മഗ്‌ദലന മറിയമായിരുന്നു യേശുവിന്റെ ഭാര്യ എന്നാണ് രേഖകള്‍ പറയുന്നത്. പ്രാചീന ഈജിപ്ഷ്യന്‍ കോപ്റ്റിക് ഭാഷയിലാണ് ഇത്. ഈജിപ്ത്, സിറിയ എന്നിവിടങ്ങളില്‍ എവിടെയോ നിന്നാണ് പ്രാചീന രേഖ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
“യേശു അവരോട്(ശിഷ്യരോട്) പറഞ്ഞു, എന്റെ ഭാര്യ...“- അതാണ് രേഖയിലെ ഏറ്റവും പ്രസക്തമായ വരി എന്ന് കിംഗ് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. റോമില്‍ നടന്ന പത്താമത് അന്താരാഷ്ട്ര കോപ്റ്റിക് സ്റ്റഡീസ് കോണ്‍ഗ്രസില്‍ കിംഗ് രേഖകള്‍ അടിസ്ഥാനമാക്കിയുള്ള തന്റെ പഠനം അവതരിപ്പിച്ചിരുന്നു.
യേശു അവിവാഹിതനാണെന്ന വിശ്വാസപ്രകാരമാണ് ക്രിസ്ത്യന്‍ പുരോഹിതര്‍ അവിവാഹിതരായി തുടരുന്നത്. എന്നാല്‍ യേശു വിവാഹം കഴിച്ചിട്ടുണ്ട് എന്ന നിരീക്ഷണങ്ങള്‍ പലപ്പോഴായി പുറത്തുവന്നിരുന്നു.
കത്തോലിക്കാ പുരോഹിതര്‍ പതിനാറാം നൂറ്റാണ്ടു വരെ വിവാഹിതരായിരുന്നു. തന്‍റെ ശിഷ്യന്മാര്‍ അവിവാഹിതരായിരിക്കണമെന്ന് യേശു ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. പന്ത്രണ്ടു ശിഷ്യന്മാരില്‍ യോഹന്നാന്‍ മാത്രമാണ് അവിവാഹിത നായിരുന്നത്. ആദ്യകാലങ്ങളില്‍ പ്രബോധകരും മേലന്വേഷകരും വിവാഹിതരായിരുന്നു. ഇപ്പോഴും കത്തോലിക്കാരല്ലാത്ത ക്രൈസ്തവ പുരോഹിതര്‍ വിവാഹജീവിതം നയിക്കുന്നുണ്ട്. കത്തോലിക്കാ പുരോഹിതരുടെ നിര്‍ബന്ധിത അവിവാഹിതാവസ്ഥ ഉടലെടുത്തത് ജീവിത വിശുദ്ധിയിലേറെ സഭയുടെ സ്വത്ത് സംരക്ഷണവും സൌജന്യ മനുഷ്യ പ്രയത്നവും ലാക്കാക്കിയയിരുന്നു. ഇത് ഇപ്പോള്‍ സമൂഹത്തിന് ഒരു വെല്ലുവിളിയായി തീര്‍ന്നിരിക്കുന്നു.
ReplyDeleteഅവിവാഹിതരായ ചരിത്ര പുരുഷന്മാർ അനവധി ഉണ്ട്. ക്രിസ്തു എന്തെ പെണ്ണ് കെട്ടിയില്ല എന്ന് ചോദിച്ചാൽ ബിബ്ലിക്കൽ ആയി യോജിച്ച മറുപടി നിങ്ങൾക്കറിയാം . ഭൗതീകമായി പറഞ്ഞാൽ ക്രിസ്തുവിനെ പോലൊരു വിപ്ലവകാരിക്ക് പെണ്ണ് കുരിശിനേക്കാൾ ഭാരമേറിയ ബാധ്യതയാണ്. ശിഷ്യന്മാർക്ക് പെണ്ണുണ്ടായിരുന്നു എങ്കിലും ക്രിസ്തു അതിനെ പ്രോത്സാഹിപ്പിച്ചില്ല. സർവ്വവും പരിത്യജിച്ചു വരാൻ ആണ് പറഞ്ഞത്. പെണ്ണിന്റെ കെട്ടിയൊനെയും അവളുടെ മക്കളുടെ അപ്പനെയും തിരികെ വീട്ടിലെത്തിക്കാൻ ആവില്ലെന്ന് അവനറിയാമായിരുന്നു. ഗ്രീക്ക് തത്വചിന്തകൻ അരിസ്റ്റൊട്ടിലിനെ പഠിക്കുമ്പോൾ അദ്ദേഹത്തിനു ഭാര്യ ഒരു ബാധ്യത ആവുന്നതായി കാണാം. ഗാന്ധിജിയുടെ നിഴലായി നില്ക്കുന്ന കസ്തൂർബയെയെ ലോകത്തിനറിയൂ. ഏഷ്യയിലെ ആദ്യത്തെ ബൈബിൾ ഡിക്ഷ്ണറിയുടെ കർത്താവായ ഡോ. ഡി. ബാബു പോൾ അതിന്റെ സാക്ഷാത്ക്കാരത്തിനു വേണ്ടി ദാമ്പത്യത്തിൽ നിന്നും വിട്ടു നിന്നു. ഇപ്പോഴിതാ രാജ്യത്തിന് വേണ്ടി റഷ്യൻ പ്രസിഡണ്ട് ഭാര്യയെ ഉപേക്ഷിച്ചിരിക്കുന്നു. ക്രിസ്തുവിനു പെണ്ണ് ഉണ്ടായിരുന്നു പെടക്കൊഴി ഉണ്ടായിരുന്നു എന്നൊക്കെ കാലാ കാലങ്ങളില്‍ പലരും അവകാശവും ആയി വന്നിട്ടുണ്ട്. പബ്ലിസിറ്റി സ്റ്റണ്ട്കള്‍ പോലെ ഉള്ള പലതരം താല്പര്യങ്ങള്‍ അതില്‍ ഉണ്ട്. ഒരു അന്ധവിശ്വസ്സി എന്നാ നിലയില്‍ അല്ല ചോദ്യങ്ങള്‍ ചോദിക്കുന്ന വിശ്വാസി എന്നാ നിലയില്‍ ഈ വാദം ഞാന്‍ തള്ളി കളയുന്നു.
ReplyDeleteThanks
Delete