Wednesday, December 4, 2013

'Nithyajyothy' 2013 Januvary - Februvary


Viyyur Nithyasahaya Matha Churh- 
'Nithyajyothy' 2013 Januvary - Februvary 
Parish bullattin- Januvary-February
സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിശ്വാസികളില്‍നിന്ന് വരുമാനത്തിന്റെ ദശാംശം നിര്‍ബന്ധിതമായി പിരിക്കാനുള്ള കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ തീരുമാനം ഇന്ത്യന്‍ ഭരണഘടനയുടെ നിഷേധവും രാഷ്ട്രാധികാരത്തിന്മേലുള്ള മതത്തിന്റെ കടന്നുകയറ്റവുമാണെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ആരോപിക്കുന്നു. വിദേശരാഷ്ട്രമായ വത്തിക്കാന്റെ ഭരണാധികാരിയായ മാര്‍പാപ്പ നിര്‍മ്മിച്ച കാനോന്‍നിയമത്തിന്റെ 1012 വകുപ്പനുസരിച്ചാണ് കെ.സി.ബി.സി. ഈ നികുതി വിശ്വാസികളില്‍നിന്ന് പിരിക്കുന്നത്. കാനോന്‍ നിയമം 1012-ാം വകുപ്പ് ഇങ്ങനെ പറയുന്നു: “രൂപതയുടെ ആവശ്യത്തിനുവേണ്ടി രൂപതാമെത്രാന് ഫൈനാന്‍സ് കൗണ്‍സിലിന്റെ അംഗീകാരത്തോടെ തന്റെ അധികാരത്തിന്‍കീഴിലുള്ള ഓരോരുത്തരില്‍നിന്നും വരുമാനത്തിന് ആനുപാതികമായി നികുതി ചുമത്താന്‍ അധികാരമുണ്ടായിരിക്കും.” ( “In so far as it is necessary for the good of the eparchy, the eparchial bishop has the right, with the consent of the finance council, to impose tax on juridic persons subject to him; this tax is to be proportionate to the income of each person.” Code of Canons of the Eastern Churches. Canon 1012) ഇപ്പോള്‍ കെ.സി.ബി.സി. ചുമത്താന്‍ തീരുമാനിച്ചിട്ടുള്ള ദശാംശപിരിവ് വരുമാനനികുതി( Income Tax )യാണ്. ഇന്ത്യയില്‍ ഭരണഘടനയനുസരിച്ച് സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കും നികുതി ചുമത്താന്‍ അധികാരമില്ല. അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമായ കുറ്റകൃത്യമാണ്. 

Add caption

No comments:

Post a Comment