courtesy:
http://www.janamtv.com/2016/03/27/sister-abhaya-24-yrs/
അഭയയുടെ ദുരൂഹമരണത്തിന് ഇന്ന് 24 വയസ്
കോട്ടയം: ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സിസ്റ്റര്‍ അഭയയുടെ ദുരൂഹമരണത്തിന് ഇന്ന് 24 വയസ് പൂര്‍ത്തിയാകുന്നു. 1992 മാര്‍ച്ച് 27 ന് ആണ് കോട്ടയം പയ്സ്റ്റന്റ് കോണ്‍വന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
24 വര്‍ഷം പിന്നിട്ടിട്ടും ഇന്നും എങ്ങുമെത്താതെ കിടക്കുകയാണ് സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട കേസ്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു കേസില്‍ ഇത്രയും വര്‍ഷക്കാലം അന്വേഷണം നടത്തിയത് എന്ന പ്രത്യേകതയും ഈ കേസിനുണ്ട്. 1992 മാര്‍ച്ച് 27 നാണ് കോട്ടയത്തെ പയ്സ്റ്റന്റ് കോണ്‍വന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ലോക്കല്‍ പോലീസ് 17 ദിവസവും ക്രൈം ബ്രാഞ്ച് ഒമ്പതര മാസവും അന്വേഷിച്ച് അഭയ ആത്മഹത്യ ചെയ്തതാണെന്ന് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയതിനു ശേഷം, സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരം 1993 മാര്‍ച്ച് 29ന് കേസ് സിബിഐ ഏറ്റെടുത്തു. പ്രതികളെ പിടിക്കുവാന്‍ സിബിഐയ്ക്ക് കഴിയുന്നില്ല എന്ന് കാണിച്ച് മൂന്ന് പ്രാവശ്യം അന്വേഷണം അവസാനിപ്പിക്കുവാന്‍ സിബിഐ കോടതിയുടെ അനുമതി തേടിയിരുന്നു. എന്നാല്‍, മൂന്ന് പ്രാവശ്യവും റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് കേസില്‍ സിബിഐ തുടരന്വേഷണം നടത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.
2008 നവബര്‍ 18 ന് ഫാ. തോമസ് എം കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്തു. പിന്നീട് ഇവര്‍ക്കെതിരെ 2009 ജൂലൈ 17 ന് സിബിഐ കുറ്റപത്രം നല്‍കിയത് തിരുവനന്തപുരം സിബിഐ കോടതിയില്‍ വിചാരണയ്ക്കിരിക്കുകയാണ് ഇപ്പോള്‍.
No comments:
Post a Comment