Wednesday, June 17, 2015

മിശ്രവിവാഹത്തെ പിന്തുണച്ച് മാര്‍ ക്രിസോസ്റ്റം

മിശ്രവിവാഹത്തെ പിന്തുണച്ച് മാര്‍ ക്രിസോസ്റ്റം

മിശ്രവിവാഹത്തെ പിന്തുണച്ച് മാര്‍ ക്രിസോസ്റ്റം


കോട്ടയം: മിശ്രവിവാഹത്തെ പിന്തുണച്ച് മാര്‍ത്തോമ സഭ വലിയ മെത്രാപോലിത്ത മാര്‍ ക്രിസോസ്റ്റം രംഗത്ത്. മിശ്രവിവാഹം സംബന്ധിച്ച കാര്യങ്ങള്‍ മതമേലധ്യക്ഷന്മാര്‍ക്ക് സഭക്കകത്ത് പറയാന്‍ അവകാശമുണ്ട്. എന്നാല്‍ ഇത് പരസ്യമായി പ്രഖ്യാപിക്കുമ്പോള്‍ മറ്റുള്ളവരെ മുറിവേല്‍പിക്കുമെങ്കില്‍ അത് പറയരുത്. നിലവില്‍ രാജ്യത്ത് ഒരു നിയമമായി പ്രഖ്യാപിച്ച സംഗതിയെ എതിര്‍ക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. വിവാഹം സഭാ വിശ്വാസികളുമായി മാത്രമേ ആകാവൂ എന്ന നിലപാടിനോട് യോജിപ്പില്ളെന്നും മാര്‍ ക്രിസ്റ്റോസം പ്രതികരിച്ചു.
അതേസമയം മിശ്രവിവാഹത്തെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയ ഇടുക്കി ബിഷപ്പിനെ ന്യായീകരിച്ച് കത്തോലിക്ക സഭ രംഗത്തെത്തി. മിശ്രവിവാഹത്തെ എതിര്‍ക്കുന്നത് വിശ്വാസത്തിന്‍െറ പേരിലാണെന്നും മറ്റ് സഭാ വിശ്വാസികളുമായുള്ള വിവാഹത്തെ കത്തോലിക്ക സഭ അംഗീകരിക്കുന്നില്ളെന്നും ആര്‍ച്ച് ബിഷപ് ജോസഫ് പവ്വത്തില്‍ വ്യക്തമാക്കി.
ഇടുക്കി ബിഷപ്പിന്‍െറ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ദീപിക ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തേ ഇടുക്കി ബിഷപ്പ് മാത്യൂ ആനിക്കുഴിക്കാട്ടില്‍ മിശ്ര വിവാഹത്തിനെതിരെ നടത്തിയ പ്രസ്താവനയാണ് വിവാദമായത്.
http://www.madhyamam.com/news/358451/150617

1 comment:

  1. Shameless creatures. They say some blunder and deny it the next minute.

    ReplyDelete