2004 ജനുവരി 7ലെ CBCI സിനഡ് മാർച്ച്
2004 ജനുവരി 7നു CBCI സിനഡ് നടന്നിരുന്ന തൃശ്ശൂര്‍ മുളയം സെമിനാരിയിലേക്ക്
ജോസഫ് പുലിക്കുന്നേല്‍ നയിച്ച മാര്‍ച്ച്. ഡിവൈഎസ്പി ബാസ്റ്റിൻ സമ്മേളന നഗരിയുടെ ഒരു കി.മി. ദൂരത്ത് വെച്ച് തടഞ്ഞു. തുടർന്ന് ഡോ.എം.വി. പൈലി,പ്രൊഫ. എന്.എം. ജോസഫ്, പ്രൊഫ. ടി.ജെ. മത്തായി, ജെയിംസ് കുടമാളൂർ, ജോസഫ് പുലിക്കുന്നേൽ എന്നിവർ പസംഗിച്ചു. എം.എല്‍. ജോര്‍ജ്ജ്, സി.ആര്‍. ജോസ്, വി.കെ. ജോയ് എന്നിവരും പങ്കെടുത്തിരുന്നു.
പിന്നീട് 11/01/20o4 ല് നടന്ന CBCI പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത് മുഖ്യ മന്ത്രി ആയിരുന്ന എ.കെ. ആന്റണി ആയിരുന്നു. അന്ന് സി.ആര്‍. ജോസിനെ രാവിലെ 11 മണിക്ക് വീട്ടില്‍ നിന്ന് പോലീസ് പൊക്കി. തൃശ്ശൂർ രൂപതയുടെ നിര്‍ദേശമനുസരിച്ച് മുകളില്‍ നിന്ന് ആവശ്യ പ്പെട്ടതുകൊണ്ടാണ് പോലീസ് അങ്ങിനെ ചെയ്തത് എന്ന് പിന്നീട് അറിവായി. പോലീസിന്റെ പ്രസ്തുത നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് ജോസഫ് പുലിക്കുന്നേൽ ശ്രീ. ആന്റണിക്കയച്ച കത്തും മറ്റു പത്ര വാർത്തകളുടെ കോപ്പികളും പ്രസിദ്ധീകരിക്കുന്നു.
No comments:
Post a Comment