Tuesday, July 28, 2015

101 ഒറ്റമൂലികള്‍

Courtesy:  http://nirbhayam.com/wp-content/uploads/2015/07/neem-oil.jpg
Published on July 24, 2015 at 10:41 am

തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട വളരെ ഉപയോഗപ്രദമായ 101 ഒറ്റമൂലികള്‍ 

കുറച്ചുകാലം മുമ്പുവരെ നമ്മുടെ വീട്ടമ്മമാര്‍ക്ക് ധാരാളം ഔഷധസസ്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നു. അവയുടെ രോഗശമനശക്തിയെക്കുറിച്ചും. അല്പം മെനക്കെട്ടാല്‍ ഈ അറിവുകള്‍ നമുക്കും സ്വന്തമാക്കാം. വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ചില ഒറ്റമൂലികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഉളുക്കിന്
സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക
പുഴുക്കടിക്ക്- പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക
തലമുടി സമൃദ്ധമായി വളരുന്നതിന്
എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക
ചെവി വേദനയ്ക്ക്
വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക
കണ്ണ് വേദനയ്ക്ക്
നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക
മൂത്രതടസ്സത്തിന്
ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് കഴിക്കുക
വിരശല്യത്തിന്
പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക
ദഹനക്കേടിന്
 ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്‍ത്ത് കുടിക്കുക
കഫക്കെട്ടിന്
 ത്രിഫലാദി ചൂര്‍ണ്ണം ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക
ചൂട്കുരുവിന്
 ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക
ഉറക്കക്കുറവിന്
കിടക്കുന്നതിന് മുന്‍പ് ഒരോ ടീസ്പൂണ്‍ തേന്‍ കഴിക്കുകെ
വളം കടിക്ക്
വെളുത്തുള്ളിയും മഞ്ഞളും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക
ചുണങ്ങിന്
വെറ്റില നീരില്‍ വെളുത്തുള്ളി അരച്ച് പുരട്ടുക
അരുചിക്ക്
 ഇഞ്ചിയും കല്ലുപ്പ് കൂടി ചവച്ച് കഴിക്കു
പല്ലുവേദനയ്ക്ക്വെ
വെളുത്തുള്ളി  ചതച്ച് വേദനയുള്ള പല്ല്കൊണ്ട് കടിച്ച് പിടിക്കുക
തലവേദനയ്ക്ക്
ഒരു സ്പൂണ്‍ കടുക്കും ഒരല്ലി വെളുത്തുള്ളിയും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക
വായ്നാറ്റം മാറ്റുവാന്‍
ഉമിക്കരിയും ഉപ്പും കുരുമുളക്പൊടിയും ചേര്‍ത്ത് പല്ല്തേയ്ക്കുക
തുമ്മലിന്
വേപ്പണ്ണ തലയില്‍ തേച്ച് കുളിക്കുക.
ജലദോഷത്തിന്
തുളസിയില നീര്‍ ചുവന്നുള്ളിനീര്‍ ഇവ ചെറുതേനില്‍ ചേര്‍ത്ത് കഴിക്കുക
ടോണ്‍സി ലെറ്റിസിന്
വെളുത്തുള്ളി കുരുമുളക് തുമ്പയില എന്നിവ ഒന്നിച്ച് തുടര്‍ച്ചയായി 3ദിവസം കഴിക്കുക
തീ പൊള്ളലിന്
ചെറുതേന്‍ പുരട്ടുക
തലനീരിന്
കുളികഴിഞ്ഞ് തലയില്‍ രസ്നാദിപ്പൊടി തിരുമ്മുക
ശരീര കാന്തിക്ക്
ചെറുപയര്‍പ്പൊടി ഉപയോഗിച്ച് കുളിക്കുക
കണ്ണിന് ചുറ്റുമുള്ള നിറം മാറന്‍
ദിവസവും വെള്ളരിക്ക നീര് പുരട്ടിയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകുക
പുളിച്ച് തികട്ടലിന്
മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക
പേന്‍പോകാന്‍
തുളസിയില ചതച്ച് തലയില്‍ തേച്ച്പിടിപ്പിക്കുക ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക
പുഴുപ്പല്ല് മറുന്നതിന്
എരുക്കിന്‍ പാല്‍ പല്ലിലെ ദ്വാരത്തില്‍ ഉറ്റിക്കുക
വിയര്‍പ്പു നാറ്റം മാറുവാന്‍
മുതിര അരച്ച് ശരീരത്തില്‍ തേച്ച് കുളിക്കുക
ശരീരത്തിന് നിറം കിട്ടാന്‍
ഒരു ഗ്ലാസ് കാരറ്റ് നീരില്‍ ഉണക്കമുന്തിരി നീര്,തേന്‍,വെള്ളരിക്ക നീര് ഇവ ഒരോ ടീ സ്പൂണ്‍ വീതം ഒരോ കഷ്ണം കല്‍ക്കണ്ടം ചേര്‍ത്ത് ദിവസവും കുടിക്കുക
ഗര്‍ഭകാലത്ത് ഉണ്ടാകുന്ന തലവേദനയ്ക്ക്
ഞൊട്ടാ ഞൊടിയന്‍ അരച്ച് നെറ്റിയില്‍ പുരട്ടുക
മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന്
ഉള്ളിചതച്ചതും,തേങ്ങയും ചേര്‍ത്ത് കഞ്ഞിവച്ച് കുടിക്കുക
ഉഷ്ണത്തിലെ അസുഖത്തിന്
പശുവിന്‍റെ പാലില്‍ ശതാവരികിഴങ്ങ് അരച്ച് കലക്കി ദിവസവും രാവിലെ കഴിക്കുക
ചുമയ്ക്ക്
പഞ്ചസാര പൊടിച്ചത്,ജീരകപ്പൊടി,ചുക്ക്പ്പൊടി,ഇവ സമം എടുത്ത് തേനില്‍ ചാലിച്ച് കഴിക്കുക
കരിവംഗലം മാററുന്നതിന്
കസ്തൂരി മഞ്ഞള്‍ മുഖത്ത് നിത്യവും തേയ്ക്കുക
മുഖസൌന്ദര്യത്തിന്
തുളസിയുടെ നീര് നിത്യവും തേയ്ക്കുക
വായുകോപത്തിന്
ഇഞ്ചിയും ഉപ്പും ചേര്‍ത്തരച്ച് അതിന്‍റെ നീര് കുടിക്കുക
അമിതവണ്ണം കുറയ്ക്കാന്‍
ചെറുതേനും സമംവെളുത്തുള്ളിയും ചേര്‍ത്ത് അതിരാവിലെ കുടിക്കുക
ഒച്ചയടപ്പിന്
ജീരകം വറുത്ത്പൊടിച്ച് തേനില്‍ ചാലിച്ച് കഴിക്കുക
വളംകടിക്ക്
ചുണ്ണാമ്പ് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക
സ്ത്രീകളുടെ മുഖത്തെ രോമവളര്‍ച്ച തടയാന്‍
പാല്‍പ്പാടയില്‍ കസ്തൂരി മഞ്ഞള്‍ ചാലിച്ച് മുഖത്ത് പുരട്ടുക
താരന്‍ മാറാന്‍
കടുക് അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക
മുഖത്തെ എണ്ണമയം മാറന്‍
തണ്ണിമത്തന്‍റെ നീര് മുഖത്ത് പുരട്ടുക
മെലിഞ്ഞവര്‍ തടിക്കുന്നതിന്
ഉലുവ ചേര്‍ത്ത് കഞ്ഞി വച്ച് കുടിക്കുക
കടന്തല്‍ വിഷത്തിന്
മുക്കുറ്റി അരച്ച് വെണ്ണയില്‍ ചേര്‍ത്ത് പുരട്ടുക.
ഓര്‍മ്മ കുറവിന്
നിത്യവും ഈന്തപ്പഴം കഴിക്കുക
മോണപഴുപ്പിന്
നാരകത്തില്‍ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുക
പഴുതാര കുത്തിയാല്‍
ചുള്ളമ്പ് പുരട്ടുക
ക്ഷീണം മാറുന്നതിന്
ചെറു ചൂടുവെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ ചെറുതേന്‍ ചേര്‍ത്തുകുടിക്കുന്നു.
പ്രഷറിന്
തഴുതാമ വേരിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക
ചെങ്കണ്ണിന്
ചെറുതേന്‍ കണ്ണിലെഴുതുക
കാല്‍ വിള്ളുന്നതിന്
താമരയില കരിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക
ദുര്‍മേദസ്സിന്
ഒരു ടീ സ്പൂണ്‍ നല്ലെണ്ണയില്‍ ചുക്കുപ്പൊടിയും വെളുത്തുള്ളിയും അരച്ചത് ദിവസവും കഴിക്കുക
കൃമിശല്യത്തിന്
നല്ലവണ്ണം വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ തേന്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക
സാധാരണ നീരിന്
തോട്ടാവാടി അരച്ച് പുരട്ടുക
ആര്‍ത്തവകാലത്തെ വയറുവേദയ്ക്ക്
ത്രിഫലചൂര്‍ണം ശര്‍ക്കരച്ചേര്‍ത്ത് ഒരു നെല്ലിക വലിപ്പം വൈകുന്നേരം പതിവായി കഴിക്കുക
കരപ്പന്
അമരി വേരിന്‍റെ മേല്‍ത്തൊലി അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക.
ശ്വാസംമുട്ടലിന്
അഞ്ച് ഗ്രാം നിലപ്പാല ഇല അരച്ച് ചെറുതേന്‍ ചേര്‍ത്ത് കഴിക്കുക
ജലദോഷത്തിന്
ചൂടുപാലില്‍ ഒരു നുള്ളു മഞ്ഞള്‍പ്പൊടിയും കുരുമുളക്പ്പൊടിയും ചേര്‍ത്ത് കഴിക്കുക
ചുമയ്ക്ക്
തുളസ്സി സമൂലം കഷയം വച്ച് കഴിക്കുക
ചെവി വേദനയ്ക്ക്
കടുക് എണ്ണ സഹിക്കാവുന്ന ചൂടോടെ ചെവിയില്‍ ഒഴിക്കുക
പുകച്ചിലിന്
നറുനീണ്ടി കിഴങ്ങ് പശുവിന്‍പാലില്‍ അരച്ച് പുരട്ടുക
ചര്‍ദ്ദിക്ക്
കച്ചോല കിഴങ്ങ് കരിക്കിന്‍ വെള്ളത്തില്‍ അരച്ച് കലക്കി കുടിക്കുക
അലര്‍ജിമൂലം ഉണ്ടാകുന്ന തുമ്മലിന്
തുളസ്സിയില ചതച്ചിട്ട് എണ്ണ മുറുക്കി പതിവായി തലയില്‍ തേച്ച്കുളിക്കുക
മൂത്രചൂടിന് 
പൂവന്‍ പഴം പഞ്ചസാര ചേര്‍ത്ത് കഴിക്കുക.
ഗര്‍ഭിണികള്‍ക്ക് ഉണ്ടാകുന്ന ചര്‍ദ്ദിക്ക്
കുമ്പളത്തിന്‍റെ ഇല തോരന്‍ വച്ച് കഴിക്കുക
മുടി കൊഴിച്ചില്‍ നിര്‍ത്തുന്നതിന്
ചെമ്പരത്തി പൂവിന്‍റെ ഇതളുകള്‍ അരച്ച് ഷാംപൂവായി ഉപയോഗിക്കുക
അള്‍സറിന്
ബീട്ടറൂട്ട് തേന്‍ ചേര്‍ത്ത് കഴിക്കുക
മലയശോദനയ്ക്ക്
മുരിങ്ങയില തോരന്‍ വച്ച് കഴിക്കുക
പരുവിന്
അവണക്കിന്‍ കറയും ചുള്ളാമ്പും ചാലിച്ച് ചുറ്റും പുരട്ടുക
മുടിയിലെ കായ് മാറുന്നതിന്
ചീവയ്ക്കപ്പൊടി തലയില്‍ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക
ദീര്‍ഘകാല യൌവനത്തിന്
ത്രിഫല ചൂര്‍ണം തേനില്‍ ചാലിച്ച് ദിവസേന അത്താഴത്തിന് ശേഷം കഴിക്കുക
വൃണങ്ങള്‍ക്ക്
വേപ്പില അരച്ച് പുരട്ടുക
പാലുണ്ണിക്ക്
ഇരട്ടിമധുരം കറുക എണ്ണ് ഇവ സമം നെയ്യില്‍ വറുത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക
ആസ്മയ്ക്ക്
ഈന്തപ്പഴവും ചെറുതേനും സമം ചേര്‍ത്ത് കഴിക്കുക
പനിക്ക്
തുളസ്സി,ഉള്ളി,ഇഞ്ചി ഇവയുടെ നീര് സമം എടുത്ത് ദിവസവും കഴിക്കുക
പ്രസവാനന്തരം അടിവയറ്റില്‍ പാടുകള്‍ വരാതിരിക്കാന്‍
ഗര്‍ഭത്തിന്‍റെ മൂന്നാം മാസം മുതല്‍ പച്ച മഞ്ഞള്‍ അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് ഉദരഭാഗങ്ങളില്‍ പുരട്ടികുളിക്കുക
കണ്ണിന് കുളിര്‍മ്മയുണ്ടാകന്‍
രാത്രി ഉറങ്ങുന്നതിന് മുന്‍പ് അല്‍പം ആവണക്ക് എണ്ണ കണ്‍പീലിയില്‍ തേക്കുക
മന്തിന്
കയ്യോന്നിയുടെ ഇല നല്ലെണ്ണയില്‍ അരച്ച് പുരട്ടുക
ദഹനക്കേടിന്
ചുക്ക്,കുരുമുളക്,വെളുത്തുള്ളി,ഇല വെന്ത കഷായത്തില്‍ ജാതിക്ക അരച്ച് കുടിക്കുക
മഞ്ഞപ്പിത്തതിന്
ചെമ്പരത്തിയുടെ വേര് അരച്ച് മോരില്‍ കലക്കി കുടിക്കുക
പ്രമേഹത്തിന്
കല്ലുവാഴയുടെ അരി ഉണക്കിപ്പൊടിച്ച് ഒരു ടീ സ്പൂണ്‍ പാലില്‍ ദിവസവും കഴിക്കുക
കുട്ടികളില്‍ ഉണ്ടാകുന്ന വിര ശല്യത്തില്‍
വയമ്പ് വെള്ളത്തില്‍ തൊട്ടരച്ച് കൊടുക്കുക
വാതത്തിന്
വെളുത്തുള്ളി അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് കഴിക്കുക
വയറുകടിക്ക്
ചുവരി വറുത്ത് വെളളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാര ചേര്‍ത്ത് പലതവണ കുടിക്കുക
ചൊറിക്ക്
മഞ്ഞളും വേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക
രക്തകുറവിന്
നന്നാറിയുടെ കിഴങ്ങ് അരച്ച് നെല്ലിക്ക വലിപ്പത്തില്‍ പാലില്‍ കലക്കി കുടിക്കുക
കൊടിഞ്ഞിക്ക്
പച്ചമഞ്ഞള്‍ ഓടില്‍ ചൂടാക്കി നെറ്റിയുടെ ഇരുവശവും ചൂട്പിടിപ്പിക്കുക
ഓര്‍മ്മശക്തി വര്‍ധിക്കുന്നതിന്
പാലില്‍ ബധാം പരിപ്പ് അരച്ച് ചേര്‍ത്ത് കാച്ചി ദിവസവും കുടിക്കുക
ഉദരരോഗത്തിന്
മുരിങ്ങവേര് കഷായം വച്ച് നെയ്യും ഇന്തുപ്പും ചേര്‍ത്ത് കഴിക്കുക
ചെന്നിക്കുത്തിന്
നാല്‍പ്പാമരത്തോല്‍ അരച്ച് പുരട്ടുക
തൊണ്ടവേദനയ്ക്ക്
അല്പംവെറ്റില,കുരുമുളക്,പച്ചകര്‍പ്പൂരം
എന്നീവ ചേര്‍ത്ത് വായിലിട്ട് ചവച്ചരച്ച് കഴിക്കുക
കുട്ടികളുടെ ബുദ്ധിമാന്ദ്യത്തിന്
മുക്കൂറ്റി സമൂലം അരച്ച് 5ഗ്രാം തേനില്‍ ചേര്‍ത്ത് കഴിക്കുക
വേനല്‍ കുരുവിന്
പരുത്തിയില തേങ്ങപ്പാലില്‍ അരച്ച് കലക്കി കാച്ചി അരിച്ച് തേക്കുക
മുട്ടുവീക്കത്തിന്
കാഞ്ഞിരകുരു വാളന്‍പുളിയിലയുടെ നീരില്‍ അരച്ച് വിനാഗിരി ചേര്‍ത്ത് പുരട്ടുക
ശരീര ശക്തിക്ക്
ഓഡ്സ് നീര് കഴിക്കുക
ആമ വാതത്തിന്
അമൃത്,ചുക്ക്,കടുക്കത്തോട് എന്നിവ കഷായം വച്ച് കുടിക്കുക
നരവരാതിരിക്കാന്‍
വെളിച്ചെണ്ണയും സമം ബധാം എണ്ണയും കൂട്ടികലര്‍ത്തി ചെറുചൂടോടെ തലയില്‍ പുരട്ടുക
തലമുടിയുടെ അറ്റം പിളരുന്നതിന്
ഉഴിഞ്ഞ ചതമ്പ് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ തലകഴുകുക
കുട്ടികളുടെ വയറുവേദനയ്ക്ക്
മുത്തങ്ങ കിഴങ്ങ് അരച്ച് കൊടുക്കുക
കാഴ്ച കുറവിന്
വെളിച്ചെണ്ണയില്‍ കരിംജീരകം ചതച്ചിട്ട് തലയില്‍ തേക്കുക
കണ്ണിലെ മുറിവിന്
ചന്ദനവും മുരിക്കിന്‍കുരുന്നു മുലപ്പാലില്‍ അരച്ച് കണ്ണില്‍ ഇറ്റിക്കുക.


Monday, July 27, 2015

കത്തോലിക്കാസഭ തെറ്റായ നിലപാടുകള്‍ തിരുത്തണം


കത്തോലിക്കാസഭ തെറ്റായ നിലപാടുകള്‍ തിരുത്തണം   


ആദരാഞ്ജലികള്‍


മുന്‍ രാഷ്‌ട്രപതി എ പി ജെ അബ്ദുള്‍ കലാമിന് ആദരാഞ്ജലികള്‍


ആദരാഞ്ജലികള്‍

.

Sunday, July 26, 2015

Nun in headscarf ‘barred’ from medical entrance test

Nun in headscarf ‘barred’ from medical entrance test
This comes a day after the Supreme Court refused to allow AIPMT aspirants to wear a hijab, saying that “your faith won’t disappear” if it is not worn on a particular day.
A Catholic nun in Kerala was reportedly not allowed to sit for the All-India Pre-Medical Entrance Test (AIPMT) on Saturday as she was wearing a habit (headscarf) and a cross around her neck.
While the nun, Remya George alias Sister Seba, alleged that she was asked to sit for the exam without her headscarf, the principal of the school, Sathya Das, said he had only asked her to remove the headscarf for the mandatory frisking and checking of candidates before the exam.
This comes a day after the Supreme Court refused to allow AIPMT aspirants to wear a hijab, saying that “your faith won’t disappear” if it is not worn on a particular day.
“After entering the school compound, I moved to the queue where girls were standing for the mandatory frisking to detect devices… While standing in the queue, the principal of the school approached me and informed about the strict dress code introduced by the CBSE,’’ said Remya George alias Sister Seba.
“As directed by him, I called in another nun who had accompanied me to the exam centre. The principal said the nun could sit in the office room with my headscarf while I sat for the exam. As that was not acceptable to us, I sought a special room, which they denied. After consulting with my superiors, I decided to return without taking the exam,’’ she said.
However, Das, principal of Jawahar Central School, said the nun refused to cooperate. “I told her to remove the headscarf and the cross as part of the mandatory checking. I did not ask her to write the exam without her headscarf. The decision to not sit for the exam was taken by the nun after she called up some other sisters. I did not ask her to go,’’ said Das, who is also a Christian.
Sister Seba said the headscarf is very important for a nun. “We remove it only while going to bed. Even if we take part in a dance or any such events, it is not removed… It cannot be removed like a hat. It has a lot of meaning which others may not understand,” she said. “Our superiors will decide on whether I should seek legal recourse,’’ she added.
Earlier this week, the Kerala High Court allowed two Muslim girls to wear a headscarf and a full-sleeve dress for the exam, on the condition that an invigilator could frisk them if required.
The Supreme Court had scrapped the May 3 AIPMT and re-scheduled the test amid reports that the question paper was leaked and electronic equipment was used to cheat. The CBSE then issued a notification which stated that the candidates would not be allowed items like “belts, cap, scarf, etc” to the exam …continued »
Courtesy :http://indianexpress.com/

കോപ്പിയടിയും ഇടപെടലും


കോപ്പിയടിയും ഇടപെടലും

കുറവിലങ്ങാട് പള്ളി ഹൈസ്കൂള്‍ പ്രധാന അധ്യാപകനായി റിട്ടയര്‍ ചെയ്ത പരേതനായ വി.കെ. കുരിയന്‍ സിന്ടികേറ്റ് അംഗവും, കോണ്ഗ്രസിന്റെ കോട്ടയം ഡി സി സി പ്രസിഡണ്ടുമായിരുന്നു. 1996 ജനുവരി 29 ന് നിര്യാതനായി.


Saturday, July 25, 2015

സി.സേബയുടെ ലക്‌ഷ്യം ഒരു കലാപത്തിനു വിത്തുപാകുകയാണ്?



സി. സേബയുടെ ലക്‌ഷ്യം ഒരു കലാപത്തിനു വിത്തുപാകുകയാണ്? 

നിയമം പാലിക്കാന്‍ എല്ലാ പൗരന്‍മാരും ബാധ്യസ്ഥരാണ്. മലങ്കര കത്തോലിക്കാ സഭയിലെ അംഗമായ സി.സേബ ശിരോവസ്ത്രം മാറ്റിവെച്ച് മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതി മാതൃക കാണിക്കേണ്ടതായിരുന്നു, അതുണ്ടായില്ല.
ഇതിനെല്ലാം സാമാന്യ ബോധവും, ആദര്‍ശനിഷ്ടയും വേണം. 

ദീര്‍ഘ യാത്ര ചെയ്യുന്ന അവസരങ്ങളിലും, അത്യാവശ്യ ഘട്ടങ്ങളിലും കന്യാസ്ത്രികളും, പള്ളിവിട്ടു പുറത്തുപോകുമ്പോള്‍ വൈദികര്രും 'ഈസി വെയര്‍' ധരിക്കാറുണ്ട്. 

സി.സേബയുടെ ലക്‌ഷ്യം ഒരു കലാപത്തിനു വിത്തുപാകുകയാണോ?. ഇത് അനുവദിക്കരുത്.

Wednesday, July 22, 2015

സഭയുടെ കച്ചവട ശൈലി അപലപനീയം, ഫാ. ഡേവീസ്‌ കാച്ചപ്പിള്ളി സി എം ഐ


സീറോ മലബാര്‍ സഭയുടേത് കച്ചവട മനസ്ഥിതി- 
സഭയുടെ കച്ചവട ശൈലി അപലപനീയം, ഫാ. ഡേവീസ്‌ കാച്ചപ്പിള്ളി സി എം ഐ 



Courtesy: Nasrani Deepam 2015 July   

Monday, July 20, 2015

വികാരിക്കെതിരെ ക്രിമിനല്‍ കേസ്


വികാരിക്കെതിരെ ക്രിമിനല്‍ കേസ് 
ചര്‍ച്ച് ആക്ട് നിയമമാക്കണമെന്ന് ആവശ്യം -
റിപ്പോര്‍ട്ട്‌ പബ്ലിഷ് ചെയ്തിരിക്കുന്നത് 'സത്യജ്വാല ജൂലായ്‌ 2015'  


Wednesday, July 15, 2015

വന്യമൃഗങ്ങളുടെ മതപരിവര്‍ത്തനത്തിനു കാട്ടില്‍ കുരിശുകൃഷി


ആനയുടെ തുമ്പിക്കൈ മുറിഞ്ഞത് വാള്‍ക്കുരിശില്‍ തട്ടി; കാട്ടിലെ കുരിശുകൃഷി വന്യമൃഗങ്ങള്‍ക്ക് ഭീഷണി


കൊച്ചി: കുട്ടമ്പുഴയില്‍ പരിക്കേറ്റ നിലയില്‍ കണ്ട കാട്ടാനയുടെ തുമ്പിക്കൈ മുറിഞ്ഞത് വാള്‍ക്കുരിശില്‍ നിന്നെന്നു നിഗമനം. മേഖലയിലെ വനത്തിനുള്ളില്‍ അനധികൃതമായി സ്ഥാപിച്ച വാള്‍ക്കുരിശുകള്‍ കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ക്ക് ഭീഷണിയാകുന്നു. ആനകള്‍ കുരിശ് പിഴുതു കളയാതിരിക്കാനാണ് മൂര്‍ച്ചയേറിയ വാളുകള്‍ കുരിശില്‍ ഘടിപ്പിക്കുന്നത്. ഇത്തരം വാള്‍ക്കുരിശുകളില്‍ തുമ്പിക്കൈ ചുറ്റിയാല്‍ മുറിഞ്ഞുപോകുമെന്നുറപ്പ്. ആനകള്‍ക്കു പുറമേ മാനുകള്‍, കാട്ടുപോത്തുകള്‍ തുടങ്ങിയ വന്യമൃഗങ്ങള്‍ക്കും വാള്‍ക്കുരിശുകള്‍ ഭീഷണി. വനത്തിനു നടുവിലുള്ള കുരിശുകളില്‍ പുറം ചൊറിയാനെത്തുന്ന മൃഗങ്ങളാണ് അപകടത്തില്‍പെടുന്നത്. വനഭൂമി കയ്യേറി അനധികൃതമായാണ് കോണ്‍ക്രീറ്റ് കുരിശുകള്‍ സ്ഥാപിക്കുന്നതെങ്കിലും അധികൃതര്‍ക്ക് കണ്ട മട്ടില്ല. വന്‍തോതില്‍ വനഭൂമി കയ്യേറാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം കൂടിയാണ് ഇത്തരം വാള്‍ക്കുരിശുകള്‍. ഒരു മലയുടെ മുകളില്‍ കുരിശ് സ്ഥാപിച്ചാല്‍ അതിന് ചെറിയ ചുറ്റുമതില്‍ നിര്‍മിക്കും. പിന്നെ ആരാധനയും തുടങ്ങും. ഇതോടെ ഏക്കറുകള്‍ വരുന്ന വനഭൂമിയില്‍ അവകാശവാദവുമായി. ഇത്തരത്തില്‍ കയ്യേറിയ ഭൂമികള്‍ പിന്നീട് സര്‍ക്കാരിന്റെ സഹായത്തോടെ രഹസ്യമായി പതിച്ചുവാങ്ങും. കയ്യേറുന്ന ഭൂമിയില്‍ വന്യമൃഗങ്ങളെ ഒഴിവാക്കാന്‍ വാള്‍ക്കുരിശുകളിലൂടെ കഴിയും. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥക്ക് ഗുരുതരമായ ആഘാതമേല്‍പ്പിക്കുന്ന ഇവ അടിയന്തരമായി നീക്കണമെന്നും വനത്തിനുള്ളില്‍ ഇത് സ്ഥാപിക്കുന്നവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്നും ആവശ്യമുയര്‍ന്നു. ഇടുക്കിയില്‍ വാള്‍ക്കുരിശ് സ്ഥാപിച്ച് വനംകൈയേറുന്ന വാര്‍ത്ത മുന്‍പ് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. [ജൂലൈ 30, 2014: പാല്‍ക്കുളം മേട്ടിലെ വാള്‍കുരിശ് രണ്ട് മാസം കഴിഞ്ഞിട്ടും നടപടിയില്ല]
ജന്മഭൂമി: Courtesy: http://www.janmabhumidaily.com/news303106

Monday, July 13, 2015

അഡ്വ. പോളച്ചന്‍ പുതുപ്പാറ എറണാകുളം മേജര്‍ ആര്‍ച്ച് ബിഷപ്പിന് രേഖാമൂലം സമര്‍പ്പിച്ച പരാതി


ഏകദേശം 8 മാസങ്ങള്‍ക്ക് മുമ്പ് തുറവൂര്‍ സെന്റ്‌ അഗസ്റ്റിന്‍ പള്ളി പാരിഷ് കൌണ്‍സില്‍ അംഗമായ അഡ്വ. പോളച്ചന്‍ പുതുപ്പാറ എറണാകുളം മേജര്‍ ആര്‍ച്ച് ബിഷപ്പിന് രേഖാമൂലം സമര്‍പ്പിച്ച പരാതി. 
Adv. Paulachen Puthuppara- Ph: 9895969898 


അഡ്വ. പോളച്ചന്‍ പുതുപ്പാറ പറയുന്നു.  




Saturday, July 11, 2015

Chittattukara St. Sebastian's Church under the threat of demolition- 'പള്ളിപ്പൊളിസംസ്കാരം'

Chittattukara St. Sebastian's Church   

'പള്ളിപ്പൊളിസംസ്കാരം'

തൃശ്ശൂര്‍ രൂപതയുടെ ഭീഷണിയുടെ നിഴലിലാണ് 245 വര്‍ഷം പഴക്കമുള്ള ചിറ്റാട്ടുകര സെന്റ്‌ സെബാസ്റ്റയന്‍ പള്ളി. കേന്ദ്ര ആര്‍ക്കിയോളോജിയെ വഴിവിട്ട് സ്വാധീനിക്കാനുള്ള ശ്രമവും ബിഷപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകും എന്ന് കണക്കുകൂട്ടണം. 
ബിഷപ്പിന് സാമ്പത്തീക നേട്ടം മാത്രം ലക്ഷ്യമിട്ടാണ് പള്ളികള്‍ പൊളിച്ചു പണിയുന്നത്. 'പൂച്ചക്ക് വിളയാട്ടം, എലിക്ക് പ്രാണവേദന' എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്ന നിലപാടാണ് രൂപതകളുടേത്. പള്ളി പൊളിച്ചുപണിയുടെ സാമ്പത്തീക ബാധ്യത ഇടവകാംഗങ്ങള്‍ക്കും, ഉടമാസ്ഥാവകാശം ബിഷപ്പിനുമാണ്. ഇവിടെ ഇടവകാംഗത്തിനു ഭരണപരമായ ഒരധികാരവുമില്ല എന്നതാണ് അവസ്ഥ. 
പള്ളി പൊളിച്ചുപണി ഒരു ദേശീയ നഷ്ടം ആണ്. ബിഷപ്പിന്റെ സാമ്പത്തീക നേട്ടം മാത്രം മുന്നില്‍ കണ്ടു ഇടവകാംഗങ്ങളെ സാമ്പത്തീക ബാധ്യതയില്‍ കുരുക്കുന്ന ദ്രോഹമാണിത്. ഇതിനെതിരെ സമൂഹമനസാക്ഷി ഉണരണം. ഈ സാമുദായിക ദ്രോഹം തടയുന്നതിനും,  നിയമം പാലിക്കാതെയുള്ള പള്ളി പൊളിച്ചുപണിക്കെതിരെയും സര്‍ക്കാര്‍ നടപടി ഉണ്ടാകണം. അതിനുവേണ്ടി തക്കര്‍മുള്ള ചിറ്റാട്ടുകര പോലുള്ള ഇടവകകളില്‍ അംഗങ്ങളുടെ സമിതിക്ക് രൂപം കൊടുക്കണം. പ്രതിഷേധ യോഗങ്ങളും, വേണ്ടി വന്നാല്‍ രൂപതാ മാര്‍ച്ചും നടത്തണം. വിശ്വാസിയുടെ അവകാശമായ കൂദാശ മുടക്കും, കല്യാണം മുടക്കും എന്നൊന്നും ഭയപ്പെടേണ്ട. അതിനുള്ള അധികാരമൊന്നും രൂപതാബിഷപ്പിനോ, വികാരിക്കോ ഇല്ല.         

Sunday, July 5, 2015

Follow PM Narendra Modi's visit to Russia & Central Asian nations


Follow PM Narendra Modi's visit to Russia & Central Asian nations

 View it in your mobile/ web browser

This message was sent to joyvarocky@gmail.com from Prime Minister's Office through no-reply@sampark.gov.in

If you would prefer not to receive these emails please click unsubscribe 

Petition Filed against Priest for Misappropriation

Petition Filed against Priest for Misappropriation

Published: 01st July 2015 04:29 AM
Last Updated: 01st July 2015 04:29 AM
Courtesy: newindianexpress.com
KOCHI: A petition has been filed at the Chief Judicial Magistrate, Ernakulam, against the parish priest of St Augustine’s Church, Thuravoor, alleging misappropriation of the funds collected through offerings.
The petition was filed by Adv Paulachan Puthupara, who is a member of the parish council of the church.   A case has been registered against parish priest Fr Mathew Edassery and two secretaries. The petitioner alleged that church authorities recorded amounts lesser than what was actually collected by way of offerings.
“The average amount collected on Sundays is Rs 15,000. However, the church authorities recorded average amounts of less than Rs 1,000, apparently to reduce the 30-per cent share of the total collection that is remitted to the archdiocese of Ernakulam- Angamaly. In this way, the parish priest has ‘pocketed’ around Rs 20 lakh over the past three years,” stated the petition. It is also alleged that the records of accounts submitted by most of the parishes in the Ernakulam-Angamaly Archdiocese were fake. The petitioner also demanded implementation of the Church Act recommended by the Law Reforms Committee.

Thursday, July 2, 2015