Wednesday, October 29, 2014

രാത്രി 10 മണി കഴിഞ്ഞ് വെടിക്കെട്ട്


ഒല്ലൂര്‍ പള്ളി വി. റപ്പായേല്‍ മാലാഖയുടെ തിരുനാള്‍:

23ന് രാത്രി 10 മണി കഴിഞ്ഞ് വെടിക്കെട്ട് നടത്തിയതില്‍ പരാതി ഉണ്ടായതുകൊണ്ട്  പോലീസ് കേസെടുത്തു.
വികാരി ഫാ. അമ്പൂക്കനും പ്രതിപട്ടികയില്‍. 
വെടിക്കെട്ട് അവസാനിച്ച് എല്ലാവരും പിരിഞ്ഞു പോയതിനു ശേഷമാണ് 'ഗര്ഭം കലക്കി' പൊട്ടിച്ചത്. തെക്കിനിയത്ത് റാഫേലിണ്ടെ വീടിനും പരിസരത്തുള്ള മറ്റു വീടുകള്‍ക്കും വിള്ളലുകള്‍ വീണിട്ടുണ്ട്. 30/10/2014 ല്‍ മനുഷ്യാവകാശ പ്രവര്ത്തക്ര്‍ തെക്കിനിയത്ത് റാഫേലിന്റെ വീട് സന്ദര്‍ശിക്കുകയും കേടുപാടുകള്‍ ബോധ്യപ്പെടുകയും ഉണ്ടായി. 
കക്കായി ചീഫ് കോഓര്‍ഡിനേറ്ററുടെ നേതൃത്വത്തില്‍ വിവിധസംഘടനകളുടെ പ്രതിനിധികള്‍ തെക്കിനിയത്ത് റാഫേലിന് പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തു. ഇടവക വകാരി ഫാ. നോബി അമ്പൂക്കന്‍ ഇതുവരെ പരാതിക്കാരനായ തെക്കിനിയത്ത് റാഫേലിണ്ടെ വീട് സന്ദര്‍ശിക്കുകയൊ വീട്ടിലെ താമസക്കാരായ മുതിര്ന്ന പൌരന്മാരായ റാഫേലിനെയോ, ഭാര്യയേയോ ആശ്വസിപ്പിക്കുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. മാത്രമല്ല നിയമ ലംഘനമാണ് കേരളത്തിന്റെ നിലവിലുള്ള രീതിയെന്നും അദ്ദേഹം തട്ടിവിട്ടു.




Madhyamam 29/ 10 / 2014 
Mathrubhumi 29/10/2014
ഒല്ലൂർ സെന്റ്‌ ആന്റണീസ് ഫൊറോനാ പള്ളി ഇടവകാംഗമായ റാഫേൽ തെക്കിനിയത്തിനെ ആദരിക്കുന്നു. 2016 ഫെബ്രുവരി 27ന് പാലായിൽ ചേർന്ന KCRM യോഗം അധ്യക്ഷൻ ജോർജ് ജോസഫ് പൊന്നാട അണിയിക്കുന്നു. 
ഒല്ലൂർ സെന്റ്‌ ആന്റണീസ് ഫൊറോനാ പള്ളി ഇടവകാംഗമായ റാഫേൽ തെക്കിനിയത്തിനെ ആദരിക്കുന്ന ചടങ്ങിനു പാലായിൽ എത്തിയ K.D. റപ്പായി, റാഫേൽ തെക്കിനിയത്ത്, ജോജി, V.K. ജോയ്, കെ.കെ. ജോസ് എന്നിവർ


     

No comments:

Post a Comment