Saturday, July 11, 2015

Chittattukara St. Sebastian's Church under the threat of demolition- 'പള്ളിപ്പൊളിസംസ്കാരം'

Chittattukara St. Sebastian's Church   

'പള്ളിപ്പൊളിസംസ്കാരം'

തൃശ്ശൂര്‍ രൂപതയുടെ ഭീഷണിയുടെ നിഴലിലാണ് 245 വര്‍ഷം പഴക്കമുള്ള ചിറ്റാട്ടുകര സെന്റ്‌ സെബാസ്റ്റയന്‍ പള്ളി. കേന്ദ്ര ആര്‍ക്കിയോളോജിയെ വഴിവിട്ട് സ്വാധീനിക്കാനുള്ള ശ്രമവും ബിഷപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകും എന്ന് കണക്കുകൂട്ടണം. 
ബിഷപ്പിന് സാമ്പത്തീക നേട്ടം മാത്രം ലക്ഷ്യമിട്ടാണ് പള്ളികള്‍ പൊളിച്ചു പണിയുന്നത്. 'പൂച്ചക്ക് വിളയാട്ടം, എലിക്ക് പ്രാണവേദന' എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്ന നിലപാടാണ് രൂപതകളുടേത്. പള്ളി പൊളിച്ചുപണിയുടെ സാമ്പത്തീക ബാധ്യത ഇടവകാംഗങ്ങള്‍ക്കും, ഉടമാസ്ഥാവകാശം ബിഷപ്പിനുമാണ്. ഇവിടെ ഇടവകാംഗത്തിനു ഭരണപരമായ ഒരധികാരവുമില്ല എന്നതാണ് അവസ്ഥ. 
പള്ളി പൊളിച്ചുപണി ഒരു ദേശീയ നഷ്ടം ആണ്. ബിഷപ്പിന്റെ സാമ്പത്തീക നേട്ടം മാത്രം മുന്നില്‍ കണ്ടു ഇടവകാംഗങ്ങളെ സാമ്പത്തീക ബാധ്യതയില്‍ കുരുക്കുന്ന ദ്രോഹമാണിത്. ഇതിനെതിരെ സമൂഹമനസാക്ഷി ഉണരണം. ഈ സാമുദായിക ദ്രോഹം തടയുന്നതിനും,  നിയമം പാലിക്കാതെയുള്ള പള്ളി പൊളിച്ചുപണിക്കെതിരെയും സര്‍ക്കാര്‍ നടപടി ഉണ്ടാകണം. അതിനുവേണ്ടി തക്കര്‍മുള്ള ചിറ്റാട്ടുകര പോലുള്ള ഇടവകകളില്‍ അംഗങ്ങളുടെ സമിതിക്ക് രൂപം കൊടുക്കണം. പ്രതിഷേധ യോഗങ്ങളും, വേണ്ടി വന്നാല്‍ രൂപതാ മാര്‍ച്ചും നടത്തണം. വിശ്വാസിയുടെ അവകാശമായ കൂദാശ മുടക്കും, കല്യാണം മുടക്കും എന്നൊന്നും ഭയപ്പെടേണ്ട. അതിനുള്ള അധികാരമൊന്നും രൂപതാബിഷപ്പിനോ, വികാരിക്കോ ഇല്ല.         

No comments:

Post a Comment