practices) ബന്ധപ്പെട്ട ഒരു വിഷയത്തിലും തീരുമാനമെടുക്കുന്നതിനോ, അഭിപ്രായരൂപീകരിക്കുന്നതിനോ ഇടപെടുന്നതിനോ ഈ ആക്ട് ഉദ്ദേശിക്കുന്നില്ല
3. Short title, extent and commencement (ഹ്രസ്വതലക്കെട്ട്, വ്യാപ്തി, ആരംഭം)
(i) ഈ ആക്ട് ‘ദി കേരള ക്രിസ്ത്യൻ ചർച്ച് പ്രൊപ്പെർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട് 2009’ എന്നു വിളിക്കപ്പെടും.
(ii) ഇതു കേരള സംസ്ഥാനത്തിനു മുഴുവൻ ബാധകമാണ്.
(iii) ഇതു് ഉടൻ പ്രാബല്യത്തിൽ വരും
4. Definitions (നിർവ്വചനങ്ങൾ) :
(i) ക്രിസ്ത്യൻ : യേശുക്രിസ്തുവിനെ ദൈവവും രക്ഷകനുമായി വിശ്വസിക്കുന്ന വ്യക്തി ക്രിസ്ത്യാനി ആകുന്നു.
(ii) സഭ (Church) : പൊതു ആരാധനയ്ക്കായി ക്രിസ്ത്യാനികൾ ഉപയോഗിക്കുന്നകെട്ടിടമോ, പ്രാദേശിക മതശാഖാതലത്തിൽ (Denominational) ക്രിസ്തുവിനെ അവ രുടെ ദൈവമായി ആരാധിക്കുന്നതിനും സമ്മേളിക്കുന്ന വ്യകതികളുടെ കൂട്ടായ്മയെ സഭയെന്ന് വിളിക്കുന്നു
(iii) “പ്രാദേശികതലം” : ഇടവക / പ്രാദേശിക അടിസ്ഥാന ഘടകതലം
(iv) ഒരേ മതശാഖാതലം (Denomination level) : കത്തോലിക്കാ, യാക്കോബായ, മാർത്തോമാ തുടങ്ങിയ സഭകൾ.
(v) സഭയുടെ സമ്പത്ത് എന്നതുകൊണ്ട് -
(a)പള്ളിയുടെയോ / ചാപ്പൽ കെട്ടിടത്തിൻറെയോ പൂർണ്ണമായതോ അല്ലെങ്കിൽ പള്ളിയായോ ചാപ്പലായോ ഉപയോഗിക്കാൻ യോഗ്യമായതോ ഉപയോഗിക്കാൻ ഉദ്ദേശിക്കപ്പെടുന്നതോ.
(b) പള്ളിയോ, ചപ്പലോ, നിർമ്മിക്കാൻ ഉദ്ദേശിച്ചു ആർജ്ജിക്കുന്ന ഭൂമി, നിലവിലുള്ള പള്ളിക്കു പകരം ചാപ്പലോ പള്ളിയോ പുതുതായി നിർമ്മിക്കുന്നതിന് ആർജ്ജിക്കുന്ന ഭൂമി.
(c) പള്ളി അങ്കണത്തിനുവേണ്ടിയോ, പള്ളിയങ്കണം വിപുലീകരിക്കുന്നതിനുവേണ്ടിയോ ശ്മശാനത്തിനു വേണ്ടിയോ (Burial ground) ആർജ്ജിക്കുന്ന ഭൂമി.
(d) ഒരു പള്ളിക്കുവേണ്ടി അല്ലെങ്കിൽ ഒരു പള്ളി ആർജ്ജിച്ച ഭൂമി കെട്ടിടം അല്ലെങ്കിൽ മറ്റു മുതലുകൾ.
(e) പള്ളിയുടെ സ്വത്തായി ഉപയോഗിക്കുന്നതിനുവേണ്ടി പള്ളിയുടെ പേരിൽ വ്യക്തിയോ, വ്യക്തികളോ വിറ്റതോ, സമ്മാനിച്ചതോ, സംഭാവന ചെയ്തതോ ആയ മറ്റു സ്വത്തുക്കളും അല്ലെങ്കിൽ കെട്ടിടം അല്ലെങ്കിൽ ഭൂമി.
(f) സെമിത്തേരി (സ്മശാനം) പള്ളി അങ്കണം, പള്ളി എന്നിവയുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും അല്ലെങ്കിൽ അവയിലേക്കുള്ള പ്രവേശനത്തിനും (പ്രാവ്യത) വേണ്ടി ഉപയോഗിക്കപ്പെടുന്ന അല്ലെങ്കിൽ ആർജ്ജിക്കപ്പെട്ട ഭൂമി.
(g) പള്ളിയുടെ ഉപയോഗത്തിലേക്ക് ആർജ്ജിക്കപ്പെട്ട ഭൂമിയും, സെമിനാരികൾ, മതസർവ്വകലാശാലകൾ, ആശുപത്രികൾ, സ്കൂളുകൾ, കോളേജുകൾ, അനാഥശാലകൾ പുരോഹിതർക്കുവേണ്ടിയുള്ള ഭവനങ്ങൾ, ധ്യാനകേന്ദ്രങ്ങൾ വാണിജ്യ കെട്ടിടങ്ങൾ, കൃഷി സ്ഥലങ്ങൾ, തോട്ടങ്ങൾ, പരിശീൽകന കേന്ദ്രങ്ങൾ, പണിശാലകൾ, പ്രസിദ്ധീകരണ - മാധ്യമ സംരഭങ്ങൾ, മതബോധനസ്ഥാപനങ്ങൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നീ സ്ഥപനങ്ങളും മറ്റു ജംഗമ വസ്തുക്കളും.
(II) നിർദ്ദേശപ്പെട്ട എന്നതുകൊണ്ടു് ഈ ആക്ടിനു കീഴിൽ നിയമാനുസൃതം നിർദ്ദേശിക്കപ്പെട്ടതു എന്നാകുന്നു.
5. Constitution of Christian Church Properties and Institutions Trusts for each Parish Church (ഓരോ ഇടവകപള്ളിക്കും വേണ്ടിയുള്ള ക്രൈസ്തവ സഭാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും ട്രസ്റ്റ്)
(i) അനുഷ്ഠാനം, ആചരണം, പതിവുരീതി, സമ്പ്രദായം, സഭാനിയമം എന്നിവ ഉൾപ്പെടെ ഏതു നിയമത്തിൽ ഉൾക്കൊണ്ടിരുന്നാൽത്തന്നെയും, ഓരോ ഇടവകപള്ളിയും അതാതിൻറെ പേരിൽ തന്നെ ക്രൈസ്തവ ചാരിറ്റബിൾ ട്രസ്റ്റ് ആയി ഈ ആക്ട് പ്രാബല്യത്തിൽ വന്നതു മുതൽ ആറു മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തിരിക്കണം.
(ii) ഈ ആവശ്യത്തിലേക്ക് വേണ്ടി മാത്രം വിളിച്ചു ചേർക്കപ്പെട്ട യോഗത്തിൽ വെച്ച് ഇടവക ട്രസ്റ്റ് അസംബ്ലി ട്രസ്റ്റിനു വേണ്ടിയുള്ള അവാന്തര നിയമങ്ങളും മെമ്മോറാണ്ടവും തയ്യാറാക്കേണ്ടതാണു്.
(iii) ഈ ആക്ടിലും, നിയമങ്ങളിലും ഉൾക്കൊണ്ടിട്ടുള്ള നിബന്ധനകൾ അനുസരിച്ചു് ട്രസ്റ്റിൻറെ ദൈനംദിന ഭരണം ട്രസ്റ്റ് കമ്മിറ്റി നിർവ്വഹിക്കേണ്ടതാണ്.
6. ഇടവക / അടിസ്ഥാന ഘടക / രൂപതാ / കേന്ദ്രീയ / റവന്യു ജില്ല / സംസ്ഥാനതല ട്രസ്റ്റുകളുടെയും അതിൻറെ നിക്ഷേപാധികാരികളുടെയും പൊതു സമാജം :-
(i) ട്രസ്റ്റ് അസംബ്ലി (സമാജം) എന്നാൽ എല്ലാ കുടുംബനാഥന്മാരും (നാഥകളും) 18 വയസ്സിനു മുകളിലുള്ളതും ഇടവക / അടിസ്ഥാന ഘടകത്തിലെ / അംഗങ്ങളും ആയവർ വോട്ടവകാശത്തോടുകൂടി ട്രസ്റ്റ് അസംബ്ലി രൂപീകരിക്കും.
(ii) ട്രസ്റ്റ് അസംബ്ലിയിൽ വെച്ച് / അടിസ്ഥാന ഘടകം ഓരോ ഇടവകയിലെ അംഗങ്ങളിൽ നിന്നും മൂന്നു് ആഭ്യന്തര കണക്കു പരിശോധകരെയും മാനേജിംഗ് ട്രസ്റ്റിയേയും മറ്റ് നിക്ഷേപാധികാരികാരികളെയും തിരഞ്ഞെടുക്കേണ്ടതാണു്.
(iii) ഓരോ രൂപതാ / കേന്ദ്രീയ / റവന്യൂ ജില്ലാ തലത്തിൽ :- ഓരോ മുന്നൂറു് കുടുംബങ്ങൾക്കും അതിൻറെ ഭാഗത്തിനും ഒരു അംശം എന്ന നിലക്ക് ഒരു ഇടവക / അടിസ്ഥാന ഘടകത്തിലെ കുടുംബങ്ങളുടെ എണ്ണത്തിൻറെ അടിസ്ഥാനത്തിൽരണ്ടാം ത്രിതല ട്രസ്റ്റ് (രൂപതാ) കേന്ദ്രീയ റവന്യൂ ജില്ലാതല ട്രസ്റ്റ് അംഗങ്ങളെഇടവക / അടിസ്ഥാന ഘടക / അസംബ്ലിയിൽ നിന്നുംതിരഞ്ഞെടുക്കേണ്ടതാണു്.
(iv) ഓരോ ഇടവക / അടിസ്ഥാന ഘടക / സമാജവും സംസ്ഥാന ട്രസ്റ്റിലേക്കു് ഒരു അംഗത്തെ തിരഞ്ഞെടുക്കേണ്ടതാണു്. (ഇടവക / അടിസ്ഥാന ഘടക /സമാജത്തിലെ കുടുംബങ്ങളുടെ എണ്ണത്തിൻറെ അടിസ്ഥാനത്തിൽ.
(v) നൂറിനുള്ളിൽ കുടുംബങ്ങളുള്ള ഇടവക / അടിസ്ഥാന ഘടകസമാജത്തിനുവേണ്ടി മനേജിംഗ് ട്രസ്റ്റിയടക്കം ഏഴു് നിക്ഷേപാധികാരികളെയും / അധികമായി വരുന്ന ഓരോ നൂറു് കുടംബങ്ങൾക്കും അതിൻറെ ഭാഗങ്ങൾക്കും അധികമായി മൂന്ന് രക്ഷാധികാരികളെയും തെരെഞ്ഞെടുക്കേണ്ടതാണു്.
(vi) രൂപതാ / കേന്ദ്രീയ റവന്യൂജില്ലാ മാനേജിംഗ് ട്രസ്റ്റിയെയും നിക്ഷേപാധികാരികളെയും മൂന്ന് അഭ്യന്തര കണക്ക് പരിശോധകരെയും രൂപതാ / കേന്ദ്രീയ / റവന്യൂ ജില്ലാ ട്രസ്റ്റ് സമാജം തെരഞ്ഞെടുക്കേണ്ടതാണു്.
(vii) രൂപതാ / കേന്ദ്രീയ / റവന്യൂ ജില്ലാ ട്രസ്റ്റിലേക്കു് 25നിക്ഷേപാധികാരികളെ തെരെഞ്ഞെടുക്കേണ്ടതാണു്
(viii) മൂന്ന് അഭ്യന്തര കണക്ക് പരിശോധകരെയും 101 നിക്ഷേപാധികാരികളെയും സംസ്ഥാന തല ട്രസ്റ്റിൽ തെരെഞ്ഞെടുക്കേൻറതാണു്.
(ix) ന്യായമായ കാരണങ്ങൾക്ക് മാനേജിംഗ് ട്രസ്റ്റിയേയോ നിക്ഷേപാധികാരി
കളെയോ അഭ്യന്തര കണക്ക് പരിശോധകരെയോ ട്രസ്റ്റ് ചുമതലക്കാരെയോ നീക്കം ചെയ്യുന്നതിനും പുതിയ മേൽ പറഞ്ഞവരെ തെരഞ്ഞെടുക്കുന്നതിനും ഉള്ള അധികാരം ബന്ധപ്പെട്ട ട്രസ്റ്റ് സമാജങ്ങളിൽ നിക്ഷിപ്തമായിരിക്കും.
7. Disqualifications (അയോഗ്യതകൾ)
(i) ക്രൈസ്തവ വിശ്വാസത്തിനെതിരായവരെയും, നിരീശ്വരവാദികളെയും,കുറ്റം തെളിയിക്കപ്പെട്ട കുറ്റവാളികളെയും (convicted criminals) ക്രൈസ്തവ ചാരിറ്റബിൾ ട്രസ്റ്റുകളുടെ കീഴിൽ ഉത്തരവാദപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്നതിൽ നിന്നും അയോഗ്യരാക്കപ്പെട്ടിരിക്കുന്നു.
(ii) മനോരോഗികൾ, ബുദ്ധിമാന്ദ്യം സംഭവിച്ചവർ, മദ്യപാനികൾ, മയക്കുമരുന്ന് ഉപയോഗത്തിന് കീഴ്പ്പെട്ടിരിക്കുന്നവർ, അധാർമ്മിക ജീവിതം നയിക്കുന്നവർ, ട്രസ്റ്റിൻറെ തന്നെ അംഗമല്ലാത്തവർ എന്നിവരെയും മേൽപറഞ്ഞ രീതിയിൽ അയോഗ്യരാക്കപ്പെട്ടിരിക്കുന്നു.
8. Donor of the Trust (ട്രസ്റ്റിൻറെ ഉപകാരി)
(i) ഓരോ ട്രസ്റ്റിൻറെയും കാര്യത്തിൽ അതാതു ട്രസ്റ്റിൻറെ മാനാജിംഗ് ട്രസ്റ്റി ഡോണർ (ഉപകാരി) ആയിരിക്കും. ട്രസ്റ്റിൻറെ രജിസ്ട്രേഷൻ നിർവ്വഹിക്കാൻ ചുമതലപ്പെട്ട ആൾ.
(ii) ഓരോ ട്രസ്റ്റിൻറെയും മുഖ്യവിഷയമെന്നത് സ്ഥാപനങ്ങളും ആസ്തികളും, സ്ഥാവരജംഗമ സ്വത്തുക്കളും മറ്റു സമ്പത്തുക്കളും ആയിരിക്കും. ഇവയിന്മേൽ ട്രസ്റ്റിലെ എല്ലാ അംഗങ്ങൾക്കുംകൂട്ടായ ഉടമസ്ഥവകാശവുമധികാരവും ഉണ്ടായിരിക്കും.
9. ക്രൈസ്തവ ചരിറ്റബിൾ ട്രസ്റ്റുകളുടെ രജിസ്ട്രേഷൻ : -കേരളാ പബ്ലിക് ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് : 1866-ലെ സൊസൈറ്റീസ് രജിസ്ട്രേഷൻ.ആക്ടിലെ വ്യവസ്ഥകൾ അനുസരിച്ച് എല്ലാ ക്രൈസ്തവ ചാരിറ്റബിൾ ട്രസ്റ്റുകളും രജിസ്റ്റർ ചെയ്യപ്പെണം.
10. രജിസ്ട്രേഷനു നൽകേണ്ട ഫീസ് :- ട്രസ്റ്റിൻറെ രജിസ്ട്രേഷനു നൽകേണ്ട ഫീസ്. സർക്കാർ നിർദ്ദേശിക്കുന്നതായിരിക്കും.
11. പള്ളിസ്വത്തുക്കളുടെ നിക്ഷിപ്തമാക്കൽ :- ഈ ആക്ടിലെ സെക്ഷൻ 9-ന് വിധേയമായി ഒരു ട്രസ്റ്റ് രജിസ്ട്രേഷനുശേഷം പള്ളിയുടെ എല്ലാ സ്വത്തുക്കളും സ്ഥാവര ജംഗമ ആസ്തികളും പണവും ബോർഡ് ഓഫ് ട്രസ്റ്റിൽ (Board of Trustees)നിക്ഷിപ്തമായിരിക്കും.
12. Duties of the Christian Charitable Trusts :- (ക്രൈസ്തവ ചാരിറ്റബിൾ ട്രസ്റ്റുകളുടെ കർത്തവ്യങ്ങൾ
1. ട്രസ്റ്റിൻറെ എല്ലാ ആസ്തികളുടെയും സ്വത്തുക്കളുടെയും ഭരണ നിർവ്വഹണവും താഴെ പറയുന്നവ സാമാഹരിച്ചു കൈപ്പറ്റുകയും:
(a) അവയിൽ നിന്നുള്ള മുഴുവൻ ആദായവും
(b) ഇടവകക്കാരിൽ നിന്നും പിരിവായി ലഭിക്കുന്നതും പള്ളിയിലേക്കു സംഭാവനയായും ട്രസ്റ്റികൾക്ക് ലഭിക്കുന്ന മുഴുവൻ പണവും
(c) സ്ഥാവരജംഗമസ്വത്തുക്കളുടെ കൈമാറ്റം, വില്പന, വായ്പമുതലായവയിലൂടെ ലഭിക്കുന്ന പണം.
(d) ഏതെങ്കിലും വ്യക്തിയിൽ നിന്നോ വ്യക്തികളിൽ നിന്നോ പള്ളിക്കുവേണ്ടിയോ, പള്ളിയോ സ്വീകരിക്കുന്ന പണം.
(e) ട്രസ്റ്റിൻറെ ഭരണത്തിനും നടത്തിപ്പിനും ന്യായമായ ചിലവുകൾ ട്രസ്റ്റ് കമ്മിറ്റി കൊടുത്തുതീർക്കേണ്ടതാണ്.
13. Accounts and Audit (കണക്കും കണക്കു പരിശോധനയും)
(i) എല്ലാ കണക്കു പുസ്തകങ്ങളും (Book of Accounts) കണക്കുകളൂമായി ബന്ധപ്പെട്ട മറ്റു പുസ്തകങ്ങളും ട്രസ്റ്റു കമ്മിറ്റി വെച്ചു സൂക്ഷിക്കേണ്ടതാണു്. കൂടാതെ ട്രസ്റ്റി കമ്മിറ്റി നിയന്ത്രിക്കുന്ന മാതൃകയിൽ വാർഷിക കണക്കു പത്രിക (Statement) കളും തയ്യാറാക്കേണ്ടതാണ്.
(ii) ബന്ധപ്പെട്ട വാർഷിക ട്രസ്റ്റി സമാജം നിശ്ചയിച്ച ആഭ്യന്തര കണക്ക് പരിശോധനകളിൽ ( Internal Auditors) ഒന്നോ അധിലധികമോ പേർ ട്രസ്റ്റിൻറെ കണക്കുകൾ പരിശോധിക്കേണ്ടതാണ്.
(iii) ആഭ്യന്തര കണക്കു പരിശോധകർ ചൂണ്ടിക്കാണിച്ച കുറവുകളും ക്രമക്കേടുകളും ട്രസ്റ്റ് കമ്മിറ്റി ഉടനെ തന്നെ പാരിഹരിക്കേണ്ടതും, എടുത്ത നടപടികൾ ബന്ധപ്പെട്ട ട്രസ്റ്റിൻറെ അടുത്ത വർഷിക ട്രസ്റ്റ് സമാജത്തിലേക്കു ബോധിപ്പിക്കേണ്ടതുമാണു്.
14. രൂപതാ/കേന്ദ്രീയ/റവന്യൂജില്ലാതല/ക്രൈസ്തവ ചാരിറ്റബിൾ ട്രസ്റ്റിൻറെ ഭരണഘടന.
(i) 25 അംഗങ്ങളടങ്ങുന്ന ഒരു ട്രസ്റ്റ് കമ്മിറ്റിയെ രൂപതാ/കേന്ദ്രീയ/റവന്യൂ ജില്ലാതല/ക്രൈസ്തവ ചാരിറ്റബിൾ ട്രസ്റ്റ് തിരഞ്ഞെടുക്കേണ്ടതാണു്.
(ii) രൂപതാ / കേന്ദ്രീയ / റവന്യൂ ജില്ലാതല / ക്രൈസ്തവ ചാരിറ്റബിൾ ട്രസ്റ്റിൻറെ എല്ലാ ആസ്തികളും സ്വത്തുക്കളും രൂപതാ / കേന്ദ്രീയ / റവന്യൂ ജില്ലാതല / ക്രൈസ്തവ ചാരിറ്റബിൾ ട്രസ്റ്റ് കൈകാര്യം ചെയ്യേണ്ടതും അവയിൽ നിന്നുള്ള എല്ലാ ആദായവും സമാഹരിക്കേണ്ടതും ആ ട്രസ്റ്റിൻറെ ഭരണത്തിനും നടത്തിപ്പിനും വേണ്ടതായ ന്യായമായ ചിലവുകൾ കൊടുത്തു തീർക്കേണ്ടതുമാണു്.
(iii) രൂപതാ / കേന്ദ്രീയ / റവന്യൂ ജില്ലാതല ട്രസ്റ്റ് അതാതു ട്രസ്റ്റിൻറെ കണക്കു പുസ്തകങ്ങളും വെച്ചു് സൂക്ഷിക്കേണ്ടതും ട്രസ്റ്റ് കമ്മിറ്റിതന്നെ നിശ്ചയിക്കുന്ന മാതൃകയിൽ വാർഷിക കണക്ക് പത്രിക തയ്യാറാക്കേണ്ടതുമാണു്.
(iv) ആഭ്യന്തര കണക്കു് പരിശോധകർ ചൂണ്ടിക്കാണീച്ച കുറവുകളും ക്രമക്കേടുകളും രൂപതാ/കേന്ദ്രീയ/റവന്യൂ ജില്ലാതല/ക്രൈസ്തവ ചാരിറ്റബിൾ ട്രസ്റ്റ്ഉടനെ പരിഹരിക്കേണ്ടതും എടുത്ത നടപടികൾ അതേ തലത്തിലുള്ള ട്രസ്റ്റ് അസംബ്ലിയ്ക്കു് റിപ്പോർട്ട് ചെയ്യേണ്ടതുമാണ്.
15 Constitution of the State Level Christian Charitable Trust (സംസ്ഥാനതല ക്രൈസ്തവ ചാരിറ്റബിൾ ട്രസ്റ്റിൻറെ ഭരണഘടന.)
(i) ചെയർമാനായി മേജർ ആർച്ചു് ബിഷപ് / ആർച്ചു് ബിഷപ് /ബിഷപ് / സഭാതലവൻ (Head of the Church)-ഉം ഓരോ ബന്ധപ്പെട്ട ട്രസ്റ്റിൻറെയും ട്രസ്റ്റ് അസംബ്ലിയിൽവെച്ചു് രൂപതാ/കേന്ദ്രീയ/റവന്യൂ ജില്ലാതല/ട്രസ്റ്റ് തെരെഞ്ഞെടുത്ത പത്തു് അംഗങ്ങളും അടങ്ങുന്നതാണു് സംസ്ഥാനതല ക്രൈസ്തവ ചരിറ്റബിൾ ട്രസ്റ്റ്.
(ii) സംസ്ഥാന ക്രൈസ്തവ ചരിറ്റബിൾ ട്രസ്റ്റിൽ നിന്നും അതിനു ശേഷം 101 അംഗങ്ങളടങ്ങുന്ന സംസ്ഥാന ട്രസ്റ്റ് കമ്മിറ്റിയെ, സംസ്ഥാന ട്രസ്റ്റ് അസംബ്ലിയാൽ തെരെഞ്ഞെടുക്കപ്പെടേണ്ടതാണു്.
(iii) സംസ്ഥാന ട്രസ്റ്റിൻറെ എല്ലാ ആസ്തികളും സ്വത്തുക്കളും സംസ്ഥാന ട്രസ്റ്റ് കമ്മിറ്റി കൈകാര്യം ചെയ്യേണ്ടതും അവയിൽ നിന്നുള്ള എല്ലാ ആദായവും സ്വരൂപിക്കേണ്ടതും ബന്ധപ്പെട്ട സഭയുടെ സംസ്ഥാനതല ട്രസ്റ്റിൻറെ ഭരണത്തിനും നടത്തിപ്പിനും വേണ്ട ന്യായമായ ചിലവുകൾ കൊടുത്തു് തീർക്കേണ്ടതുമാണു്.
(iv) സംസ്ഥാന ട്രസ്റ്റ് കമ്മിറ്റി സംസ്ഥാന തലത്തിൽ എല്ലാ കണക്ക്പുസ്തകങ്ങളും കണക്കു സംബന്ധമായ മറ്റ് പുസ്തകങ്ങളും വെച്ച്സൂക്ഷിക്കേണ്ടതുമാണു്.
(V) സംസ്ഥാനതല ട്രസ്റ്റ് കമ്മിറ്റിയുടെ വാർഷിക ട്രസ്റ്റ് സമാജത്തിൽ നിയമിക്കപ്പെട്ട ഒന്നോ അധിലധികമോ ആഭ്യന്തര കണക്കു പരിശോധകർ സംസ്ഥനതല ട്രസ്റ്റിൻറെ കണക്കുകൾ പരിശോധിക്കേണ്ട
താണു്.
(vi) ആഭ്യന്തര കണക്കു പരിശോധകർ ചൂണ്ടിക്കാണിച്ചകുറവുകളുംക്രമക്കേടുകളും സംസ്ഥാന ട്രസ്റ്റ് കമ്മിറ്റി ഉടനെ തന്നെ പരിഹരിക്കേണ്ടതും എടുത്ത തീരുമാനങ്ങൾ സംസ്ഥാനതല ട്രസ്റ്റ് സമാജത്തിനു് റിപ്പോർട്ട് ചെയ്യേണ്ടതുമാണു്.
(vii) ആഭ്യന്തര കണക്കു പരിശോധന (Internal audit) ക്കു പുറമെ സംസ്ഥാനതലവാർഷിക ട്രസ്റ്റ് സമാജത്തിൽ ഈ ആവശ്യത്തിനായി നാമനിർദ്ദേശം ചെയ്ത ചാർട്ടേർഡ് അക്കണ്ടൻറ് അല്ലെങ്കിൽ ചാർട്ടേർഡ് അക്കൗണ്ടൻറു്മാരുടെകമ്പനി മുഖേന സംസ്ഥാന തല കണക്കുകൾ പരിശോധിക്കേണ്ടതാണു്.
16. Church Commissioner (സഭാ കമ്മീഷണർ)
(i) ഈ ആക്ടിനു വിധേയമായി രൂപവത്കരിക്കപ്പെട്ട വിവിധ ട്രസ്റ്റ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കുന്നതിനും ഒരു സഭാധികാരി (Church Commissioner) ഉണ്ടായിരിക്കുന്നതാണു്.
(ii) സർക്കാരിനാൽ നിയമിക്കപ്പെട്ട സർക്കാർ സെക്രട്ടറിയുടെ പദവിയിൽ(Government Secretary rank) കുറയാത്ത ഒരു ഓഫീസറായിരിക്കും ചർച്ച് കമ്മീഷണർ.
(iii) ഇടവക/അടിസ്ഥാനഘടക/ട്ര് കമ്മിറ്റികളും രൂപതാ / കേന്ദ്ര / റവന്യൂ ജില്ലാട്രസ്റ്റ് കമ്മിറ്റിയും സംസ്ഥാനതല ട്രസ്റ്റ് കമ്മിറ്റിയും അവരവരുടെ വാർഷിക കണക്കു പത്രികകൾ ചർച്ചു് കമ്മീഷണർക്ക് സമർപ്പിക്കേണ്ടതാണു്.
(iv) ഇടവക / അടിസ്ഥാനഘടക / ട്രസ്റ്റ് കമ്മിറ്റികളും രൂപതാ / കേന്ദ്ര / റവന്യൂ ജില്ലാട്രസ്റ്റ് കമ്മിറ്റികളും സംസ്ഥാന ട്രസ്റ്റ് കമ്മിറ്റിയും സർക്കാരിലേക്കു് Rs ....................തുക നൽകേണ്ടതാണ്.
17. Presiding Officers of Trusts (ട്രസ്റ്റുകളുടെ അദ്ധ്യക്ഷന്മാർ)
(i) ഓരോ ഇടവകകളൂടെയും / അടിസ്ഥനഘടകത്തിൻറെയും വികാരി / പാസ്റ്റർ / ആത്മീയ ശുശ്രൂഷകൻ / ഇടവകതല ട്രസ്റ്റ് അസംബ്ലിയുടെയും ട്രസ്റ്റ്കമ്മിറ്റിയുടെയും അദ്ധ്യക്ഷം വഹിക്കേണ്ടതാണു്. ഇടവക / അടിസ്ഥനഘടക / തലത്തിൻറെ അനുമതിയോടെ മുൻപറഞ്ഞ ആളുകളുടെ തൊട്ടു താഴെയുള്ള അതേ വിഭാഗ
ത്തിൽ ഉൾപ്പെടുന്ന ആൾക്കു് മേൽപ്പറഞ്ഞ സമാജങ്ങളൂടേയും മീറ്റിംഗുകളുടെയും അദ്ധ്യക്ഷം വഹിക്കാവുന്നതാണു്.
(ii) ഓരോ രൂപതാ / കേന്ദ്ര / റവന്യൂ ജില്ലാ / തലത്തിൻറെബിഷപ്/പാസ്റ്റർ/ആത്മീയ ശുശ്രൂഷകൻ / രൂപതാ / കേന്ദ്രറവന്യൂജില്ലാ / തല സമാജത്തിൻറെയും ട്രസ്റ്റുകളുടെയും അദ്ധ്യക്ഷം വഹിക്കേണ്ടതാണു്. രൂപതാ / കേന്ദ്ര / റവന്യൂ ജില്ല / തലത്തിൻറെ ബിഷപ് / പാസ്റ്റർ / ആത്മീയ ശുശ്രൂഷകൻറെ അനുമതിയോടെ മേൽപ്പറഞ്ഞ ആളുടെ തൊട്ടു താഴെ പദവിയിലുള്ള അതേ വിഭാഗത്തിൽപ്പെട്ട ആൾക്കു് മേൽപ്പറഞ്ഞ അസംബ്ലികളുടെയും മീറ്റിംഗുകളുടെയും അദ്ധ്യക്ഷം വഹിക്കാവുന്നതാണു്. ഇപ്രകാരം നിയോഗിക്കപ്പെട്ടവർ സഹായമെത്രാനോ, പുരോഹിതനോ പാസ്റ്റർമാരോ ആത്മീയ ശുശ്രൂഷകരോ അവാം.
(iii) സംസ്ഥാന ട്രസ്റ്റ് അസംബ്ലിയിലും, സംസ്ഥാനതല ട്രസ്റ്റ് കമ്മിറ്റികളുടെ കമ്മിറ്റിയിലും, സംസ്ഥാനതല ആത്മീയാചാര്യന്മാർ, ഏതെങ്കിലും ബിഷപ്പോ, അല്ലെങ്കിൽ മുൻപറഞ്ഞ ആൾ നിയോഗിച്ച പുരോഹിതർ / പാസ്റ്റർ അദ്ധ്യക്ഷം വഹിക്കാവുന്നതാണു്.
(iv) ത്രിതല അസംബ്ലികളുടെയും ട്രസ്റ്റുകളുടെ കമ്മിറ്റികളുടെയും അദ്ധ്യക്ഷം വഹിക്കാൻ ഈ ബില്ലിൽ ചുമതലപ്പെടുത്തിയിരിക്കുന്ന ആരെങ്കിലും ഒരാൾ അപ്രകാരം ചെയ്യുന്നതിനു് വിസമ്മതിച്ചാൽ ബന്ധപ്പെട്ട മാനേജിംഗ് ട്രസ്റ്റികൾക്കു് സമാജങ്ങളുടെയും ട്രസ്റ്റ് കമ്മിറ്റികളൂടെയും അദ്ധ്യക്ഷം വഹിക്കാൻ അധികാരമുണ്ടായിരിക്കുന്നതാണ്.
(v) അദ്ധ്യക്ഷം വഹിക്കാൻ നിയമപരമായി നിയോഗിക്കപ്പെട്ടവരും മാനേജിംഗ്ട്രസ്റ്റികളും അദ്ധ്യക്ഷം വഹിക്കാൻ വിസമ്മതിക്കുന്ന സാഹചര്യത്തിൽ കേവല ഭൂരിപക്ഷ വിധിപ്രകാരം ഓരോ ബന്ധപ്പെട്ട സമാജത്തിൻറെ അംഗങ്ങൾക്കും ഒരു പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാവുന്നതാണു്. അയാളെ സമാജത്തിൻറെയോ കമ്മിറ്റി മീറ്റിംഗിൻറെയോ ഓരോ പ്രത്യേക സമ്മേളനത്തിൻറെയും (Session) പ്രസിഡണ്ടായി നിയോഗിക്കാവുന്നതാണു്.
18. Administration (ഭരണം – നടത്തിപ്പ്)
(i) ഈ ആക്ടിൽ വിവക്ഷിക്കുന്ന മാതിരി ത്രിതല ട്രസ്റ്റിൻറെ അനുദിനഭരണം ബന്ധപ്പെട്ട ട്രസ്റ്റ് കമ്മിറ്റികളിൽ നിക്ഷിപ്തമായിരിക്കും
(ii) ട്രസ്റ്റിൻറെ അംഗങ്ങളോ മറ്റു സമൂഹത്തിലെ വ്യക്തികളോ സംഭാവനയായി നൽകുന്ന എല്ലാ പണവും, സ്വർണ്ണവും വെള്ളിയും മറ്റു സ്വത്തുക്കളും
(iii) സ്ഥാവര-ജംഗമ-സ്വത്തുക്കളിൽ നിന്നും വാടക, ഓഹരി, സെസ്സ്, ക്രയവിക്രയം എന്നിവയിലൂടെ ആർജ്ജിച്ച ആസ്തികളും പണവും വസ്തുക്കളും
(iv) സ്ഥപനങ്ങൾക്കു ലഭിക്കുന്ന ധനസഹായങ്ങൾ, ഓഹരികൾ, സമ്മാനങ്ങൾ സംഭാവനകൾ എന്നിവയും വിദേശ രാജ്യങ്ങളിൽ നിന്നോ സർക്കാരിൽ നിന്നോ വ്യക്തിയിൽ നിന്നോ ലഭിക്കുന്ന നിക്ഷേപങ്ങളും
19. Rights of the Trustees of the three – tier Trusts. (ത്രിതല ട്രസ്റ്റുകളിലെ ട്രസ്റ്റിമാരുടെ അവകാശങ്ങൾ / കടമകൾ)
(i) ക്രൈസ്തവ ചാരിറ്റബിൾ ട്രസ്റ്റുകളുടെ ഭരണത്തിനും നടത്തിപ്പിനും ആവശ്യമായി വരുന്ന എല്ലാ ന്യായമായ ചിലവുകളും ബന്ധപ്പെട്ട ട്രസ്റ്റ് വഹിക്കേണ്ടതാണു്.
(ii) ബന്ധപ്പെട്ട ട്രസ്റ്റുകളുടെ തീരുമാനമനുസരിച്ചു് ത്രിതല ട്രസ്റ്റുകളുടെ ട്രസ്റ്റുകൾക്കുള്ള ആനുകൂല്യങ്ങൾ (allowance) സ്വീകരിക്കാവുന്നതാണു്. അതായതു് വൗചറുകൾ പ്രകാരം ആയിരിക്കണം പ്രസ്തുത തുക കൈപ്പറ്റേണ്ടതു്.
(iii) ട്രസ്റ്റിൻറെ ലക്ഷ്യങ്ങളുടെ ഔദ്യോഗിക നിർവ്വഹണത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ അതിനാവശ്യമായ യാത്രാ ബത്തകളും ക്ഷാമബത്തകളും മാനേജിംഗ് ട്രസ്റ്റിക്കും മറ്റു ട്രസ്റ്റികൾക്കും വൗചറുകൾ പ്രകാരം സ്വീകരിക്കാവുന്നതാണു്.
20. The Rights and Duties of the three-tier Trusts (ത്രിതല ട്രസ്റ്റുകളുടെ അവകാശങ്ങളും കടമകളും)
i. ക്രൈസ്തവ തത്വങ്ങളിൽ അധിഷ്ഠിതമായ ക്രൈസ്തവ വിശ്വാസത്തിൻറെ രൂപീകരണവും പരിശീലനവും ഓരോ കൃസ്ത്യാനിയുടെയും കടമയാണു്. അതിൻറെ സ്വച്ഛന്ദമായ നടത്തിപ്പ് ത്രിതല ട്രസ്റ്റുകളുടെ അടിസ്ഥാനപരമായ അവകാശവും കടമയുമാണു്.
ii. എല്ലാ അംഗങ്ങൾക്കും സ്വാഭാവിക നീതിയും സ്വാതന്ത്ര്യവും ഉറപ്പു വരുത്തുന്നതോടോപ്പം മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും സംരക്ഷിക്കുകയെന്നതും ത്രിതല ട്രസ്റ്റുകളുടെ മറ്റൊരു പ്രധാനപ്പെട്ട കടമയാണു്. കൃസ്തുവിനെ അവരുടെ രക്ഷകനായി സ്വീകരിച്ച ട്രസ്റ്റിൻറെ നിയമങ്ങൾക്കു് ആവസ്യമായ അദ്ധ്യാത്മിക സേവനങ്ങൾ നൽകുകയും എല്ലാ അംഗങ്ങൾക്കും സ്വാഭാവിക നീതിയും സ്വാതന്ത്ര്യവും ഉറപ്പു വരുത്തുകയും ചെയ്യുന്നതോടൊപ്പം മനുഷ്യാ
വകാശങ്ങളും മൗലികാവകാശങ്ങളും സംരക്ഷിക്കുക എന്നതും ത്രിതല ട്രസ്റ്റുകളുടെ മറ്റൊരു പ്രധാനപ്പെട്ട ചുമതലയാണു്.
(iii) ഇന്ത്യൻ ഭരണഘടനയിൽ പൗരന്മാർക്കു് ഉറപ്പു വരുത്തിയിട്ടുള്ളപൗരസ്വാതന്ത്ര്യവും മറ്റ് അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നുണ്ടു് എന്ന് ഉറപ്പ് വരുത്തേണ്ടത് ട്രസ്റ്റുകളുടെ മറ്റൊരു ഉത്തരവാദിത്തമാണു്. കൂടാതെ ട്രസ്റ്റിലെ അംഗങ്ങളുടെയും സഭയിലെ ആത്മീയ ശുശ്രൂഷകരുടെയും മേൽപ്പറഞ്ഞ അവകാശങ്ങളിലും മനുഷ്യാവകാശങ്ങളുടെ മേലും ട്രസ്റ്റുകൾ ജാഗ്രത പുലർത്തേണ്ടതാണു്.
(iv) സഭയുടെ പൊതു ആത്മീയ ശുശ്രൂഷകൾക്കനുസരിച്ചു് ത്രിതല ട്രസ്റ്റു കമ്മിറ്റികൾ താഴെ പറയുന്ന ചുമതലകൾ നിർവ്വഹിക്കേണ്ടതാണു്.
(a) ആത്മീയ ശുശ്രൂഷകരുടെ സേവനങ്ങൾക്കു് മതിയായ സൗകര്യങ്ങളും ക്രമീകരണങ്ങളും നൽകേണ്ടതും അവരുടെ അർഹതക്കനുസരിച്ചു് സേവനങ്ങൾക്കു് സാമ്പത്തിക പ്രതിഫലം നൽകേണ്ടതുമാണു്.
(b) ഇടവക പള്ളികളിലും / രൂപതയിലെ സഭാധികാരത്തിൽപ്പെട്ട (Ecclesiastical unit in diocese) അടിസ്ഥാന ഘടകങ്ങളിലും / കേന്ദ്ര / റവന്യൂ ജില്ലാതല / സംസ്ഥാന തലങ്ങളിലും ക്രൈസ്തവ സർവ്വകലാശാലകളിലും സെമിനാരികളിലും മതബോധന കേന്ദ്രങ്ങളിലും മറ്റു സേവന കേന്ദ്രങ്ങളിലും സേവനം ചെയ്യുന്ന ആത്മീയ ശുശ്രൂഷകർക്കു് കാലാനുസൃതമായ സാമ്പത്തിക പ്രതിഫലം നൽകേണ്ടതാണു്. ഇതിൽ മാസബത്തകൾ, യാത്രാബത്തകൾ, ക്ഷാമബത്തകൾ എന്നിവ ഉൾപ്പെ
ടേണ്ടതാണു്.
(c) ട്രസ്റ്റുകളുടെ നിദ്ദേശാനുസരണം ആത്മീയ ശുശ്രൂഷകൾക്കു് വേണ്ടപ്പെട്ട താമസ സൗകര്യം ഒരുക്കേണ്ടതാണു്.
(d) സ്വമേധയാ, നിയമപരമായോ, ആത്മീയ ശുശ്രൂഷകർ ബന്ധപ്പെട്ട ട്രസ്റ്റ് അംഗങ്ങൾക്കു് നൽകേണ്ടുന്ന ആത്മീയ ശുശ്രൂഷകൾ മുടക്കമില്ലാതെ നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണു്
(e) എല്ലാ ആത്മീയ ശുശ്രൂഷകർക്കും ത്രിതല ട്രസ്റ്റുകളുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും എന്നാൽ സർക്കാരിൽ നിന്നും ശംബളവും ബത്തകളും സ്വീകരിക്കാത്ത മറ്റു ജീവനക്കാർക്കും ശംബളവും ബത്തയും നൽകാൻ ട്രസ്റ്റു
കൾ ബാദ്ധ്യസ്ഥരാണു്
21. Budget, Income-cum-expenditure Accounts, Reports of Activities (ബഡ്ജറ്റ്, വരവു-ചിലവു കണക്കുകൾ, പ്ര്വർത്തന റിപ്പോർട്ടുകൾ)
(a) വരുന്ന സാമ്പത്തിക വർഷത്തിൽ ഇടവക അടിസ്ഥാന ഘടകതല / രൂപതാ / കേന്ദ്ര / റവന്യൂ ജില്ലാതല / സംസ്ഥാനതല ട്രസ്റ്റുകൾ അവരുടെ പ്രവർത്തങ്ങൾക്കും എല്ലാ സംരംഭങ്ങൾക്കും വേണ്ടി പ്രതീക്ഷിക്കുന്ന ഔദ്യോഗിക വരവു ചിലവു കണക്കു് പത്രികയെയാണു് ആ ആക്ട് പ്രകാരം ബഡ്ജറ്റ് എന്ന് അർത്ഥമാക്കുന്നത്.
(b) വരുന്ന വർഷത്തെ ബഡ്ജറ്റും പ്രവർത്തന റിപ്പോർട്ടും പൂർത്തിയായ സാമ്പത്തിക വർഷത്തെ (Financial year ended) വരവു ചിലവു പത്രികയും ആദ്യത്തെ കണക്കു പരിശോധനാ റിപ്പോർട്ടും (Internal audit) ചാർട്ടേഡ് അക്കൗണ്ടൻറിൻറെ സാക്ഷ്യപ്പെടുത്തിയ പരിശോധനാ റിപ്പോർട്ടും (certified audit report) സഹിതം ചർച്ചക്കും അംഗീകാരത്തിനുമായി ബന്ധപ്പെട്ട ട്രസ്റ്റ് സമിതികൾ നിദ്ദേശാനുസരണം സമർപ്പിക്കേണ്ടതാണു്.
22. Penalty (പിഴശിക്ഷ)
ഏതെങ്കിലും സഭാനിയമത്തിലോ അനുഷ്ഠാനത്തിലോ പതിവുസമ്പ്രദായത്തിലോ ഉൾപ്പെട്ടിരുന്നിട്ടുണ്ടെങ്കിൽ ഈ നിയമത്തിലെ വ്യവസ്ഥകൾ ഏതെങ്കിലും ലംഘിക്കുന്നത് രാജ്യത്തെ സിവിൽ / ക്രിമിനൽ നിയമത്തിൻ കീഴിൽ ശിക്ഷാർഹമാണു്. ഒദ്യോഗിക ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി സംസ്ഥാ സർക്കാരിനു് ഈ ആക്ടില വ്യവസ്ഥകൾ നടപ്പിലാക്കാനുള്ള നിയമങ്ങൾ ഏർപ്പെടുത്താവുന്നതാണു്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി സംസ്ഥാന സർക്കാരിന് ഈ ആക്ടിലെ വ്യവസ്ഥകൾ നടപ്പിലാക്കാനുള്ള നിയമങ്ങൾ ഏർപ്പെടുത്താവുന്നതാണ്.
courtesy: Varthakan Joe

http://joyvarocky.blogspot.com/2012/06/kerala-christian-church-properties-and.html

No comments:

Post a Comment