Sunday, March 6, 2016

തീപ്പൊരി പ്രസംഗം പോലെയല്ല തുറന്ന സദസിലെ സംവാദം. കറക്ട് ചെയ്യാനും എഡിറ്റ്‌ ചെയ്യാനും പറ്റില്ല. തിരിച്ചും, മറിച്ചും ചോദ്യം വരും. 



കനയ്യയെ വെല്ലുവിളിച്ച 15കാരിയെ പരിചയപ്പെടാം

രാജ്യദ്രോഹകുറ്റം ചുമതി ജയിലില്‍ പോയി മോചിതനായ കനയ്യ പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനെതിരെയും ശക്തമായ ആക്രമണം നടത്തുന്നതിനിടയിലാണ് പുതിയ വെല്ലുവിളിയുമായി ജാന്‍വി ബഹല്‍ എന്ന പതിനഞ്ചുവയസുകാരി രംഗത്ത് വന്നിരിക്കുന്നത്. ലുദിയാനയില്‍ നിന്നുളള ജാന്‍വി ബിഹാറില്‍ നിന്നുളള ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ യൂണിയന്‍ ചെയര്‍മാനുമായ കനയ്യകുമാറിനെ തുറന്നസംവാധത്തിന് ക്ഷണിച്ചിരിക്കുന്നത്.
കനയ്യകുമാര്‍ തിരുമാനിക്കുന്നിടത്ത് തീരുമാനിക്കുന്ന സമയത്ത് തുറന്ന് സംവാദത്തിന് തയ്യറാണെന്നാണ് ജാന്‍വി വെല്ലുവിളിച്ചിരിക്കുകയാണ്. വീട്ടിലിരുന്ന് ആര്‍ക്കുവേണമെങ്കിലും കുറ്റം പറയുവാന്‍ സാധിക്കും. എന്നാല്‍ തുറന്ന പ്രവര്‍ത്തനങ്ങളെ ഇത്തരക്കാര്‍ ഭയക്കുന്നതായും പെണ്‍കുട്ടി പറഞ്ഞു. മോദിയുടെ പ്രവര്‍ത്തികളെ വിമര്‍ശിക്കുന്നയാള്‍ വിശദമായി പഠിച്ച് അതുപോലെ പ്രവര്‍ത്തിക്കണമെന്നും ജാന്‍വി പറഞ്ഞു.
മോദിയെകുറിച്ച് കനയ്യ പറഞ്ഞകാര്യങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയാണ് സംവാദത്തിലൂടെ ലക്ഷ്യമിടുന്നത്. രാജ്യദ്രോഹമുദ്രാവാക്ക്യം വിളിച്ചവര്‍ക്കെതിരെ തിരിയാതെ പ്രധാനമന്ത്രിയെ കുറ്റം പറയുന്നത് എന്തിനാണെന്നായിരുന്നു ജാന്‍വിയുടെ സംശയം.
എന്തിരുന്നാലും സംഗതി മോദിക്ക് പിടിച്ചു. ജാന്‍വായിയെ അഭിനന്ദനമറിയിച്ച് കത്തും പ്രധാനമന്ത്രി അയച്ചുകഴിഞ്ഞു.
മദര്‍ തെരേസയാണ് ജാന്‍വായിയുടെ റോള്‍ മോഡല്‍. കുട്ടികള്‍ക്ക് മദ്യവും പുകയിലയും വില്‍ക്കുന്നതിനെതിരെ നേരത്തെ സമരം നടത്തിയ പാമ്പര്യവുമുണ്ട്. പെണ്‍കുട്ടികള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ക്ക് എതിരെ ഡോക്യുമെന്ററി തയറാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുടെ സ്വച്ച് ഭാരത് പദ്ധതിയുടെ ഭാഗമായി കാഴ്ച്ചവച്ച പ്രവര്‍ത്തനങ്ങള്‍ റിപ്പബ്ലിക് ദിനത്തില്‍ ആദരിക്കപ്പെട്ടു. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ അശ്ലില വീഡിയോ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് ഹരിയാന ഹൈക്കോടതികളില്‍ ജാന്‍വി ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.
Courtesy: http://24x7news.org/2016/03/06/janviissuedebatekanayya/

No comments:

Post a Comment