Saturday, August 15, 2015

കര്‍ദിനാള്‍ രാഷ്ട്രീയം: ഭക്തിയുടെ പേരിലുള്ള തട്ടിപ്പ് ഇനി അധികകാലം നില്‍ക്കില്ല എന്ന് ബോധ്യമായതുകൊണ്ടാണോ എന്നറിയില്ല കര്‍ദിനാള്‍ ആലഞ്ചേരി സഭാജനങ്ങളുടെ സമൂഹസമ്പത്തു ദുര്‍വ്യയം ചെയ്തു കുറ്റിചൂലുകളുമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ കോപ്പുകൂട്ടി. ഊട്ടു തിരുന്നാള്‍ നടത്തി ആളെകൂട്ടുന്നത് പോലെ ജാഥക്കും അങ്കമാലിയിലെ യോഗത്തിനും ജനം വന്നില്ല. ഒഴിഞ്ഞ കസേര നോക്കി പ്രസംഗം നടത്തേണ്ടി വന്നത് അതുകൊണ്ടാണ്.


കര്‍ദിനാള്‍ രാഷ്ട്രീയം:


തന്നില്‍ ഭാരമേല്‍പ്പിക്കപ്പെട്ടീട്ടുള്ള കര്‍ത്തവ്യം നീതിയുക്തമായി ചെയ്തു കടമ നിര്‍വ്വഹിക്കാന്‍ കഴിവില്ലാത്തവര്‍ രാജ്യം ഭരിക്കാന്‍ തുനിഞ്ഞാലുള്ള അവസ്ഥ പരിതാപകരമായിരിക്കും. വിശ്വാസികളുടെ സമൂഹസമ്പത്ത് പൊടിപൊടിച്ചാലും ഇതില്‍ കൂടുതലൊന്നും നടക്കില്ല എന്ന് ഈ ബിഷപ്പന്‍മാര്‍ക്ക് എന്നാണു തിരിച്ചറിവ് ഉണ്ടാവുക. 


ആളില്ലാകസേരയോടുള്ള കര്‍ദിനാളിന്റെ വക രാഷ്ട്രീയം, അങ്കമാലി സമാപന ഉദ്ഘാടന യോഗത്തിനെറെ  സദസും, വേദിയും.




2 comments:

  1. 'ഫയങ്കര' ജനപ്രവാഹം ആയിരുന്നല്ലോ! ഇനിയെങ്കിലും പഠിക്കുമെന്ന് കരുതുന്നു, വിമോചന സമരത്തിന്റെ ഒക്കെ കാലം കഴിഞ്ഞു പോയെന്നു! ഒരു കണക്കും ഇല്ലാതെ കോളെജുകളിലും സ്കൂളുകളിലും വിദ്യാർത്ഥി കളിൽ നിന്നും അധ്യാപകരിൽ നിന്നും കോഴ വാങ്ങുന്നരുരെടെ സാമൂഹ്യ നീതിയെ പ്പറ്റിയുള്ള പ്രഭാഷണം ആർക്കു കേൾക്കണം?

    ReplyDelete