Wednesday, July 15, 2015

വന്യമൃഗങ്ങളുടെ മതപരിവര്‍ത്തനത്തിനു കാട്ടില്‍ കുരിശുകൃഷി


ആനയുടെ തുമ്പിക്കൈ മുറിഞ്ഞത് വാള്‍ക്കുരിശില്‍ തട്ടി; കാട്ടിലെ കുരിശുകൃഷി വന്യമൃഗങ്ങള്‍ക്ക് ഭീഷണി


കൊച്ചി: കുട്ടമ്പുഴയില്‍ പരിക്കേറ്റ നിലയില്‍ കണ്ട കാട്ടാനയുടെ തുമ്പിക്കൈ മുറിഞ്ഞത് വാള്‍ക്കുരിശില്‍ നിന്നെന്നു നിഗമനം. മേഖലയിലെ വനത്തിനുള്ളില്‍ അനധികൃതമായി സ്ഥാപിച്ച വാള്‍ക്കുരിശുകള്‍ കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ക്ക് ഭീഷണിയാകുന്നു. ആനകള്‍ കുരിശ് പിഴുതു കളയാതിരിക്കാനാണ് മൂര്‍ച്ചയേറിയ വാളുകള്‍ കുരിശില്‍ ഘടിപ്പിക്കുന്നത്. ഇത്തരം വാള്‍ക്കുരിശുകളില്‍ തുമ്പിക്കൈ ചുറ്റിയാല്‍ മുറിഞ്ഞുപോകുമെന്നുറപ്പ്. ആനകള്‍ക്കു പുറമേ മാനുകള്‍, കാട്ടുപോത്തുകള്‍ തുടങ്ങിയ വന്യമൃഗങ്ങള്‍ക്കും വാള്‍ക്കുരിശുകള്‍ ഭീഷണി. വനത്തിനു നടുവിലുള്ള കുരിശുകളില്‍ പുറം ചൊറിയാനെത്തുന്ന മൃഗങ്ങളാണ് അപകടത്തില്‍പെടുന്നത്. വനഭൂമി കയ്യേറി അനധികൃതമായാണ് കോണ്‍ക്രീറ്റ് കുരിശുകള്‍ സ്ഥാപിക്കുന്നതെങ്കിലും അധികൃതര്‍ക്ക് കണ്ട മട്ടില്ല. വന്‍തോതില്‍ വനഭൂമി കയ്യേറാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം കൂടിയാണ് ഇത്തരം വാള്‍ക്കുരിശുകള്‍. ഒരു മലയുടെ മുകളില്‍ കുരിശ് സ്ഥാപിച്ചാല്‍ അതിന് ചെറിയ ചുറ്റുമതില്‍ നിര്‍മിക്കും. പിന്നെ ആരാധനയും തുടങ്ങും. ഇതോടെ ഏക്കറുകള്‍ വരുന്ന വനഭൂമിയില്‍ അവകാശവാദവുമായി. ഇത്തരത്തില്‍ കയ്യേറിയ ഭൂമികള്‍ പിന്നീട് സര്‍ക്കാരിന്റെ സഹായത്തോടെ രഹസ്യമായി പതിച്ചുവാങ്ങും. കയ്യേറുന്ന ഭൂമിയില്‍ വന്യമൃഗങ്ങളെ ഒഴിവാക്കാന്‍ വാള്‍ക്കുരിശുകളിലൂടെ കഴിയും. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥക്ക് ഗുരുതരമായ ആഘാതമേല്‍പ്പിക്കുന്ന ഇവ അടിയന്തരമായി നീക്കണമെന്നും വനത്തിനുള്ളില്‍ ഇത് സ്ഥാപിക്കുന്നവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്നും ആവശ്യമുയര്‍ന്നു. ഇടുക്കിയില്‍ വാള്‍ക്കുരിശ് സ്ഥാപിച്ച് വനംകൈയേറുന്ന വാര്‍ത്ത മുന്‍പ് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. [ജൂലൈ 30, 2014: പാല്‍ക്കുളം മേട്ടിലെ വാള്‍കുരിശ് രണ്ട് മാസം കഴിഞ്ഞിട്ടും നടപടിയില്ല]
ജന്മഭൂമി: Courtesy: http://www.janmabhumidaily.com/news303106

No comments:

Post a Comment