Saturday, June 22, 2024

 *ഇക്കൊല്ലം LDF വീട്ടിലിരിക്കട്ടെ* .

കേരളത്തിലെ ഒരു   വോട്ടർ എന്ന നിലയിൽ LDF നേതാക്കളോട് ചില സംശയങ്ങൾ ചോദിച്ചോട്ടെ?

എന്തു കണ്ടിട്ടാണ് ഒരു മലയാളി നിങ്ങൾക്ക് വോട്ടു ചെയ്യേണ്ടത്?

ദുർഭരണവും ദൂർത്തും നടത്തി കേരളത്തെ ഭീകരമായ കടക്കെണിയിലാക്കിയത് കണ്ടിട്ടോ?

പെൻഷൻ കൊടുക്കാനെന്നു പറഞ്ഞ് പെട്രോളിന് 2% സെസ് പിരിച്ചിട്ടും 7 മാസമായി പെൻഷൻ കിട്ടാത്തതു മൂലം മരുന്നു പോലും മേടിക്കാൻ കഴിയാതെ കഷ്ടപ്പെടുന്ന മറിയക്കുട്ടിയേപ്പോലുള്ള അമ്മ / അപ്പൻ മാരെ കണ്ടിട്ടോ?

കരിവന്നൂർ ബാങ്കിൽ നിന്നും നിങ്ങൾ കട്ടുമുക്കിയ കോടികൾ കണ്ടിട്ടോ? 

നിഷേപിച്ച പണം പിൻവലിക്കാൻ ചെന്നപ്പോൾ നിങ്ങൾ കട്ടതുകാരണം തിരികെ ലഭിക്കാതിരുന്നതിനാൽ ചികിത്സ ലഭിക്കാതെ മരണത്തിനു കീഴടങ്ങിയവരെകണ്ടിട്ടോ?

ചോരവിയർപ്പാക്കി മണ്ണിൽ പണിയെടുക്കുന്ന കർഷകൻ നെല്ലിൻ്റെ വില ലഭിക്കാത്തതു മൂലം ഞാൻ പരാജയപ്പെട്ടുപോയി സഹോദരാ എന്നു വിലപിച്ച് ആത്മഹത്യ ചെയ്തതു കണ്ടിട്ടോ?

കേരളത്തിൻ്റെ പൊതു സമ്പത്താകണ്ട കരിമണൽ ഖനനത്തിൻ്റെ കാരാർ കോടികൾ കോഴയും മാസപ്പടിയും വാങ്ങി കർത്താക്ക് ചുളുവിലക്ക്  നൽകിയത് കണ്ടിട്ടോ?

സമസ്തമേഖലയിലും നടത്തിയ മന്ത്രി പത്നിമാരുൾപ്പെടെ ഉള്ളവരുടെ പിൻവാതിൽ നിയമനങ്ങൾ കണ്ടിട്ടോ?

വാഹനത്തിൻ്റെ RC യും ലൈസൻസും പ്രിൻ്റു ചെയ്യാനും അയച്ചു തരാനുമുള്ള പണം മുൻകൂർ വാങ്ങിയിട്ടും 7 മാസമായി അതൊന്നും പ്രിൻ്റു പോലും ചെയ്യാതെ

ജനങ്ങളെ കഷ്ടപ്പെടുത്തുന്നതു കണ്ടിട്ടോ?

ശമ്പളവും പെൻഷനും മുടക്കി ചരിത്രം സൃഷ്ടിച്ച ഭരണമികവുകണ്ടിട്ടോ?

സപ്ലെ കോയിലെ കാലിയായ മേശകൾ കണ്ടിട്ടോ?

നൂറു കണക്കിന് ആളുകൾ വന്യജീവി ആക്രമണങ്ങളാൽ കെല്ല കപ്പടുകയും അനേകം കർഷകരുടെ കൃഷി നശിപ്പിക്കുകയും ചെയ്യുമ്പോൾ അതിനെതിരെ ചെറുവിരൽ പോലും അനക്കാത്ത നിസ്സംഗത കണ്ടിട്ടോ?

ജനങ്ങൾക്ക് ഒരു പ്രയോജനവും ഇല്ലാത്ത , ജനത്തിൻ്റെ നികുതിപ്പണം കൊള്ള അടിക്കാനായി നടത്തിയ നവകേരളം, കേരളീയം, യുവജ സമ്പർക്കം പരിപാടികളും ഒരു കോടി മുടക്കി ഇപ്പോൾ തല്ലിപ്പൊളിച്ചിട്ടിരിക്കുന്ന കക്കുസ് ബസും കണ്ടിട്ടോ?

കൊറോണയും വെള്ളപ്പൊകവും ഒക്കെ കക്കാനുള്ള അവസരങ്ങളായികണ്ട് PPE കിറ്റിൽവരെ അഴിമതി നടത്തിയതും പ്രളയ ഫണ്ട് സഖാക്കൾ മുക്കിയതും കണ്ടിട്ടോ?

TP ചന്ദ്രശേഖരൻ്റെ മുഖത്തു നിങ്ങൾ വെട്ടിയ 51 വെട്ടുകൾ കണ്ടിട്ടോ?

( ഈ ഇലക്ഷന് ഇന്ത്യയിൽ മുഴുൻ നിങ്ങൾ മത്സരിപ്പിക്കുന്ന സ്ഥാനാർഥികളുടെ എണ്ണം പോലും അത്രയും വരില്ല എന്നോർക്കണം)

SFI തെമ്മാടികൾ സിദ്ധാർഥ് എന്ന വിദ്യാർത്ഥിയോട് കാണിച്ച ക്രൂരത കണ്ടിട്ടോ?

ക്രൈസ്തവർ പവിത്രമായി കരുതുന്ന കുരിശിനെ SFI പിള്ളേർ തുണിയില്ലാത്ത സ്ത്രീയുടെ ചിത്രം വരച്ച് അവഹേളിച്ചതു കണ്ടിട്ടോ?

നവാഗതരെ സ്വീകരിക്കാൻ കലാലയങ്ങളിൽ സ്ഥാപിച്ച കേരള സംസ്ക്കാരത്തെ തന്നെ നാണം കെടുത്തുന്ന അശ്ലീല പോസ്റ്ററുകൾ കണ്ടിട്ടോ ?

കലാലയങ്ങളിലെ നിങ്ങളുടെ വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ ഇടിമുറികൾ കണ്ടിട്ടോ?

അഭിമന്യൂവിനെ (സഖാവിനെ)കൊന്നവർക്കെതിരെ ഉള്ള തെളിവുകൾ കോടതിയിൽ നിന്നും അപ്രത്യകഷമാക്കിയ മാജിക് കണ്ടിട്ടോ?

ഒരു വശത്ത് മദ്യവർജനം എന്നു പറയുകയും പാർട്ടി നേതാക്കന്മാരും അവരുടെ വാഹനങ്ങളും മയക്കുമരുന്നും കഞ്ചാവുമായി പിടിയിലാകുകയും ചെയ്യുന്നത് കണ്ടിട്ടോ ?

4% പലിശക്കു ശരിക്കുമായിരുന്ന കാർഷിക വായ്പനിറുത്തലാക്കി

ബ്ലേഡ് പലിശകാരെ സഹായിക്കാൻ കേന്ദ്രത്തിനു കത്തെഴുതിയ മന്ത്രിയുടെ കർഷക സ്സേഹം കണ്ടിട്ടോ?

കുടുംബം പോറ്റാൻ ഇസ്രായേലിൽ ജോലി ചെയ്യവെ തീവ്രവാദി കളുടെ ആക്രമണത്തിൽ കൊല്ലെപ്പെട്ട യുവതിയോട്

തീവ്രവാദികളെ പേടിച്ച് നിങ്ങൾ കാണിച്ച അനാദരവ് കണ്ടിട്ടോ ?

വോട്ടിനു വേണ്ടി തീവ്രവാദത്തെ വരെ അനുകൂലിച്ച് കേരളത്തിൽ ഉടനീളം നടത്തിയ പലസ്തീൻ അനുകൂല സമ്മേളനങ്ങളും റാലികളും കണ്ടിട്ടോ?

തീവ്രവാദി ആക്രമണത്തിൽ സ്വന്തം സഖാവു മരിച്ചിട്ടു വരെ ഒരു അനുശോചനം പോലും ഇടാനാവാത്ത നിങ്ങളുടെ അടിമത്തം കണ്ടിട്ടോ?

നിസ്സാര കുറ്റങ്ങൾക്കും വലിയ പിഴ ഈടാക്കുന്ന MVD പൂഞ്ഞാറിൽ വൈദികനെ ഇടിച്ചു വീഴ്ത്തിയ കൂട്ടത്തിലുള്ള 18 വയസ്സിൽ താഴെ ഉള്ളവർക്കെതിരെ ലൈസൻസ് ഇല്ലാതെ വണ്ടി ഓടിച്ചതിന് നിയമപ്രകാരം കേസെടുക്കാതെയും

എടുത്ത കേസിൻ്റെ FIR മാറ്റിയും നടത്തുന്ന വോട്ടുബാങ്ക്  മതപ്രീണനം കണ്ടിട്ടോ?

ക്രൈസ്തവ വിശേഷ ദിവസങ്ങളിൽ പരീക്ഷകളും

ജീവനക്കാർക്ക് പരിശീലനവും നൽകുന്നത് കണ്ടിട്ടോ?

(ഈ വർഷത്തെ ഈസ്റ്റർ ദിനത്തിൽ പേപ്പറു നോക്കാൻ ഹാജരാകാൻ

പറഞ്ഞതുൾപ്പെടെ.)

വിദേശത്തു പോയി കഷ്ടപ്പെട്ട് പണി എടുത്ത് പണം സമ്പാദിച്ചു വന്ന് നാട്ടിൽ ഒരു പ്രസ്ഥാനം തുടങ്ങുമ്പോൾ അതിന് തടസ്സം നിന്നും കൊടികുത്തി പൂട്ടിച്ചും സാജനെപ്പോലെയുളള വരെ  ആത്മഹത്യയലേക്ക് തള്ളിവിട്ടതു കണ്ടിട്ടോ?

അനേകം യുവാക്കൾ  തൊഴിലില്ലാതെ കഷ്ടപ്പെടുമ്പോൾ ഒത്തിരി പേർക്ക് തൊഴിൽ ലഭിക്കാൻ സാധ്യതയുണ്ടായിരുന്ന 

കിറ്റെക്സിന്റെ 4000 കോടിയുടെ നിക്ഷേപത്തെ മറ്റു സംസ്ഥാനങ്ങളിലേക്ക് വിട്ടതു കണ്ടിട്ടോ ?

അനേകം സ്ഥാപനങ്ങൾ കൊടികുത്തി പൂട്ടിച്ചും

കലാലയങ്ങൾ നിലവാരമില്ലാതാക്കിയും 

യുവജനങ്ങളെല്ലാം നടുവിടേണ്ട അവസ്ഥ ഉണ്ടാക്കിയത് കണ്ടിട്ടോ?

പാർട്ടിക്കാരയാൽ ഡിഗ്രിതോറ്റവർ പിജി ക്ക്അഡ്മിഷൻ നേടുന്നതും

പിഎസ് സി റാങ്ക് ലിസ്റ്റിൽ പാർട്ടി ഗുണ്ടകൾ ആദ്യസ്ഥാനങ്ങൾ അലങ്കരിക്കുന്നതും

വ്യാജ എക്സ്പീരിയൻസ് സെർട്ടിഫിക്കേറ്റ് വച്ച് ജോലി നേടുന്നതും കണ്ടിട്ടോ?

ഒരിക്കലും നടക്കാത്തെ കെ റെയിലിന്റെ പേരിൽ ഭവനഭേദനം നടത്തി സ്ഥാപിച്ച മഞ്ഞക്കുറ്റകൾ

കണ്ടിട്ടോ?

കേന്ദ്രം ത്രീവ്രവാദികളെ അറസ്റ്റ് ചെയ്യാൻ വരുമ്പോൾ അവർക്ക് രഹസ്യ വിവരം നൽകി സംരക്ഷിക്കുന്നതു കണ്ടിട്ടോ .

പാവങ്ങളുടെ പാർട്ടി എന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ശേഷം കോടീശ്വരൻമാരായി തീർന്ന നേതാക്കളുടെ

സ്വത്തു കണ്ടിട്ടോ?

പാർട്ടി കൊലയാളികളെ ജനത്തിന്റെ നികുതി പണമെടുത്ത് കേസു നടത്തി സംരക്ഷിക്കുന്നത് കണ്ടിട്ടോ ?

ഇന്ത്യയുടെ അതിർത്തി മാന്തുന്ന ചൈനക്ക് ആശംസ അറിയിച്ച ദേശ സ്റ്റേഹം കണ്ടിട്ടോ ?

ന്യൂനപക്ഷ സ്കോളർഷിപ്പുകൾ 80:20 അനുപാതത്തിൽ കൊടുത്ത അനീതിക്കെതിരെ ക്രൈസ്തവർ കേസു കൊടുത്ത് പ്രതിഷേധിച്ചപ്പോൾ അതിനെതിരെ കോടതിയെ സമീപിച്ചതു കണ്ടിട്ടോ ?

നിരവദി ഉദാഹരണങ്ങൾ ഉണ്ടായിട്ടും ലൗ ജിഹാദ്, നാർക്കോട്ടിക്

ജിഹാദ് പരാമർശത്തിന്റെ പേരിൽ പാലാ പിതാവിനെതിരെ പല കേസുകൾ എടുത്തത് കണ്ടിട്ടോ ?

വിഴിഞ്ഞത്ത് പാവപ്പെട്ട മുക്കുവരുടെ കിടപ്പാട പ്രശ്നം പരിഹരിക്കാൻ  സമരം ചെയ്ത വൈദികർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് കണ്ടിട്ടോ ?

ഇതിൽ എന്ത് കണ്ടിട്ടാണ് ഒരു മലയാളി നിങ്ങൾക്ക് വോട്ടു ചെയ്യേണ്ടത്?

ഇതെഴുതിയ ഞാൻ ആരാണന്ന് പറയുന്നില്ല കാരണം എനിക്ക് ഇന്നോവ  വാഹനത്തെ ഭയമാണ്.

എന്നാലും ഒന്നു പറയാം ഞാൻ ഒരു നിഷ്പക്ഷ വോട്ടറാണ്. എന്നുവച്ചാൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും അടിമ അല്ലാത്ത ഓരോ ഇലക്ഷനും ആർക്ക് ഓട്ടു ചെയ്യണമെന്ന് സ്വയം തീരുമാനിക്കാൻ സ്വാതന്ത്രമുള്ള ഒരു വോട്ടർ

പിന്നെ ഞാനൊരു ക്രൈസ്തവ വിശ്വാസി ആയതിനാൽ ആണ് ക്രൈസ്തവർക്കെതിരെ നടന്ന നീതി നിഷേധങ്ങൾ പ്രത്യേകം എടുത്തു പറഞ്ഞത്.

ഈ കുറിപ്പ് എഴുതുന്നതിന് പിന്നിൽ   മറ്റുമുന്നണികളെല്ലാം ചെയ്യുന്നതു ശരിയാണെന്നോ, ഏതെങ്കിലും മുന്നണിക്ക് വോട്ടുചെയ്യണമെന്നോ പറയാനുള്ള ഒരു ഉദ്ധേശവുമില്ല.

എല്ലാവരും ആർക്കും അടിമകളാകാതെ സ്വയം തീരുമാനമെടുത്ത് ഓട്ടുചെയ്യുക.

ബൂത്തിലേക്ക് പോകുമ്പോൾ ഈ പറഞ്ഞകാര്യങ്ങൾ ഒന്ന് ഓർക്കണം എന്ന് മാത്രമേ ഉദ്ധേശിച്ചുള്ളൂ.

എൻ്റെ വ്യക്തിപരമായ ആഗ്രഹം വേറെ ആര് ജയിച്ചാലും കേരളത്തെ എല്ലാ രീതിയിലും ഇതുപോലെ തകർത്ത LDF മുന്നണി ഈത്തവണ 20 ൽ ഒന്നു പോലും ജയിക്കാതെ സംപൂജ്യരായി പരാജയപ്പെട്ടണം എന്നു മാത്രമാണ്. കാരണം ഈ ദൂർത്തിനും അഴിമതിക്കും അഹങ്കാരത്തിനും തക്കമറുപടി കൊടുക്കാൻ ജനത്തിനു കിട്ടുന്ന അവസരമായി ഈ ഇലക്ഷൻ മാറട്ടെ എന്ന് ആശംസിക്കുന്നു.

കുറച്ചു കുട്ടികൾ വിളിച്ച മു ദ്രാവാക്യം FB യിൽ കണ്ടിരുന്നു. അത് അന്വർത്ഥമായിരുന്നെങ്കിൽ

 *"ഇക്കൊല്ലം LDF വീട്ടിലിരിക്കട്ടെ* "

.. വേദനയോടെ പോസ്റ്റ്‌ ചെയ്ത ഒരു സുഹൃത്തിനോട് കടപ്പാട് 🌹

Thursday, June 20, 2024

middle age - Madhavikutty

 



മാധവിക്കുട്ടിയുടെ middle age എന്നൊരു ഇംഗ്ലീഷ് കവിതയുണ്ട്. അതിൽ അവർ ഒരമ്മ എപ്പോഴാണ് മധ്യവയസ്‌ക ആകുന്നതെന്ന് പറയുന്നുണ്ട്..

ഒരമ്മ മധ്യവയസ്സിൽ എത്തുന്നത് ശരീരത്തിൽ ചുളിവുകൾ വരുമ്പോഴല്ല, പകരം അവരുടെ കുട്ടികൾ അവരോട് കയർത്തു സംസാരിക്കാൻ തുടങ്ങുമ്പോഴാണ്, എല്ലാത്തിനും അവരോട് കുട്ടികൾ ദേഷ്യപ്പെട്ടു തുടങ്ങുമ്പോഴാണ്. സ്വന്തം കുട്ടികൾ എവിടെ പോകുമ്പോഴും അമ്മയും വരണം, അല്ലെങ്കിൽ അമ്മ എവിടെ പോകുമ്പോഴും കൂടെ വരാൻ കുട്ടികൾ ശാഠ്യം പിടിക്കുമ്പോൾ അവർ അമ്മയാണ്. എന്നാൽ അമ്മ കൂടെ വരണ്ട എന്ന് പറഞ്ഞു തുടങ്ങുന്നതോടെ അല്ലെങ്കിൽ അവിടെ അമ്മ ഒറ്റക്ക് പൊയ്ക്കോളൂ എന്ന് കുട്ടികൾ പറഞ്ഞു തുടങ്ങുന്നതോടെ ആ അമ്മ മധ്യവയസ്സിൽ എത്തിയിരിക്കുന്നു എന്ന് നിഷ്കളങ്ക സ്നേഹത്തിന്റെ കവയിത്രി വിശദീകരിക്കുന്നു. 

എന്നാൽ കുട്ടി കാലത്തു അമ്മയുടെ കൂടെ പോകാൻ കുഞ്ഞു ആഗ്രഹിച്ചതിലധികം മധ്യവയസ്സിൽ അമ്മ തന്റെ മക്കളുടെ കൂടെ പോകാൻ ആഗ്രഹിക്കുന്നുണ്ടാകും എന്ന സത്യം കമലാദാസ് പറഞ്ഞു വെക്കുന്നു. 

മധ്യവയസ്സ് എത്തിയ അമ്മയെ മക്കൾക്ക് വേണ്ടത് ചായ ഉണ്ടാക്കാനും, അവരുടെ വസ്ത്രങ്ങൾ അലക്കാനും മാത്രമായിരിക്കും. ഈ സമയത്ത് മക്കളുടെ സാമീപ്യം ഏറെ കൊതിക്കുന്ന, പണ്ട് അവരെ പുറത്ത് കൊണ്ട് പോയ പോലെ മക്കൾ തന്നെയും പുറത്ത് കൊണ്ട് പോകുന്നത് കൊതിക്കുന്ന അമ്മ, ഒരു വിങ്ങലോടെ തന്റെ മകന്റെ റൂമിൽ ചെന്ന് മകന്റെ പുസ്തകങ്ങളെയും വസ്ത്രങ്ങളെയും ഒറ്റക്കിരുന്നു വിങ്ങലോടെ തടവുന്നത് കവിയത്രി വിശദീകരിക്കുന്നുണ്ട്..

ഇത്രയും ആകുമ്പോൾ ഞാനില്ലാത്തപ്പോൾ എന്റെ റൂമിൽ കയറി എന്റെ സാധനങ്ങൾ തൊട്ട് നോക്കുന്ന അമ്മയെ ഞാനറിയുന്നു..

ഞാൻ എന്റെ മക്കളെയും കൊണ്ട് പുറത്തു പോകുമ്പോൾ 'മ്മമ്മയെയും കൂട്ടുമോ.. ' എന്ന് എന്റെ മകനോട് ചോദിക്കുമ്പോഴുള്ള ചിരിയിലെ കണ്ണീരു ഞാനറിയുന്നു.. അമ്മക്ക് വേണ്ടപ്പെട്ടവരുടെ അടുത്തേക്ക് ഒന്നാക്കി തരുമോ എന്ന ചോദ്യത്തിന് എനിക്ക് തിരക്കാണ്, നിങ്ങൾ ഒറ്റക്ക് പൊയ്ക്കോളൂ എന്ന ഉത്തരം കൊടുക്കുമ്പോൾ, പണ്ട് അമ്മ എവിടെ പോകുമ്പോഴും കൂടെ പോകാൻ കരഞ്ഞ എന്നെ അമ്മ ഓർക്കുന്നത് ഞാനറിയുന്നു..

എന്റെ അമ്മയെയും ഞാനൊരു മധ്യവയസ്‌ക ആക്കിയിരിക്കുന്നു...

മാധവിക്കുട്ടിയുടെ ‘Middle Age’ എന്ന കവിത കവി സച്ചിദാനന്ദൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ‘മധ്യവയസ്സ്’ എന്ന തലക്കെട്ടില്‍. ഈ എഴുത്തിന്റ്റെ കൂടെ ആ കവിതയും കൂടി വായനക്കാർക്ക് 

ആസ്വദിക്കുവാൻ ഇവിടെ ചേർക്കുന്നു.

മധ്യവയസ്സ്... ❗

കുട്ടികൾ കൂട്ടുകാരാവുന്നതിനു പകരം

കറുത്ത മുഖവും കടുത്ത നാവുമുള്ള

വിമർശകരാകുന്ന കാലം.

അതാണ് മധ്യവയസ്സ്

പ്യൂപ്പകളെപ്പോലെ ഉറപൊട്ടിച്ച്

പക്വതയുടെ നിർദയകീർത്തിയിൽ

അവർ പുറത്തുവരുന്ന കാലം

ചായ കൊടുക്കാനോ വസ്ത്രം ഇസ്ത്രിയിട്ടുകൊടുക്കാനോ

ഒഴിച്ചൊന്നിനും അവർക്കു നിങ്ങളെ വേണ്ടാ,

എന്നാൽ നിങ്ങൾക്കവരെ വേണം.

അവർ പൊയ്ക്കഴിയുമ്പോൾ

നിങ്ങൾ അവരുടെ പുസ്തകങ്ങളും സാധനങ്ങളും

തൊട്ടുനോക്കി ആരും കാണാതെ

തേങ്ങിക്കരയുന്നു

അത്രയേറെ നിങ്ങൾക്കവരെ വേണം.

ഒരിക്കൽ സ്വർണമഷികൊണ്ട്

കാട്ടുവിരുന്നിനുള്ള അണ്ണാരക്കണ്ണന്റ്റെ ക്ഷണമെഴുതി

മകന് നിങ്ങൾ രാത്രി പോസ്റ്റു ചെയ്യുമായിരുന്നു

അതേ മകൻ വെറുപ്പോടെ തിരിഞ്ഞുനിന്ന്

‘അമ്മേ, നിങ്ങൾ ജീവിതം മുഴുവൻ സ്വപ്നലോകത്തിലാണ്

കഴിഞ്ഞുകൂടിയിരുന്നത്, അതിൽനിന്ന്

ഉണരാറായി, നിങ്ങൾക്കിപ്പോൾ അത്ര

ചെറുപ്പമല്ലെന്നറിയാമല്ലൊ’ എന്ന്

നിങ്ങളെ നോക്കി വിളിച്ചുപറയുന്ന കാലം

അതാണ് മധ്യവയസ്സ്.. 


കടപ്പാട്.




Saturday, June 15, 2024

മുത്തലാക്കിൻ്റെ ഒരു രക്തസാക്ഷി'


 1932 ൽ മധ്യപ്രദേശ് ഇൻഡോറിലുള്ള അതിസമ്പന്ന അഡ്വക്കേറ്റ് മൊഹമ്മദ് അഹമ്മദ് ഖാൻ വിവാഹിതനായി. 

വധുവിൻറെ പേര്  ഷാബാനു. 

14 വർഷം കഴിഞ്ഞപ്പോൾ  പ്രായം തിരെ കുറഞ്ഞ ഒരു പെണ്ണിനെ കൂടി അയാൾ നിക്കാഹ് കഴിച്ചു. 

അതോടെ ഷാബാനുവിൻറേയും അഞ്ചു മക്കളുടേയും കാര്യം കഷ്ടത്തിലായി. 

ജീവിക്കാൻ മാർഗ്ഗമില്ലാതെ ചെലവിന് കിട്ടാനായി ഷാബാനു  ലോക്കൽ കോടതിയിൽ കേസുകൊടുത്തു. കോടതി അനുകൂലമായി വിധിച്ചു. 

ഭർത്താവ്   ഹൈക്കോടതിയിൽ പോയി. അവിടെയും കോടതി ഷബാനുവിനൊപ്പം നിന്നു. പ്രതിമാസം ജീവനാംശ തുക നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. 

ഇതിനിടയിൽ മൊഹമ്മദ് അന്ന് 62 വയസ് പ്രായമുണ്ടായിരുന്ന ഷബാനുവിനെ മൊഴി ചൊല്ലി. 

മുസ്ലീം വ്യക്തിനിയമമനുസരിച്ച് മൊഴി ചൊല്ലപ്പെട്ട ഭാര്യയുടെ കാര്യത്തിൽ ഭർത്താവിന് യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഇല്ലെന്ന് കാണിച്ച്   മൊഹമ്മദ് അഹമ്മദ് ഖാൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. 

ചീഫ് ജസ്റ്റിസ് വൈ ബി ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കേസ് പരിഗണിച്ചു.

 Cr Pc 125 ൻറെ പരിരക്ഷ മുസ്ലീം സ്ത്രീകൾക്ക് ലഭിക്കുമോ എന്നതായിരുന്നു സൂപ്രീംകോടതിയുടെ മുന്നിലുയർന്ന ചോദ്യം. 

Cr Pc 125

ക്രിമിനിൽ പ്രൊസീജിയർ കോഡിലെ സെക്ഷൻ 125 പ്രകാരം വിവാഹമോചിതയാകുന്ന എല്ലാ സ്ത്രീകൾക്കും പുനർവിവാഹം ചെയ്യുന്നത് വരെയോ സ്വന്തമായി വരുമാനമാർഗ്ഗം ഉണ്ടാകുന്നത് വരെയോ  പഴയ ഭർത്താവ് ജീവനാംശം അതായത് ചെലവിന് ഒരു നിശ്ചിത തുക നൽകേണ്ടതാണ്. തുക കോടതിയാണ് നിശ്ചയിക്കുന്നത്. 

 Cr Pc 125 

എല്ലാ ഇന്ത്യക്കാർക്കും ബാധകമായ ക്രിമിനൽ  നിയമം.

വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുസ്ലീങ്ങൾക്ക്  Cr Pc 125 ബാധകമല്ലെന്നും മുസ്ലീം വ്യക്തിനിയമമനുസരിച്ച് മൊഴി ചൊല്ലിയ ഭാര്യയുടെ ഒരു കാര്യവും അന്വേഷിക്കേണ്ട കാര്യവും ഭർത്താവിനില്ലെന്ന് മൊഹമ്മദ്  ഖാന് സപ്പോർട്ടുമായി സുപ്രീംകോടതിയിലെത്തിയ ആൾ ഇന്ത്യ മുസ്ലീം പേഴ്സണൽ ലോ ബോര്‍ഡും വാദിച്ചു. 

1985ൽ സുപ്രീംകോടതിയുടെ ചരിത്രപ്രസിദ്ധമായ വിധി പ്രസ്താവമുണ്ടായി. 

ജാതി മത വർഗ്ഗ വർണ്ണഭേദമില്ലാതെ എല്ലാ ഇന്ത്യൻ സ്ത്രീകളും Cr Pc 125ൻറെ സംരക്ഷണ പരിധിയിൽ വരുമെന്നും ഷാബാനുവിന് ജീവനാംശത്തിന് അർഹതയും അവകാശവുമുണ്ടെന്നും കോടതി വിധിച്ചു. 

ഷാബാനു അപ്പോഴേക്കും എഴുപതുകാരി അമ്മൂമ്മയായിക്കഴിഞ്ഞിരുന്നു.

 ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ ഏറ്റവും പുരോഗമനപരമായ ഈ സുപ്രീംകോടതി  ഉത്തരവിനെതിരെ മുസ്ലീം യാഥാസ്ഥിതികർ തെരുവിലിറങ്ങി.

മൃഗീയ ഭൂരിപക്ഷവുമായി അന്ന്  രാജ്യം ഭരിച്ച രാജീവ് ഗാന്ധിയും കോൺഗ്രസും അവർക്കൊപ്പം നിന്നു. 

സുപ്രീംകോടതി വിധി ഇല്ലാതാക്കുന്നതിനായി 1986ൽ രാജീവ് ഗാന്ധി  പാർലമെൻറിൽ പുതിയ  നിയമം കൊണ്ടുവന്ന് പാസ്സാക്കി. 

Muslim women (Protection of Rghts on Divorce )1986Act. 

പുതിയ നിയമപ്രകാരം മൊഴിചൊല്ലപ്പെട്ട മുസ്ലീം സ്ത്രീകൾക്ക് ജീവനാംശം ലഭിക്കുവാൻ അർഹതയില്ല. അതായത് Cr PC 125 ൻറെ സംരക്ഷണം മുസ്ലീം സ്ത്രീക്ക് ലഭിക്കില്ല.

മൊഴി ചൊല്ലപ്പെട്ട സ്ത്രീകൾ വഴിയാധാരമായി കണ്ണീരും കയ്യുമായി ജീവിക്കുകയോ മരിക്കുകയോ എന്തുവേണമെങ്കിലും ചെയ്തോട്ടേയെന്ന്  ചുരുക്കം.

രാജീവ് ഗാന്ധി കൊണ്ടുവന്ന മനുഷ്യ വിരുദ്ധമായ ഈ കരിനിയമത്തിൽ പ്രതിഷേധിച്ച് കാബിനറ്റ്  മന്ത്രിയായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിസഭയിൽ നിന്നും പാര്‍ട്ടിയിൽ നിന്നും രാജിവച്ചു. 

പുരോഗമന ശക്തികൾ രാജ്യമെമ്പാടും പ്രതിഷേധമുയർത്തി. 

ഇഎംഎസിൻറെ നേതൃത്വത്തിൽ സിപിഎമ്മും ശക്തമായി ശരിയത്തിനെതിരെ രംഗത്ത് വന്നു. 

മുസ്ലീം പ്രീണനം ആരോപിച്ച് അന്ന് മൃതാവസ്ഥയിലായിരുന്ന ബിജെപിയും കത്തിക്കയറി. 

പ്രതിഷേധം തണുപ്പിക്കാൻ 

ഹിന്ദുവികാരം ഉത്തേജിപ്പിക്കുവാൻ 

രാജീവ് ഗാന്ധി  അയോധ്യയിൽ കർസേവയും അനുവദിച്ചുകൊടുത്തു. 

ശേഷം ചരിത്രം. 

1984ൽ ലോക്സഭയിൽ രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി 300ൽ പരം സീറ്റുമായി ഇന്ത്യ ഭരിക്കുന്നു.

കോൺഗ്രസ് നാമാവശേഷമായിരിക്കുന്നു.

തുല്യരായി ജീവിക്കാനുള്ള അവകാശത്തിനായി ഇന്ത്യൻ ജനാധിപത്യത്തിൻറെ മുന്നിൽ  മുസ്ലീം സ്ത്രീകൾ ഇന്നും കരഞ്ഞ് കേണപേക്ഷിക്കുന്നു.

മതേതരത്വമെന്നാൽ ഇസ്ലാമിക പുരുഷ ഫാസിസത്തിന് കുടപിടിക്കലായി മാറിക്കഴിഞ്ഞിരിക്കുന്നു.  

മുത്തലാക്കിനെതിരെ ശബ്ദമയുർത്തുവാൻ അവസാനം ഒരു ഹിന്ദുവർഗ്ഗീയ പാർട്ടി തന്നെ മുന്നോട്ടുവരേണ്ടിവന്നു.

അതുതന്നെയാണ് ഇന്ത്യൻ മതേതരത്വം നേരിടുന്ന വലിയ ദുരന്തവും.

Sajeev