courtesy: http://www.malayalamdailynews.com |
Nature
ആയൂര്‍വേദ മരുന്നുചെടികള്‍ വളരുന്നതിനു കേരളം അനുയോജ്യമായ കാലാവസ്ഥയുള്ള ഭൂപ്രദേശങ്ങളില്‍ ഒന്നായിരുന്നു. കരിങ്ങാലി, കൂവളം, കറിവേപ്പ്, വയമ്പ്, ആടലോടകം, കാറ്റാര്‍വാഴ, ചിറ്റരത, ശതാവരി, കറുക എന്നിങ്ങനെ നൂറു കണക്കിനു മരുന്നുചെടികള്‍ വളരുന്ന കേരളം പോലുള്ള ഒരു നാട് മറ്റൊരു പ്രദേശത്തും കാണുമെന്നു തോന്നുന്നില്ല. പണ്ടുള്ള ജനങ്ങള്‍ക്ക് ഇത്തരം ചെടികളെ തിരിച്ചറിയുവാനും പ്രത്യേക കഴിവുകളുമുണ്ടായിരുന്നു. അസുഖങ്ങള്‍ ഭേദപ്പെടുത്തുവാന്‍ ഉപയോഗമുള്ള ചെടികളെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കുവാനായി സര്‍ക്കാര്‍ തുനിഞ്ഞിരുന്നുവെങ്കില്‍, പ്രകൃതിയോടു ചെയ്യുന്ന ഒരു നീതിയാകുമായിരുന്നു. ഇത്തരം പരിസ്ഥിതി സംരക്ഷണം സംബന്ധിച്ചുള്ള സാമൂഹിക ബോധവല്‍ക്കരണ രൂപീകരണത്തില്‍ ഓരോ പൌരനെയും പങ്കാളിയാക്കണം.
No comments:
Post a Comment